Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGrihamchevron_rightConstructionchevron_rightവീടുയർത്തുന്ന അവധൂതന്‍

വീടുയർത്തുന്ന അവധൂതന്‍

text_fields
bookmark_border
വീടുയർത്തുന്ന അവധൂതന്‍
cancel
camera_alt

10 വർഷം മുമ്പ്​ സ്വന്തമായി ഉയർത്തിയ വീടിനു മുന്നിൽ 

വീട്​, അതിനോടുള്ള ആത്മബന്ധം അതൊന്നു വേറെ തന്നെയാണ്. നിങ്ങള്‍ പിറന്നുവീണത്, പിച്ച​െവച്ചത്, പറഞ്ഞു തുടങ്ങിയത്, അതിനെല്ലാം ഈ വീട് സാക്ഷിയാണ്. മലയാളക്കരയില്‍ മാത്രമല്ല, ലോകത്തെമ്പാടുമുണ്ട് പിറന്നുവീണ വീടിനോടുള്ള ഈ സ്നേഹം, ആ ഗൃഹാതുരത്വം. അതു പറഞ്ഞറിയിക്കാവുന്നതിലുമപ്പുറമാണ്. അങ്ങനെയുള്ളൊരു വീട് നഷ്​ടമാകുക എന്നത് ചിന്തിക്കാനാവുമോ? വെള്ളക്കെട്ടും മറ്റും കാരണം വീടുകള്‍ നാശം നേരിട്ട് താമസയോഗ്യമല്ലാതാവുന്നത് കേരളത്തില്‍ വര്‍ധിക്കുകയാണ്.

ഇത്തരം പ്രതിസന്ധികള്‍ക്കുമുന്നില്‍ പകച്ചുനില്‍ക്കുന്നവര്‍ക്കു വീടുയര്‍ത്തിക്കൊടുത്തു രക്ഷകരാകുകയാണ്് ഭൂമി ഹൗസ് ലിഫ്റ്റിങ്​ കണ്‍സ്ട്രക്​ഷന്‍സി​െൻറ ഉടമകളായ ഷിബുവും യുഗബാലനും, അവധൂതരെപ്പോലെ. പരിസ്ഥിതിസൗഹൃദമല്ലാത്ത നിര്‍മാണം, അശാസ്​ത്രീയമായ വികസനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഭൂപ്രകൃതിയില്‍ വരുന്ന മാറ്റം എന്നിവയെല്ലാം ഇതിനു കാരണമാണ്. പിന്നെയെല്ലാം ആ കൈകളില്‍ സുരക്ഷിതമായിരിക്കും. അടിത്തറക്കു മുകളില്‍ കട്ട് ചെയ്ത് വീട് ജാക്കികള്‍ ​െവച്ച് ഉയര്‍ത്തി ഉയരംകൂട്ടി നിര്‍മിച്ചുനല്‍കും. ഇനി വെള്ളത്തെ പേടിക്കേണ്ട. വീടു നഷ്​ടമാകുമെന്ന ഭയവും വേണ്ട. ഓര്‍മകള്‍ക്ക് ചിറകുമുളക്കുന്ന ആ വീട്, നിങ്ങളുടെ നൊസ്​റ്റാള്‍ജിയ എല്ലാം ഇനി മുറുകെപ്പിടിക്കാം, മാറോടു ചേര്‍ക്കാം.

നൂറോളം വീടുകള്‍

കേരളത്തിലങ്ങോളമിങ്ങോളം നൂറോളം വീടുകള്‍ ഷിബുവി​െൻറ നേതൃത്വത്തില്‍ ഉയര്‍ത്തി സുരക്ഷിതമാക്കിയിട്ടുണ്ട്. ആരാധനാലയങ്ങളും ഷോപ്പിങ് കോംപ്ലക്‌സുകളും വേറെയും. അറിഞ്ഞു വിളമ്പുക എന്നതാണ് ഷിബുവി​െൻറ രീതി. ഒരേ തുലാസ്സിലല്ല ഫീസ്. സാമ്പത്തികമായി തകര്‍ന്നിരിക്കുന്നവരുടെ മുന്നില്‍ ആ മനസ്സലിയും. അവിടെ ലാഭം നോക്കാറില്ല. ചെലവു മാത്രം.

