വീടിെൻറ ജി.എസ്.ടി
text_fieldsആയുസ്സിെല സ്വപ്നമാണ് സ്വന്തമായൊരു വീട്. പ്രതീക്ഷകളോടെ ഭവനനിർമാണമെന്ന സ്വപ്നത്തിലേക്ക് കാലെടുത്തുവെച്ചവർക്ക് മുന്നിൽ രാജ്യത്തെ പുതിയ നികുതി സമ്പ്രദായമായ ജി.എസ്.ടി തുടക്കത്തിൽ വലിയ ആശങ്കയാണ് പരത്തിയത്. ഇപ്പോൾ ജി.എസ്.ടി നിരക്കിൽ മാറ്റം വരുത്തിയതോടെ നേരത്തേയുണ്ടായിരുന്ന ആശങ്കക്ക് അൽപം ആശ്വാസമായെങ്കിലും പൂർണമായും അനുകൂലമെന്ന് പറയാറായിട്ടില്ല. ജി.എസ്.ടി നിരക്കിൽ രണ്ടാമതുവന്ന പരിഷ്കരണവും നിർമാണസാമഗ്രികളുടെ നികുതിയിലുണ്ടായ നേരിയ ഇളവും വിപണിയിൽ പ്രതിഫലിച്ചിട്ടില്ല എന്നതുകൊണ്ടുതന്നെ വീടുപണിക്ക് ഇറങ്ങുന്നവർക്ക് ഇപ്പോഴും അധികം സന്തോഷത്തിന് വകയൊന്നുമില്ല.
ജി.എസ്.ടി സമ്പ്രദായം, സങ്കീർണമായ പരോക്ഷ നികുതികളെല്ലാം ഇല്ലാതാക്കി രാജ്യത്ത് ഒറ്റ നികുതി നടപ്പാക്കുന്നതിനായി നികുതിയെ ഏകീകരിച്ച പുതിയ പദ്ധതിയാണ്. എന്നാൽ, നിർമാണ മേഖലയിലെ നിരവധി ഉൽപന്നങ്ങളെ ജി.എസ്.ടിയിലെ 28 ശതമാനം നികുതി ഒടുക്കേണ്ട സ്ലാബിൽ ഉൾപ്പെടുത്തിയതാണ് സാധാരണക്കാരുടെ വീടെന്ന സ്വപ്നത്തിന് തിരിച്ചടിയായത്. ജൂലൈ ഒന്നിന് പ്രാബല്യത്തിൽ വന്ന ജി.എസ്.ടി നിരക്കിൽനിന്ന് 178 ഉൽപന്നങ്ങൾക്ക് കുറവുവരുത്താൻ ജി.എസ്.ടി കൗൺസിൽ തീരുമാനമെടുത്തതോടെയാണ് ആശങ്കകൾക്ക് വിരാമമായത്. എന്നാൽ, നിർമാണരംഗത്ത് മാറ്റിനിർത്താനാവാത്ത സിമൻറ്, പെയിൻറ് ഉൽപന്നങ്ങൾക്ക് ഇപ്പോഴും ജി.എസ്.ടി നിരക്ക് 28 ശതമാനംതന്നെയാണ്.
ജി.എസ്.ടി ആദ്യമായി പ്രാബല്യത്തിൽ വന്നതോടെ 20-25 ശതമാനമാണ് നിർമാണെച്ചലവ് വർധിച്ചിരുന്നത്. ചെറുകിട വ്യവസായ മേഖലയിൽ മുമ്പ് അഞ്ചു ശതമാനത്തിൽ താഴെ മാത്രം നികുതിയുണ്ടായിരുന്ന ചില ഉൽപന്നങ്ങൾക്ക് 18 മുതൽ 28 ശതമാനം വരെ നികുതി വർധിച്ചിരുന്നു. നാലു ശതമാനം നികുതി നിരക്കുണ്ടായിരുന്ന ഹോളോബ്രിക്സിനും നികുതി ഇല്ലാതിരുന്ന സിമൻറ് കട്ടിള, ജനൽ എന്നിവക്കും ജി.എസ്.ടി വന്നതോടെ 28 ശതമാനമായിരുന്നു നികുതി ഏർപ്പെടുത്തിയിരുന്നത്. എന്നാൽ, പരാതികൾ കൂടിയതോടെ ഇവയെല്ലാം 18 ശതമാനം നികുതി നൽകേണ്ട സ്ലാബിലേക്ക് മാറ്റുകയായിരുന്നു. താരതമ്യേന ഉയർന്ന നികുതി നിരക്ക്് ഈടാക്കിയിരുന്ന കമ്പി, ടൈൽസ്, മാർബിൾ, പ്ലൈവുഡ്, ഫർണിച്ചർ, ഹോളോബ്രിക്സ് തുടങ്ങിയവയാണ് കുറഞ്ഞ നിരക്കിലേക്ക് മാറ്റിയ മറ്റ് ഉൽപന്നങ്ങൾ.
