Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGrihamchevron_rightConstructionchevron_rightവരൂ, പ്രാദേശിക...

വരൂ, പ്രാദേശിക വിഭവങ്ങള്‍ കൊണ്ട് വീടൊരുക്കാം

text_fields
bookmark_border
വരൂ, പ്രാദേശിക വിഭവങ്ങള്‍ കൊണ്ട് വീടൊരുക്കാം
cancel

പ്രാദേശിക വിഭവങ്ങള്‍ കൊണ്ട്വിദേശി തോറ്റു പോവുന്ന ഒന്നാന്തരം ടേബ്ള്‍ ലാംപുണ്ടാക്കി വീട്ടകം വെളിച്ചമാക്കുന്നു കോഴിക്കോട് വേങ്ങേരിയിലെ പഴയ ഇലക്ട്രിക്കല്‍ ഡിപ്ളോമക്കാരന്‍ ബാബു.




കാന്‍വാസ് ഷീറ്റും കളിമണ്ണും മുളക്കഷ്ണവും

പ്രകൃതിയില്‍നിന്ന് സുലഭമായി ലഭിക്കുന്ന കാറ്റ്, വെളിച്ചം എന്നിവ വേണ്ടത്ര ഉപയോഗിക്കാതെയാണ് ഇന്നത്തെ നമ്മുടെ നിര്‍മാണരീതി. വെന്‍റിലേറ്ററുകളുടെ മികച്ച ആസൂത്രണത്തിലൂടെ ഇത് നിറവേറ്റാം. വനത്തോട് ചേര്‍ന്നുള്ള താമസക്കാര്‍ക്ക് സുലഭമായി ലഭിക്കുന്ന മരത്തടികള്‍ കൊണ്ട് വീടിന്‍െറ മച്ച്, ചുമര്‍ എന്നിവ അണിയിച്ചൊരുക്കാം. അല്‍പം ശ്രദ്ധയും പരിചരണവും ഉണ്ടെങ്കില്‍ തീപിടിത്തം, കീടശല്യം എന്നിവയില്‍നിന്ന് വീടിനെ രക്ഷിക്കാം.
സാധാരണ വീടുകള്‍ മുറികളായി തിരിക്കുന്നത് കല്ല്, ഇഷ്ടിക എന്നിവയുടെ ചുമരുകള്‍ നിര്‍മിച്ചാണ്. എന്നാല്‍ മരം, പൈ്ളവുഡ് എന്നിവ ഉപയോഗിച്ച് ഇവ നിര്‍മിക്കാമെന്നാണ് ബാബുവിന്‍െറ അഭിപ്രായം. ആധുനിക വീടുകള്‍ 20-25 വര്‍ഷത്തിനകം തന്നെ പുനര്‍നിര്‍മിക്കുകയോ രൂപമാറ്റം വരുത്തുകയോ ചെയ്യപ്പെടുമ്പോള്‍ ചെലവുകുറക്കാനും ഉപയോഗകാലത്തേക്കുള്ള ഈടിനും ഈ രീതി അനുയോജ്യമാണ്.


സിമന്‍റിനു പകരം നീറ്റുകക്ക
നീറ്റുകക്ക കടലോര മേഖലകളില്‍ സുലഭമാണ്. സിമന്‍റിനു പകരമായി കടലോര വാസികള്‍ക്കെങ്കിലും നീറ്റുകക്ക ഉപയോഗിക്കാമെന്ന് ബാബു പറയുന്നു. നിര്‍മാണ രംഗത്തെ വിസ്മയപ്രതിഭയായ ലാറിബേക്കര്‍ ഉള്‍പ്പെടെയുള്ളവര്‍ ഈ അഭിപ്രായം നേരത്തെ ഉയര്‍ത്തിയിരുന്നു.



ഓലയും മുളയും കൊണ്ട് മേല്‍ക്കൂര
കടുത്തചൂട് പ്രവഹിപ്പിക്കുന്ന കോണ്‍ക്രീറ്റ് മേല്‍ക്കൂരകള്‍ക്കുപകരം ഓല, മുള എന്നിവ ഉപയോഗിച്ച് വീടിന്‍െറ മേലാപ്പ് അണിയിച്ചൊരുക്കിയാല്‍ ആകര്‍ഷകമാവും. ആസൂത്രണവും പരിചരണവും കൊണ്ട് ഓലയുടെ മേല്‍ക്കൂര മികച്ചതാക്കാം. ഓലയുടെ ലഭ്യതക്കുറവ് വെല്ലുവിളിയാണ്; ഒപ്പം ഓലമേയുന്ന ജോലിക്കാരും.


