Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGrihamchevron_rightConstructionchevron_rightഫ്ളാറ്റില്‍...

ഫ്ളാറ്റില്‍ ശ്രദ്ധിക്കാം

text_fields
bookmark_border
ഫ്ളാറ്റില്‍ ശ്രദ്ധിക്കാം
cancel

ഭൂമിയുടെ ലഭ്യതക്കുറവും പൊള്ളുന്ന വിലയും പലരെയും ഫ്ളാറ്റിന്‍െറ ഒൗന്നത്യങ്ങളിലത്തെിക്കുകയാണ്. ഇനി പൊന്‍വില കൊടുത്ത് ഇഷ്ടമുള്ളിടത്ത് സ്ഥലം വാങ്ങിയാല്‍ തന്നെ മനസ്സിനിണങ്ങിയ ഒരു വീട് വെക്കാനുള്ള ചെലവും അധ്വാനവും മറ്റ് തലവേദനകളും ആലോചിക്കുമ്പോള്‍ റെഡിമേഡ് ഭവനങ്ങളാണ് എന്തുകൊണ്ടും ഭേദം എന്നുതോന്നിപ്പോകും. ആവശ്യക്കാരന്‍െറ ആഗ്രഹങ്ങള്‍ക്കനുസരിച്ച് വിവിധ രീതികളില്‍ ഫ്ളാറ്റുകള്‍ നിര്‍മിച്ചു നല്‍കാന്‍ ബില്‍ഡര്‍മാര്‍ ഇന്ന് മത്സരിക്കുകയാണ്. അധികം ആര്‍ഭാടമില്ലാത്ത· എന്നാല്‍, അത്യാവശ്യ സൗകര്യങ്ങളൊക്കെയുള്ള ഇക്കോണമി വിഭാഗം, ഹെല്‍ത്ത് ക്ളബ്, ജിംനേഷ്യം, പാര്‍ക്ക് മുതലായ സൗകര്യങ്ങള്‍ കൂടിയുള്ള ലക്ഷ്വറി വിഭാഗം, ടെന്നിസ് കോര്‍ട്ട്, നീന്തല്‍കുളം എന്നിവയടക്കമുള്ള സൂപ്പര്‍ ലക്ഷ്വറി എന്നിങ്ങനെ പലതരം ഫ്ളാറ്റുകള്‍ ഇന്ന് ലഭ്യമാണ്.

വാങ്ങും മുമ്പ്

  1. നല്ല ശ്രദ്ധ ഫ്ളാറ്റ് തെരഞ്ഞെടുക്കുമ്പോള്‍ ആവശ്യമാണ്. ചതിക്കുഴികള്‍ എല്ലായിടത്തുമുണ്ട്. അതുകൊണ്ടു തന്നെ, വിവിധ വശങ്ങള്‍ വിശകലനം ചെയ്ത് നമ്മുടെ സൗകര്യങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ സ്ഥലത്തുള്ള ഫ്ളാറ്റ് തന്നെ വേണം തെരഞ്ഞെടുക്കാന്‍. എല്ലാംകൊണ്ടും എളുപ്പം ഒരു ഫ്ളാറ്റ് വാങ്ങലാണെന്ന് പറഞ്ഞ് പരസ്യങ്ങളുടെ വലയില്‍പെട്ടു മാത്രം വാങ്ങാനൊരുങ്ങരുത്.
  2. ഫ്ളാറ്റ് നില്‍ക്കുന്ന സ്ഥലത്തെ· സാമൂഹികാന്തരീക്ഷം, ശല്യമായിത്തീരാവുന്ന സമീപത്തെ· സ്ഥാപനങ്ങള്‍, ചെറിയ ഫാക്ടറികള്‍, ഫ്ളാറ്റിലേക്കുള്ള റോഡുകള്‍ തുടങ്ങി എല്ലാറ്റിനെകുറിച്ചും ചിന്തിക്കണം. കാറ്റ്, വെളിച്ചം, ശുദ്ധജലം എന്നിവയുടെ ലഭ്യത ഉറപ്പുവരുത്തണം.