ആദ്യം സംഘര്‍ഷം പിന്നെ സന്തോഷം

അടിത്തറയില്‍നിന്ന് അറുത്തെടുത്ത് വീടു പൊക്കാന്‍ തുടങ്ങുന്ന നിമിഷം. വീട്ടുടമസ്ഥന്‍ വല്ലാത്തൊരു ടെന്‍ഷനിലായിരിക്കും. ചിലരത് കാണാന്‍പോലും ധൈര്യം കാണിക്കാതെ മാറിനില്‍ക്കുമെന്ന് ഷിബു. വീട്ടുടമസ്ഥനു മാത്രമല്ല, ഞങ്ങള്‍ക്കും ടെന്‍ഷന്‍തന്നെയാണ്. താൽക്കാലിക ഇരുമ്പുബെല്‍റ്റില്‍ ജാക്കി​െവച്ച് ഓരോ ഇഞ്ചും അണുവിടതെറ്റാതെ എല്ലാ വശത്തും ഒരുപോലെ പൊങ്ങണം. പിന്നെ അടിത്തറവാര്‍ത്തുയര്‍ത്തി ഇരുമ്പു ബെല്‍റ്റ് നീക്കി അതില്‍ വീടിരുത്തി സെറ്റ് ചെയ്യുന്നതുവരെയുള്ള ഓരോ നിമിഷവും കണ്ണിമയ്ക്കാതെയുള്ള സൂക്ഷ്​മതയുടേതാണ്. എല്ലാം കഴിഞ്ഞ് ആശ്വാസത്തോടെയുള്ള ഒരു നെടുവീര്‍പ്പുണ്ട്. അതു കഴിഞ്ഞു തലയുയര്‍ത്തിനോക്കുമ്പോള്‍ ടെന്‍ഷനടിച്ച്​ മുഖം തിരിച്ചുനിന്ന വീട്ടുടമസ്ഥ​െൻറ മനസ്സുതുറന്നുള്ള വെളുത്ത ചിരി കാണാം.

'ഇന്ദ്രൻെറ വീട്

മാതൃഭൂമിയിലെ ഡെപ്യൂട്ടി എഡിറ്ററായിരുന്ന എന്‍.പി. രാജേന്ദ്ര​െൻറ, ഇന്ദ്രനെന്ന കോളമിസ്​റ്റി​െൻറ​ കോഴിക്കോട് മുണ്ടിക്കല്‍താഴത്തെ വീട് ഉയര്‍ത്തിയത് അതിസാഹസികമായി. ഷിബു പറയുമ്പോള്‍തന്നെ അതു വ്യക്തം. ചെങ്കല്ലല്ല. ഹുരുഡീസുകൊണ്ടാണ് വീടു നിര്‍മിച്ചിരിക്കുന്നത്. കല്ലുപോലെ ജോയൻറില്‍ കൂട്ടിപ്പിടിത്തം ശക്തമായിരിക്കില്ല ഹുരുഡീസിന്. അതുകൊണ്ടുതന്നെ ഉയര്‍ത്തുമ്പോള്‍ ഭിത്തിയില്‍ ക്രാക്ക് വീഴാന്‍ സാധ്യതയേറെ. പലരും ചെയ്യാന്‍ പറ്റില്ല എന്നു പറഞ്ഞ ആ വർക്ക്​ വീടിനൊരു പോറല്‍ പോലുമേല്‍ക്കാതെ ഭൂമി ഹൗസ് ലിഫ്റ്റിങ് കണ്‍സ്ട്രക്​ഷന്‍സ് പൂര്‍ത്തിയാക്കി.

കൊട്ടാരം റോഡിലെ 100 വര്‍ഷം പഴക്കമുള്ള തറവാട്

കോഴിക്കോട് കൊട്ടാരം റോഡിലെ രാമകൃഷ്ണക്കുറുപ്പി​െൻറയും സരോജിനിയുടെയും 100 വര്‍ഷം പഴക്കമുള്ള തറവാട്. സമീപത്തെ റോഡുകളെല്ലാം ഉയര്‍ന്നതോടെ വെള്ളക്കെട്ടുകൊണ്ട് വീടു മുങ്ങാന്‍ തുടങ്ങി. എന്നാല്‍, ഓര്‍മകളുറങ്ങുന്ന ആ വീട്​ വിട്ടുമാറാന്‍ അവര്‍ക്കേറെ വിഷമം. ഇവരുടെ മകള്‍ നവോദയ സ്‌കൂളിലെ പ്രിന്‍സിപ്പല്‍ ശ്രീലേഖ വീടുപൊക്കാന്‍ പലരെയും സമീപിച്ചു. പഴക്കം കാരണം സുരക്ഷ ഉറപ്പാക്കാനാവില്ലെന്നു പറഞ്ഞൊഴിഞ്ഞു അവരെല്ലാം. അങ്ങനെയാണ് ഷിബുവി​െൻറ പക്കല്‍ ശ്രീലേഖ എത്തുന്നത്. കോണ്‍ക്രീറ്റ് ബെല്‍റ്റ് വാര്‍ത്തശേഷം വീട് ആറടി ഉയര്‍ത്തിയാണ് സംരക്ഷിച്ചത്. ഷിബുവി​െൻറ ജീവിതത്തില്‍ കോറിയിട്ട മറ്റൊരു വർക്ക്​.

