Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGrihamchevron_rightConstructionchevron_rightവയല്‍കരയലില്‍ അഞ്ചു...

വയല്‍കരയലില്‍ അഞ്ചു ലക്ഷത്തിനൊരു ‘ഹൗസ്ബോട്ട്’

text_fields
bookmark_border
വയല്‍കരയലില്‍ അഞ്ചു ലക്ഷത്തിനൊരു ‘ഹൗസ്ബോട്ട്’
cancel

താമസിക്കുന്ന വീടിന്റെഅറ്റകുറ്റപ്പണിക്ക് മണല്‍ അനുവദിക്കുന്നതിനുള്ള അപേക്ഷാ ഫോറം വാങ്ങുന്നതിന് പുലര്‍ച്ചെ ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്നില്‍ ക്യൂ നിന്ന് മടുത്തപ്പോഴാണ് , ഇനിയൊരു വീട് നിര്‍മിക്കുന്നെങ്കില്‍ അത് മണലും കല്ലും സിമന്‍റുമുപയോഗിച്ചാവില്ലെന്ന് പുരുഷോത്തമന്‍ തീരുമാനിച്ചത്. ആഗ്രഹിച്ചതുപോലെ രണ്ടു വര്‍ഷത്തിനകം അത്തരമൊരു വീട് നിര്‍മിച്ച് നാട്ടുകാര്‍ക്ക് പുതിയൊരു നിര്‍മാണ രീതി പരിചയപ്പെടുത്തുകയാണ് കോഴിക്കോട് പന്തീരങ്കാവിലെ ബേക്കറി ഉടമ ഇല്ലം പുരുഷു എന്ന പുല്‍പറമ്പില്‍ പുരുഷോത്തമന്‍.

വാഴയൂര്‍ ഗ്രാമ പഞ്ചയാത്തിലെ കാരാട്-പുതുക്കോട് റോഡിന് സമീപമാണ് പുരുഷുവിന്റെവീട്. വയലിറങ്ങി ഇടത്തോട്ട് തിരിയുമ്പോള്‍ ഒന്നേകാല്‍ ഏക്കര്‍ കൃഷിയിടത്തോട് ചേര്‍ന്ന് നിര്‍മിച്ച ഈ വീടിനുമേല്‍ അല്‍പ നേരം കണ്ണുടക്കാതെ ആരും കടന്നുപോവില്ല. പാനല്‍ റൂഫ് ഷീറ്റുകള്‍ ഉപയോഗിച്ച് നിര്‍മിച്ച 630 ചതുരശ്ര അടിയില്‍ ഒരു വീട്. അകത്ത് മൂന്ന് ബെഡ് റൂമുകള്‍,മൂന്നിനും അറ്റാച്ച്ഡ് ബാത്ത് റൂം, അടുക്കളയും തീര്‍മുറിയും ചെറിയൊരു കോലായിയും. വലിയൊരു ഹൗസ്ബോട്ടില്‍ കയറിയ പ്രതീതിയാണ് വീട്ടിനകത്തു കടന്നാല്‍.

സാധാരണ പോലെ, ഭൂമിയുടെ തറനിരപ്പില്‍ നിന്ന് അല്‍പം ഉയര്‍ത്തി വെട്ട്കല്ല് കൊണ്ട് തറകെട്ടി അതിന് മുകളില്‍ ആണ് വീട് പണിതിരിക്കുന്നത്. ഓഫീസുകള്‍ക്കും മറ്റുമുപയോഗിക്കുന്ന 9 mm കനമുള്ള പാനല്‍ ഷീറ്റുകള്‍ ആണ് ചുമരിനു പകരം ഉപയോഗിച്ചിരിക്കുന്നത്.

രണ്ട് ഷീറ്റുകള്‍ ചേര്‍ത്ത് വെച്ചാണ് ചുവര്‍ മുഴുവന്‍ പണിതത്. ഈ ഷീറ്റുകള്‍ക്കിടിയിലെ വിടവ് പുറത്തു നിന്നുള്ള ചൂടിനെ പ്രതിരോധിക്കുന്നതോടൊപ്പം കൂടുതല്‍ സുരക്ഷിതവുമാണ്.

ജനലുകള്‍ വേണ്ടിടത്ത് ഷീറ്റില്‍ ഒഴിവിട്ട് ഇരുമ്പ് ജനലുകള്‍ സ്ഥാപിച്ചു. സാധാരണ റൂഫിംങ് ഷീറ്റുകള്‍ കൊണ്ട് തന്നെയാണ് മേല്‍ക്കൂര. മേല്‍ക്കൂരയുടെ പട്ടികയും കഴുക്കോലിനും പകരം ജി.ഐ പൈപ്പുകള്‍ ഉപയോഗിച്ചു.

ഷീറ്റുകള്‍ക്കിടയിലെ വിടവിലൂടെ പൈപ്പിട്ടാണ് ഇലക്ട്രിക് വയറുകള്‍ സ്വിച്ച് ബോര്‍ഡിലും ബള്‍ബുകളിലും എത്തിക്കുന്നത്. പുറത്തു കത്തുന്ന ചൂടിലും അകത്ത് നല്ല കുളിര്‍മയാണ്. ഫാനിന്റെആവശ്യമില്ലെങ്കിലും എല്ലാ മുറികളിലും ഫാന്‍ ഫിറ്റ് ചെയ്തിട്ടുണ്ട്.