  3. ഫ്ളാറ്റിന്‍െറ നിര്‍മാണത്തില്‍ എന്തെങ്കിലും പിഴവുണ്ടോ എന്നും നിര്‍മാണത്തിന് ഉപയോഗിച്ച വസ്തുക്കള്‍ നിലവാരമുള്ളവയാണോ എന്നും പരിശോധിക്കാന്‍ വിദഗ്ധരുടെ സഹായം തേടുന്നത് ഗുണം ചെയ്യും. ഇതിനായി ഒരു എന്‍ജിനീയറെയോ ആര്‍കിടെക്ടിനെയോ ചുരുങ്ങിയപക്ഷം ഒരു ഫ്ളാറ്റ് വാങ്ങിയ ആളിനെയെങ്കിലും കൂടെ കൂട്ടാം.
  4. നമ്മുടെ ജീവിതരീതിക്ക് അനുസൃതമായ മുറികളും സൗകര്യങ്ങളും ഉണ്ടോ എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ഇതിനും വേണമെങ്കില്‍ ആര്‍കിടെക്ടിന്‍െറ സഹായം തേടാം.
  5. ഫ്ളാറ്റുകളില്‍ അസോസിയേഷന്‍ പ്രവര്‍ത്തനം തുടങ്ങിയാല്‍ മാസംതോറും നിശ്ചിതസംഖ്യ വെള്ളം, വൈദ്യുതി, സെക്യൂരിറ്റി, മെയ്ന്‍റനന്‍സ് ചാര്‍ജുകള്‍ക്കായി അടക്കേണ്ടതുണ്ട്. സാധാരണയായി കാര്‍ പാര്‍ക്കിങ് സൗകര്യം ഫ്ളാറ്റിനൊപ്പം സൗജന്യമായി ലഭിക്കാറില്ല. ഫ്ളാറ്റിന് നല്‍കുന്ന തുകക്ക് പുറമെ പ്രത്യേകമായി പണം നല്‍കിയാലേ ഈ സൗകര്യം ലഭിക്കൂ. ആധാരത്തില്‍ ഇക്കാര്യങ്ങള്‍ വ്യക്തമായിരിക്കണം. പാര്‍ക്കിങ് സ്പേസിനുള്ള ചാര്‍ജ് ആദ്യമേ ചോദിച്ചു മനസ്സിലാക്കണം. പാര്‍ക്കിങ് പരിമിതിയുള്ള ചില ഫ്ളാറ്റുകളില്‍ ആദ്യം ബുക്ക് ചെയ്യുന്നവര്‍ക്കേ പ്രധാന പാര്‍ക്കിങ് സ്പേസ് ലഭിക്കാറുള്ളൂ. അതിനാല്‍, ഇക്കാര്യങ്ങള്‍ നേരത്തേ ചോദിച്ചു മനസ്സിലാക്കി ഉറപ്പുവരുത്തണം.
  6. ഫ്ളാറ്റ് നില്‍ക്കുന്ന വസ്തുവില്‍ അവിടത്തെ· എല്ലാ ഫ്ളാറ്റ് ഉടമകള്‍ക്കും തുല്യ അവകാശം ഉണ്ടായിരിക്കും. കാര്‍ പാര്‍ക്കിങ് അവകാശം വാങ്ങിയിട്ടുണ്ടെങ്കില്‍ അത് ഓരോരുത്തര്‍ക്കും സ്വന്തമായി ലഭിക്കും. പക്ഷേ, ഈ സ്ഥലം മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പാടില്ല. കോമണ്‍ ഏരിയയുടെ കീഴില്‍വരുന്ന എല്ലാ സൗകര്യങ്ങളും എല്ലാവര്‍ക്കും തുല്യമായി ഉപയോഗിക്കാവുന്നതാണ്. ഉദാഹരണത്തിന് ലോബി, ലിഫ്റ്റ്, സ്റ്റെയര്‍കേസ്, കളിസ്ഥലം, നടപ്പാത, ഹെല്‍ത്ത് ക്ളബ്, നീന്തല്‍കുളം, ലൈബ്രറി തുടങ്ങിയവയൊക്കെ കോമണ്‍ സൗകര്യങ്ങളില്‍പെടും. ഈ സൗകര്യങ്ങള്‍ ഉപയോഗിക്കുമ്പോള്‍ പാലിക്കേണ്ട കാര്യങ്ങള്‍ ഫ്ളാറ്റ് നിയമാവലിയില്‍ രേഖപ്പെടുത്തിയിരിക്കും. ഒരോ ഫ്ളാറ്റുകളിലും ഭരണസമിതി സൊസൈറ്റികളാണ് ഇത്തരം നിയമാവലിക്ക് രൂപം നല്‍കുക.
