പോർച്ചും സിറ്റ്ഒൗട്ടും ബാൽക്കണിയും (ഭാഗം 8)
text_fieldsവീട് നിർമിക്കുന്നത് ഏതുശൈലിയിൽ ആയാലും പുറത്തൊരു സിറ്റ് ഒൗട്ടും പോർച്ചും മുകളിലൊരു ബാൽക്കണിയുമെല്ലാം മിക്കവരുടെയും ആവശ്യമാണ്. സിറ്റൗട്ടിലിരുന്ന് പത്രം വായിക്കുന്നതും ബാൽക്കണിയിലിരുന്ന് കാറ്റുകൊള്ളുന്നതും ഭാവനയിൽ കണ്ടാണ് അവർ ഇതെല്ലാം ആവശ്യപ്പെടുക. പിന്നെ പോർച്ച്, ഒരു ടൂവീലർ എങ്ങിലുമില്ലാത്ത വീടില്ലല്ലോ.
വീടിെൻറ പുറത്തെ മുറികളാണ് പോർച്ച്, സിറ്റൗട്ട് അഥവാ വരാന്ത, ബാൽക്കണി തുടങ്ങിയവ. ഇവ മൂന്നും വീടിെൻറ മൊത്തം പ്ലിന്ത് ഏരിയയിൽ ഉൾപ്പെടുന്നുണ്ട്. അതിനാൽ തുറന്ന ഭാഗങ്ങളാണെങ്കിലും ഇൗ സ്പേസുകൾക്കുള്ള നിർമാണ ചെലവിലും ബജറ്റിൽ ഉൾപ്പെടുത്തണം. ചെറിയ േപ്ലാട്ടിലും കുറഞ്ഞ വിസ്തീർണത്തിലും ബജറ്റിലും വീട് നിർമിക്കുേമ്പാൾ ഒഴിവാക്കുന്ന കാര്യങ്ങൾ തന്നെയാണ് ഇവ മൂന്നും. സിറ്റ്ഒൗേട്ടാ പോർച്ചോ ബാൽക്കണിയോ ഇല്ലെങ്കിലും വീടിെൻറ ഭംഗിക്കോ ഇടെപടാനുള്ള സ്ഥലത്തിനോ കുറവു വരുന്നില്ല.
ഇന്നത്തെകാലത്ത് കാർപോർച്ച് നമുക്ക് ഒഴിവാക്കാൻ സാധിക്കാത്ത ഒന്നാണ്. ഇത് കോൺക്രീറ്റിൽ ഉണ്ടാക്കുമ്പോൾ സ്ട്രക്ചർ ഉണ്ടാക്കാനുള്ള പണമേ ആകുന്നുള്ളൂ എന്നാണ് പലരും പറയാറ്. എന്നാൽ കേരള മാതൃകയിൽ ഒരു ചെരിഞ്ഞ പോർച്ച് ചെയ്യാൻ സ്െട്രക്ചറൽ വർക്ക് കഴിഞ്ഞതിനുശേഷം മുകളിൽ ഓടിടാൻ തുക ചെലവഴിക്കേണ്ടിവരും. മുൻകാലങ്ങളിൽ വീട് പണി കഴിഞ്ഞ് ബാക്കിവരുന്ന ടെയിൽസ്/മാർബിൾ കഷ്ണങ്ങൾ ആണ് കാവി കൂടി കൂട്ടി പോർച്ചിെൻറ നിലത്ത് പാകാറ്. എന്നാൽ ഇന്ന് ഇൻ്റർലോക്കും ഡ്യൂറാ സ്റ്റോൺ, സിറാമിക് ടൈൽ തുടങ്ങി വിലയേറിയ മെറ്റീരിയലുകൾ ആണ് ഉപയോഗിക്കുന്നത്. അതിനാൽ വാഹനമുണ്ടെങ്കിൽ മാത്രം പോർച്ച് മതി.
മൂന്നോ നാലോ സെൻ്റിൽ വീട് നിർമിക്കുമ്പോൾ പോർച്ച് ഒഴിവാക്കുന്നതാണ് ഉചിതം. പോർച്ചിന് ഉപയോഗിക്കുന്ന ഏരിയ മറ്റു മുറികൾക്കായി മാറ്റിവെച്ചാൽ അകത്തളം വിശാലമാകും. ചെറിയ േപ്ലാട്ടുകളിലാണ് വീടെങ്കിൽ മുന്നിൽ മതിലിനോട് ചേർച്ച് താൽക്കാലിക റൂഫ് ഇട്ട് കാർപോർച്ച് ഉണ്ടാക്കുന്നതാകും നല്ലത്. നാല് അടി മാത്രം വഴിയുള്ള, ഭാവിയിൽ ഒരിക്കലും വഴി വീതി കൂട്ടാൻ സാധ്യതയില്ലാത്ത പ്ലോട്ടുകളിൽ ചില ആളുകൾ പോർച്ചുകൾ പണിത് വെക്കുന്നത് വെറുതെ പണം നഷ്ടപ്പെടുത്താനേ ഉപകരിക്കൂ.
സിറ്റൗട്ട് വേണോ?