തലേക്കാട് കട്ടച്ചിറപ്പള്ളി

തിരൂരിലെ തലേക്കാട് കട്ടച്ചിറപള്ളിക്ക് വിനയായത് സമീപത്തെ റോഡുയര്‍ത്തിയതാണ്. ഇതോടെ വെള്ളക്കെട്ടായി. സഫിയ ട്രാവല്‍സ് ഉടമ ഖാദര്‍ ഹാജിയാണ് ഷിബുവിനെ വിളിക്കുന്നത്. 2500 സ്‌ക്വയര്‍ഫീറ്റ് വിസ്തൃതിയുള്ള പള്ളിയുയര്‍ത്തി വിശ്വാസികള്‍ക്ക് ആരാധന സാധ്യമാക്കണം. പണി തുടങ്ങി വൈകാതെ ലോക്​ഡൗണ്‍ പ്രഖ്യാപിക്കപ്പെട്ടു. ഭക്ഷണ സാധനങ്ങള്‍പോലും വാങ്ങിക്കാന്‍ കിട്ടാത്ത അവസ്ഥ തൊഴിലാളികള്‍ക്കുണ്ടായിരുന്നു സൈറ്റില്‍. ഖാദര്‍ ഹാജിയുടെ മാനേജര്‍ നാസറും സുഹൃത്ത് ഷാജിയുമാണ് തുണയായത്. അവര്‍ക്ക് മുടക്കമില്ലാതെ ഭക്ഷണ സാധനങ്ങള്‍ എത്തിച്ചു. കൊറോണക്കാലത്തു തന്നെ പള്ളിയുയര്‍ത്തല്‍ പൂര്‍ത്തിയാക്കി.

അവരുടെ പുഞ്ചിരിയുടെ വില

മാത്തോട്ടത്തെ യത്തീം ഫണ്ട് യത്തീം കോളനി, പാവപ്പെട്ടവര്‍ക്കായി നിര്‍മിച്ചു നല്‍കിയ നാൽപതോളം വീടുകളുണ്ടിവിടെ. വൈകാതെ അവിടെ വെള്ളക്കെട്ടുയര്‍ന്നു ജീവിക്കാന്‍ വയ്യാതായി. മാറിപ്പോകാന്‍ അവര്‍ക്കൊരിടമില്ല. അതില്‍ ഒരു വീട്ടിലാണ് വെള്ളക്കെട്ട് ഏറെ. യത്തീം ഫണ്ട് സാരഥി അബ്​ദുല്‍ അസീസും മറ്റും ഷിബുവിനെ തേടിയെത്തി. ''ദുരിതം തിന്നുകയാണ് കുറെ പാവങ്ങള്‍'' -അവര്‍ പറഞ്ഞു. പിന്നെ ഒട്ടും വൈകിയില്ല. ഭൂമി ഹൗസ് ലിഫ്്റ്റിങ്ങി​െൻറ കര്‍മഭടന്മാര്‍ ഷിബുവി​െൻറ നേതൃത്വത്തില്‍ മാത്തോട്ടത്തേക്ക്. ദുരിതത്തി​െൻറ പാരമ്യത്തില്‍ നില്‍ക്കുന്ന ആ വീടിനെ വെള്ളത്തില്‍നിന്ന് മുക്തമാക്കി. കണക്കൊന്നും പറഞ്ഞില്ല. കണ്ണീര്‍ മാഞ്ഞുള്ള കോളനിക്കാരുടെ പുഞ്ചിരി... അതിന് ഒരുപാടു വിലയുണ്ടെന്ന് ഷിബു.

രക്ഷകനായെത്തുന്ന അവധൂതന്‍

വെള്ളിപറമ്പിലെ 'നിര്‍മാല്യം' അതാണ് ഷിബുവി​െൻറ വീട്. വെള്ളക്കെട്ടില്‍നിന്ന് മോക്ഷം നേടിയതാണ് ഈ വീടും. കെ.എസ്​.ഇ.ബിയില്‍ എൻജിനീയറായിരുന്നു അച്ഛന്‍ വിശ്വംഭരന്‍. വീടുയര്‍ത്തലെന്ന സാഹസം വേണ്ട, അത് അപകടമാണെന്നായിരുന്നു വിശ്വംഭര​െൻറ നിലപാട്. എന്നാല്‍, ഷിബു ത​െൻറ തീരുമാനത്തില്‍നിന്ന് മാറിയില്ല. 2011ല്‍ വീടുയര്‍ത്തല്‍ ജോലിക്ക് തുടക്കമിട്ടു. 2013ല്‍ പൂര്‍ത്തിയായി. അതായിരുന്നു തുടക്കം. പിന്നീടങ്ങോട്ട് വിശ്രമമില്ലാത്ത നാളുകളാണ്. കേരളത്തിലങ്ങോളമിങ്ങോളമുള്ള ആളുകള്‍ ഇപ്പോള്‍ ഷിബുവിനെയും ഭൂമി ഹൗസ് ലിഫ്്റ്റിങ്ങിനെയും തേടിയെത്തുന്നു. ജോലിയിലെ കൃത്യത അത് ഷിബുവിലുള്ള വിശ്വാസം വര്‍ധിക്കുന്നു.

facebook: Shibu house lifting
YouTube: Shibu house lifting
Shibu V: 09447043377
You can also contact:
Yugabalan: 9597190984
www.bhoomihouselifting.com


Latest Video


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bhoomi House Lifting and Construction
Next Story