ഏത് ശൈലിയിലുള്ള വീടുവേണം? (ഭാഗം ഏഴ്)
text_fieldsവീടിന് ഏതു ഡിസൈനിങ് സ്റ്റൈൽ തെരഞ്ഞെടുക്കണമെന്ന കാര്യത്തിൽ പലപ്പോഴും ആശയകുഴപ്പം വരാറുണ്ട്. തെരഞ്ഞെടുക്കുന്ന ശൈലികൾക്കനുസരിച്ച്ബജറ്റിലും മാറ്റം വരും. ശൈലികൾ തെരഞ്ഞെടുക്കുേമ്പാൾ വീടിെൻറ വിസ്തീർണവും കണക്കിലെടുക്കണം. മോഡേൺ, യൂറോപ്യൻ, വിക്ടോറിയൻ ശൈലികൾ നന്നായി ഇണങ്ങുക വലിയ വീടുകൾക്കാണ്. ചെറിയ വീടുകളാണേൽ കേരള ശൈലിയോ കൻറംപററിയോ ആണ് നല്ലത്. മിശ്രശൈലിയിൽ വീടൊരുക്കാൻ താൽപര്യമുള്ളവരുമുണ്ട്.
കേരള– കൊളോണിയൽ ശൈലിയിലുള്ള വീട് ഇഷ്ടപ്പെടുന്ന ആളുകൾ ഉണ്ട്. ഇൗ ശൈലി അവലംബിക്കുേമ്പാൾ ഒരുപാട് തടി ഉപയോഗിക്കേണ്ടി വരും. ചുമരുകൾ മുഴുവൻ പാനലിംഗ് ചെയ്യുകയും നിലവും സീലിങ്ങും സ്റ്റെയർകെയ്സുമെല്ലാം തടിയിൽ ചെയ്യുേമ്പാഴാണ് ഡിസൈനിെൻറ പൂർണത എത്തുക. എന്നാൽ അകത്തളത്ത് ഇങ്ങനെ മരം ഉപയോഗിച്ചാൽ അവസാനം മുറിക്കുള്ളിൽ വേണ്ടത്ര വെളിച്ചം ഇല്ലാത്ത അവസ്ഥ ഉണ്ടാകാറുണ്ട്. കൂടാതെ പെട്ടന്ന് വൃത്തികേടാവുകയും രണ്ടുവർഷത്തിനുള്ളിലെങ്കിലും കേടുപാടുകൾ തീർക്കേണ്ടാതായും വരും. കാലാവസ്ഥയിലുള്ള വ്യതിയാനം മൂലം ഇത്തരം വീടുകളിൽ പ്ലാസ്റ്ററിങ്ങിൽ ധാരാളം ടെമ്പറേച്ചർ ക്രാക്ക് ഉണ്ടാകുന്നതായി കാണാം.
കേരളത്തിലെ മഴക്കാലം ദൈർഘ്യമേറിയതായതുകൊണ്ട് ചരിഞ്ഞ മേൽക്കൂരകളാണ് കൂടുതൽ നല്ലത് എന്നുപറയാം. എന്നാൽ അകത്തളങ്ങൾ കൻറംപററി മാതൃകയിൽ ആണെങ്കിൽ അത് ഉള്ളിലെ അനാവശ്യ ചെലവുകൾ കുറയ്ക്കുന്നതിനും ആധുനിക ചാരുത നൽകുന്നതിനും കഴിയും. കേരള– കൊളോണിയൽ സ്റ്റൈലിൽ അകത്തളം മരം കൊണ്ട് പാനലിംഗ് ചെയ്ത് ഉപയോഗിക്കുന്നതിനാൽ മരത്തിെൻ്റ അധികച്ചെലവ് പ്രശ്നമാകാറുണ്ട്. ചില ഡിസൈനർമാർ പഴക്കം ചെന്ന കെട്ടിടങ്ങൾ പൊളിച്ച് കിട്ടുന്ന മരങ്ങൾ കേടുപാടുകൾ തീർത്ത് വീണ്ടും ഉപയോഗിച്ച് ഇത്തരം വർക്കുകൾ ചെയ്യാറുണ്ട്. ഇത്തരം വർക്കുകളിൽ പ്രാവീണ്യമുള്ള ഡിസൈനർമാരെ സമീപിച്ചാൽ ഇത് നന്നായി ചെയ്തുതരും.
ഒരോ ശൈലിക്കും അതിേൻറതായ ഗുണവും ദോഷവുമുണ്ട്. ഏത് ശൈലിയിലുള്ള വീടാണ് നല്ലതെന്ന് ചോദിച്ചാൽ അത് ഒരു തർക്കത്തിലേ അവസാനിക്കൂ. ഓരോ ഡിസൈനർമാരും ഒരു പ്രത്യേക ശൈലിയിൽ വീടുകൾ നിർമ്മിക്കുന്നതിൽ നിപുണരാകും. നിങ്ങൾക്ക് താൽപര്യം തോന്നുന്ന ശൈലി ഏതെന്ന് തിരിച്ചറിഞ്ഞ് ആ ഡിസൈനിൽ പ്രാവീണ്യമുള്ള ഡിസൈനറെ തിരഞ്ഞെടുക്കുക.
ആഡംബരം വിളിച്ചോതുന്ന വീടുകളേക്കാളും ആളുകൾ ഇഷ്ടപ്പെടുന്നത് വളരെ ലളിതമായ ഇൻ്റീരിയറുകളും ബഡ്ജറ്റിന് പ്രാധാന്യം നൽകിക്കൊണ്ട് നല്ല വായു-വെളിച്ച സഞ്ചാരത്തോടുകൂടി നിർമ്മിക്കുന്ന വീടുകൾ ആണ്. പണം ഉണ്ടെങ്കിൽ എത്ര വലിയ വീടുകളും ചെയ്യാം. എന്നാൽ ചെറിയ വീടുകൾ ബഡ്ജറ്റിൽ ഒതുക്കി മനോഹരമായി ചെയ്യാനാണ് പ്രയാസം. അത്തരം വീടുകൾ ആകർഷണീയമായി ഒരുക്കുന്നതാണ് ഡിസൈനർ നേരിടുന്ന വെല്ലുവിളി.
(കോഴിക്കോട് ഇൗസ്ഹില്ലിൽ സ്ക്വയർ ആർക്കിടെക്ച്ചറൽ ഇൻറീരിയർ കൺസൾട്ടൻറ്സ് എന്ന സ്ഥാപനത്തിെൻറ സാരഥിയാണ് ലേഖകൻ. 27 വർഷമായി ഡിസൈനിങ് രംഗത്ത് പ്രവർത്തിച്ചു വരുന്നു. ആർക്കിടെക്ചർ മാസികകളിലും അനുകാലിക പ്രസിദ്ധീകരണങ്ങളിലും ലേഖനങ്ങൾ എഴുതുന്നു. ഫോൺ: 919847129090. rajmallarkandy@gmail.com)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.