നീളൻ വരാന്തകളുടെ ആവശ്യം ഇന്ന് ഇല്ലാതെ ആയിരിക്കുന്നു. വീടിനു പുറത്ത് സൊറ പറഞ്ഞിരിക്കാനുള്ള സമയോ അയൽബന്ധങ്ങളോ ഇന്നില്ല. കുറച്ചുവർഷങ്ങൾക്കു മുമ്പുവരെ വലിയ സിറ്റൗട്ട് ഇരുവശങ്ങളിലുമായി ചാരുപടികളും ഫാഷനായിരുന്നു. മരം കൊണ്ട് നിർമിച്ച ഇത്തരം ചാരുപടികൾ മഴക്കാലത്ത് മഴപാറലിൽ കേടുവരുന്നത് തടയാൻ പ്ലാസ്റ്റിക് ഷീറ്റ് ഇട്ട് മൂടി സംരക്ഷിക്കേണ്ടി വന്നു. പിന്നീട് മരത്തിെൻറ ചാരുപടികൾ ഗ്രാനൈറ്റിനും, സ്റ്റെയിൻലെസ് സ്റ്റീലിനും വഴിമാറി. സമയകുറവു മൂലം സിറ്റൗട്ടിൽ ചാരിയിരുന്ന് പത്രം വായിക്കുന്നത് ഭാവനയിൽ ഒതുങ്ങി. ചാരുപടികളിൽ പട്ടിയും പൂച്ചയും കയറികിടന്നു. വല്ലപ്പോഴും പുറത്തേക്കിറങ്ങി ഇരിക്കാൻ കുറച്ചധികം ചതുരശ്രയടി വിസ്തീർണം പാഴാക്കുന്നത് എന്തിനാണ്?. ഒപ്പം നിർമാണ ചെലവും കൂടുകയും അകത്തളത്തെ വിസ്തീർണം കുറയുകയും ചെയ്യും.
പുതിയ നിർമാണ ശൈലികളിൽ സിറ്റ്ഒൗട്ടുകളുടെ വിസ്തീർണം കുറഞ്ഞു. ഇന്ന് പ്രധാന വാതിൽ തുറക്കുമ്പോൾ ഒരു എൻട്രി എന്ന രീതിയിലേക്ക് സിറ്റൗട്ട് മാറി. ഇത് അകത്ത് മുറികളുടെ വലുപ്പം കൂട്ടുന്നതിനും സഹായകമായി. കേരള ട്രഡീഷണൽ ശൈലിയിൽ നീളൻവാരന്തകൾ വീടിന് വേണമെന്ന് ആവശ്യപ്പെടുന്നവരുണ്ട്. നന്നായി ഫർണിഷ് ചെയ്ത് ഉപയോഗിക്കുകയാണെങ്കിൽ സിറ്റൗട്ട് എന്ന സ്പേസ് വീടിനലങ്കാരമാണ്.
ബാൽക്കണി കെണിയാകേണ്ട
ഒന്നാം നിലയിലെ ബാൽക്കണി ഒരു കാലത്ത് ട്രെൻഡായിരുന്നു. ഓരോ ബെഡ്റൂമിനും ബാൽക്കണി ഉണ്ടാകുന്നത് പൊങ്ങച്ചം ആയിരുന്നു. ബാൽക്കണിയുടെ ഉപയോഗം എന്താണ്? വീടിനു പുറത്തെ മനോഹരദൃശ്യങ്ങൾ കണ്ട് കാറ്റുകൊണ്ടിരിക്കാനുള്ള ഫ്രീ സ്പേസാണ് ബാൽക്കണി. എന്നാൽ ഉറുമ്പുകൂട്ടം പോലെ തിങ്ങി വീടുകൾ ഉള്ള നഗരത്തിൽ ബാൽക്കണിയിൽ സ്വകാര്യമായി ഇരിക്കാൻ കഴിയുമോ? ബാൽക്കണിയിൽ നിന്നുമുള്ള നോട്ടമെത്തുക അപ്പുറത്തെ വീടിെൻറ അപ്പർ ലിവിങ്ങിലേക്കാണെങ്കിൽ അത് സുഖകരമാകില്ല. പല വീടുകൾക്കും ഡിസൈനിെൻറ ഭാഗമായി ബാൽക്കണിയുണ്ടെങ്കിലും അതിൽ ഒരിക്കൽ പോലും കയറാത്തവരുണ്ട്. തുണികഴുകി ഇടാനും കേടായ ഫർണിച്ചർ മാറ്റിയിടാനും ബാൽക്കണി ഉപയോഗിക്കുന്നവരാണ് അധികം. മഴക്കാലത്ത് വെള്ളം വീണും വേനലിൽ പൊടിയടിച്ചും വൃത്തികേടായി കിടക്കാൻ എന്തിനാണ് 100-200 ചതുശ്രയടി സ്ഥലം പാഴാക്കുന്നത്? ഹാൻഡ് റീലും പർഗോളയുമായി പണം ചെലവഴിക്കുന്നതും വേസ്റ്റാണ്. വീടിന് ചുറ്റും നല്ല ദൃശ്യഭംഗിയുള്ള ഇടമാണെങ്കിലോ, റീഡിങ് സ്പേസായോ മറ്റോ ഉപയോഗിക്കുമെങ്കിലോ മാത്രം ബാൽക്കണി പണിയാം. എലിവേഷന് ഭംഗി കൂട്ടാൻ ബാൽക്കണിക്ക് കഴിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.