ചൂടകറ്റാം, പോളിമർ പെയിൻറിലൂടെ
text_fieldsന്യൂയോർക്: വലിയ ചെലവില്ലാതെ അസഹനീയമായ ചൂടിനെ തടുക്കാം. വീടിെൻറ മേൽക്കൂരയിലു ം കാറിലും വെള്ള ടാങ്കിലും എന്തിന് വിമാനങ്ങളിൽവരെ പ്രയോഗിക്കാൻ പറ്റുന്ന പോളിമർ ആവരണത്തിലൂടെ ചൂടിെൻറ കാഠിന്യം കുറച്ച് അകം തണുപ്പിക്കാനാവുമെന്നാണ് കണ്ടെത്തൽ. യു.എസിലെ കൊളംബിയ സർവകലാശാലയിൽനിന്നുള്ള ഗവേഷകരാണ് പിന്നിൽ. പി.ഡി.ആർ.സി (പാസീവ് ഡേടൈം റേഡിയേറ്റിവ് കൂളിങ്) എന്ന പ്രതിഭാസമാണ് പ്രവർത്തിക്കുന്നത്.
സൂര്യനിൽ നിന്നുള്ള പ്രകാശം ഇൗ ആവരണത്തിൽതട്ടി പുറത്തേക്ക് പ്രസരിപ്പിക്കുന്ന പ്രവർത്തനമാണ് പി.ഡി.ആർ.സി. അകത്തുള്ള അന്തരീക്ഷത്തെ തണുപ്പിച്ചുകൊണ്ടേയിരിക്കും. പോളിമർ ആവരണത്തിനായി പൂശുന്ന പെയിൻറ് വെളുത്ത നിറത്തിലുള്ളതായിരിക്കണം. അക്രിലിക്, സിലിക്കൺ, പോളിതൈലിൻ ടെറഫ്താലിക് തുടങ്ങിയ ചേരുവകൾ അടങ്ങുന്ന പ്ലാസ്റ്റിക് ഉപയോഗിച്ചുണ്ടാക്കിയ പോളിമർ ആവരണം വെച്ചാണ് ഗവേഷകർ അവരുടെ കണ്ടെത്തൽ പ്രദർശിപ്പിച്ചത്. പലവിധത്തിലുള്ള നിറങ്ങൾ ഉപയോഗിച്ചുെകാണ്ടുള്ള പരീക്ഷണവും നടത്തി. പോളിമർ കോട്ടിങ്ങിെൻറ ഫലം വർഷങ്ങളോളം നിലനിൽക്കുമെന്നാണ് ഗവേഷകർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.