Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGrihamchevron_rightColumnchevron_rightപരിസ്ഥിതി സൗഹൃദ...

പരിസ്ഥിതി സൗഹൃദ വീടുകള്‍

text_fields
bookmark_border
പരിസ്ഥിതി സൗഹൃദ വീടുകള്‍
cancel

വീട് സൃഷ്ടിക്കുന്ന പാരിസ്ഥിതികവും വിഭവചൂഷണപരവുമായ അമിതഭാരം പ്രകൃതിക്ക് താങ്ങാന്‍ കഴിയുന്നില്ല. വിഭവങ്ങള്‍ പരിമിതമായതിനാല്‍ ആര്‍ഭാടവും ധൂര്‍ത്തും മൂലം യഥാര്‍ത്ഥ ആവശ്യക്കാര്‍ക്ക് കിട്ടാതെ പോകുന്നു. അതിനാല്‍ പലര്‍ക്കും വീട് ഒരു സ്വപ്നമാവുന്നു. ഭവന നിര്‍മാണത്തിലും  പ്രയോജനത്തിലും പാരിസ്ഥിതിക പരിഗണനകള്‍ അവശ്യഘടകമാണ്. പലപ്പോഴും ഇത് പരിഗണിക്കപ്പെടുന്നില്ല.

മൂന്നുതരം ഖനനം

വീട് നിര്‍മാണത്തിനുപയോഗിക്കുന്ന ഓരോ ദ്രവ്യവും  പ്രകൃതിയില്‍ നിന്നെടുക്കുന്നതോ പ്രകൃതിയിലെ വസ്തുക്കളുപയോഗിച്ച് വ്യാവസായികമായി ഉണ്ടാക്കിയതോ പ്രകൃതിയില്‍ കാലാകാലമായുണ്ടാകുന്നവയോ ആണ്. പുനരുല്‍പാദിപ്പിക്കപ്പെടുന്നവ, പുനരുല്‍പാദനം ചെയ്യപ്പെടാത്തവ, വ്യാവസായിക ഉല്‍പന്നങ്ങള്‍ എന്നിങ്ങനെ അവയെ മൂന്നായി വിഭജിക്കാം. പുനരുല്‍പാദനം ചെയ്യപ്പെടാത്തവയാണ് ചെങ്കല്ല്, കരിങ്കല്ല്, മണല്‍ എന്നിവ. ഇവ നാം ഖനനം ചെയ്തെടുക്കുന്നു. ഇവയോരോന്നിന്‍േറയും ഖനനം ഇന്ന് അതിന്‍െറ പരമകാഷ്ഠയിലത്തെിയിരിക്കുകയാണ്. അഥവാ പരിധി കഴിഞ്ഞിരിക്കുന്നു. ഖനനം സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ കേരളം ഇന്ന് നേരിടുന്ന കൊടിയ ദുരന്തമാണ്. പശ്ചിമഘട്ടത്തിന്‍െറ താഴ്വരയിലെ കുന്നിന്‍ചെരിവുകളെല്ലാം പാറപൊട്ടിക്കല്‍ ഭീഷണിയിലാണ്. കരിങ്കല്‍ ബോള്‍ഡറിന് വേണ്ടിയും മെറ്റല്‍ എന്ന് വിളിക്കുന്ന കരിങ്കല്‍ ചീളിന് വേണ്ടിയും ഈ ഭീഷണി അനുസ്യൂതം തുടരുകയാണ്. കെട്ടിടങ്ങള്‍ക്ക് മാത്രമല്ല മറ്റാവശ്യങ്ങള്‍ക്കും ഇവ വേണം.
പാറപൊട്ടിക്കുന്നതിന്‍െറ ഭീഷണി മലനാട്ടിലാണെങ്കില്‍ ഇടനാട്ടില്‍ ചെങ്കല്‍ ഖനനമാണ് ഭീഷണി. മിക്കയിടങ്ങളിലും അതിന്‍െറ അവസാനം കണ്ടുകഴിഞ്ഞു. കൃഷിയിടങ്ങളും പുരയിടങ്ങളും  ചെങ്കല്‍ ഖനനം മൂലം തകര്‍ന്നടിയുകയാണ്. പുഴയോരങ്ങള്‍ക്കും അഴിമുഖങ്ങള്‍ക്കും മണല്‍ ഖനനത്തിന്‍െറ തീരാത്ത കദനകഥകളാണ് പറയാനുള്ളത്. മണല്‍ ഖനനമല്ല, മണലൂറ്റാണ് ഇന്ന് കേരളത്തില്‍ നടക്കുന്നത്. ഓരോ വര്‍ഷവും കേരളത്തിലെ പുഴകളില്‍ എത്തിച്ചേരുന്നത് 0.86 ലക്ഷം  m3 മണലാണ്. എന്നാല്‍ കേരളത്തില്‍നിന്ന്  പ്രതിവര്‍ഷം 66.3 ലക്ഷം m3  മണല്‍ വാരുന്നതായാണ് ഒൗദ്യോഗിക കണക്ക്. അനധികൃതമായി വാരുന്നത് എത്രയെന്ന് ഒരു കണക്കുമില്ല. ഓരോവര്‍ഷവും നിക്ഷേപിക്കപ്പെടുന്നതിന്‍െറ നൂറിരട്ടിയോളമാണ് എടുത്തുമാറ്റപ്പെടുന്നത്. ഇത് മൂലം കേരളത്തിലെ പുഴകളെല്ലാം ഇന്ന് നാശോന്മുഖമാണ്. വര്‍ഷംപ്രതി ശരാശരി 15 സെ.മീ കണ്ട് പുഴകളുടെ അടിത്തട്ട് താഴുകയാണ്. ഇത് പുഴകളെ മൃതമാക്കുന്നു. പുഴയോരങ്ങളിലെ ഭൂഗര്‍ഭ ജലവിതാനം ഇതനുസരിച്ച് താണ് കുടിവെള്ള ലഭ്യതയും ഇല്ലാതാക്കുന്നു. ഈ സാഹചര്യത്തില്‍ ഈ മൂന്നുതരം ഖനനവും അടിയന്തിരമായി നിയന്ത്രിക്കുകയും ഇവയുടെ ഉപയോഗത്തില്‍ മിതത്വം പാലിക്കുകയും വേണം.