ബെഡ്റൂമുകളോട് ചേര്‍ന്നുള്ള കുളിമുറിയില്‍ യൂറോപ്യന്‍ ക്ളോസറ്റും ഷവറുകളുമൊക്കെ സ്ഥാപിച്ചത് ഈ ചാനലില്‍ തന്നെയാണ്. ജി.ഐ റാഡുകളില്‍ വെല്‍ഡ് ചെയ്ത് സ്ക്രൂ ചെയ്താണ് ടോയ്ലറ്റ് ഫിറ്റിംഗ്സുകള്‍ സ്ഥാപിച്ചത്. ബാത്ത് റൂമുകള്‍ സാധാരണ ടൈലുകള്‍ പാകിയിട്ടുണ്ട്.

റൂമുകളിലും സ്വകീരണ മുറിയിലും സിന്തറ്റിക് ഷീറ്റുകള്‍ കൊണ്ട് ഭംഗിയാക്കിയിട്ടുണ്ട്. നിലത്ത് വിട്രിഫൈഡ് ടൈല്‍ ആണ് ഉപയോഗിച്ചത്.
അഞ്ചു ലക്ഷം രൂപയില്‍ താഴെയാണ് ഈ വീടിന്റെനിര്‍മാണ ചെലവ്. എപ്പോള്‍ വേണമെങ്കിലും പൊളിച്ച് എങ്ങോട്ട് വേണമെങ്കിലും മാറ്റി സ്ഥാപിക്കാമെന്നതാണ് തന്റെവീടിന്റെ പ്രത്യേകതയെന്ന് പുരുഷോത്തമന്‍ പറയുന്നു. പൊളിക്കുമ്പോള്‍ അതില്‍ നഷ്ടപ്പെടാന്‍ ഒന്നുമില്ല. മാത്രമല്ല, വര്‍ഷാ വര്‍ഷം പെയിന്‍റിംഗ് ഇനത്തില്‍ ഒന്നും ചെലവഴിക്കേണ്ടതുമില്ല.

വീടിനകം മാത്രമല്ല,പുറവും ഏറെ ആകര്‍ഷണീയമാണ്. ഒന്നേകാല്‍ എക്കര്‍ വയല്‍ മുഴുവന്‍ വ്യത്യസ്ത ഫലസസ്യങ്ങള്‍ കൊണ്ട് നിറച്ചിരിക്കുന്നു. ചെറുനാരങ്ങ, മധുര നാരങ്ങ, ഒട്ടുമാവ്,സപ്പോട്ട,പേരക്ക,പപ്പായ, ചൈനീസ് നാരങ്ങ, മുരിങ്ങ,കുരുമുളക്,വാഴ,കപ്പ,കറി മുളക്,മധുര കിഴങ്ങ്, തെങ്ങ് തുടങ്ങി പുഷോത്തമന്റെകൃഷിയിടത്തില്‍ വിളയാത്തതൊന്നുമില്ല. മിക്ക ഫലസസ്യങ്ങളുടെയും വ്യത്യസ്ത ഇനങ്ങള്‍ ഈ കൃഷിയിടത്തിലുണ്ട്. നല്ല വെയിലിന്റെ സാധ്യത കൂടി കണക്കില്‍ എടുത്ത് രണ്ട് ഈത്തപ്പനകള്‍ കൂടി നട്ടു വളര്‍ത്തുന്നുണ്ട് ഇവിടെ.

ടര്‍ക്കി, സില്‍ക്കി തുടങ്ങി വ്യത്യസ്ത കോഴിയിനങ്ങളും ഉണ്ട്. സുഹൃത്ത് ശാഹിദിന്റെ സഹായത്തോടെയാണ് പുരുഷോത്തമന്‍ വീട് നിര്‍മിച്ചത്. ഇതിന്റെ ചിത്രവും നിര്‍മാണ രീതിയും മനസ്സിലാക്കി സമാന രീതിയില്‍ ഫ്ളാറ്റുകള്‍ പണിയാന്‍ ഖത്തറില്‍ നിന്ന് കരാര്‍ ലഭിച്ചു കഴിഞ്ഞു ഇവര്‍ക്ക്. 50 ഫ്ളാറ്റുകളുടെ നിര്‍മാണ കരാര്‍ ആണ് ഖത്തര്‍ സ്വദേശിയില്‍ നിന്ന് ലഭിച്ചത്. അടുത്ത മാസം ആദ്യ വാരം ഇവര്‍ ഖത്തറിലേക്ക് പുറപ്പെടും.

മണലും കല്ലും മെറ്റലുമുപയോഗിച്ചുള്ള നിര്‍മാണ രീതികള്‍ക്ക് ചെലവ് കൂടുന്നതോടെ വീടെന്ന സ്വപ്നം പൂവണിയിക്കാനാവാത്ത സാധാരണക്കാര്‍ക്ക് വേണ്ടിയാണ് പുരുഷോത്തമന്‍ തന്റെ പരീക്ഷണം സമര്‍പിക്കുന്നത്. പുഷോത്തമന്റെ ഫോണ്‍ നമ്പര്‍: 9846150183

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story