Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGrihamchevron_rightConstructionchevron_rightനിലമെഴും ചരിതം

നിലമെഴും ചരിതം

text_fields
bookmark_border
നിലമെഴും ചരിതം
cancel

നിലയുറപ്പിച്ചുവേണം എന്തും തുടങ്ങാന്‍. അതിനു തക്ക കരുത്തും കാഴ്ചയും ആ നിലില്‍പ·ിനുവേണം. മോഹിപ്പിക്കുന്ന തറയൊരുക്കാന്‍ വൈവിധ്യങ്ങളായ ഉല്‍പന്നങ്ങള്‍ വിപണിയിലുണ്ട്. പ്രകൃതിദ·വും കൃത്രിമമായതും ഉള്‍പ്പെടെ അനവധി. പതിക്കുന്ന ഇടത്തിനും ആവശ്യക്കാരുടെ അഭിരുചിക്കും പറ്റുന്ന തരത്തില്‍, ചെലവ് കുറഞ്ഞതും കൂടിയതുമൊക്കെ വാങ്ങാന്‍ കിട്ടും. പഴയ തറയെ പുതുക്കാനുള്ള ഉല്‍പന്നങ്ങള്‍ വരെ ഇവയിലുണ്ട്.

ടൈലുകള്‍
ജനപ്രിയ താരമായ ടൈലുകളുടെ വൈവിധ്യത്തോളം മറ്റൊന്നും എത്തില്ല. ഏറ്റവും ചുരുങ്ങിയ ചെലവില്‍ തറയൊരുക്കാനും അത്യാഡംബര നിലങ്ങള്‍ക്ക് അലങ്കാരമിടാനും ടൈലിനാവും. ടൈല്‍ വൈവിധ്യങ്ങള്‍ ഇനി പറയുന്നു.


സെറാമിക്
ചെലവ് കുറവാണെന്നതാണ് ഇതിന്‍െറ പ്രത്യേകത. 1 x 1, 1.5 x 1.5, 2 x 2 അടി അളവുകളില്‍ ലഭിക്കും. 25 രൂപ മുതല്‍ ലഭിക്കുന്ന സെറാമിക്കില്‍ 30-60 രൂപ വരെ വിലയുള്ളവയും ഉണ്ട്. റസ്റ്റിക് ലുക് ഇപ്പോള്‍ ട്രെന്‍ഡ് ആയതിനാല്‍ റസ്റ്റിക് സെറാമിക് ടൈലിന് ആവശ്യക്കാരേറെയാണ്. 70 രൂപക്കുമേല്‍ വിലയുള്ള റസ്റ്റിക് ഫിനിഷ് സെറാമിക്കിലുണ്ട്. സെറാമിക്കിന്‍െറ മുകളിലെ പാളി മാത്രമായിരിക്കും പോളിഷ് ചെയ്തിരിക്കുക. അതിനാല്‍, പടികളിലും മറ്റും പതിക്കുമ്പോള്‍ ടൈലിന്‍െറ പ്രതലം ഉരുട്ടിയെടുക്കാന്‍ കഴിയില്ല. വെള്ളം വലിച്ചെടുക്കുന്ന പ്രവണതയുമുണ്ട്.


വിട്രിഫൈഡ് ടൈല്‍

ഏറ്റവും ജനപ്രിയമായ മോഡലാണിത്. എണ്ണമില്ലാത്ത· പാറ്റേണിലും വിവിധ വിലകളിലും വിട്രിഫൈഡ് ലഭിക്കും. 30 രൂപ മുതലാണ് സ്ക്വയര്‍ ഫീറ്റിന് വില. അരികുകള്‍ ഉരുട്ടിയെടുക്കാന്‍ കഴിയും. 2x2, 4x4 എന്നീ അളവുകളില്‍ ലഭിക്കും, റസ്റ്റിക്ക്, മാറ്റ് ഫിനിഷുകള്‍ക്കാണ് ഡിമാന്‍റ്. വഴുക്കുമെന്നും കറപിടിക്കുമെന്നുമുള്ള ദൂഷ്യമുണ്ട്. എന്നാല്‍, പുതുതായി മാര്‍ക്കറ്റിലിറങ്ങുന്ന വിട്രിഫൈഡുകള്‍ക്ക് കറയെ ചെറുക്കാന്‍ കഴിവുണ്ടെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നുണ്ട്. ആസിഡ് വാഷ് ചെയ്തും കറ തടയാം.


