നുള്ളിക്കളയരുത്, മുളയുടെ സാധ്യതകൾ
text_fieldsആഗോളതാപനവും കാലാവസ്ഥ വ്യതിയാനവും ഏൽപിക്കുന്ന ആഘാതങ്ങളുടെ തിക്തഫലങ്ങൾ നേരി ട്ടനുഭവിച്ചുകൊണ്ടിരിക്കുകയാണ് നാമിപ്പോൾ. ഗൗരവമായ അതിജീവനത്തെക്കുറിച്ച് ഗൗ രവമേറിയ ചർച്ച നടക്കുന്ന ഇക്കാലത്ത് പ്രകൃതിയുടെ കലവറയിലുള്ള അമൂല്യമായ സാധ്യ തകളെക്കുറിച്ച് നാം മറന്നുപോകുന്നു. ഇക്കൂട്ടത്തിൽ വിസ്മരിക്കപ്പെട്ട അമൂല്യസസ്യ മാണ് പുൽച്ചെടികളിലെ അതികായൻ മുള.
മുളങ്കാടുകളും കൈതനിരകളും നിറഞ്ഞ നമ്മുടെ ഗ് രാമങ്ങൾ പ്രകൃതിസന്തുലനത്തിനും മണ്ണ്, ജല സംരക്ഷണത്തിനും മികച്ച മാതൃകകളായിരുന്ന ു. ഇത്തരം സ്വാഭാവികസംവിധാനങ്ങളെല്ലാം കോൺക്രീറ്റ് കാടുകളായി മാറിയതിെൻറ ദുരന്ത ഫലങ്ങളാണ് ഇന്നു കാണുന്ന പ്രകൃതിക്ഷോഭവും മലയിടിച്ചിലും. 115 ജനുസ്സുകളിലായി 1400ലധികം സ്പീഷീസുകളുള്ള അതിവിപുലമായ സസ്യകുടുംബമാണ് മുളകളുടേത്. ഉഷ്ണമേഖല പ്രദേശങ്ങളിൽ ഉത്ഭവിച്ചതായി കരുതപ്പെടുന്ന മുള ലോകത്തിലെ ഏതു പ്രദേശത്തും കാലാവസ്ഥയിലും കാണപ്പെടുന്നുണ്ട്. രണ്ടടിയിൽ താഴെ മാത്രം ഉയരത്തിൽ പടർന്നുവളരുന്ന കുഞ്ഞൻമുള മുതൽ 100 അടി ഉയരത്തിൽ വളരുന്ന ഭീമൻമുളകൾ വരെയുണ്ട്. സമുദ്രനിരപ്പിൽനിന്ന് 1400 അടി ഉയരത്തിൽ വളരുന്ന ഭീമൻമുളകൾ എക്വഡോർ തുടങ്ങിയ രാജ്യങ്ങളിൽ സമൃദ്ധമായി കാണാം. ഉൽപന്ന വൈവിധ്യവത്കരണത്തിലൂടെ ഭീമൻമുളകൾ എക്വഡോറിെൻറ സാമ്പത്തിക വളർച്ചയിൽ ചില്ലറ പങ്കൊന്നുമല്ല വഹിച്ചിട്ടുള്ളത്.
ഏറ്റവും മുന്തിയ പ്രകൃതിസൗഹൃദ സസ്യം എന്ന പേരിന് മുളക്ക് പകരംവെക്കാൻ മറ്റൊരു വിളയില്ല. കൊടുങ്കാറ്റിനെയും ചുഴലിയെയും പ്രതിരോധിക്കുന്നതിനും മണ്ണൊലിപ്പും മലയിടിച്ചിലും തടയുന്നതിനും അസാമാന്യ കഴിവുണ്ട് മുളങ്കാടുകൾക്ക്. ഒരു പരിചരണവുമില്ലാതെ പ്രകൃതിയോട് ഇണങ്ങിവളരുന്ന മുളകൾ അവിശ്വസനീയമാംവിധം അന്തരീക്ഷത്തെ ശുദ്ധീകരിക്കാൻ കെൽപുള്ള സസ്യമാണ്. മറ്റേതു മരത്തേക്കാളും 35 ശതമാനത്തിലധികം ശുദ്ധവായുവാണ് മുളകൾ അന്തരീക്ഷത്തിലേക്ക് പുറത്തുവിടുന്നത്.
പണ്ടുകാലം മുതൽ മുളകൊണ്ടുള്ള ഒേട്ടറെ ഉപകരണങ്ങൾ നമ്മുടെ നാട്ടിൻപുറങ്ങളിൽ സുലഭമായിരുന്നു. ഓടക്കുഴൽ മുതൽ മുളകൊണ്ടുള്ള ഏണി, പലക, തോട്ടി, താങ്ങുകാൽ, മുള്ളുവേലി, ചങ്ങാടം, തൂക്കുപാലം, കല്യാണപ്പന്തലുകൾ അങ്ങനെയങ്ങനെ... നാടൻ മുളയിനങ്ങളിൽനിന്ന് സ്വാദിഷ്ടമായ ഭക്ഷണങ്ങളും ഉപയോഗത്തിലുണ്ട്. മുളയരിപ്പായസത്തിനു പുറമെ ഗുണനിലവാരമുള്ള വസ്ത്രങ്ങൾ നിർമിക്കുന്നതിനുള്ള ഗവേഷണങ്ങൾ ഫ്രാൻസിൽ പുരോഗമിക്കുന്നു.