  7. ഫ്ളാറ്റ് നിര്‍മാതാവിന്‍െറ അഥവാ ബില്‍ഡറുടെ വിശ്വാസ്യത വളരെ പ്രധാനപ്പെട്ട ഘടകമാണ്. ഇതിനായി ഫ്ളാറ്റ് നിര്‍മാതാക്കളെ കുറിച്ച് പഠിക്കുകയാണ് വാങ്ങാനുദ്ദേശിക്കുന്നവര്‍ ആദ്യം ചെയ്യേണ്ടത്. വിശ്വസിക്കാന്‍ കൊള്ളാവുന്നവരാണെങ്കില്‍ മാത്രമേ ബുക്ക് ചെയ്യാവൂ. അവര്‍ ഇതുവരെ പൂര്‍ത്തീകരിച്ച പ്രോജക്ടുകള്‍, പൂര്‍ത്തീകരിച്ച ഫ്ളാറ്റുകള്‍ വാങ്ങിയവരുടെ അഭിപ്രായങ്ങള്‍ എന്നിവ പരിശോധിച്ചറിയുന്നത് നന്നായിരിക്കും. നല്ല സ്ഥാപനമാണെങ്കില്‍ നിര്‍മാണത്തിന് ഉപയോഗിക്കുന്ന വസ്തുക്കളുടെ അളവും ബ്രാന്‍ഡും വരെ കരാര്‍ രേഖയില്‍ പറഞ്ഞിരിക്കും. ഇങ്ങനെ പറയാത്ത· നിര്‍മാതാക്കളോട് നിര്‍മാണ വസ്തുക്കളെ കുറിച്ച് ചോദിച്ചറിയുകയും അത് കരാറില്‍ ഉള്‍പ്പെടുത്താന്‍ ആവശ്യപ്പെടുകയും വേണം.
  8. ഭവനനിര്‍മാണ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ പ്രഫഷനല്‍ സംഘടനയില്‍ അംഗത്വമുണ്ടോ എന്നു നോക്കലാണ് ബില്‍ഡറുടെ വിശ്വാസ്യത പരിശോധിക്കാനുള്ള മറ്റൊരു മാര്‍ഗം. ഉത്തരവാദി·ബോധത്തോടെ പ്രവര്‍ത്തിക്കുന്ന ഇത്തരം സംഘടനകള്‍ അംഗങ്ങള്‍ക്ക് പെരുമാറ്റച്ചട്ടവും ഉപഭോക്താക്കളോടുള്ള ബാധ്യത പാലിക്കാനുള്ള മാര്‍ഗനിര്‍ദേശവും നല്‍കാറുണ്ട്. പ്രമുഖ ധനകാര്യ സ്ഥാപനങ്ങള്‍ അംഗീകരിച്ച പദ്ധതിയാണോ എന്നറിയുന്നത് വിശ്വാസ്യത പരിശോധിക്കാനുള്ള മറ്റൊരു എളുപ്പവഴിയാണ്. ഒരു വീട് വാങ്ങുന്നതുപോലെ തന്നെ രേഖകളെല്ലാം പരിശോധിച്ച് ബോധ്യമായതിനുശേഷം മാത്രമേ ഫ്ളാറ്റും സ്വന്തമാക്കാവൂ. ബില്‍ഡര്‍ക്ക് അവശ്യം വേണ്ട അനുമതിപത്രങ്ങള്‍ ലഭിച്ചിട്ടുണ്ടോയെന്നും പരിശോധിക്കണം.
