വേണം, പാർപ്പിട സാക്ഷരതയും ഭൂവിനിയോഗ നയവും
text_fields2018ലെ പ്രളയവും 2019ൽ നടന്ന വൻ ഉരുൾപൊട്ടലും കേരളത്തെ വളരെ പ്രധാനപ്പെട്ട പാഠങ്ങളാണ് പ ഠിപ്പിച്ചത്. കെട്ടിടനിർമാണ രംഗവും പരിസ്ഥിതിയും തമ്മിലുള്ള ജൈവബന്ധത്തെക്കുറിച്ച ുകൂടിയാണ് അത് ഓർമിപ്പിക്കുന്നത്. കെട്ടിടനിർമാണ രീതിശാസ്ത്രത്തിലും നിർമാണസാമ ഗ്രികളുടെ തിരഞ്ഞെടുപ്പിലും സശ്രദ്ധവും കരുതലോടുകൂടിയുമുള്ള സമീപനം വേണം. അതാണ് ഭാ വി കേരളം ആവശ്യപ്പെടുന്നത്.
പരിസ്ഥിതിസൗഹൃദവും ചെലവുകുറഞ്ഞതും ഊർജം സംഭരിക്കു ന്നതുമായ കെട്ടിടനിർമാണ രീതികൾതന്നെയാണ് പരിസ്ഥിതി സന്തുലിതാവസ്ഥ നിലനിർത്താ നുള്ള ഏറ്റവും ശക്തമായ ഇടപെടലെന്ന് ഞങ്ങളെപ്പോലുള്ള പരിസ്ഥിതി പ്രവർത്തകർ ഏറെക്ക ാലമായി ചൂണ്ടിക്കാട്ടുന്നുണ്ട്.
കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ച് നാം മനസ്സിലാക് കേണ്ട കുറെ കാര്യങ്ങളുണ്ട്. ഇന്ത്യയിൽ ഒരു വർഷം വെട്ടുന്ന മരങ്ങളുടെ 40 ശതമാനം കെട്ടിടനി ർമാണത്തിനുവേണ്ടിയാണ്. ഓസോൺ പാളിയുടെ വിള്ളൽ ഇല്ലാതാക്കുന്നതടക്കമുള്ള കാലാവസ്ഥ വ്യതിയാനങ്ങൾക്ക് മരം മാത്രമാണ് മറുപടിയെന്നത് ലോകം മുഴുക്കെ അംഗീകരിക്കപ്പെട്ട കാര്യമാണ്. ഇതിനു പുറമെ ഊർജ ഉപഭോഗത്തിൻെറ കണക്കുകൾ പേടിപ്പെടുത്തുന്നതാണ്. ഇന്ത്യയിൽ ആകെ ഉപയോഗിക്കുന്ന ഊർജത്തിൻെറ 35 ശതമാനം കെട്ടിടനിർമാണത്തിനുവേണ്ടിയാണെന്ന് തിരിച്ചറിയണം. വലിയ ഊർജപ്രതിസന്ധിയുടെ വാതിൽക്കലാണ് നാം. ഇതിന് പ്രധാന കാരണം കെട്ടിടനിർമാണരംഗത്തെ ഇടപെടലാണെന്ന് തിരിച്ചറിയണം. അതുകൊണ്ടാണ് സിമൻറിൻെറയും കമ്പിയുടെയും അളവ് നിയന്ത്രിക്കണം എന്ന് ആവശ്യപ്പെടുന്നത്. ഇവയുടെ ഉൽപാദനപ്രക്രിയയിൽ കത്തിച്ചുകളയുന്ന ഊർജത്തിൻെറ അളവ് വളരെ വലുതാണ്.