പ്രിയം പ്രാദേശിക ജോലിക്കാരോട്

നമുക്കുചുറ്റും ലഭ്യമായ ജോലിക്കാരെ തന്നെ ആശ്രയിക്കുകയാണ് അഭികാമ്യമെന്ന് ബാബു പറയുന്നു. വെട്ടുകല്ലുകള്‍ ശരിയായ അളവില്‍ സൂക്ഷ്മതയോടെ ചത്തെിയാല്‍ സിമന്‍റിന്‍െറ അളവ് ഗണ്യമായി കുറക്കാം. മാത്രമല്ല പിന്നീട് കല്ലുകള്‍ പൊട്ടിക്കാതെ തന്നെ ചുമര്‍ പൊളിക്കുമ്പോള്‍ തിരികെ ലഭിക്കുകയും ചെയ്യും. അന്യസംസ്ഥാന തൊഴിലാളികളുടെ കടന്നുവരവ് ഭാഷാപ്രശ്നവും മറ്റും സൃഷ്ടിക്കുന്നുണ്ട്. പരമ്പരാഗത തൊഴിലാളികള്‍ക്ക് തൊഴിലില്‍ നവതലമുറ ഉയര്‍ന്നുവരാത്തതും സര്‍ക്കാര്‍ തലത്തിലും മറ്റും തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍ ലഭ്യമല്ലാത്തതും വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നു. ഐ.ടി, ഹോട്ടല്‍ മാനേജ്മെന്‍റ് രംഗങ്ങളില്‍ കരിക്കുലം അടിമുടി പരിഷ്കരിക്കുകയും സ്ഥാപനങ്ങള്‍ തുടങ്ങുകയും ചെയ്യുന്ന സര്‍ക്കാര്‍ അടിസ്ഥാന ആവശ്യമായ വീടിനെ പ്രത്യക്ഷമായി തന്നെ അവഗണിക്കുന്നതിന്‍െറ നേര്‍ചിത്രമാണിത്.


ഇരുട്ടിനെ ഇരുട്ടായി നിലനിര്‍ത്തുക

വിദേശ ടേബ്ള്‍ ലാംപുകള്‍ക്കും അലങ്കാരങ്ങള്‍ക്കുമായി പണം ചെലവഴിക്കുന്നതിന് പകരം ചിരട്ടയും മുളയുടെ കണയും ഉപയോഗിച്ച് ആകര്‍ഷകമായ വെളിച്ചം വിതറുന്ന സംവിധാനം ഒരുക്കാം. ഇരുട്ടിനെ ഇരുട്ടായി തന്നെ നിലനിര്‍ത്തുക. പഠനമുറിയില്‍ വെളിച്ചം ആവശ്യമായ സ്ഥലത്ത് മാത്രം പതിയത്തക്കവിധം സജ്ജീകരിക്കുക, മുറ്റത്തും ഗേറ്റിലും വെളിച്ചം ആവശ്യാനുസരണം ക്രമീകരിക്കാം.


വീടിനു തൊട്ടുചേര്‍ന്ന് കാര്‍ പോര്‍ച്ച് എന്തിന്?

അണുനാശ ശക്തിയുള്ള ചാണകം പഴയ വീടുകളെ രോഗങ്ങളില്‍നിന്നും പരിരക്ഷിച്ചിരുന്നു. എന്നാല്‍ തെരുവിന്‍െറ മുഴുവന്‍ മാലിന്യങ്ങളും ഏറ്റുവാങ്ങുന്ന നമ്മുടെ വാഹനങ്ങള്‍ (ടൂ വീലര്‍ ഉള്‍പ്പെടെ) വീടിനോട് ചേര്‍ന്നുള്ള കാര്‍പോര്‍ച്ചിലാണ് എത്തിനില്‍ക്കുന്നത്. രോഗം പടരാന്‍ വേറെ എങ്ങോട്ടും പോകണമെന്നില്ല. കേരളത്തിനു വെളിയിലും വിദേശങ്ങളിലും വീടിനു തൊട്ടുചേര്‍ന്ന് കാര്‍ പോര്‍ച്ച് അപൂര്‍വ കാഴ്ചയാണ്.
മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ ഉപയോഗിക്കാന്‍ പ്രോത്സാഹനം നല്‍കുക.


മരങ്ങളും ഓടും ഉപയോഗിച്ചാല്‍ വര്‍ഷങ്ങള്‍ക്കു ശേഷവും പുനരുപയോഗിക്കാം. വീട് പൊളിക്കുമ്പോഴുള്ള കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ ഭാവിയില്‍ വന്‍ പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഉയര്‍ത്തുമെന്ന കാര്യം ഉറപ്പ്. കുടുംബത്തിലെ അംഗസംഖ്യക്കും ആവശ്യങ്ങള്‍ക്കും അനുസൃതമായി വീടിന്‍െറ പ്ളാനും ലൈസന്‍സും പാസാക്കി കൊടുക്കുക. പ്രാദേശിക വയലുകളില്‍ നിന്ന് കുടിവെള്ള വിതരണം പ്രോത്സാഹിപ്പിക്കുക. പാരമ്പര്യ തൊഴില്‍രംഗം പരിപോഷിപ്പിക്കുക എന്നിവ സര്‍ക്കാറുകളുടെ സത്വര ശ്രദ്ധ പതിയേണ്ട വിഷയമാണെന്ന് ബാബു ചൂണ്ടിക്കാട്ടുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story