  9. വമ്പന്‍ ബില്‍ഡേഴ്സ് അല്ലാതെ പ്രാദേശികമായി ചിലര്‍ നാലും അഞ്ചും അപാര്‍ട്മെന്‍റുകളുടെ സമുച്ചയമുണ്ടാക്കി വില്‍ക്കാറുണ്ട്. ഇത്തരം കേസുകളില്‍ പണി പൂര്‍ത്തിയായശേഷം കൈമാറുകയാണ് പതിവ്. അതുകൊണ്ടുതന്നെ, ഉപയോഗിച്ച വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കല്‍ പ്രധാനമാണ്. പ്ളാനും ഇലക്ട്രിക്കല്‍, പ്ളംബിങ് സ്കെച്ചുകളും മറ്റു രേഖകളും ചോദിച്ചുവാങ്ങി സൂക്ഷിക്കണം.
  10. സെക്കന്‍ഡ് ഹാന്‍ഡ് ഫ്ളാറ്റ് ആണ് വാങ്ങുന്നതെങ്കില്‍ ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം ഇടപാടുകളില്‍ ആധാരത്തില്‍ ഫ്ളാറ്റിന് പ്രത്യേകമായി വില കാണിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. ഇല്ളെങ്കില്‍, അതുകൂടി എഴുതിച്ചേര്‍ത്ത് വേണം രജിസ്റ്റര്‍ ചെയ്യാന്‍. ഇതിനുപുറമെ ഫ്ളാറ്റ് വില്‍ക്കാനുള്ള കാരണം കൃത്യമായി അറിയണം. കേസുകള്‍, സുരക്ഷിതത്വമില്ലായ്മ എന്നിവയാണ് കാരണങ്ങളെങ്കില്‍ അത്തരം ഫ്ളാറ്റുകള്‍ വാങ്ങാതിരിക്കുന്നതാണ് നല്ലത്.

വാങ്ങിയശേഷം

വീടുകളില്‍നിന്ന് എത്രമാത്രം വ്യത്യസ്തമാണ് ഫ്ളാറ്റുകളെന്ന് താമസിച്ചു തുടങ്ങിയാലേ പൂര്‍ണമായി അറിയാന്‍ കഴിയൂ. ചുവരുകള്‍ക്കുള്ളിലെ ജീവിതത്തിന് ഇടുക്കവും സമ്മര്‍ദവും തോന്നാതിരിക്കാന്‍ ഇന്‍റീരിയറിന്‍െറ കാര്യത്തില്‍ ചിലത് ശ്രദ്ധിക്കുക.

  1. ഇന്‍റീരിയര്‍ ചെയ്യുമ്പോള്‍ പ്രധാനമായും ശ്രദ്ധിക്കേണ്ടത് സ്പെയ്സിലാണ്. ഇടം നഷ്ടമാവാതെയുള്ള ക്രമീകരണങ്ങളാണ് എപ്പോഴും വേണ്ടത്. വലിയ ഫര്‍ണിച്ചര്‍ കഴിവതും ഒഴിവാക്കുക. ഫര്‍ണിച്ചറും മറ്റും മുറികളുടെ വലുപ്പവുമായി പൊരുത്തപ്പെടുന്നവയായിരിക്കണം. മുമ്പത്തെ· കാലങ്ങളില്‍നിന്ന് വ്യത്യസ്തമായി മുറികളുടെ വലുപ്പവും മറ്റും കൃത്യമായി മനസ്സിലാക്കിയാണ് ഡിസൈനര്‍മാര്‍ ഇന്ന് ഫര്‍ണിച്ചര്‍ തെരഞ്ഞെടുക്കാറ്. കണ്ടംപററി ഫര്‍ണിച്ചറാണ് ഇപ്പോഴത്തെ· ട്രെന്‍ഡ്. ലിവിങ് റൂമില്‍ വെക്കുന്ന അലങ്കാരവസ്തുക്കളും മറ്റ് കാഴ്ചവസ്തുക്കളും കണ്ണിന് ആയാസം നല്‍കുന്ന മിതത്വം പാലിക്കുന്നവയായാല്‍ നന്നായിരിക്കും. വലിയ ആര്‍ഭാടം ഉള്ളവയായാല്‍ മുറി അതിലേക്ക് പരിമിതപ്പെട്ടുപോയേക്കും. സൂര്യപ്രകാശമില്ലാതെ വളരാന്‍ കഴിയുന്ന ചെടികള്‍ മുറിയെ കൂടുതല്‍ ലാളിത്യമുള്ളതാക്കും.
