കനവില്‍ ഒരു വീട്
text_fieldsസ്വപ്നം കണ്ടതു പോലെ സ്വന്തം വീട്. ആഗ്രഹമുണ്ടായാല്‍ പോലും പലര്‍ക്കുമത് സാധിക്കാറില്ല. പരിസ്ഥിതി പ്രവര്‍ത്തകനും കെ.എസ്. ഇ.ബി ഉദ്യോഗസ്ഥനുമായ ജേക്കബ് ലാസറിന്‍റെ സ്വപ്നത്തിലുള്ള ആ വീടാണ് കനവ്. എറണാകുളം ജില്ലയിലെ മഞ്ഞുമ്മലില്‍ ജനതാ ജംഗ്ഷനില്‍ തലയുയര്‍ത്തി നില്‍ക്കുന്നുണ്ട് ആ സ്വപ്ന സാക്ഷാത്ക്കാരം.
ജേക്കബ് എന്നോ മനസില്‍ വരച്ചു തുടങ്ങിയ വീടാണ് ‘കനവാ’യി പൂര്‍ത്തിയായത്. മൂന്നുസെന്‍റ് സ്ഥലത്ത് ഉയരുന്ന ആത്മാവുള്ള വീടുകളുടെ കൂട്ടത്തില്‍പ്പെടുന്നു ‘കനവ്’. 1500 സ്ക്വയര്‍ ഫീറ്റില്‍ കുറവുകളൊന്നുമില്ലാതെയാണ് ഈ വീട് പണിതിരിക്കുന്നത്. ഒറ്റനോട്ടത്തില്‍ മനസിലത്തെുന്ന വ്യത്യസ്തതയാണ് കനവിന്‍റെ വക്തിത്വം. സൂക്ഷ്മതയോടെയാണ് വീടിന്‍റെ ഓരോ കോണും പണിതീര്‍ത്തിരിക്കുന്നത്.
സാധാരണ വീടുകള്‍ക്ക് സ്ക്വയര്‍ ഫീറ്റിന് 1600, 1700 രൂപ ചെലവു വരുമ്പോള്‍ ‘കനവി’ന് 1275 രൂപയാണ് ചെലവായത്. ഇന്‍റര്‍ലോക്ക് ഇഷ്ടികകളാണ് ചുമരുകള്‍ക്ക് ഉപയോഗിച്ചത് എന്നതിനാല്‍ തന്നെ നിര്‍മാണ ചെലവ് നിയന്ത്രിക്കാന്‍ കഴിഞ്ഞു.
സിമന്‍റിന്‍റെയും മണലിന്‍റെയും അളവ് നന്നായി കുറയ്ക്കാന്‍ കഴിഞ്ഞതോടെയാണിത്. വീടിന്‍റെ ഉള്‍വശം പെയിന്‍റ് ചെയ്പ്പോഴും പ്രായോഗിക ബുദ്ധി ജേക്കബിന് തുണയായി.
പുറത്തെ ഭിത്തി വെള്ളം വീണാല്‍ വലിച്ചെടുക്കാത്ത രീതിയില്‍ സംവിധാനം ചെയ്യാന്‍ പോളി യൂറിത്തീന്‍ ഉപയോഗിച്ചതാണ് ഏറെ പ്രയോജനകരമായത്.
വീട്ടിലേക്ക് കടന്നു ചെല്ലുന്നയാളുടെ ശ്രദ്ധ ആദ്യം പതിയുന്നത് വീട്ടുമുറ്റത്തെ ബുദ്ധപ്രതിമയിലായിരിക്കും. മൂന്നരയടി പൊക്കത്തില്‍ കരിങ്കല്ലിലുള്ള ഈ ശില്‍പ്പം ഒരുക്കിയത് തമിഴ് ശെല്‍വന്‍ എന്ന ശില്‍പ്പിയാണ്.
ഉറുമ്പിനെ പടി കടത്താന്‍
വീടിന്‍റെ പുറത്തെ ഏറ്റവും കൗതുകകരമായ കാഴ്ച വീടിനെ വലം വയ്ക്കുന്ന രീതിയില്‍ പണിതൊരുക്കിയിരിക്കുന്ന ഫിഷ് ടാങ്കാണ്. മറ്റു വീടുകളില്‍ അപരിചിതമായ രീതിയില്‍ രണ്ടടി വീതിയില്‍ തീര്‍ത്ത കനാലിന്‍റെ രൂപമാണ് കാഴ്ചക്കാരെ ആകര്‍ഷിക്കുന്നത്. വരാല്‍, കറുപ്പ് തുടങ്ങിയ നാടന്‍ മത്സങ്ങളുടെ സമ്പന്നത ഈ ടാങ്കിന് അവകാശപ്പെടാം. നാടന്‍ ഇനങ്ങളായതിനാല്‍ തന്നെ പ്രത്യേക പരിചരണത്തിന്‍റെ ആവശ്യമൊന്നുമില്ല. അതേസമയം മറ്റു പ്രശ്നങ്ങളൊന്നുമില്ലാതെ വളരുകയും ചെയ്യും. മാത്രമല്ല വീടിന്‍റെ ഭംഗി നിലനിര്‍ത്തിക്കൊണ്ടാണ് ഈ ഫിഷ് ടാങ്ക് ഒരുക്കിയിരിക്കുന്നതും.
പോണ്ടിച്ചേരി അരബിന്ദോ ആശ്രമത്തിലാണ് ഈ പ്രത്യേകരീതി ജേക്കബ് ലാസര്‍ ആദ്യം കണ്ടത്. ഉറുമ്പടക്കമുള്ള ക്ഷുദ്രജീവികള്‍ക്ക് ഈ കനാല്‍ ഭേദിച്ച് കടന്നുവരാനാവില്ല എന്നതാണ് ഫിഷ് ടാങ്കിന്‍റെ പ്രധാന പ്രയോജനം. വീട് പണിയുന്ന കാര്യം ചിന്തിച്ചു തുടങ്ങിയപ്പോള്‍ തന്നെ ആദ്യം മനസിലത്തെിയ ചിത്രം ഇതായിരുന്നു. പരിസ്ഥിതി പ്രവര്‍ത്തനത്തില്‍ തന്‍റെ കൂടെയുള്ള ഉറ്റസുഹൃത്ത് പുരുഷന്‍ ഏലൂരിനെയാണ് ജേക്കബ് നിര്‍മാണ ചുമതല ഏല്‍പ്പിച്ചത്.
സീലിംഗ് പ്രത്യേകത
വീടിന്‍റെ ആകെ നിര്‍മാണ ചെലവ് 22.5 ലക്ഷമാണ്. ഇന്‍റീരിയര്‍ ഡിസൈനിംഗും (മോഡുലാര്‍ കിച്ചണ്‍ ഉള്‍പ്പെടെ) ഫര്‍ണിഷിംഗുംചേര്‍ന്ന് 32 ലക്ഷം രൂപ ചെലവായി. ബാത്ത് റൂമുകളില്‍ അധികമാരും പരീക്ഷിക്കാത്ത സീലിംഗാണ് വീടിന്‍റെ മറ്റൊരു പ്രത്യേകത. സീലിംഗില്‍ ഗ്ളാസ് ഉപയോഗിച്ചിരിക്കുന്നതിനാല്‍ തന്നെ ടോയ് ലറ്റില്‍ വാം ആയ അന്തരീക്ഷം നിലനില്‍ക്കും. നനഞ്ഞു കിടക്കുന്ന ബാത്ത് റൂം എന്ന സങ്കല്‍പ്പത്തെ തന്നെ ഇവിടെ പൊളിച്ചെഴുതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.