പുതുമ നഷ്ടപ്പെടാത്ത സൗധങ്ങള്‍
text_fields
1. വീടിന്‍െറ വിവിധ ഘടകങ്ങളുടെ അനുപാതം കൃത്യമാകണം. ചെറുതായാലും വലുതായാലും കേരള മോഡലായാലും കൊളോണിയലായാലും മുഗള്‍ ശൈലി ആയാലും ഇത് പ്രധാനമാണ്. ഉദാഹരണത്തിന് തൂണിന്‍െറ ഉയരവും വണ്ണവും എണ്ണവും അല്ളെങ്കില്‍ ജനലുകളും വാതിലുകളും തമ്മില്‍ നല്ല ശില്‍പിക്ക് മാത്രം മനസ്സിലാകുന്ന ഒരു അനുപാതമുണ്ട്. അത് ശരിയായാല്‍ മറ്റെല്ലാം ശരിയായി. ഇല്ളെങ്കില്‍ ഏച്ചുകൂട്ടലായി തോന്നും.
2. ജീവനില്ലാത്ത വസ്തുക്കളെ കൃത്യമായ അനുപാതത്തില്‍ സമ്മേളിപ്പിച്ച് ജീവന്‍ തുളുമ്പുന്ന സൃഷ്ടിയാക്കാന്‍ പറ്റണം. പ്രകൃതിയോട് ചേരുന്നതായിരിക്കണം. ആഡംബരത്തേക്കാള്‍ ആഢ്യത്വവും കുലീനതയും തോന്നിപ്പിക്കണം.
3. സ്പേസ് മാനേജ്മെന്‍റ് ഏറെ പ്രധാനമാണ്. സ്ഥലത്തിനനുസരിച്ചാണ് മോഡല്‍ തീരുമാനിക്കുന്നത്. മനോഹരമായ ആര്‍ഭാടവീടിന് ചുരുങ്ങിയത് 30 സെന്‍റ് വേണം. സ്ഥലം കൂടുന്നതിനനുസരിച്ച് മുറിയുടെയും ഹാളിന്‍െറയും ബാത്ത്റൂമിന്‍െറയുമെല്ലാം വലിപ്പം കൂടും. അതിനനുസരിച്ച് ചുറ്റുമതിലും ഗേറ്റും വരെ രൂപം മാറും. വീടിന്‍െറ വലിപ്പത്തിനും ഉയരത്തിനുമനുസരിച്ച് ചുറ്റുപാടും സജ്ജീകരിക്കണം. പ്ളാന്‍, എലിവേഷന്‍ വര കൃത്യമായിരിക്കണം.
4.അടുത്ത പ്രധാനകാര്യം ഗുണനിലവാരമുള്ള വസ്തുക്കള്‍ തെരഞ്ഞെടുക്കലാണ്. പണം ഇടിച്ചുതള്ളുകയല്ല വേണ്ടത്. കോടികള്‍ മുടക്കുന്ന വീടിനും ഒരു ചെലവുചുരുക്കല്‍ നയം വേണം. ദുബൈ, ഇന്തോനേഷ്യ, മലേഷ്യ, ചൈന എന്നിവിടങ്ങളില്‍ നിന്നാണ് ഞാന്‍ നിര്‍മാണ വസ്തുക്കള്‍ കൊണ്ടുവരുന്നത്. ഗുണനിലവാരത്തോടൊപ്പം ചെലവുചുരുക്കാന്‍ കൂടി വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. ഇവിടെ ചതുരശ്ര അടിക്ക് 150 രൂപയുള്ള ടൈല്‍ ഇന്തോനേഷ്യയില്‍ നിന്ന് 68 രൂപക്ക് ഇവിടെ എത്തിക്കാനാവും. ഇവിടെ രണ്ടു ലക്ഷം രൂപ വിലവരുന്ന യൂറോപ്യന്‍ ബാത്ത്ടബ്ബ് ദുബൈയില്‍ ഒരു ലക്ഷത്തില്‍ താഴെ രൂപക്ക് ലഭിക്കും. ഏറ്റവും പുതിയ മോഡല്‍ ലഭിക്കുകയും ചെയ്യും.
5.തടിയില്‍ തേക്കിനേക്കാള്‍ വിലകുറവും ഗുണത്തില്‍ കുറവില്ലാത്തതുമായ ഇരൂളാണ് കൂടുതല്‍ ഉപയോഗിക്കുന്നത്.
6.വീടിന്‍െറ ഇന്‍റീരിയര്‍ ഡിസൈനിങ് വളരെ പ്രധാനമാണ്. ചെറിയ സ്ഥലം പോലും പരമാവധി പ്രയോജനപ്പെടുത്താനാവണം. മൊത്തം വീടിന്‍െറ ഘടനയോട് ചേരുന്നതായിരിക്കണം അകത്തെ മുഴുവന്‍ സജ്ജീകരണങ്ങളും -ചുമരില്‍ തൂക്കുന്ന പെയിന്‍റിങ് വരെ. പെയിന്‍റിന്‍െറ നിറവും കര്‍ട്ടനുമെല്ലാം ഇതിലെ പ്രധാന ഘടകങ്ങളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.