നടുമുറ്റമെന്ന നൊസ്റ്റാൾജിയ
text_fieldsമലയാളികൾക്കിടയിൽ കേരള ശൈലിയിലുള്ള വീടും നടുമുറ്റവുമെല്ലാം നൊസ്റ്റാൾജിയയുടെ ഭാഗമാണ്. കേരള ശൈലിയിലുള്ള വീടുകളിൽ മാത്രമല്ല കൻറംപ്രറി വീടുകളിലും നടുമുറ്റം കോർട്‌യാർഡ്, പെബിൾ കോർട്ട് എന്നിവയായി പരിണമിച്ചു.
‘വീടിനൊരു നടുമുറ്റം എന്നത് എെൻ്റ സ്വപ്നമാണ്’ എന്നു പറയുന്ന നിരവധി ആളുകൾ ഉണ്ട്. എന്നാൽ നടുമുറ്റം നിർമിക്കുേമ്പാഴുണ്ടാകുന്ന ചെലവിനെ കുറിച്ചോ ഡിസൈനിൽ അത് ഉൾപ്പെടുത്തിയാലുണ്ടാകുന്ന േമന്മകളെ കുറിച്ചോ പലർക്കും അറിയില്ല. കോർട്ട് യാർഡുകൾ വീടിെൻ്റ അകത്തളങ്ങളിൽ വെളിച്ചവും വായു സഞ്ചാരവും കൂട്ടുന്നതിൽ ഒരു പ്രധാന പങ്കു വഹിക്കുന്നുണ്ട്. ലിവിങ്ങിനെയും ഡൈനിങ്ങിനെയും വേർതിരിക്കുന്നതിനും വീടിനുള്ളിൽ കൂടുതൽ വലുപ്പം തോന്നിപ്പിക്കുന്നതിനും കോർട്ട് യാർഡുകൾ ഉപകരിക്കും. ഒരു ജനാല പോലും തുറക്കാതെ വീടിനകത്ത് എക്സ്റ്റീരിയറിെൻറ പ്രതീതിയും വെളിച്ചവും വായവും നിറക്കാൻ കോർട്ട്യാർഡിന് കഴിയും. ലിവിങ്ങിൽ നിന്നോ ഡൈനിങ്ങിൽ നിന്നോ ജനൽ തുറക്കാനുള്ള സാധ്യതയില്ലാത്തതിനാൽ കോർട്ട്യാർഡിന് ഇവിടെ പ്രസക്തിയേറുന്നു.
ചെറിയ നടമുറ്റമാണ് ചെയ്യുന്നതെങ്കിൽ അത് ഇൻ്റീരിയർ യാർഡ് എന്ന രീതിയിൽ ചെയ്യുന്നതാകും നല്ലത്. ഇവിടെ വെള്ളം വരുന്നത് സ്കൈലൈറ്റ്് റൂഫ് ചെയ്ത് നിറുത്താവുന്നതാണ്. മഴ ആസ്വദിക്കാൻ പറ്റില്ലെങ്കിലും വെളിച്ചം കടത്തിവിട്ട് അകത്തും പ്രകാശം പരത്താൻ ഈ ഇൻ്റീരിയർ യാർഡിനു കഴിയും. ഇൻറീരിയർ യാർഡ് പെബിൾ കോർട്ടായും അക്വേറിയമായുമെല്ലാം മാറ്റാറുണ്ട്.
വലിയ വീടിനും നടുമുറ്റം അതിെൻ്റ ഭംഗി ചോരാതെ ഒരു വശത്തേക്ക് മാറ്റി ഡൈനിങ്, ലിവിങ് റൂമിൽ നിന്നും ഇറങ്ങുന്ന രീതിയിൽ പുറത്ത് നിർമ്മിക്കാവുന്നതാണ്. ഇങ്ങനെയാണെങ്കിൽ ഡബിൾ ഹൈറ്റ് കൊടുക്കേണ്ടി വരില്ല, റൂഫിനു മുകളിൽ സെക്യൂരിറ്റി ഗ്രിൽ ആവശ്യം വരില്ല. വീടിന് വെളിച്ചവും നടുമുറ്റത്തിെൻ്റ അഴകും നൽകുകയും ചെയ്യും. ഇൗ ഭാഗത്ത് ഇരിപ്പിടങ്ങൾ ഒരുക്കുന്നതും ഉപകാരപ്രദമാകും.
ചെലവ് കുറവല്ല
നടുമുറ്റമുള്ള വീടിെൻ്റ അകത്തളം കാണാൻ നല്ല ഭംഗിയുണ്ടാകും എന്നത് സത്യം. ഇത് വീടിെൻ്റ പ്ലിന്ത് ഏരിയയിൽ പെടില്ല എന്നതുകൊണ്ട് ഇതിന് വലിയ ചിലവില്ല എന്ന ധാരണ തെറ്റാണ്. നടുമുറ്റം സാമാന്യം വലുപ്പം ഇല്ലെങ്കിൽ അകത്തളം ഇടുങ്ങിയതുപോലെ തോന്നും. മാത്രമല്ല ഇതിനോടുചേർന്ന് ചെറിയ ഒരു നടവഴി കൂടി ഉണ്ടെങ്കിലേ ഭംഗി ഉണ്ടാകൂ. ഇത് വേണമെങ്കിൽ ഡൈനിംഗ് റൂമിെൻ്റയോ ലിവിങ് റൂമിെൻ്റയോ ഒരു വശത്ത് വെക്കുമ്പോൾ ചിലപ്പോൾ നടവഴി ലാഭിക്കാൻ പറ്റിയേക്കാം.
നടുമുറ്റങ്ങൾ വെള്ളം വീഴുന്നതാണല്ലോ. അതുകൊണ്ടുതന്നെ അടുത്തുകിടക്കുന്ന തുറന്ന സ്ഥലത്തേക്കും ചുമരിലും എല്ലാം വെള്ളം തെറിക്കാനുള്ള സാഹചര്യം ഉണ്ട്. കോർട്ട് യാർഡിനു ചുറ്റും സൺഷേഡുകൾ അതിനുമുകളിൽ ഓട്, വെള്ളംതെറിക്കാതിരിക്കാൻ പാത്തി, വെള്ളം ഇറക്കാനുള്ള ചങ്ങല, ഇവയൊക്കെ കാണാത്ത ചിലവുകൾ ആണ്. താഴെ മണ്ണിൽ മഴവെള്ളം വീണു ചളി തെറിക്കാതിരിക്കാൻ നിലം കോൺക്രീറ്റ് ചെയ്ത് അതിനുമുകളിൽ ടൈൽസ് കൂടി ഇടേണ്ടിവരും. ഇത്തരം നടുമുറ്റങ്ങൾക്ക് ഭംഗിയേകാൻ ഒരു ചുമർ മ്യൂറൽ ചെയ്ത് ഉപയോഗിക്കാം.
(കോഴിക്കോട് ഇൗസ്ഹില്ലിൽ സ്ക്വയർ ആർക്കിടെക്ച്ചറൽ ഇൻറീരിയർ കൺസൾട്ടൻറ്സ് എന്ന സ്ഥാപനത്തിെൻറ സാരഥിയാണ് ലേഖകൻ. 27 വർഷമായി ഡിസൈനിങ് രംഗത്ത് പ്രവർത്തിച്ചു വരുന്നു. ആർക്കിടെക്ചർ മാസികകളിലും അനുകാലിക പ്രസിദ്ധീകരണങ്ങളിലും ലേഖനങ്ങൾ എഴുതുന്നു. ഫോൺ: 919847129090 rajmallarkandy@gmail.com)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.