മലിനീകരണം

വീടുനിര്‍മാണത്തിനുപയോഗിക്കുന്ന പ്രധാന വ്യാവസായിക ഉല്‍പന്നങ്ങളാണ് സിമന്‍റ്, സ്റ്റീല്‍, ഇഷ്ടിക, ഓട് എന്നിവ. ഇവയുടെ ഉല്‍പാദനവും അവയുടേതായ പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. പ്രധാനം ഇവയുടെ ഉല്‍പാദനം സൃഷ്ടിക്കുന്ന അന്തരീക്ഷ മലിനീകരണമാണ്. അന്തരീക്ഷത്തില്‍ വര്‍ധിച്ചുവരുന്ന കാര്‍ബണ്‍ ഡയോക്സൈഡിനെക്കുറിച്ച് ഏവരും ബോധവാന്മാരാണ്. അന്തരീക്ഷത്തില്‍ കുമിഞ്ഞുകൂടുന്ന CO2 സൃഷ്ടിക്കുന്ന ആഗോളതാപനവും തന്മൂലമുണ്ടാകുന്ന കാലാവസ്ഥാമാറ്റം, സമുദ്രവിതാനത്തിന്‍െറ ഉയര്‍ച്ച തുടങ്ങിയ നാനാവിധ പ്രശ്നങ്ങളും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. കേരളത്തിലെ ഒരു ശരാശരി വീട് നിര്‍മാണംമൂലം അന്തരീക്ഷത്തിലേക്ക് ഉദ്ദേശം 25-30 ടണ്‍ CO2 വമിക്കുന്നുണ്ട്.

