വീട് നിർമാണത്തിന് മുമ്പ് ഇത്തിരി ശ്രദ്ധിച്ചാൽ ഒത്തിരി ലാഭിക്കാം...
text_fieldsവീട് നിർമാണം തുടങ്ങുേമ്പാൾ ഒരോ കുടുംബത്തിനും ഏെറ പ്രതീക്ഷയും ആശങ്കയുമാണ് മനസ്സുനിറയെ. ഭാവിയില്‍ വീടൊരു ഭാരമാകാതിരിക്കാൻ നിര്‍മാണഘട്ടത്തില്‍ ശ്രദ്ധിക്കേണ്ട പ്രധാനമായ പത്ത് കാര്യങ്ങള്‍ എന്തെല്ലാമെന്ന് പരിശോധിക്കാം...
*അനുയോജ്യമായ സ്ഥലം: വീട് നിമാർണത്തിന് അനുയോജ്യമായ സ്ഥലം കണ്ടെത്തലാണ് ഏറ്റവും പ്രധാനപ്പെട്ടത്. വെള്ളക്കെട്ടുള്ളതോ ചതുപ്പായതോ പാടം നികത്തിയതോ ആയ ഭൂമി വാങ്ങാതിരിക്കുന്നതാണ് നല്ലത്. ഇത്തരം സ്ഥലങ്ങളില്‍ അടിത്തറ പണിയാന്‍ ഏറെ പണം ചെലവിടേണ്ടി വരും.
*സ്ഥലം ഉപയോഗപ്പെടുത്താം: വീട് നിർമിക്കുേമ്പാൾ ലഭ്യമായ സ്ഥലം പരമാവധി ഉപയോഗപ്പെടുത്താൻ ശ്രദ്ധിക്കണം. മകിച്ച പ്ലാനിലൂടെ സ്ഥലം നന്നായി ഉപയോഗപ്പെടുത്താം.
*ആവശ്യം, അത്യാവശ്യം: ആവശ്യവും അത്യാവശ്യവും അനാവശ്യവും വേര്‍തിരിച്ച ശേഷം വീട് ഡിസൈന്‍ ചെയ്യുക. ഒരു വീട്ടില്‍ താമസിക്കുവര്‍ക്ക് ചില കാര്യങ്ങള്‍ ആവശ്യമായിരിക്കും. മറ്റ് ചില അത്യാവശ്യവും. ഇത് ആദ്യമേ തിരിച്ചറിയുക. അഭിരുചിയും ജീവിതനിലവാരവുമെല്ലാം കണക്കിലെടുത്ത് വേണം പ്ലാൻ തയാറാക്കൽ.
*ഭാവിയിലെ വീട്: ഭാവിയിൽ അധികമായി വേണ്ടിവരുന്ന മുറികള്‍ കൂടി കണക്കിലെടുത്ത് വലിയൊരു വീട് ഇപ്പോഴേ പണിയണോ എന്ന കാര്യത്തിലും ഉചിത തീരുമാനമെടുക്കുക. കൈയിലുള്ള പണംകൊണ്ട് വലിയ വീട് പണിയുന്നതിന് പകരം, ഭാവിയില്‍ മുറികളും സൗകര്യങ്ങളും വര്‍ധിപ്പിക്കാവുന്ന തരത്തിൽ നിര്മിക്കുതാകും നല്ലത്.
*സാമ്പത്തിക ആസൂത്രണം: എത്ര തുക വീടിനായി ചെലവിടാം എന്നതിനെക്കുറിച്ച് വ്യക്തമായ രൂപം ആദ്യം തന്നെ വേണം. വീട്, കിണര്‍, മതില്, ഗേറ്റ്, പൂന്തോട്ടം എന്നിവക്കെല്ലാം എത്ര രൂപ വേണ്ടിവരുമെന്ന് രൂപം വേണം.
*ഇടനിലക്കാരെ ഒഴിവാക്കാം: കെട്ടിട നിര്‍മാണത്തിനുള്ള വസ്തുക്കള്‍ സൂക്ഷ്മമായി പരിശോധിച്ചു മാത്രമേ വാങ്ങാവൂ. ഇതിനായി വേണമെങ്കില്‍ ഒരു എന്‍ജിനീയറുടെ സേവനവും തേടാം. കഴിവതും ഇടനിലക്കാരെ ഒഴിവാക്കി സാധനങ്ങള്‍ വാങ്ങുന്നതാകും നല്ലത്.
*വിദഗ്ധ തൊഴിലാളികളുടെ സേവനം: തറ നിര്‍മാണം തുടങ്ങി ഓരോ ഘട്ടത്തിലും വിദഗ്ധരായ തൊഴിലാളികളെ തന്നെ നിയോഗിക്കണം. അവര്‍ക്കുള്ള വേതനം എത്രയാകുമെന്നും നേരേത്ത മനസ്സിലാക്കണം.
*സമയനിഷ്ഠ: വീട് നിര്‍മാണത്തിനും വേണം സമയനിഷ്ഠ അത്യാവശ്യമാണ്. നിമാണം എത്ര വർഷംകൊണ്ട് പൂർത്തിയാവുമെന്നും നിർമാണ വസ്തുക്കളുടെ ലഭ്യതയുമെല്ലാം ആദ്യമേ മനസ്സിലാക്കണം. ഓരോ ഘട്ടവും കൃത്യമായ ആസൂത്രണത്തോടെ കൃത്യസമയത്ത് തീര്‍ക്കാന്‍ ശ്രമിക്കുക.
*ചെലവ് കുറക്കാം: പ്രാദേശികമായി ലഭിക്കുന്ന നിര്‍മാണവസ്തുക്കള്‍ വീട് നിര്‍മാണത്തിന് ഉപയോഗിച്ചാല്‍ ചെലവ് കുറക്കാന്‍ സാധിക്കും. ചെലവ് കുറഞ്ഞ വീടുകളുടെ നിര്‍മാണത്തിൽ പ്രത്യേക വെദഗ്ധ്യം നേടിയ ആര്‍ക്കിടെക്റ്റുമാരും ഏജന്‍സികളും സജീവമായുണ്ട്.
*വായുവും പ്രകാശവും: വായുവും പ്രകാശവും ആവോളം വിനിയോഗിക്കാന്‍ സാധിക്കുന്ന വിധത്തിലാകണം വീടിെൻറ രൂപകൽപന. ജലത്തിെൻറ പുനരുപയോഗം ഉറപ്പാക്കണം. വൈദ്യുതിയുടെ അമിത ഉപഭോഗം തടയാൻ സാധിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.