ഡിജിറ്റല്‍ പ്രിന്‍റഡ് ടൈല്‍
സ്ക്വയര്‍ ഫീറ്റിന് 120 രൂപ ചെലവ് വരും. സെറാമിക്, വിട്രിഫൈഡ് ടൈലുകളില്‍ വൈവിധ്യങ്ങളായ ചിത്രങ്ങളും രൂപങ്ങളും പ്രിന്‍റ് ചെയ്താണ് ഇത് രൂപപ്പെടുത്തുന്നത്. ഇതിലൂടെ പ്രകൃതിദ· ഉല്‍പന്നങ്ങളുടെയും (മാര്‍ബ്ള്‍, ഗ്രാനൈറ്റ്) തടി, ലോഹം തുടങ്ങിയവയുടെയും ഫിനിഷ് ലഭിക്കും. ഓരോ ടൈലിന്‍െറയും ഡിസൈന്‍ വ്യത്യസ്തമായിരിക്കും എന്നതാണിതിന്‍െറ പ്രത്യേകത. വരും കാലത്ത് ഉപഭോക്താക്കളുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസൃതമായി ഡിസൈന്‍ പ്രിന്‍റ് ചെയ്യാന്‍ കഴിയുന്ന വിധത്തില്‍ ഇത് വികസിക്കുമെന്ന് പ്രതീക്ഷിക്കാം. ഇപ്പോള്‍ തന്നെ വലിയ അളവിലുള്ള ഓര്‍ഡറുകള്‍ക്ക് ഇഷ്ടമുള്ള പ്രിന്‍റിങ് ലഭിക്കും.


ലപാറ്റോ ഫിനിഷ്
ഇരട്ടമുഖമുള്ളവയാണിവ. ഒറ്റനോട്ടത്തില്‍ നിരപ്പായതെന്നു തോന്നുമെങ്കിലും ഉയര്‍ച്ചതാഴ്ചകളുണ്ടാകും. തിളക്കത്തോടൊപ്പം പരുപരു· പ്രതലവും ലഭിക്കുന്നുവെന്നതാണിതിന്‍െറ പ്രത്യേകത. പെട്ടെന്ന് മങ്ങില്ല. നിരന്തരം ഉപയോഗിക്കുന്നിടങ്ങളില്‍ നല്ലതാണ്. ഭിത്തിയില്‍ പതിക്കാനും ഉപയോഗിക്കുന്നുണ്ട്. ജോയന്‍റ് ഫ്രീ ടൈലുകളും ഇവയില്‍ ലഭ്യമാണ്. 2x2, 3x3, 2x4 അടി വലുപ്പമുള്ളവ ലഭിക്കും.


വര വീഴാത്ത സെറാമിക്
പോറലുകളില്‍നിന്ന് സംരക്ഷണം നല്‍കുന്നുവെന്നതും ഈടുനില്‍ക്കുന്നുവെന്നതുമാണിതിന്‍െറ പ്രത്യേകത. കൊറണ്ടം കോട്ടിങ് ഉള്ളതിനാല്‍ കറപിടിക്കില്ല. കൂടുതല്‍ ഉപയോഗിക്കുന്ന ഇടങ്ങളില്‍ അനുയോജ്യമാണ്. 50-55 രൂപയാണ് സ്ക്വയര്‍ഫീറ്റിന് വില. 2x2 അടി, 16x16 ഇഞ്ച് എന്നീ അളവുകളില്‍ ലഭിക്കും. വ്യത്യസ്ത നിറങ്ങളിലും ഡിസൈനുകളിലും ലഭ്യമാണ്.


എര്‍ത്തേണ്‍ ഫിനിഷ്
ടെറാകോട്ട, കല്ലുകള്‍, മരം തുടങ്ങിയവയുടെ ഫിനിഷിങ്ങില്‍ ലഭിക്കും. ബാത്റൂം, ബെഡ് റൂം തുടങ്ങിയവയുടെ ചുവര്, തറ എന്നിവിടങ്ങളില്‍ ഉപയോഗിക്കാം. 40 രൂപ മുതലാണ് സ്ക്വയര്‍ഫീറ്റിന് വില.


