സിമൻറിന് ഒറ്റയടിക്ക് ഉയർന്നത് 60-70 രൂപ: ഇതരസംസ്ഥാന കമ്പനികൾക്ക് കേരളത്തിൽ കൊള്ളലാഭമെന്ന്
text_fieldsപാലക്കാട്: സംസ്ഥാനത്ത് സിമൻറിനൊപ്പം കമ്പിക്കും പി.വി.സി പൈപ്പിനും വയറിങ് സാമഗ്രികൾക്കും വില കുത്തനെ ഉയരുന്നു. കഴിഞ്ഞ ഒരുമാസത്തിനിടെ 20 മുതൽ 30 ശതമാനം വരെയാണ് വില വർധിച്ചത്. 320-365 വിലയിൽ വിപണിയിൽ ലഭ്യമായിരുന്ന സിമൻറിന് ഒറ്റയടിക്ക് 60-70 രൂപയാണ് കഴിഞ്ഞ ഡിസംബറിലും ജനുവരിയിലുമായി ഉയർന്നതെന്ന് വ്യാപാരിയായ റിഷാബ് പറയുന്നു.
പ്രതിമാസം 12 ലക്ഷം ടണ്ണിലധികം സിമൻറാണ് സംസ്ഥാനത്ത് വിറ്റഴിയുന്നത്. പൊതുമേഖല സിമൻറ് കമ്പനിയായ മലബാർ സിമൻറ്സിൽ സംസ്ഥാനത്ത് ആവശ്യമായതിെൻറ 7-10 ശതമാനം മാത്രമാണ് ഉൽപാദിപ്പിക്കുന്നത്. ഇത് ഇതരസംസ്ഥാന കമ്പനികൾക്ക് കേരളത്തിൽ കൊള്ളലാഭത്തിന് വഴിവെക്കുകയാണെന്ന് ലെൻസ്ഫെഡ് സംസ്ഥാന പ്രസിഡൻറ് ആർ.കെ. മണിശങ്കർ പറഞ്ഞു.
ഇലക്ട്രിക് കേബിളിന് മാത്രം എട്ടുമുതൽ 30 ശതമാനം വരെയാണ് വിലയുയർന്നത്. സ്റ്റീൽ, അലുമിനിയം ഉൽപന്നങ്ങൾക്ക് കിലോക്ക് 15 മുതൽ 20 രൂപവരെ ചില്ലറ വിപണിയിൽ വില ഉയർന്നു. കമ്പിക്കും സിമൻറിനും എം സാൻഡിനുമൊപ്പം അലുമിനിയം ഉൽപന്നങ്ങൾക്കും പെയിൻറിനും പി.വി.സി ഉൽപന്നങ്ങൾക്കും വില യുയരുന്നത് നിർമാണമേഖലയിൽ ഗുരുതരപ്രതിസന്ധി സൃഷ്ടിച്ചേക്കുമെന്നും മണിശങ്കർ പറഞ്ഞു.
ലൈഫ് പദ്ധതിയിൽ സർക്കാർ നൽകുന്ന വീടിന് നാല് ലക്ഷം രൂപയാണനുവദിക്കുന്നതെന്നിരിക്കെ 30 ശതമാനത്തിലധികം തുക പുറത്തുനിന്ന് കണ്ടെത്തേണ്ട സാഹചര്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.