ഭൂവിനിയോഗം: ശക്തമാകണം ഇടപെടൽ
കേരളത്തിൻെറ സവിശേഷമായ ഭൂമിശാസ്ത്രം പരിഗണിക്കാത്ത രീതിയിലുള്ള നിർമാണരീതികളാണ് ഇവിടെ പ്രചരിക്കപ്പെടുന്നത്. മലനാടുകൾ, ഇടനാടുകൾ, നീളമേറിയ തീരപ്രദേശം എന്നിങ്ങനെ മൂന്നു മേഖലകളാക്കിയാണ് നമ്മുടെ കേരളത്തെ തിരിച്ചിട്ടുള്ളത്. എന്നാൽ, ഇതെല്ലാം മറന്ന് മലകളെല്ലാം ഇടിച്ചുനിരത്തിയുള്ള നിർമാണപ്രക്രിയ വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. ഭൂമിയുടെ കിടപ്പിന് അനുസരിച്ചാകണം കെട്ടിടം വെക്കുന്നത് എന്നതാണ് ജൈവ വാസ്തുശാസ്ത്രത്തിൻെറ മൂലാധാരം.
ചരിഞ്ഞ പ്രദേശമാണെങ്കിൽ അതിൻെറ പ്രത്യേകത ഉൾക്കൊണ്ടായിരിക്കണം നിർമാണം. അതിനു വിരുദ്ധമായി മലനാട്ടിലും തീരപ്രദേശത്തുമെല്ലാം ഒരേ രീതിയിലുള്ള നിർമാണ രീതി പിന്തുടരുന്നത് അപകടകരമാവുമെന്നതിൻെറ പ്രത്യക്ഷ ദൃഷ്ടാന്തമാണ് കവളപ്പാറയിലും പുത്തുമലയിലുമെല്ലാം സംഭവിച്ച മണ്ണിടിച്ചിലും മലയിടിച്ചിലും. സന്തുലിത നിർമാണരീതികൾ പ്രോത്സാഹിപ്പിക്കണം. കാസർകോട്, കണ്ണൂർ, വയനാട്, ഇടുക്കി, കോട്ടയം വരെ നീണ്ടുനിൽക്കുന്ന പശ്ചിമഘട്ട മലനിരകൾ ദുർബലമായ ഭൗമപാളികളിൽകൂടിയാണ് നീങ്ങുന്നതെന്ന് ഓർക്കണം. ഭൂമിയുടെ പ്രത്യേകതകൾ മനസ്സിലാക്കിയും മണ്ണ് പരിശോധിച്ചും അതിനെ ഉൾക്കൊണ്ടുമല്ലാത്ത നിർമാണ രീതികളല്ലാംതന്നെ പ്രകൃതി പ്രതിരോധിക്കുമെന്ന് നമ്മൾ പലപ്പോഴായി അറിഞ്ഞിട്ടുണ്ട്. കാസർകോട് തൊട്ട് പാറശ്ശാല വരെ ദുരന്തസാധ്യതയുള്ള പ്രദേശത്താണ് കേരളം സ്ഥിതിചെയ്യുന്നതെന്ന് ദേശീയ ദുരന്തസാധ്യത മാപ്പുകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. നമ്മുടെ കാൽക്കീഴിൽ മരണം പതിയിരിക്കുന്നുണ്ടെന്ന് ഇടക്കെങ്കിലും ഓർക്കുന്നത് നല്ലതാണ്.
പൊളിച്ചെഴുതണം നിയമങ്ങൾ
കെട്ടിടനിർമാണ നിയമങ്ങൾ പൊളിച്ചെഴുതേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ദുർബലമായ നിയമങ്ങൾ മാത്രമാണ് ഇപ്പോഴുള്ളത്. തണ്ണീർത്തടങ്ങൾ നികത്തിയുള്ള നിർമാണങ്ങൾക്കു മാത്രമാണ് ഇപ്പോൾ നിരോധനം. മലമ്പ്രദേശത്തും തീരപ്രദേശത്തും ഇടനാടുകളിൽ വീടുവെക്കുമ്പോഴും എങ്ങനെ ദുരന്തത്തെ അതിജീവിക്കുന്ന നിർമാണമാകാം എന്നത് പഠനങ്ങളുടെ അടിസ്ഥാനത്തിൽ നിയമമായിതന്നെ കൊണ്ടുവരണം. അതിന് പ്രാഥമികമായി വേണ്ടത് പാർപ്പിട സാക്ഷരത തന്നെയാണ്.
