വർക്ക് ഏരിയയെന്ന സെക്കൻറ് കിച്ചൺ
text_fields വർക്ക് ഏരിയയെ സെക്കൻറ് കിച്ചൺ എന്നുവിളിക്കുന്നതാകും നല്ലത്. കിടിലൻ മോഡുലാർ കിച്ചൺ പ്രധാന സ്ഥാനത്തുണ്ടാകുമെങ്കിലും മിക്ക വീടുകളിലും പാചകം നടത്തുന്നത് വർക്ക് ഏരിയയിൽ ആയിരിക്കും. പലയിടത്തും വർഷങ്ങൾ കഴിഞ്ഞാലും മോഡുലാർ കിച്ചൺ ഉണ്ടാക്കി കൊടുത്തപോലെ വൃത്തിയായി കിടക്കുന്നുണ്ടാകും. പാചകം മുഴുവൻ വർക്ക് ഏരിയയിൽ ആയിരിക്കും. അതുകൊണ്ടുതന്നെ ക്രമേണ വർക്ക് ഏരിയ എന്നത് ഒരു സെക്കൻറ് കിച്ചൺ തന്നെ ആയി മാറും.
പ്രധാന അടുക്കള ചെറുതാക്കി, പുകയില്ലാ പാചകത്തിനു മാത്രം ഉപയോഗിക്കുന്നവരാണെങ്കിൽ വർക്ക് ഏരിയ നല്ല സൗകര്യത്തോടെ നിർമ്മിക്കുന്നതാണ് ഉചിതം.
പത്തോ പന്ത്രണ്ടോ അടി നീളത്തിൽ പ്രധാന അടുക്കള ഉള്ള വീടുകൾക്ക് അഞ്ചോ ആറോ അടിയുള്ള വർക്ക് ഏരിയയാണ് സാധാരണ നിർമ്മിക്കാറുള്ളത്. എന്നാൽ എല്ലാവീടുകളിലും മെയിൻ കിച്ചനെക്കാളും കൂടുതൽ ഉപയോഗം വർക്ക് ഏരിയയിൽ ആണ്. അതുകൊണ്ട് ഓരോരുത്തരും അവരവരുടെ ആവശ്യം അനുസരിച്ചുള്ള അളവുകൾ തീരുമാനിച്ചുള്ള ഡിസൈൻ തിരഞ്ഞെടുക്കുക.
പാത്രം കഴുകാനുള്ള വലിയ സിങ്ക്, കഴുകിയ പാത്രങ്ങൾ െവക്കാനുള്ള സ്റ്റാൻഡ്, പുൾഔട്ട് യൂണിറ്റുകൾ എന്നിവക്കൊക്കെ വർക്ക് ഏരിയയിൽ സ്ഥാനം നൽകാം.
സിങ്കിനു നേരെ മുകളിലായി പ്ലേറ്റുകളും മറ്റും വെക്കാനുള്ള റാക്ക് നിർമിക്കുന്നത് വൃത്തിയാക്കൽ ജോലികൾ എളുപ്പമാക്കും. വർക്ക് ഏരിയയിൽ കാബിനറ്റ് നൽകുേമ്പാൾ സിെൻറക്സ് / അലുമിനിയം പോലുള്ള മെറ്റീരിയൽ ഉപയോഗിച്ചാൽ ബജറ്റ് കുറയുകയും സ്റ്റോറേജിന് സ്ഥലം ലഭിക്കുകയും ചെയ്യും.
വർക്ക് ഏരിയയുടെ തറയിൽ എപ്പോഴും ഈർപ്പം നിൽക്കാൻ സാധ്യതയുള്ള പ്രദേശമായതിനാൽ ഫ്ളോറിങ് കഴിയുന്നതും റെസ്റ്റിക് ആകുന്നത് നന്നാകും. ഫ്ലോറിങ്ങിന് റസ്റ്റിക് ഫിനിഷുള്ള ടൈലുകളോ ഗ്രാനൈറ്റോ ആൻറി സ്കിഡ് ടൈലുകളോ ഉപയോഗിക്കാം. പലരും വർക്ക് ഏരിയയിൽ തന്നെയാണ് വാഷിങ് മെഷീനുള്ള സ്ഥലവും കണ്ടെത്താറുള്ളത്.
സെർവൻ്റ് ടോയ്ലറ്റ് എന്ന നിലയിൽ വർക്ക് ഏരിയയിൽ കോമൺ ടോയ്ലറ്റും നൽകാറുണ്ട്. അകത്ത് കോമൺ ടോയ്ലറ്റുകളില്ലാത്ത വീടുകളിൽ സന്ദർശകർക്ക് വരുമ്പോൾ കിടപ്പുമുറികളിലെ ടോയ്ലറ്റ് ഉപയോഗിക്കാൻ പ്രയാസം ഉണ്ടാകും. അതുകൊണ്ട് തന്നെ ചെറിയൊരു ടോയ്ലറ്റ് വർക്കിങ് സ്പേസില്ലാത്ത ഒരിടത്ത് നൽകിയാൽ ഉപയോഗപ്രദമാകും.
(കോഴിക്കോട് ഇൗസ്ഹില്ലിൽ സ്ക്വയർ ആർക്കിടെക്ച്ചറൽ ഇൻറീരിയർ കൺസൾട്ടൻറ്സ് എന്ന സ്ഥാപനത്തിെൻറ സാരഥിയാണ് ലേഖകൻ. 27 വർഷമായി ഡിസൈനിങ് രംഗത്ത് പ്രവർത്തിച്ചു വരുന്നു. ആർക്കിടെക്ചർ മാസികകളിലും അനുകാലിക പ്രസിദ്ധീകരണങ്ങളിലും ലേഖനങ്ങൾ എഴുതുന്നു. ഫോൺ: 919847129090 rajmallarkandy@gmail.com)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.