അറേബ്യൻ ഫ്യൂഷൻ ഇൻറീരിയർ ഡിസൈനുമായി നിമ നൂറുദ്ദീന്‍
text_fieldsഇന്‍റീരിയര്‍ ഡിസൈന്‍ രംഗത്ത് വേറിട്ട ആശയങ്ങളും മനോഹരവും ആകര്‍ഷണീയവുമായ പ്രതലങ്ങളും മെനഞ്ഞ് ഒരു മലയാളി സ്ത്രീ സാന്നിദ്ധ്യം. ദോഹയിലെത്തി നാല് വർഷം കൊണ്ട് നിമ നൂറുദ്ദീന്‍ എന്ന കൊച്ചി സ്വദേശിനി ആർകിട്ടെക്ട് രംഗത്ത് ഇതിനോടകം ദോഹയില്‍ ഭവന കെട്ടിടനിര്‍മ്മാണ മേഖലയില്‍ തന്‍റെ കഴിവ് തെളിയിച്ചു കഴിഞ്ഞു.
ദോഹയിലെ കാലാവസ്ഥക്ക് അനുയോജ്യമായ രീതിയില്‍ ഇന്ത്യന്‍, അറേബ്യന്‍, യൂറോപ്പ്യന്‍ ഇൻറീരിയര്‍ രീതികളെ സമന്വയിപ്പിച്ച് കൊണ്ട് ഈ രംഗത്ത് നിമ നടത്തിയ പുതിയ രീതികളാണ് ഇവരെ ശ്രദ്ധേയമാക്കിയത്.
പ്രാചീന അറബ് - ഖത്തറി രീതികളില്‍ നിന്നും വ്യതിചലിക്കാതെ യൂറോപ്യന്‍ രീതികളെ സമന്വയിപ്പിച്ച് ഡിസൈന്‍ രംഗത്ത് തന്റേതായൊരു ശൈലി നിമ രൂപപ്പെടുത്തിയെടുത്തു. ജിയോമെട്രിക്ക് രീതികളും കാലിഗ്രാഫി വര്‍ക്കുകളും ഇന്നിപ്പോള്‍ വീടുകള്‍ക്ക് പോലും കൂടുതലായി ഉപയോഗിച്ച് വരുന്നു. ഇസ്ലാമിക് ജിയോമെട്രിക് രീതികളുടെ വിവിധ അറബ് പ്രദേശങ്ങളില്‍ നിലനില്‍ക്കുന്ന രീതികളും ഇന്നിപ്പോള്‍ സ്വദേശികള്‍ക്കിടയില്‍ പോലും ഏറെ പ്രചാരം നേടിക്കഴിഞ്ഞു.
കൂടാതെ ഇന്ത്യന്‍ ശൈലികള്‍ക്കും പ്രിയമേറിവരുന്നുണ്ട് . മൊറോക്കന്‍, സിറിയന്‍ രീതികള്‍ അടക്കം ലോകത്തിലെ വിവിധ രീതികള്‍ അനുകരിക്കുമ്പോഴും, ഖത്തറി തനിമ നഷ്ടപ്പെടാതെ വീട്ടകങ്ങള്‍ ആകര്‍ഷനീയമാക്കണമെന്നത് ഓരോ സ്വദേശികളുടെയും ആവശ്യമാണെന്ന് നിമ അഭിപ്രായപ്പെടുന്നു .
ദോഹയില്‍ നമ്മള്‍ കാണുന്ന വിവിധ മാളുകളിലെയും ആകര്‍ഷണീയമായ ഡിസൈനുകളുടെയും പിന്നില്‍ നിമയെന്ന യുവ വനിതാ ആർകിട്ടെക്ടിന്റെ ഭാവനയില്‍ ഉടലെടുത്തവയാണ്. ഹോട്ടലുകള്‍, റസ്റ്റോറൻറുകള്‍, ഓഫീസുകള്‍, വിവിധ ബ്രാന്‍ഡ് ഷോറൂമുകള്‍, ഷോപ്പുകള്‍, എന്നിവക്ക് പുറമേ സ്വദേശികളുടെ വീടുകളും ഡിസൈന്‍ ചെയ്യുന്നുണ്ട്.
ആർകിട്ടെക്ട് ബിരുദത്തിനു ശേഷം കൊച്ചിയിലും മുംബയിലും ജോലി ചെയ്തതിനു ശേഷമാണ് നിമ നാല് വര്‍ഷങ്ങള്‍ക്കു മുന്‍പ് ഖത്തറില്‍ എത്തുന്നത് . അറബ് രാഷ്ട്രങ്ങളില്‍ മലയാളി സ്ത്രീകള്‍ പൊതുവേ നിര്‍മാണ മേഖലയിലും ഡിസൈന്‍ രംഗത്തും കുറവാണ്. എന്നാല്‍, നാട്ടിലിപ്പോള്‍ ഒട്ടേറെ യുവതികള്‍ പഴയ കാലത്തെ അപേക്ഷിച്ച് കടന്നു വരുന്നുണ്ട്. ഏറെ വെല്ലുവിളികളുള്ള ഈ മേഖലയിലും കഴിവ് പ്രകടിപ്പിച്ചാല്‍ സ്ത്രീകള്‍ക്കും തങ്ങളുടേതായ സ്ഥാനം കൈവരിക്കാന്‍ കഴിയുമെന്ന് നിമ സാക്ഷ്യപ്പെടുത്തുന്നു.
പുതിയ തലമുറയിലെ ആർകിട്ടെക്ട് രംഗത്തേക്ക് കടന്നു വരുന്ന വനിതകള്‍ക്ക് പ്രചോദനം നല്‍കാനും അവസരങ്ങള്‍ നല്‍കാനും ഇവര്‍ സമയം കണ്ടെത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.