ഒരു ചാക്ക് സിമന്‍റ് വ്യവസായശാലയില്‍ ഉണ്ടാക്കുമ്പോള്‍ 45 കിലോ കാര്‍ബണ്‍ഡയോക്സൈഡാണ് അന്തരീക്ഷത്തിലേക്ക് തള്ളുന്നത്. അതുപോലെ ഒരു കിലോഗ്രാം സ്റ്റീല്‍ ഉണ്ടാക്കുമ്പോള്‍ മൂന്ന് കിലോയും ഒരു ഇഷ്ടിക ചുട്ടെടുക്കുമ്പോള്‍ 0.32 കിലോയും ഒരു ടൈല്‍ ഉണ്ടാക്കുമ്പോള്‍ 0.25 കിലോയും കാര്‍ബണ്‍ ഡയോക്സൈഡ് അന്തരീക്ഷത്തിലേക്ക് തള്ളുന്നുണ്ട്. ഇവ ദൂരെയുള്ള ഫാക്ടറിയില്‍നിന്ന് കടത്തി ഉപഭോഗസ്ഥലത്തത്തെിക്കുമ്പോള്‍ അളവ് വീണ്ടും കൂടും. ഇവയുണ്ടാക്കാനുപയോഗിക്കുന്ന അസംസ്കൃത വസ്തുക്കളുടേയും മറ്റ് ഊര്‍ജരൂപങ്ങളുടേയും ഉപയോഗം സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ വേറെയും. ആവശ്യത്തിലേറെ വീടുകളുണ്ടാക്കുമ്പോഴും  ആര്‍ഭാടത്തിനും ഗര്‍വ് പ്രകടനത്തിനും വീടുണ്ടാക്കുമ്പോഴും അത് അത്യാവശ്യക്കാര്‍ക്ക് അവസരം നിഷേധിക്കുകയാണ്.

തടി തന്നെ നല്ലത്

പുനസൃഷ്ടിക്കാന്‍ കഴിയുന്ന നിര്‍മാണവസ്തുവാണ് തടി. മരലഭ്യതക്കുറവ് മൂലം സ്റ്റീലിലേക്കും പ്ളാസ്റ്റിക്കിലേക്കും മറ്റും തിരിയുന്നുണ്ട്. മരം പ്രകൃതിയില്‍ വീണ്ടും സൃഷ്ടിക്കപ്പെടുന്ന ഒരു വസ്തുവാണ്. കുറഞ്ഞ നിരക്കില്‍ ഉപയോഗിക്കാമെങ്കില്‍ മറ്റ് വസ്തുക്കളിലും പാരിസ്ഥിതികമായി മെച്ചം മരമാണ്. മരം കാര്‍ബണ്‍ഡയോക്സൈഡ് ആഗിരണം ചെയ്യുന്നതാണ്. ഒരു മരം മുറിക്കുമ്പോള്‍ രണ്ട് മരം നട്ടുവളര്‍ത്തണമെന്ന് മാത്രം.

കാറ്റും വെളിച്ചവും

ഗൃഹനിര്‍മാണത്തില്‍ ശ്രദ്ധിക്കേണ്ട പ്രധാന ഘടകങ്ങളുണ്ട്. വീട്ടിനകത്ത് ശുദ്ധവായുവും ആവശ്യത്തിന് സൂര്യപ്രകാശവും എത്തുന്നുവെന്ന് ഉറപ്പാക്കണം.  അങ്ങനെ ലൈറ്റ്, ഫാന്‍ എന്നിവയുടെ ഉപയോഗവും ഊര്‍ജ ഉപഭോഗവും കുറക്കാം.  കേരളത്തിലെ വായുപ്രവാഹ ദിശ പടിഞ്ഞാറുനിന്ന് കിഴക്കോട്ടാ ണ്. വായു ധാരാളം ഉള്ളിലേക്കു വരികയും നേര്‍രേഖയില്‍ പുറത്തേക്കുപോവുകയും വേണം. ജനാലകളും വാതിലുകളും അതിന് അനുസരിച്ച് നേര്‍രേഖയില്‍ ക്രമീകരിക്കണം. പകല്‍ ലൈറ്റിടാതെ തന്നെ വെളിച്ചം വീട്ടിനുള്ളില്‍ കിട്ടണം. വീട്ടിന് ചുറ്റും ധാരാളം വൃക്ഷങ്ങള്‍ നട്ടുവളര്‍ത്തി ആവശ്യത്തിന് തണുപ്പ് സൃഷ്ടിച്ച് എ.സി  ഒഴിവാക്കണം. വീടിന്‍െറ ഡിസൈനും ആര്‍ക്കിടെക്ചറും പരമാവധി കാറ്റും വെളിച്ചവും എല്ലാ മുറികളിലും എത്തുന്നവിധമാകണം.

