സ്വീകരണ മുറി ആകർഷകമാക്കാം (ഭാഗം 9)
text_fieldsവീട്ടിൽ ഏറ്റവും പ്രധാന്യമുള്ള ഇടമാണ് അതിഥികളെ സ്വീകരിക്കുന്നതിനായി ഉപയോഗിക്കുന്ന ലിവിങ് റൂം അഥവാ സ്വീകരണമുറി. അകത്തളത്തിലെ മറ്റിടങ്ങളിലേക്കുന്ന പ്രവേശന മറുികൂടിയാണ് ഇത്. അതിനാൽ സ്വീകരണമുറി ആകർഷകമാകണമെന്നത് എല്ലാവരുടെയും ആഗ്രഹമാണ്. പഴയ കാല വീടുകളിലെ പുറം വരാന്തയുടെ വലുപ്പം കുറഞ്ഞ സാഹചര്യത്തിൽ വലുപ്പം കൂട്ടേണ്ടി വന്ന മുറിയാണ് ലിവിങ് റൂം. ലിവിങ് റൂമിെൻറ വിശാലത അകത്തളത്തിന് കൂടുതൽ വലുപ്പമുള്ളതായി തോന്നിക്കും.
ലിവിങ് ഡിസൈൻ ചെയ്യുമ്പോൾ പ്രധാനമായി ശ്രദ്ധിക്കേണ്ടത് മുറിയുടെ വിസ്തീർണം, ലൈറ്റിങ്, ലിവിങ്ങിലേക്കും ആ സ്പേസിൽ നിന്ന് മറ്റുമുറികളിലേക്കുമുള്ള പ്രവേശനം, ഫർണിഷ് ചെയ്യാനുള്ള ഇടം എന്നിവയെല്ലാമാണ്. മുറിയുടെ ഒരു വശം നടവഴിയായി ഒഴിവാക്കി ബാക്കി മൂന്ന് വശം ഫർണിഷ് ചെയ്യാവുന്ന രീതിയിലാണ് ലിവിങ് ഒരുക്കാറുള്ളത്. ചില പ്രത്യേക സാഹചര്യത്തിൽ രണ്ടുവശങ്ങളിലേ സോഫ ഇടാൻ സ്ഥലം കിട്ടാറുള്ളൂ. ഇന്ന് ലഭിക്കുന്ന മിക്ക സോഫകളുടെയും സൈസ് ഒരു സീറ്റ് 85 അല്ലെങ്കിൽ 90 സെ.മീ ആണ്. ഇത് കുറേയേറെ സ്ഥലസൗകര്യം കവർന്നെടുക്കും എന്നതുകൊണ്ടു തന്നെ സ്വീകരണമുറി വലുപ്പം കൂട്ടി ഉണ്ടാക്കേണ്ടി വരുന്നു.
സ്വീകരണ മുറിയിൽ തന്നെയാണ് ടിവി യൂണിറ്റും സജീകരിക്കുന്നത്. ടിവി സൗകര്യത്തിനായി പണ്ട് കാലങ്ങളിൽ ഉണ്ടായിരുന്ന വലിയ ചുമർ അലമാരകൾ മാറ്റി ഇപ്പോൾ ചെറിയ നിഷുകൾ ആയി. ലിവിങ്ങിെൻറ ഒരു ഭാഗത്തെ ചുമർ ഹൈലൈറ്റ് ചെയ്താണ് ഭൂരിഭാഗം ഡിസൈനർമാരും ടിവി യൂണിറ്റ് നൽകുന്നത്. ടിവി യൂണിറ്റ് സ്പേസ് ലിവിങ്- ഡൈനിങ് പാർട്ടീഷനായും സജീകരിക്കാറുണ്ട്.
ലിവിങ്ങിൽ സ്വകാര്യത വേണമെന്നുള്ളവർ ഫോർമൽ ലിവിങ്, ഫാമിലി ലിവിങ് എന്നിങ്ങനെ രണ്ടു സ്പേസായി നൽകാറുണ്ട്. കൂടുതൽ വിസ്തീർണമുള്ള വീടുകളിലേ ഇങ്ങനെ ചെയ്യാൻ കഴിയൂ. ലിവിങ് തുറന്ന നിലയിൽ ഒരു വശത്തെ ചുമരെങ്കിലും ഭാഗികമായി ഒഴിവാക്കിയാൽ അകത്തളത്തിന് കൂടുതൽ വലുപ്പം തോന്നും. ഭാഗികമായി ജിപ്സം/ മൾട്ടിവുഡ് എന്നിവകൊണ്ടുള്ള ക്യൂരിയോ സ്പേസ് നൽകിയും ലിവിങ്ങിൽ സ്വകാര്യത നിലനിർത്താം.
