അമിത ബാധ്യത വേണ്ട; വളരുന്ന വീട് പണിയാം
text_fieldsഒരു വീട് നിർമ്മാണത്തിന് സ്ഥലം കാണുന്നതിന് കോട്ടയം ഏറ്റുമാനൂരിൽ സുനിൽ -ജീജ ദമ്പതികളുടെ വീട്ടിൽ പോയപ്പോൾ അവിട െയുണ്ടായ ചർച്ച അമിത കട ബാധ്യതയില്ലാതെ എങ്ങനെ വീട് പണിയാമെന്നതായിരുന്നു.
ദമ്പതികൾ വീട് വെക്കുന്നതിനായി ല ോൺ എടുക്കാതെ അഞ്ച് സെൻറ് സ്ഥലം വാങ്ങി. അതുവരെയുള്ള സമ്പാദ്യത്തിെൻറ ബാക്കി മൂന്നു ലക്ഷം രൂപ അവരുടെ കയ്യിലുണ്ടായിരുന്നു. അധികം തുക ബാധ്യത വരുത്തി വീട് നിർമിക്കാൻ താൽപര്യമിെല്ലന്നാണ് അവർ ആദ്യം അറിയിച്ചത്. സ ംസാരിച്ചിരിക്കുമ്പോൾ ജീജ എന്നോട് ചോദിച്ചു , ‘സർ ഞങ്ങൾക്ക് അധിക ബാധ്യത ഇല്ലാതെ വീട് നിർമിക്കാൻ കഴിയണം. എന്ത് സഹ ായമാണ് ചെയ്യാൻ കഴിയുക?’. കഠിനാധ്വാനത്തിലൂടെ സമ്പാദിക്കുന്ന ധനം, ചിട്ടയോടെ കൈകാര്യം ചെയ്യാൻ കഴിയണമെന്നാണ് ജ ീജ സൂചിപ്പിച്ചത്.
നാം വളരുകയല്ലേ? നമ്മുടെ വീടും നമ്മുടെ ഒപ്പം വളരട്ടെയെന്നാണ് ഞാൻ മറുപടി നൽകിയത്. നമ്മു ക്ക് വളരുന്ന വീട് പണിതാലോ എന്ന് ചോദിച്ചപ്പോൾ അവർ ചിരിക്കുകയാണുണ്ടായത്.
പണ്ട് കാലം മുതലേ നിലവിലെ വീടിനോട് ചേർന്ന് പുതിയ മുറികൾ, ടോയിലറ്റ് എന്നിവ കൂട്ടിച്ചേർത്ത് വീട് വലുതാക്കിയിരുന്നു. വളരുന്ന വീട് എന്ന ആശയത്തിൽ ചെയ്യേണ്ടത് വീടിന് വരും ഭാവിയിൽ വളരാൻ വേണ്ട സാഹചര്യം ഒരുക്കി ഇപ്പോഴത്തെ നിർമിതികൾ പൂർത്തിയാക്കുക എന്നതാണ്.
സുനിൽ ,ജീജ അവരുടെ രണ്ടു വയസുള്ള മകൾ എന്നിവർക്ക് നിലവിൽ വേണ്ടത് ഒരു ബെഡ് റൂം, ഹാൾ, അടുക്കള, ടോയിലറ്റ് എന്നിവയാണ്. കൂടെ ചെറിയ സിറ്റ് ഔട്ടും ബൈക്ക് ഷെഡും കൂടിയാകാം. ചെറിയ ഹാളിൽ ലിവിങ്- ഡൈനിങ് സൗകര്യങ്ങൾ ഒരുക്കാം. അത്യാവശ്യ ഘട്ടത്തിൽ ഒരു കർട്ടൻ വലിച്ചിട്ട് കിടപ്പ് മുറിയായും ഇൗ ഹാൾ ഉപയോഗിക്കാം. ഇത്രയും സൗകര്യങ്ങൾക്ക് ആകെ വേണ്ടത് 500-600 സ്ക്വയർ ഫീറ്റ് സ്ഥലം മാത്രമാണ്. ചെലവ് ചുരുക്കി നിർമ്മിച്ചാൽ അഞ്ച്- ആറ് ലക്ഷം രൂപയിൽ ഒതുക്കാം.