ലിക്വിഡ് ടൈല്‍
വിലയേറിയ താരം. ചവിട്ടുമ്പോള്‍ നിറംമാറ്റമുണ്ടാകുന്ന ടൈലാണിത്. ടഫന്‍ഡ് ഗ്ളാസ് പ്രതലത്തിനടിയില്‍ വെള്ളവും ഓയില്‍ബേസ്ഡ് നിറവും സന്നിവേശിപ്പിച്ച തരം ടൈലാണിത്. 2X2 അടി സൈസിലുള്ള ടൈല്‍ ഒന്നിന് 8000 രൂപയോളം വില വരും. സ്വീകരണമുറിയുടേയോ മറ്റോ ഏതെങ്കിലും ഭാഗം ഹൈലൈറ്റ് ചെയ്യാന്‍ ഇവ ഉപയോഗിക്കുന്നു.

തടി
തറയിലുപയോഗിക്കുന്ന തടി രണ്ടുവിധത്തിലുണ്ട്. സോളിഡ് വുഡന്‍ ഫ്ളോറും എന്‍ജിനീയേഡ് വുഡന്‍ ഫ്ളോറും.


എന്‍ജിനീയേഡ് വുഡന്‍ ഫ്ളോര്‍
പലതരം തടിപ്പാളികള്‍ ഒട്ടിച്ചു ചേര്‍ത്തുണ്ടാക്കുന്ന ഇവയുടെ മുകളിലെ പാളിമാത്രമായിരിക്കും നല്ല തടി. 200-450 രൂപ സ്ക്വയര്‍ഫീറ്റിന് വില.


സോളിഡ് വുഡന്‍ ഫ്ളോര്‍
തടിയുടെ യഥാര്‍ഥ പലകയാണിവ. ഈടും ഉറപ്പും കൂടുതല്‍. 200-500 രൂപയാണ് സ്ക്വയര്‍ഫീറ്റിന് വില. ജലാംശമില്ലാത്ത· പശ ഉപയോഗിച്ചു ഒട്ടിച്ചാല്‍ ഇളകിപ്പോകുന്ന പ്രശ്നമില്ല. നടക്കുമ്പോള്‍ ശബ്ദമുണ്ടാകുന്ന പ്രശ്നവും പരിഹരിക്കും. അല്‍പം ഇലാസ്തികതയുള്ളതാണ്. മുകളില്‍ പോളിഷ് ചെയ്യുകയും ചെയ്യാം.


ലാമിനേറ്റഡ് ഫ്ളോറിങ്
ചെലവുകുഞ്ഞ വുഡന്‍ഫ്ളോറിങ് രീതിയാണിത്. പൂര്‍ണമായി തടി അല്ല. തടിയുടെ പള്‍പ്പ് മര്‍ദംകൊടുത്ത് ആകൃതി വരുത്തി ഡിസൈന്‍ ചെയ്ത് നിര്‍മിക്കുകയാണിവ. സ്ക്വയര്‍ഫീറ്റിന് 90 രൂപ മുതലാണ് വില. വുഡന്‍ ഫ്ളോറിനെ അപേക്ഷിച്ച് ഈട് കുറവായിരിക്കും. വരവീഴല്‍, വെള്ളം വീണാല്‍ കേടാവുക എന്നീ സാധ്യതകള്‍ കൂടുതലാണ്. 2-6 ഇഞ്ച് വീതിയും 1-8 അടി നീളവുമുള്ള ലാമിനേറ്റഡ് ടൈലുകള്‍ ലഭിക്കും.