എന്നാൽ, ജി.എസ്.ടി വന്ന് നികുതി നിരക്ക് ഏകീകരിച്ചതോടെ ഫലത്തിൽ നികുതി കുറഞ്ഞിട്ടുണ്ടെങ്കിലും ചരക്കു സേവന നികുതി നടപ്പാക്കുംമുമ്പ് ഉൽപാദന മേഖലയിലാകെ നിലനിന്നിരുന്ന ബോധപൂർവമുള്ള വിലക്കയറ്റ പ്രവണതക്ക് തടയിടാൻ കഴിഞ്ഞില്ലെന്നത് വസ്തുതയാണ്. 100 രൂപ വില കൂട്ടി പത്തോ ഇരുപതോ രൂപ കുറക്കുക എന്ന രണ്ടടി മുന്നോട്ട് ഒരടി പിന്നോട്ട് എന്ന തന്ത്രമാണ് വിലക്കയറ്റത്തിെൻറ പിന്നിൽ. വിലക്കയറ്റത്തിനുശേഷം ഒറ്റനികുതി സമ്പ്രദായം നടപ്പാക്കിയതോടെ ഫലത്തിൽ ഉപഭോക്താക്കളെയാണ് നിരക്കുവർധന കാര്യമായി ബാധിച്ചിരിക്കുന്നത്.
സിമൻറിലെ ആശ്വാസത്തിന് ‘ഉറപ്പ്’ പോരാ
നിർമാണ മേഖലയിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് സിമൻറ്. ജി.എസ്.ടിയിൽ ഏറ്റവും കൂടിയ നിരക്കായ 28 ശതമാനമാണ് സിമൻറിന് നികുതി നൽകേണ്ടതെങ്കിലും താരതമ്യേന നിരക്കിലെ വ്യത്യാസം ഉപഭോക്താക്കൾക്ക് ആശ്വാസമുണ്ടാക്കുന്നതാണ്. 14.5 ശതമാനം എക്സൈസ് ഡ്യൂട്ടി, 14.5 ശതമാനം വാറ്റ്, രണ്ടു ശതമാനം സെസ് എന്നിവയുൾപ്പെടെയായിരുന്നു നേരത്തേ സിമൻറിന് നൽകിയിരുന്ന 31 ശതമാനം നികുതി. നേരത്തേ ബാഗ് ഒന്നിന് ശരാശരി 370-400 രൂപ നൽകിയാണ് വാങ്ങിയിരുന്നതെങ്കിൽ ഇപ്പോൾ 360-380 രൂപ നിരക്കിൽ ലഭിക്കുന്നുണ്ട്. എന്നാൽ, ജി.എസ്.ടിക്കുശേഷം മൂന്നു ബില്ലുകളാണ് സിമൻറ് ഉപഭോക്താക്കൾക്ക് ഇപ്പോൾ ലഭിക്കുന്നത്.
സിമൻറ് വിലയുടെ 28 ശതമാനം ജി.എസ്.ടിയുള്ള ബില്ലിനു പുറമേ നിർമാണസ്ഥലത്ത് സിമൻറ് എത്തിക്കാനുള്ള ട്രാൻസ്പോർേട്ടഷൻ ബില്ലും ഒപ്പം ചരക്ക് അൺലോഡിങ്ങിെൻറ ബില്ലും. യഥാക്രമം അഞ്ചു ശതമാനവും 18 ശതമാനവുമാണ് ഇവയുടെ ജി.എസ്.ടി. ഇതെല്ലാം ഉപഭോക്താവിെൻറ പുതിയ ബാധ്യതയാണ്.
കമ്പി:
വാറ്റ് ഉൾപ്പെടെ 19.5 ശതമാനം നികുതി നൽകിയിരുന്ന കമ്പിക്ക് ജി.എസ്.ടി വന്നതോടെ ഒന്നര ശതമാനം കുറഞ്ഞ് 18 ശതമാനമായെങ്കിലും വിലക്കയറ്റം മൂലം ഇതിെൻറ ഗുണം ഉപഭോക്താക്കൾക്ക് ലഭിക്കുന്ന കാര്യത്തിൽ ഒരു തരത്തിലുമുള്ള ഉറപ്പ് പറയാനാകില്ല. നേരത്തേ കി.ഗ്രാമിന് 37^39 വില നിലവാരമായിരുെന്നങ്കിൽ നാലു മുതൽ 10 രൂപ വരെ വില വർധിച്ച് ഇപ്പോൾ കിലോക്ക് 44 രൂപയിലധികം മുടക്കേണ്ട അവസ്ഥയാണ്.