എന്നാൽ, മുളയുടെ ഉപയോഗത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ ഉണ്ടാകാൻ പോകുന്നത് നിർമാണ മേഖലയിലായിരിക്കുമെന്നാണ് ലോകത്തെമ്പാടുമുള്ള ശാസ്ത്രീയ ഗവേഷണ വെളിപ്പെടുത്തലുകൾ. സിമൻറും കമ്പിയും പൂർണമായും ഒഴിവാക്കി കെട്ടിടനിർമാണത്തിന് മുള ഉപയോഗിക്കാൻ കഴിയുമെന്ന വിസ്മയകരമായ വിവരമാണ് ചൈന, അമേരിക്ക, ഫ്രാൻസ്, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലെ ഗവേഷണഫലങ്ങൾ വ്യക്തമാക്കുന്നത്.
മുളകൊണ്ടുള്ള പരമ്പരാഗത ഭവനങ്ങളുടെ ഘടനയിൽനിന്ന് ചൈന ബഹുദൂരം മുന്നോട്ടുപോയി. മുളത്തടികളെ സങ്കീർണമായ രാസപ്രവർത്തനത്തിനു വിധേയമാക്കി ഉരുക്കിനെവെല്ലുന്ന ദൃഢതയും തേക്കിനെ വെല്ലുന്ന ആയുസ്സും ഉറപ്പുവരുത്തിയാണ് കെട്ടിടനിർമാണ പരീക്ഷണങ്ങൾ പുരോഗമിക്കുന്നത്. ഇത്തരം കെട്ടിടങ്ങൾ നൂറുവർഷം വരെ നിലനിൽക്കുമെന്ന് അവർ അവകാശപ്പെടുന്നു. ഇത്തരം കെട്ടിടങ്ങളുടെ തറയോടുകളും ചുവരുകളുമെല്ലാം ദൃഢപ്പെടുത്തിയ മുളസാമഗ്രികൾ ഉപയോഗിച്ചാണ് നിർമിക്കുന്നത്. ചൈനയിൽ മാത്രം പ്രതിവർഷം 25 ദശലക്ഷം ഡോളറിെൻറ മുളസാമഗ്രികളുടെ വിപണനം കെട്ടിട നിർമാണരംഗത്ത് നടന്നുവരുന്നു. ഈ മേഖലയിൽ മാതൃകപരമായ പ്രവർത്തനമാണ് ബാലിദ്വീപിലെ എലോറ ഹാർഡിയുടെ നേതൃത്വത്തിൽ നടന്നുവരുന്നത്. പൂർണമായും മുളകൊണ്ടു നിർമിച്ച എലോറയുടെ സ്വപ്നസദൃശസൗധങ്ങൾ ശാസ്ത്രത്തിെൻറയും കരവിരുതിെൻറയും സംയോജന മാതൃകകളാണ്. ജാവയിൽ ട്രക്കുകൾക്ക് കടന്നുപോകാവുന്ന ഭീമൻ പാലത്തിെൻറ നിർമാണത്തിലാണിപ്പോൾ അവർ.
നമ്മുടെ സംസ്ഥാനത്തും ഇതേ ലക്ഷ്യത്തോടെ സർക്കാർ ഗവേഷണസ്ഥാപനങ്ങളോടൊപ്പം സന്നദ്ധസംഘങ്ങളും കൂട്ടായ്മകളും മുന്നോട്ടുവരുന്നുണ്ട്. പ്രവാസികളുടെ കൂട്ടായ്മയായ ടി ക്യു-8 പ്ലാേൻറഷൻസിെൻറ നേതൃത്വത്തിൽ കോഴിക്കോെട്ട കുറ്റ്യാടിയിൽ ഇത്തരമൊരു ബൃഹദ്പദ്ധതിക്ക് തുടക്കംകുറിച്ചിരിക്കുന്നു. ഇതിനായി ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്നായി നൂറിലധികം വാണിജ്യ സാധ്യതയുള്ളതും പരിസ്ഥിതിസന്തുലനം ഉറപ്പുവരുത്തുന്നതുമായ മുളയിനങ്ങൾ ശേഖരിച്ച് നട്ടുപിടിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിച്ചുവരുന്നു.
ചൈനക്കാരുടെ വിശ്വാസപ്രകാരം ചെടികളിലെ നാലു ‘മാന്യന്മാരി’ൽ പ്രഥമസ്ഥാനം മുളക്കാണ്. നട്ടെല്ലു വളക്കാത്ത, മൃദുത്വവും ശക്തിയും സമന്വയിച്ച നേർവിചാരത്തിെൻറയും മനസ്സുതുറന്ന സ്നേഹത്തിെൻറയും പര്യായമാണ് ചൈനക്കാർക്ക് മുള. മുള നടുന്നത് ഭാഗ്യം കൊണ്ടുവരുമെന്ന് ജപ്പാൻകാർ വിശ്വസിക്കുന്നു. ഒട്ടേറെ പ്രളയങ്ങളും ഭൂകമ്പങ്ങളുമെല്ലാം ജപ്പാനെ തകർത്തെറിഞ്ഞപ്പോഴും ജനതയോടൊപ്പം ദുരന്തങ്ങളെ അതിജീവിച്ച സന്തതസഹചാരിയായി മുളയെ അവർ വാഴ്ത്തുന്നു. ഗ്രീൻ ഗോൾഡ് എന്നാണ് പാശ്ചാത്യർ മുളയെ വിശേഷിപ്പിക്കുന്നത്. ഭീമൻമുളകൾ ഒട്ടുമിക്ക രാജ്യങ്ങളും വാണിജ്യവിളയാക്കി മാറ്റിക്കൊണ്ടിരിക്കുന്നു. മാറിയ സാഹചര്യത്തിൽ കേരളത്തിലും നാളത്തെ കൽപവൃക്ഷമായി മുള അംഗീകരിക്കപ്പെടാവുന്ന കാലം വിദൂരമല്ല.
●
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.