ദമ്പതികളുടെ കയ്യിൽ സമ്പാദ്യമായി മൂന്നു ലക്ഷം രൂപയുണ്ട്. ലോൺ എടുക്കേണ്ടി വരുന്നത് രണ്ടോ മൂന്നോ ലക്ഷം മാത്രം. ഇൗ തുക 10 വർഷത്തേക്ക് ഹൗസിങ്ങ് ലോണായി എടുത്താൽ ഒരു മാസം ലോൺ തിരിച്ചടവിന് വേണ്ടി വരുന്നത് 2600- 3000 രൂപയാണ്. ചെറിയൊരു വാടക വീട്ടിൽ താമസിച്ചാൽ ഉണ്ടാകുന്ന വാടക തുകയുടെ പകുതി പോലുമാകില്ല ഈ തിരിച്ചടവ്.
ഈ ദമ്പതികൾക്ക് അടുത്ത കുട്ടി ഉണ്ടാകുമ്പോൾ ഒരു കിടപ്പ് മുറി, ടോയലറ്റ് എന്നിവ കൂടി നിർമ്മിച്ച് വീടിനെ വളരാൻ അനുവദിക്കാം. അപ്പോഴേക്കും വരുമാനത്തിൽ ചെറിയ വർധനവെങ്കിലും ഉണ്ടായിരിക്കും. ലോൺ തിരിച്ചടവും ഏറെക്കുറെ പൂർത്തിയാകും. പിന്നെ വീടിനെ വളർത്താൻ ബുദ്ധിമുട്ട് ഉണ്ടാകില്ല.
സുനിലിെൻറ വരുമാനം വർധിക്കുന്നതിനൊപ്പം അവരുടെ വീടും മുൻകൂട്ടി നിശ്ചയിച്ച പ്രകാരം വളരും. തങ്ങൾക്കൊപ്പം വളരുന്ന വീടിനോട് സുനിലിെൻറ മകൾക്ക് ഉണ്ടാകാവുന്ന അടുപ്പവും സ്നേഹവും എത്രയെന്ന് അളക്കാൻ കഴിയില്ല.
വീടിനെ വളരാൻ അനുവദിക്കുേമ്പാൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- നിലവിൽ നിർമ്മിക്കുന്നതും, വീടിെൻറ വളർച്ചയുടെ ഘട്ടങ്ങളിൽ നിർമ്മിക്കണ്ടതുമായ മുറികളുടെ സ്ഥാനം, വലിപ്പം എന്നിവ തുടക്കത്തിലേ ആസൂത്രണം ചെയ്യേണ്ടതാണ്.
- കൂട്ടിച്ചേർക്കാനുള്ള മുറികളുടെ എൻട്രി, ടോയലറ്റിെൻറ സ്പേസ് എന്നിവ പ്ലാനിലുണ്ടാകണം.
- നേരത്തെ കൃത്യമായി പ്ലാൻ ചെയുന്നതിനാൽ ചെറുതായിരിക്കുമ്പോഴും, രണ്ടാം ഘട്ടത്തിൽ വീട് വളരുമ്പോഴും കെട്ടിട നിർമ്മാണ തത്വങ്ങൾ പാലിക്കപ്പെടും.
- ഒന്നാംഘട്ട നിർമാണത്തിൽ നിന്നും മാറി മുഴച്ചു നിൽക്കാത്ത രീതിയിൽ വേണം രണ്ടാംഘട്ട നിർമാണം.
- ടൈൽ/ ഗ്രാനൈറ്റ് വിരിക്കുേമ്പാൾ പഴയഭാഗത്തിെൻറ തറയോട് ഇണങ്ങിയ രീതിയിലുള്ളത് തെരഞ്ഞെടുക്കാം.
- രണ്ടാം നില ആവശ്യമെങ്കിൽ അതിനുതകുന്ന തറ ഒരുക്കണം.
- രണ്ടാംഘട്ട നിർമാണം കഴിയുന്നതിനൊപ്പം വീട് ഒരേ നിറത്തിൽ പെയിൻറടിച്ച് മനോഹരമാക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.