ഇതാ..കളി പോലെ കണ്ണഞ്ചിക്കുന്ന മെസ്സിയുടെ അതിമനോഹര ബംഗ്ലാവുകൾ..
text_fieldsബാഴ്സലോണയിലും മിയാമിയിലും ഇബിസയിലുമുള്ള ലയണൽ മെസ്സിയുടെ ആഡംബര വസതികൾ പരിചയപ്പെടാം...600 ദശലക്ഷം ഡോളറിന്റെ ആസ്തിയുള്ള, ലോകത്തെ ഏറ്റവും മികച്ച ഫുട്ബാൾ താരത്തിന്റെ ഭവനങ്ങളും ആ കളിപോലെ കണ്ണഞ്ചിക്കുന്നവയാണ്. 25 ദശലക്ഷം ഡോളറിനുമേൽ വില മതിക്കുന്നവയാണ് ഈ ബംഗ്ലാവുകൾ.
ബാഴ്സലോണയിലെ ബംഗ്ലാവ്
മെസ്സിയുടെ ബാഴ്സലോണയിലെ ബംഗ്ലാവ് സ്ഥിതി ചെയ്യുന്നത് കാസ്റ്റൽഡെഫെൽസിലാണ്. സ്വകാര്യത അങ്ങേയറ്റം സംരക്ഷിക്കപ്പെടുന്ന, നോ ൈഫ്ല സോണായ ഇവിടെ വിശ്രമത്തിനായി സൂപ്പർതാരം ആശ്രയിക്കുന്ന ഇടമാണ്. പ്രെഫഷനൽ കരിയറിൽ മെസ്സി ഏറ്റവും കൂടുതൽ കാലം താമസിച്ചതും ഇവിടെയാണ്.
ബാഴ്സലോണയിലെ വീട്ടിൽ സോഫയിൽ മെസ്സി വിശ്രമിക്കുന്നതടക്കമുള്ള ചിത്രങ്ങൾ ഭാര്യ അന്റോണെല റെക്കൂസോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു.
മിയാമി മാൻഷൻ
കരിയറിന്റെ അവസാന ഘട്ടത്തിൽ അമേരിക്കയിലെ മേജർ സോക്കർ ലീഗിലേക്ക് ചേക്കേറുന്നത് മുൻനിർത്തി മെസ്സി മിയാമിയിൽ വീട് സ്വന്തമാക്കിയെന്നാണ് അഭ്യൂഹം.
മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ ഡേവിഡ് ബെക്കാം പ്രസിഡന്റും സഹ ഉടമയുമായ ഇന്റർ മിയാമി ക്ലബിലേക്കായിരിക്കും മെസ്സി കൂടുമാറിയെത്തുകയെന്നും മിയാമിയിൽ അദ്ദേഹം വീട് സ്വന്തമാക്കിയത് മുൻനിർത്തി പ്രചരിക്കുന്നുണ്ട്. ആഡംബര വീടിന് 50 ലക്ഷം ഡോളറിലേറെ നൽകിയെന്നാണ് റിപ്പോർട്ട്.
ഓപൺ സ്പേസ് ഏറെയുള്ള വീട് വെളിച്ചം നിറഞ്ഞുനിൽക്കുന്നതാണ്. ചുറ്റുമുള്ള കണ്ണാടി മതിലുകൾ അതിന് ആക്കംകൂട്ടുന്നു.
ഇബിസയിലെ കടലോര ഭവനം
സ്പാനിഷ് ദ്വീപായ ഇബിസയിൽ ഒരു കോടി ഡോളർ ചെലവിട്ട് മെസ്സി സ്വന്തമാക്കിയ ഭവനം കടലിനോട് തൊട്ടുനിൽക്കുന്നതാണ്. ഇവിടെ ഒരു ഹോട്ടലും സമീപകാലത്ത് മെസ്സി വാങ്ങിയിട്ടുണ്ട്. വരുമാനം ലക്ഷ്യമിട്ട് മെസ്സി നടത്തിയ പ്രധാന നിക്ഷേപം കൂടിയാണിത്. സ്‍പെയിനിടെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ് ഇബിസ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.