സിന്തറ്റിക് വുഡ്
പഴയ തറകള്‍ പുതുക്കാന്‍ അനുയോജ്യമാണിവ. വുഡല്ളെങ്കിലും വുഡന്‍ ഫിനിഷ് ഉണ്ടാവും. വുഡന്‍ ഫ്ളോറിങ്ങിന്‍െറ പകുതി ചെലവ് മാത്രം. 36x6 ഇഞ്ച് അളവിലുള്ളവ ലഭിക്കും. 2-2.5 ഇഞ്ച് കനം മാത്രമേ ഉണ്ടാവുകയുള്ളൂ. അതുകൊണ്ട് പഴയ തറ പുതുക്കുമ്പോള്‍ നിലം ഉയരം കൂടി വാതിലിനു തട്ടുമെന്ന ഭീതി വേണ്ട. 50-75 രൂപയാണ് സ്ക്വര്‍ ഫീറ്റിന് പണിക്കൂലിയടക്കം വില. പണിപൂര്‍ത്തിയായാല്‍ മണിക്കൂറുകള്‍ക്കകം ഉപയോഗിക്കാം. വെള്ളമൊഴിച്ച് കഴുകുന്നതിനോ തുടച്ചുവൃത്തിയാക്കുന്നതിനോ കുഴപ്പമില്ല. ആറോളം കളറുകളില്‍ ലഭിക്കും. പത്തു വര്‍ഷംവരെ കമ്പനികള്‍ ഗാരണ്ടി നല്‍കുന്നുണ്ട്.

ഗ്രാനൈറ്റ്
പ്രകൃതിദ·മാണിത്. ഈടും ഉറപ്പും നല്‍കുന്നതിനാല്‍ സ്ക്രാച്ച് വീഴാനുള്ള സാധ്യത കുറവാണ്. കറപിടിക്കാനുള്ള സാധ്യതയും കുറവ്. പോളിഷിങ് ആവശ്യമില്ല. 10x4, 8x2, 12x7 അടി അളവുകളില്‍ ലഭിക്കും. 16-20 എം എം കനത്തില്‍ ലഭിക്കും. ടൈലിന്‍െറ സൈസിലും ഗ്രാനൈറ്റ് ലഭിക്കും. കറുപ്പ്, ചുവപ്പ്, മഞ്ഞ, ഗ്രേ കളറുകളില്‍ ലഭിക്കും. 100-600 രൂപയാണ് സ്ക്വയര്‍ഫീറ്റിന് വില. ഇറക്കുമതിചെയ്യുന്നതിന് 400 രൂപ മുതലാണ് വില. 25-35 രൂപ സ്ക്വയര്‍ഫീറ്റിന് പണിച്ചെലവ് വരും.

ആര്‍ട്ടിഫിഷ്യല്‍ ഗ്രാനൈറ്റ്
സ്റ്റെല്ലാര്‍ എന്നറിയപ്പെടുന്ന ഇതിന് 370-420 രൂപയാണ് സ്ക്വയര്‍ഫീറ്റിന് വില. ആര്‍ട്ടിഫിഷ്യല്‍ ഗ്രാനൈറ്റ് ആണിത്. ഗ്രാനൈറ്റിനേക്കാള്‍ എത്രയോ അധികം നിറങ്ങളില്‍ ഇത് ലഭ്യമാണ്. അമേരിക്കന്‍ ഡയമണ്ട് ചിപ്സ്, മൊസൈക് ചിപ്സ് എന്നിവ ചേര്‍ത്ത് നിര്‍മിക്കുന്ന സ്റ്റെല്ലാറിന്‍െറ തറക്ക് നല്ല തിളക്കമായിരിക്കും. കൂടുതല്‍ ആവശ്യമുണ്ടെങ്കില്‍ ഇഷ്ടമുള്ള നിറങ്ങളില്‍ ഇത് ഉണ്ടാക്കിത്തരും. ഫ്ളോറിന്‍െറ പ്രത്യേക ഭാഗങ്ങള്‍ ഹൈലൈറ്റ് ചെയ്യാന്‍ ഉപയോഗിക്കാറുണ്ട്. 8x4, 19x4.5 അടി വലുപ്പമുള്ള സ്ളാബുകളാണ് ലഭിക്കുക. നിലത്ത് പതിച്ചതിനുശേഷം പോളിഷിങ് വേണം.

മാര്‍ബ്ള്‍
പുരാതനകാലം മുതലേയുള്ള പ്രകൃതിദത്ത· മെറ്റീരിയല്‍. ഒരേ പോലിരിക്കുന്ന മാര്‍ബ്ള്‍ സ്ളാബുകള്‍ തമ്മിലും ഗുണനിലവാരത്തില്‍ വ്യത്യാസം കാണും. അതിനാല്‍, മാര്‍ബ്ള്‍ വാങ്ങുമ്പോള്‍ ഒരു വിദഗ്ധന്‍ കൂടെയുള്ളത് നല്ലതാണ്. വിരിച്ചതിനുശേഷം പോളിഷ് ചെയ്യണം. കൂടുതല്‍ ഈടുനില്‍ക്കും. മികച്ച തിളക്കവും കിട്ടും. കറപിടിക്കാന്‍ സാധ്യത ഉണ്ട്. കറപിടിച്ചാല്‍ വീണ്ടും പോളിഷ് ചെയ്യാവുന്നതാണ്. 45-400 രൂപയാണ് സ്ക്വയര്‍ഫീറ്റിന് വില.

