ചെറിയ വീട്ടിലും വലിയ കാഴ്ചകൾ (ഭാഗം ആറ്)
text_fieldsവീട് വലുതാണെങ്കിലും ചെറുതാണെങ്കിലും അകത്തളം മനോഹരമാക്കാവുന്നതാണ്. വിലപിടിപ്പുള്ള ഫർണിച്ചർ നിറക്കുന്നതിലോ ചുമർ അലങ്കാരങ്ങളിലോ അല്ല അകത്തളത്തിെൻറ ഭംഗി. വീടിനകത്ത് സൗന്ദര്യവും സൗകര്യവും ഒരുപോലെ ഇഴചേരണം. വീട്ടിലേക്ക് കയറിചെല്ലുന്ന ഇടം മുതല്‍ ഒരോ ഇടത്തിലും മനസുപതിയണം. അതാണ് ഡിസൈനറുടെ വിജയം.
നിർമിക്കാനുദ്ദേശിക്കുന്ന വീടിെൻ്റ ആദ്യപ്ലാൻ ഡിസൈനർ തയാറാക്കുമ്പോൾ തന്നെ അടുക്കള സിങ്കിെൻറ വലുപ്പം മുതൽ ഫ്ലവർ വേസിെൻറ സ്ഥാനം വെര അറിയാൻ കഴിയും. അകത്തള വസിസ്തീർണവും ഉൾപ്പെടുത്താവുന്ന സൗകര്യങ്ങളുമെല്ലാം ഇൗ ഘട്ടത്തിൽ തന്നെ വ്യക്തമാണ്. ഫർണിച്ചർ ലേ–ഔട്ടോടുകൂടിയ പ്ലാൻ ചെയ്താൽ സ്കെയിൽ പ്രകാരം ആയതുകൊണ്ട് തന്നെ മുറിക്കുള്ളിലെ സൗകര്യങ്ങൾ എങ്ങനെ ആയിരിക്കുമെന്ന് ക്ലൈൻ്റിന് വ്യകതമായി മനസ്സിലാക്കാൻ സാധിക്കും. അതുകൊണ്ട് വീടുപണിക്ക് ശേഷം അകത്തളം വിശാലമല്ലെന്ന പരാതി ഉണ്ടാവില്ല.
എന്നാൽ ഫർണിച്ചർ ലേഔട്ട് ഇല്ലാത്ത പ്ലാനുകളാണ് ഡിസൈനർമാർ നൽകുന്നതെങ്കിൽ പണിതീരുേമ്പാൾ പരാതികളുമുയരും. ഇത്തരം പ്ലാനുകൾ വെച്ച് അവസാന മിനുക്കുപണികളും കഴിഞ്ഞ് ഫർണിച്ചർ നിരത്തുമ്പോഴാണ് മുറിക്കുള്ളിൽ ശരിയായ രീതിയിൽ സഞ്ചരിക്കാനുള്ള ഇടമില്ല, വാതിലിനടുത്തേക്ക് ഫർണിച്ചർ തള്ളിനിൽക്കുന്നു തുടങ്ങിയ പ്രയാസങ്ങൾ ഉണ്ടാവുക. സ്ഥലപരിമിതിയിൽ ഡൈനിംഗ് ചെയറുകൾ നീക്കിയിട്ടും സോഫമടക്കിവെച്ചുമെല്ലാം നടക്കേണ്ടി വരും. വീടിനുള്ളിൽ ഫർണിച്ചർ ഇട്ടുകഴിഞ്ഞാൽ നല്ല രീതിയിൽ നടക്കാനുള്ള സ്ഥലമുണ്ടോയെന്ന് ഉറപ്പുവരുത്തി വേണം ഇൻറീരിയർ ഡിസൈൻ ചെയ്യാൻ.
ചെറിയ വീടല്ലേ, അകത്തളം ഇടുങ്ങിയതാകുമെന്ന മുൻധാരണ വേണ്ട. കഴിവുറ്റ ഒരു ഡിസൈനർക്ക് ചെറിയ വീട്ടിലും വിശാലമായ കാഴ്ചയൊരുക്കാൻ സാധിക്കും. അതിനുള്ള ചില പൊടിവിദ്യകളാണ് ഇനി പറയുന്നത്.