ലിവിങ് റൂമിലെ ഫർണിച്ചർ ഇടുന്ന ഏരിയയിൽ വുഡൻ ഫ്ളോർ ചെയ്ത് ഒരു സിറ്റിംഗ് ലോഞ്ച് എന്ന രീതിയിൽ ഡിസൈൻ ചെയ്ത് ഈ മുറി മനോഹരമാക്കാം. കുറഞ്ഞ ഏരിയയിൽ ഉണ്ടാക്കുന്ന വീടുകളിൽ സ്വീകരണമുറി മാത്രമായി ചിലപ്പോൾ ഡിസൈൻ ചെയ്യാൻ സാധിക്കാറില്ല. ഇത്തരം വീടുകളിൽ ഇതി ഡൈനിംഗ് സൗകര്യം കൂടി കൂട്ടി ഒരു ഹാൾ രൂപത്തിൽ ചെയ്യേണ്ടിവരും. ഇങ്ങനെ ചെയ്യുേമ്പാൾ സിറ്റിങ് ലോഞ്ചായി ലിവിങ് നൽകുന്നത് കൂടുതൽ ആകർഷകമാവും.
ലിവിങ് സ്പേസിൽ നന്നായി സൂര്യപ്രകാരം ലഭിക്കുന്നുണ്ടെങ്കിൽ കൂടുതൽ വലുപ്പമുള്ളതുപോലെ തോന്നിക്കും. ആർട്ടിഫിഷ്യൽ ലൈറ്റിങ് നൽകുേമ്പാഴും ഇക്കാര്യം ശ്രദ്ധിക്കണം.
സ്വീകരണമുറിയുടെ അഴകു കൂട്ടാൻ വിപണിയിലെ അലങ്കാര വസ്തുക്കൾ മുഴുവൻ നിരത്തുന്നത് തെറ്റാണ്. ലിവിങ്ങിെൻറ തീമിനനുസരിച്ച് വേണം അലങ്കാരങ്ങൾ. എത്ര ചെറിയ ലിവിങ് സ്പേസാണെങ്കിലും നന്നായി ഡിസൈൻ ചെയ്താൽ ലിവിങ് ആകർഷകമാകും. സ്വീകരണ മുറികളിൽ ഫർണിച്ചറുകളും മറ്റും കുത്തി നിറക്കാതിരിക്കാനും ശ്രദ്ധിക്കണം .
ഫ്ലാറ്റിലെ ലിവിങ് സ്പേസ്
ഫ്ലാറ്റുകളിൽ കാണുന്ന ലിവിങ് റൂം എല്ലാം ടിപ്പിക്കൽ ആയിരിക്കും. ചെറിയ ഫ്ലാറ്റുകളിൽ ഡൈനിങ് / ലിവിങ് ഒന്നായും അൽപ്പം വലിയ ഫ്ലാറ്റുകളിൽ പ്രത്യേക ലിവിങ് റൂമായും കൊടുക്കാറുണ്ട്. മിക്ക ഫ്ലാറ്റുകളിലും ലിവിങ് റൂമിൽ നിന്നും പുറത്തേക്കു വാതിൽ വെച്ച് ഒരു ബാൽക്കണി കൂടി ഉണ്ടാകും. വാങ്ങിയ ഫ്ലാറ്റിൽ ഇന്റീരിയർ ചെയ്യാൻ ഉദ്ദേശിക്കുന്ന ക്ലയന്റ് ഇതിനായി ഡിസൈനറെ ഏൽപിക്കുമ്പോൾ നിലവിലുള്ള ബാൽക്കണി ഏരിയ കൂടി കൂട്ടിച്ചേർത്തു ലിവിങ്ങിനെ വിശാലമാക്കാറുണ്ട്.
ലിവിങ്ങിെൻറ വിസ്തീർണത്തിനും ആകൃതിക്കുമനുസരിച്ചുള്ള ഫർണിച്ചർ തെരഞ്ഞെടുക്കുകയും അത് യഥാസ്ഥാനത്ത് ക്രമീകരിക്കുകയും ചെയ്താൽ തന്നെ ഫ്ലാറ്റ് ആയാലും വീടായാലും സ്വീകരണമുറിക്ക് അഴക് പകരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.