ഒരു കുടുംബത്തിനു വേണ്ട വീടിൻെറ വിസ്തൃതി ഒരുപരിധിക്കപ്പുറം ഒരുതരത്തിലും അംഗീകരിക്കാൻ പാടില്ല. അടുത്തിടെ ദുരന്തബാധിതപ്രദേശങ്ങളിലൂടെ കടന്നുപോയപ്പോൾ 4000 സ്ക്വയർഫീറ്റിലുള്ള വീടുകൾവരെ കാണാൻ കഴിഞ്ഞു. എന്തിനാണ് നമുക്ക് ഇത്രയും വലിയ വീടുകൾ. അത്തരം വീടുകൾക്ക് ഉപയോഗിക്കുന്ന സാധനങ്ങൾകൊണ്ട് പത്തോ പതിനഞ്ചോ വീടുണ്ടാക്കാനാവും. ഒരു വിഭാഗക്കാർക്കു മാത്രം കൊള്ളയടിക്കാനുള്ളതല്ല നമ്മുടെ സ്വത്തുക്കൾ. ഭൂമിയുടെ വിഭവങ്ങൾ എല്ലാവർക്കും അവകാശപ്പെട്ടതാണ്. അടിസ്ഥാന സ്വാതന്ത്ര്യത്തിലുള്ള കൈകടത്തലാണ് ഇതെന്ന് പറയുമ്പോഴും ഇനിയും ദുരന്തങ്ങളെ ക്ഷണിച്ചുവരുത്താതിരിക്കാൻ ഇത്തരം കാര്യങ്ങളിൽ സർക്കാർ ഇടപെട്ടേ മതിയാകൂ.
മാതൃകകൾ അടിച്ചേൽപിക്കരുത്
ഏതു ദുരന്തങ്ങളായാലും അതിൽ ഇരയാകുന്നത് പാവപ്പെട്ടവരാണ്. കിടപ്പാടം നഷ്ടപ്പെടുന്നതും അത് വീണ്ടുമുണ്ടാക്കാൻ പാടുപെടുന്നവരും അവരായിരിക്കും. പുതിയ പശ്ചാത്തലത്തിൽ പ്രോട്ടോ ടൈപ് മാതൃകകൾ അവരെ അടിച്ചേൽപിക്കരുത്. കർഷകനും മുക്കുവനും ഫാക്ടറിത്തൊഴിലാളിയും ഡ്രൈവറുമടക്കം പല ശ്രേണിയിലുള്ളവരാണ് ഇവിടെ ജീവിക്കുന്നത്. അതുകൊണ്ടുതന്നെ അവരുമായി ചർച്ചചെയ്തു വേണം പുതിയ രീതികൾ കൊണ്ടുവരാൻ. നാടൻവസ്തുക്കളെയും നിർമാണവസ്തുക്കളെയും ഉയർത്തിപ്പിടിക്കണം. വിദഗ്ധരായ തൊഴിലാളികളും ആർകിടെക്ടും എൻജിനീയർമാരും കേരളത്തിൻെറ മുതൽക്കൂട്ടാണ്.
കെട്ടിടത്തിൻെറ ആയുസ്സിലും ബലത്തിലും ഒരു വിട്ടുവീഴ്ചക്കും മലയാളി തയാറാകില്ല. എൻെറ വീട് മണ്ണാണ്, നോക്കൂ ഇതിനൊരു കുഴപ്പവുമില്ല എന്ന് സാക്ഷ്യപ്പെടുത്തിയാകണം അവരെ ബോധ്യപ്പെടുത്തേണ്ടത്. പൂർണമായും ചെലവ് കുറച്ചില്ലെങ്കിലും ഭാഗികമായി ചെലവ് കുറക്കുന്ന രീതിയെങ്കിലും നടപ്പാക്കാൻ കഴിഞ്ഞാൽ കേരളത്തിൽ വലിയൊരു വിപ്ലവത്തിനാണ് തിരികൊളുത്തുക. ദുരന്തങ്ങൾ ഓരോ വർഷവും ആവർത്തിക്കുകയാണ്. അതുകൊണ്ടു തന്നെ ദുരന്തങ്ങളെ അതിജീവിക്കുന്ന കെട്ടിടസംസ്കാരം ഉരുത്തിരിയേണ്ടത് അത്യാവശ്യമാണ്.
●
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.