ബെഡ്റൂമുകൾ ഒഴികെ ബാക്കി മുറികളെല്ലാം നേരിട്ടുകാണുന്ന രീതിയിൽ ചുമരുകൾ ഇല്ലാതെ നിർമ്മിക്കുകയാണെങ്കിൽ കാഴ്ചയിൽ അകത്തളത്ത് വലിയ വീടിെൻ്റ വിശാലത ഉണ്ടാക്കും. ഇത്തരം നിർമ്മാണത്തിൽ ഒരു മുറിയിൽ നിന്നും മറ്റൊരു മുറിയിലേക്കുള്ള പ്രവേശന ഓപ്പണിങ്ങുകൾ ലിൻ്റൽ ഹൈറ്റിൽ കൊടുക്കാതെ മെയിൻസ്ലാബിനു തൊട്ടുതാഴെയായി ബീം ചെയ്താൽ വീടിെൻ്റ അകത്തളം ഉയർന്നുവിശാലമായി കാണാം.
ഫർണിച്ചറിലും ശ്രദ്ധിക്കാം
ലളിതമായി ഡിസൈൻ ചെയ്ത ഫർണിച്ചർ കൃത്യമായ ലേ–ഔട്ടോടു കൂടി യഥാർഥ സ്ഥാനത്ത് വെയ്ക്കുകയാണെങ്കിൽ അകത്തളത്തിന് വലുപ്പം തോന്നിക്കും. ഒരോ മുറിയുടെയും ഘടനക്കും വലുപ്പത്തിനും ആവശ്യത്തിനും ഇണങ്ങുന്ന ഫര്‍ണിച്ചര്‍ തെരഞ്ഞെടുക്കണം. ഫർണിച്ചർ വാരി നിറക്കാതെ ഒരാൾക്ക് യഥേഷ്ടം നടന്നുപോകാനുള്ള ഇടവും വാതിലിെൻറ സ്ഥാനവുമെല്ലാം നോക്കി വേണം അത് ക്രമീകരിക്കാൻ. ഫർണിച്ചറുകൾ തെരഞ്ഞെടുക്കുമ്പോൾ നിറങ്ങൾക്കും പ്രാധാന്യം നൽകണം. ചെറിയ ഒരു മുറിയിൽ കറുത്ത ഒരു സോഫ ഇടുന്നതും ഇളം നിറത്തിലുള്ള സോഫ ഇടുന്നതും ശ്രദ്ധിക്കുക. ഇളം നിറത്തിലുള്ള സോഫ ഇട്ട മുറിക്ക് കൂടുതൽ വിശാലത തോന്നിക്കും. ലിവിങ് സ്പേസിൽ മൾട്ടിപർപ്പസ് ഫർണിച്ചർ ഉപയോഗിക്കാം.
സോഫ്റ്റ് ഫർണിഷിങ്
മുറി ചെറുതെങ്കിൽ ജനലിനും വാതിലിനുമിടുന്ന കർട്ടണിലും ഇളം നിറങ്ങൾ പരീക്ഷിക്കാം. ജനലിൽ ഇരുവശങ്ങളിലേക്കും നീങ്ങികിടക്കുന്ന ഞൊറിയുള്ള കർട്ടണോ, മുകളിലും താഴെയുമായി ജനലിനേക്കാളും വലുപ്പത്തിൽ കർട്ടൻ ഇടുന്നതിനോ പകരം ജനലിനുള്ളിൽ നിൽക്കുന്ന റോളർബ്ലൈൻഡ്സ് ഇട്ടാൻ മുറി വിശാലമാണെന്ന് തോന്നും.
ചുമരുകൾ ഇളം നിറത്തിലുള്ള പെയിൻറ് ചെയ്തും തറയിലെ ടൈലുകൾ ഇളം നിറമാക്കിയും നിർമിച്ചാൽ വീടിെൻ്റ അകത്തളം വലുതായി തോന്നും.
(കോഴിക്കോട് ഇൗസ്ഹില്ലിൽ സ്ക്വയർ ആർക്കിടെക്ച്ചറൽ ഇൻറീരിയർ കൺസൾട്ടൻറ്സ് എന്ന സ്ഥാപനത്തിെൻറ സാരഥിയാണ് ലേഖകൻ. 27 വർഷമായി ഡിസൈനിങ് രംഗത്ത് പ്രവർത്തിച്ചു വരുന്നു. ആർക്കിടെക്ചർ മാസികകളിലും അനുകാലിക പ്രസിദ്ധീകരണങ്ങളിലും ലേഖനങ്ങൾ എഴുതുന്നു. ഫോൺ: 919847129090. rajmallarkandy@gmail.com)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.