വേനലില്‍ വേവാതെ
text_fieldsആയുഷ്കാലത്തിെൻറ അധ്വാനം കൊണ്ട് പണിതെടുത്ത വീട് പ്രദേശത്തിെൻറ കാലവസ്ഥക്കനുസരിച്ച് ഒരുക്കുന്നത് കല തന്നെയാണ്. ചൂടു കാലമെത്തിയാൽ വീടിനകത്തിരിക്കണമെങ്കിൽ എയർകണ്ടീഷ്ണറോ അതുക്ക് മേലെയോ വേണമെന്നാണ് പലരും പരാതിപ്പെടാറുണ്ട്. വീടിെൻറ ഡിസൈന്‍ സമയം മുതല്‍ ശ്രദ്ധിച്ചാല്‍ ചൂടിെൻറ കാര്യത്തില്‍ വേവലാതിപ്പെടേണ്ടി വരില്ല. പ്ലോട്ട് തെരഞ്ഞെടുക്കുമ്പോള്‍ മുതല്‍ ശ്രദ്ധ വേണം. താഴ്ന്ന പ്രദേശങ്ങളിലും കുന്നിന്‍െറ വശങ്ങളില്‍ നിന്ന് മണ്ണെടുത്ത ഭൂമിയിലും വായുസഞ്ചാരം കുറവായതിനാല്‍ ചൂടു കൂടും. ഇത്തരം ഭൂമിയില്‍ ഈ വക പ്രശ്നങ്ങള്‍ കണക്കിലെടുത്താകണം നിര്‍മാണം.
വായു സഞ്ചാരം തടസപ്പെടാതിരിക്കാന്‍, അയല്‍വീടുകളില്‍ നിന്ന് പരമാവധി അകലം പാലിച്ച് പണിയുന്നതാണ് നല്ലത്. ഒരു കുളമെങ്കിലും പരിസരത്തുണ്ടെങ്കില്‍ അതിന്‍െറ മെച്ചമുണ്ടാകും. നാലുചുറ്റും വരാന്തകളുള്ള വീടിനുള്ളില്‍ ചൂടുണ്ടാവില്ല. ചൂട് ഏറ്റവും കൂടുതല്‍ വരാന്‍ സാധ്യതയുള്ള ഭാഗങ്ങളിലെങ്കിലും വരാന്ത പണിതാല്‍ ചൂട് കുറക്കാം. ചരിഞ്ഞ മേല്‍ക്കൂര, ഫില്ലര്‍ സ്ലാബ് മേല്‍ക്കൂര എന്നിവ ചൂടു കുറക്കും. ചരിഞ്ഞ മേല്‍ക്കൂരയില്‍ എയര്‍ഗ്യാപ് വരുന്ന രൂപത്തില്‍ ഓട് പാകണം.
ചൂടില്‍ നിന്ന് വീടിനെ രക്ഷിക്കാന്‍ ചില വിദ്യകള്‍ ഇതാ:
1. മുറ്റത്ത് ടൈല്‍ പാകുന്നത് പരമാവധി ഒഴിവാക്കുക. പാകിയേ മതിയാവൂ എന്നുണ്ടെങ്കില്‍ ഇടക്ക് ഗ്യാപ് നല്‍കി അതില്‍ പുല്ല് വെച്ച് പിടിപ്പിക്കുക. പെബിള്‍സും മറ്റും ഒഴിവാക്കി പുൽത്തകിടി പിടിപ്പിക്കാവുന്നതാണ്. പുൽത്തകിടിക്ക് കൃത്യമായ പരിചരണം ആവശ്യമായതിനാൽ സാധാരണ ബഫലോഗ്രാസ് വളര്‍ത്തിയാലും മതി. കുറ്റിച്ചെടികള്‍ കാറ്റിനെ തടയുന്നതിനാല്‍ ഇവ വീടിനോട് ചേർത്ത് വെച്ചുപിടിപ്പിക്കരുത്.
2. കോര്‍ട്ട് യാഡുകള്‍ വീടിനകത്ത് കുളിര്‍മ പകരും. വായുസഞ്ചാരം ധാരാളമായുണ്ടാകുന്നതിനാലാണിത്. എന്നാല്‍, അടച്ചുപൂട്ടിയ കോര്‍ട്ട് യാഡ് ചൂടു കൂട്ടും.
വീടിനകത്ത് ഇൻഡോർ പ്ലാൻറുകളും വെർട്ടിക്കൽ ഗാർഡനുകളും ഒരുക്കുന്നതും ചൂടുകുറക്കും.
3. കാറ്റില്‍ കറങ്ങുന്ന ടര്‍ബൈന്‍ വെന്‍റിലേറ്റര്‍ മേല്‍ക്കൂരയില്‍ സ്ഥാപിച്ച് ചൂട് ചെറുക്കാം.
4. ഫ്ലാറ്റ് ടെറസില്‍ വൈറ്റ് വാഷ് ചെയ്യുക. മെടഞ്ഞ ഓല, കവുങ്ങിന്‍െറ ഓല, നനച്ച ദര്‍ഭപ്പുല്ല് എന്നിവ റൂഫിൽ വിരിക്കാം.
5. റൂഫ് ഗാര്‍ഡന്‍ നിര്‍മിക്കുക. ടെറസിലെ പാരപ്പെറ്റിനിടയില്‍ ഗ്യാപ് ഇടുക.
6. ഭിത്തിയില്‍ നേരിട്ട് സൂര്യപ്രകാശം പതിക്കാതിരിക്കാന്‍ മേല്‍ക്കൂര അല്‍പം തള്ളി പണിയണം. ഉയരമുള്ള മുറികളില്‍ ചൂടു കുറയും.
7. അള്‍ട്രാവയലറ്റ് രശ്മികള്‍ കടത്തിവിടാം· ജനല്‍ ഗ്ലാസുകള്‍ താപം ചെറുക്കും.
8. പ്രകൃതിദത്ത കല്ലുകള്‍, തറയോട്, മരം എന്നിവയുടെ ഫ്ലോറിങ് നല്ലതാണ്.
9. ജനാലുകളുടെ എണ്ണം കൂട്ടാം. ജനലുകള്‍ തുറന്നിടാതിരിക്കരുത്.
10. മൊത്തം അടച്ചുപൂട്ടിയാലും വായുവിന് സഞ്ചരിക്കാന്‍ ഇടം കൊടുത്തു കൊണ്ടുള്ള നിര്‍മാണമായിരിക്കണം. കൃത്യമായ ക്രോസ് വെന്‍റിലേഷനും വേണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.