മഴവെള്ള ശേഖരണം

നിര്‍മാണ സമയത്ത് വീട്ടിലേക്ക് വേണ്ട വെള്ളം മഴപെയ്യുമ്പോള്‍ ശേഖരിക്കാനും സംവിധാനമുണ്ടാകണം. തറകെട്ടുമ്പോള്‍ അവിടെ ഒരു മഴവെള്ള സംഭരണി കൂടി ഉണ്ടാക്കുന്നത് നന്ന്. അല്ളെങ്കില്‍ മറ്റ് ഉചിത സ്ഥലത്ത് നിര്‍മിക്കണം. 100 m2 തറ വിസ്തൃതിയുള്ള വീടിന്‍െറ പുറത്ത് പെയ്യുന്ന മഴവെള്ളം 3,00,000 ലിറ്ററാണ്.
അഞ്ചുപേരുള്ള ഒരു വീട്ടില്‍ ഒരുവര്‍ഷം വേണ്ട വെള്ളം 1,82,500 ലിറ്റര്‍ മാത്രമാണ് (ഒരാള്‍ക്ക് ഒരു ദിവസം ശരാശരി 100 ലിറ്റര്‍ എന്ന കണക്കില്‍). മഴവെള്ളസംഭരണത്തിന്‍െറ പ്രാധാന്യം എത്ര വലുതെന്ന് ഇത് കാണിക്കുന്നു.

മാലിന്യനിര്‍മാര്‍ജനം

പരിസ്ഥിതി സൗഹൃദഭവനത്തിലെ പ്രധാന ഘടകമാണ് മാലിന്യനിര്‍മാര്‍ജന സംവിധാനം. കേരളത്തിലെ എല്ലാ വീടുകളിലും ഇന്ന് കക്കൂസുകളും സെപ്റ്റിക്ക് ടാങ്കുകളും ഉണ്ട്. പല വീടുകളിലും ഒന്നിലേറെ കക്കൂസുകളുമുണ്ട്. എന്നാല്‍ അതുപോലെ പ്രധാനമാണ് മറ്റ് മാലിന്യസംസ്കരണ സംവിധാനവും. അവിടെ വേണ്ടത്ര ശ്രദ്ധ നല്‍കിയിട്ടില്ല.
ബയോഗ്യാസ് പ്ളാന്‍റ് അല്ളെങ്കില്‍ മണ്ണിര കമ്പോസ്റ്റ് (വെര്‍മി കമ്പോസ്റ്റ്) സംവിധാനം എല്ലാ വീടുകളിലും വേണം. ബയോഗ്യാസ് പ്ളാന്‍റ് ആയാല്‍ പാചകവാതകവും ലഭിക്കുമെന്ന പ്രയോജനമുണ്ട്. പക്ഷേ ദിവസവും 45 കിലോ ജൈവമാലിന്യം വേണമെന്ന് മാത്രം. അതില്ളെങ്കില്‍ മണ്ണിര കമ്പോസ്റ്റ് സംവിധാനം വേണം.

പുകയില്ലാത്ത അടുപ്പ്

വീട് നിര്‍മാണസമയത്ത് പുകയില്ലാത്ത അടുപ്പും സോളാര്‍ കുക്കറും സ്ഥാപിക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കണം. ഇവയോടൊപ്പം ഒരു സോളാര്‍വാട്ടര്‍ ഹീറ്ററും ഒരു ചൂടാറാപ്പെട്ടിയും ഉണ്ടായാല്‍ പാചക ഇന്ധനച്ചെലവ് ചുരുക്കാം.  ഈ സംവിധാനമൊക്കെ ഉണ്ടായാല്‍ മഴക്കാലത്തൊഴികെ എല്‍.പി.ജി അടുക്കളയില്‍ കയറ്റേണ്ടിവരില്ല.
വൈദ്യുതിക്ക് സൂര്യനെ ആശ്രയിക്കേണ്ട അവസ്ഥ താമസിയാതെ ഉണ്ടാവും. നിഴലേല്‍ക്കാതെ സോളാര്‍ പാനല്‍ സ്ഥാപിക്കാനുള്ള സംവിധാനം ടെറസില്‍ ഒരുക്കണം. ഒരു വീട്ടിലേക്ക് വേണ്ട രണ്ട് കിലോവാട്ട് സോളാര്‍ വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ വേണ്ടത് 30 ചതുരശ്ര മീറ്റര്‍ ടെറസ്സാണ്. 230 തെക്കോട്ട് ചെരിവിലാണ് സോളാര്‍ പാനല്‍ സ്ഥാപിക്കേണ്ടത്. ഇത്തരം ടെറസ്സ് കൂടി ഉറപ്പാക്കി വീടിന്‍െറ പ്ളാനും ലേഒൗട്ടും നിശ്ചയിക്കണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story