ടൈൽസ്:
വീട് വെക്കുമ്പോൾ മൊത്തം നിർമാണെച്ചലവിെൻറ മൂന്നിലൊന്ന് ഭാഗവും അപഹരിക്കുന്ന സെറാമിക് ടൈൽസ്, മാർബിൾ, ഗ്രാനൈറ്റ് എന്നിവയുടെ ജി.എസ്.ടി ഒറ്റനോട്ടത്തിൽ അൽപം ആശ്വാസകരമാണ്. നേരത്തേ 28 ശതമാനമായിരുന്ന നികുതി ഇപ്പോൾ 18 ശതമാനമായി കുറഞ്ഞിട്ടുണ്ട്. എന്നാൽ, നികുതികുറവിെൻറ ഗുണം ഉപഭോക്താക്കൾക്ക് ലഭിക്കുന്നുണ്ടോ എന്നത് സംശയമാണ്. ജി.എസ്.ടി പ്രാബല്യത്തിൽ വരുന്നതിന് മുന്നോടിയായി വില കൂടിയതാണ് ഇതിന് കാരണം.
തടി:
നിർമാണത്തിന് തടിയെടുക്കാൻ പോകുമ്പോൾ തടി കേടാകാതെ സൂക്ഷിക്കണമെന്ന മുന്നറിയിപ്പാണ് വിപണിയിലെ വില അറിഞ്ഞവർ ഇപ്പോൾ തമാശയായി നൽകുന്നത്. വാറ്റ് ഉൾപ്പെടെ 14.5 ശതമാനം നികുതി നൽകി തടിയെടുത്തിരുന്ന അവസ്ഥയിൽനിന്ന് ജി.എസ്.ടി വന്നതോടെ ഇപ്പോൾ ഒറ്റയടിക്ക് 18 ശതമാനം നികുതി നൽകണം. പ്ലൈവുഡ് ഇനത്തിലും ഇതേ വർധനയുണ്ട്. ഫർണിച്ചർ വിഭാഗം മുഴുവനായും 18 ശതമാനമാണ് ജി.എസ്.ടി.
ഷീറ്റും പൈപ്പും:
പ്ലാസ്റ്റിക് പൈപ്പ്, ഷീറ്റ് എന്നിവ ജി.എസ്.ടി നികുതി നിരക്കിലെ 18 ശതമാനം വിഭാഗത്തിലാണ് ഇടംപിടിച്ചതെങ്കിലും വിലക്കയറ്റം കാരണം അധിക വില നൽകിയാലേ ഇൗ ഉൽപന്നങ്ങൾ വാങ്ങാനാവൂ. പ്ലാസ്റ്റിക് പൈപ്പ് 48 രൂപയിൽനിന്ന് 55 ആയി വർധിച്ചപ്പോൾ 44 രൂപയുണ്ടായിരുന്ന ഷീറ്റ് 52 രൂപ കൊടുത്ത് വാങ്ങേണ്ട അവസ്ഥയാണ്.
ഹോളോബ്രിക്സ്, സിമൻറ് കട്ട: സിമൻറ് അസംസ്കൃത വസ്തുവായി ഉപയോഗിച്ച് നിർമിക്കുന്ന ഹോളോബ്രിക്സിനും സിമൻറ് കട്ടക്കും പുതുക്കിയ നിരക്ക് പ്രകാരം 18 ശതമാനമാണ് ജി.എസ്.ടി. എന്നാൽ, സിമൻറ് 28 ശതമാനം സ്ലാബിൽ ഉൾപ്പെടുന്നതിനാലും വില കൂട്ടിയതിനാലും ആനുപാതികമായി ഹോളോബ്രിക്സും സിമൻറ് കട്ടയും കൂടിയ വില കൊടുത്തുതന്നെ വാങ്ങേണ്ടിവരും. നികുതിക്കൊപ്പം കയറ്റിറക്കു കൂലിയും കൂടിയാകുമ്പോൾ ബ്രിക്സിന് നേരത്തേയുള്ളതിൽനിന്ന് 6-8 രൂപ വരെ വില വർധനയുമുണ്ട്.
പെയിൻറ്:
നിർമാണ ജോലികളെല്ലാം തീർത്ത് സ്വപ്നഭവനത്തിന് പുതുമോടി പകരാൻ പെയിൻറ് ചെയ്യുന്ന ഘട്ടത്തിലും നികുതിഭാരം തന്നെയാണ് ഉപഭോക്താവിെന കാത്തിരിക്കുന്നത്. നേരത്തേയുണ്ടായിരുന്ന 27 ശതമാനം നികുതി ജി.എസ്.ടി വന്നതോടെ 28ൽ എത്തി.
നേരിട്ടുള്ള വിലവർധനക്ക് ജി.എസ്.ടി കാരണമായതിനു പുറമെ വിപണിയിലെ വിലക്കയറ്റവും പെയിൻറ് വാങ്ങാനെത്തുന്നവരെ നിരാശപ്പെടുത്തിയേക്കും. ഇൗ മേഖലയിൽ തിന്നർ, ടർപെെെൻറൻ എന്നിവക്ക് മാത്രമാണ് അൽപം കുറവുള്ളത്. ഇൗ ഉൽപന്നങ്ങളുടെ ജി.എസ്.ടി 18 ശതമാനമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.