ആഡംബര വീട് സ്വന്തമാക്കുന്നവരുടെ എണ്ണത്തിൽ വൻ വർധന
text_fieldsരാജ്യത്ത് ആഡംബര വീട് സ്വന്തമാക്കുന്നവരുടെ എണ്ണത്തിൽ വൻ വർധനവ്. മെച്ചപ്പെട്ട, ഉയർന്ന വരുമാനമാണ് ആഡംബര വീടുകൾക്ക് പിന്നാലെ പോകാനുള്ള കാരണമെന്നാണ് വിലയിരുത്തൽ. 2022നെ അപേക്ഷിച്ച് 112 ശതമാനമാണ് വർധന. മെട്രോ നഗരങ്ങളിൽ വില്ല സ്വന്തമാക്കുന്നവരുടെ എണ്ണവും കൂടി. ഡൽഹി, മുംബൈ, ഹൈദരാബാദ്, ബംഗളൂരു എന്നിവിടങ്ങളിലാണ് ലക്ഷ്വറി വീടുകൾക്കും വില്ലകൾക്കും ഡിമാന്റ് കൂടുതൽ.
ഉപഭോക്താക്കളുടെ താൽപര്യവും ഇഷ്ടവും മാറി. വിശാലമായ വീടുകളും വില്ലകളുമാണ് ഇപ്പോഴത്തെ ട്രെൻഡ്. അപ്പർ, അപ്പർ മിഡിൽ ക്ലാസ് വിഭാഗങ്ങൾ ആഡംബര വീടുകൾ ആഗ്രഹിക്കുന്നു -റിയൽ എസ്റ്റേറ്റ് വിദഗ്ധർ പറയുന്നു. കോവിഡിന് മുമ്പുള്ള വർഷങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ബംഗളൂരുവിൽ വില്ലകളുടെ ഡിമാൻഡ് 32 ശതമാനം വർധിച്ചു.
ഡൽഹിയിൽ 25 ശതമാനവും മുംബൈയിൽ 30 ശതമാനവും ഹൈദരാബാദിൽ 27 ശതമാനവുമാണ് വർധന. ആഡംബര വീടുകൾക്കും വില്ലകൾക്കും പുറമെ മെച്ചപ്പെട്ട അടിസ്ഥാനസൗകര്യങ്ങളും മറ്റ് അവശ്യ സേവനങ്ങളും ലഭ്യമാകുന്ന വികസിത ചെറുനഗരങ്ങളിൽ സ്ഥലം വാങ്ങുന്നവരുടെ എണ്ണത്തിനും വർധനയുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.