ഇറ്റാലിയന്‍ മാര്‍ബ്ള്‍
മനംമയക്കുന്ന ഡിസൈനുകളിലുള്ള ഇവക്ക് ചെലവ് കൂടുതലാണ്. 300-1800 രൂപ സ്ക്വയര്‍ഫീറ്റിന് വില. 10x4, 12x7 അടി അളവില്‍ ലഭിക്കും. തൂവെള്ള നിറത്തിലുള്ളതും ലഭ്യമാണ്.

കോട്ട സ്റ്റോണ്‍
സിറ്റൗട്ട്, അടുക്കള പോലെ കൂടുതല്‍ ഉപയോഗമുള്ള ഇടങ്ങളിക്കേ് അനുയോജ്യമായ കല്ലാണിത്. ചാര-ഇളംപച്ച നിറ·ില്‍ ലഭിക്കും. ദൃഢമായ കോട്ട സ്റ്റോണിന് കറപിടിക്കാന്‍ സാധ്യത കുറവാണ്. പോളിഷ് ചെയ്തും അല്ലാതെയും ഉപയോഗിക്കാം. 30-35 രൂപയാണ് സ്ക്വയര്‍ഫീറ്റിന് വില.

കടപ്പ
ചെലവു കുറഞ്ഞതും പ്രകൃതിദത്തവുമാണിവ. കൂടുതല്‍ ബലവും ഈടും നല്‍കുമെങ്കിലും നിറങ്ങളിലെ പരിമിതി നിരാശപ്പെടു·ുന്നു. കൂടുതല്‍ ഉപയോഗിക്കുന്നിടത്തും ഉപയോഗിക്കാം. കറുപ്പ്, ചാര നിറ·ിലാണ് ലഭിക്കുക. കറപിടിക്കാനുള്ള സാധ്യത കുറവ്. 25 രൂപയോളമാണ് സ്ക്വയര്‍ഫീറ്റിന് വില.

ജയ്സാല്‍മീര്‍ സ്റ്റോണ്‍
രാജസ്ഥാനിലെ ജയ്സാല്‍മീര്‍ പ്രദേശങ്ങളില്‍നിന്നാണ് ഇവ വരുന്നത്. ഇളം മഞ്ഞ നിറമാണിതിന്. കോട്ട, കടപ്പ എന്നിവയെ അപേക്ഷിച്ച് ദൃഢത കുറവാണ്. സ്ക്വയര്‍ഫീറ്റിന് 50 രൂപക്കുമേല്‍ വിലയുണ്ട്.

ഓക്സൈഡ്
അതിസുന്ദര വര്‍ണങ്ങളുമായി ഓക്സൈഡുകള്‍ വീണ്ടുമത്തെിയിരിക്കുന്നു. കറുപ്പ്, ചുവപ്പ് എന്നീ നിറങ്ങളില്‍ നിന്ന് നീല,മഞ്ഞ നിറങ്ങളിലും ഇവയുടെ മിക്സഡ് കളറുകളും ലഭ്യമാണ്. പച്ച ഓക്സൈഡ് ഇപ്പോള്‍ ട്രെന്‍ഡാണ്. 30-35 രൂപയാണ് സ്ക്വയര്‍ഫീറ്റിന് ചെലവ്. നാലുനിറങ്ങളിലാണ് ലഭിക്കുക. നിറങ്ങള്‍ ചേര്‍ത്ത·് വ്യത്യസ്ത ഷേഡുള്ള കളര്‍ നിര്‍മിക്കുകയും ചെയ്യാം. പോളിഷ് ചെയ്ത് തിളക്കം വര്‍ധിപ്പിക്കാന്‍ കഴിയും. ഇത് മെഷീന്‍ ഉപയോഗിച്ച് ചെയ്യാം. വിദഗ്ധ തൊഴിലാളികളുടെ അഭാവമാണ് പലപ്പോഴും ഓക്സൈഡ് വിരിക്കുന്നതിന് തടസ്സമാവുന്നത്.

അത്തന്‍കുടി ടൈല്‍
തമിഴ്നാട്ടിലെ അത്തന്‍കുടി ഗ്രാമത്തില്‍ കൈകൊണ്ടു നിര്‍മിക്കുന്ന ടൈല്‍. ചെലവ് കുറഞ്ഞതും വൈവിധ്യമുള്ള നിറങ്ങളില്‍ ലഭിക്കുന്നതുമാണ് ഇതിന്‍െറ പ്രത്യേകത. 20 രൂപയാണ് സ്ക്വയര്‍ ഫീറ്റിന് വില. സവിശേഷ ഡിസൈനുകളില്‍ ലഭിക്കുന്നവയാണിവ. മണല്‍, സിമന്‍റ്, കളര്‍പൊടി എന്നിവ ചേര്‍ത്താണ് നിര്‍മിക്കുക. ഇഷ്ടപ്പെട്ട ഡിസൈനില്‍ നിര്‍മിച്ചുതരും. പോളിഷ് ചെയ്യേണ്ടതില്ല. സൂര്യപ്രകാശം നേരിട്ട് തട്ടുന്ന സ്ഥലങ്ങളില്‍ പതിച്ചാല്‍ മങ്ങിപ്പോകാന്‍ സാധ്യതയുണ്ട്. പോറല്‍ വീഴാനും സാധ്യതയുണ്ട്. പക്ഷേ, നന്നായി പരിചരിച്ചാല്‍ കാലം കൂടുന്നതിനനുസരിച്ച് തിളക്കം കൂടും എന്നതാണിതിന്‍െറ പ്രത്യേകത.

വിനൈല്‍ ഫ്ളോറിങ്
പഴയ തറകള്‍ പുതുക്കാന്‍ ഏറ്റവും അനുയോജ്യം. വളരെ ചെലവ് കുറവ്. വേഗം പണി പൂര്‍ത്തിയാക്കാം. ജലാംശമില്ലാ· നിലത്ത·് വിരിക്കണം. ടൈല്‍, പ്ളാങ്ക്, ഷീറ്റ് എന്നീ രൂപത്തില്‍ ലഭ്യമാണ്. ടൈല്‍ 1x1 അടി, പ്ളാങ്ക് 48x7 ഇഞ്ച് പാനല്‍, ഷീറ്റ് രണ്ടു മീറ്റര്‍ വീതി x ആവശ്യത്തിന് നീളം എന്നിങ്ങനെയാണ് അളവുകള്‍. 2, 3.2 എം.എം കനമുണ്ടാകും. ഇരുപതോളം കളര്‍ ഷേഡില്‍ ലഭിക്കും. ടൈല്‍ സ്ക്വയര്‍ഫീറ്റിന് 40 രൂപയാണ് ലേബര്‍ ചാര്‍ജടക്കം ചെലവ്. ലാമിനേറ്റഡ് വുഡന്‍ പാനലുകള്‍ പോലെയാണ് പ്ളാങ്കുകള്‍. ഇതിന് പണിക്കൂലി അടക്കം 75 രൂപയാണ് ചെലവ്. ഷീറ്റിന് സ്ക്വയര്‍ഫീറ്റിന് 80 രൂപയും വരും. പത്തു വര്‍ഷം വരെ ഗാരണ്ടി ലഭിക്കും.

ഗ്ളാസ്
ചെലവ് കൂടിയവയാണിവ. 1000 രൂപവരെ സ്ക്വയര്‍ ഫീറ്റിന് ചെലവ് വരും. അതുകൊണ്ടുതന്നെ പരിമിതമായ സ്ഥലങ്ങളില്‍ മാത്രമാണിത് ഉപയോഗിക്കാറുള്ളത്. അടിയില്‍ അക്വേറിയമോ മറ്റോ പണിത് അതിന്് മുകളില്‍ ഗ്ളാസ് പതിക്കുകയാണ് ചെയ്യാറ്. നിഴല്‍ ഇല്ലാതാക്കാന്‍ ഫ്രോസ്റ്റഡ് ഗ്ളാസ് ഉപയോഗിക്കണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story