  2. മുറികള്‍ക്ക് വലുപ്പം തോന്നാനും കൂടുതല്‍ പ്രകാശം ലഭിക്കാനും ഇളം നിറങ്ങളിലുള്ള ഫ്ളോറിങ്ങും പെയ്ന്‍റിങ്ങുമാണ് നല്ലത്. ഒരു ചുവരിന് മാത്രം കടും നിറത്തില്‍ പെയിന്‍േറാ അല്ളെങ്കില്‍ ഏതെങ്കിലും തരത്തിലുള്ള ടെക്സ്ച്വറോ ഉപയോഗിക്കുന്നത് ഇന്‍റീരിയര്‍ കൂടുതല്‍ റിച്ച് ആക്കും. ഇളംനിറങ്ങള്‍ ഉപയോഗിച്ചാല്‍ മുറികളില്‍ കൂടുതല്‍ വെളിച്ചം ലഭിക്കുകയും പകല്‍സമയത്ത് വൈദ്യുതി ഉപയോഗം കുറക്കുകയും ചെയ്യും. കര്‍ട്ടനുകളും ഇളംനിറത്തിലുള്ളതും പ്രകാശം ഉള്ളില്‍ കടക്കത്തക്കരീതിയിലുള്ളതുമായിരിക്കണം.
  3. സോഫയും മറ്റും തെരഞ്ഞെടുക്കുമ്പോള്‍ അപ്ഹോള്‍സ്റ്ററിയുടെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം. നല്ല ഫര്‍ണിച്ചറിനെ മോശമാക്കാനും മോശം ഫര്‍ണിച്ചറിനെ നല്ലതാക്കാനും അപ്ഹോള്‍സ്റ്ററിക്ക് കഴിയും. മുറിയുടെ ലുക്ക് തന്നെ മാറ്റിമറിക്കാന്‍ നന്നായി അപ്ഹോള്‍സ്റ്ററി ചെയ്ത ഫര്‍ണിച്ചറിന് സാധിക്കും. ലിവിങ് റൂമിന്‍െറ സ്പേസ് അനുസരിച്ച് വേണം അപ്ഹോള്‍സ്റ്ററി ചെയ്യിക്കാന്‍. അപ്ഹോള്‍സ്റ്ററി മാത്രം പോരാ, കുഷ്യനുകളും ഉരുളന്‍ തലയണകളും കൂടി ഉണ്ടെങ്കിലേ ഫര്‍ണിച്ചര്‍ ഡിസൈനിങ് പൂര്‍ണമാവുള്ളൂ. കോണ്‍ട്രാസ്റ്റ് നിറത്തിലുള്ള കുഷ്യനുകള്‍ മൊത്തം അകത്തളത്തിന്‍െറ അഴക് കൂട്ടും. വീടിന്‍െറ ഉള്‍ത്തളങ്ങള്‍ മോടിപിടിപ്പിക്കുന്നതിനെ കുറിച്ചുള്ള ആലോചനകളില്‍ കുഷ്യനുകള്‍ക്ക് പലരും പ്രധാന സ്ഥാനം കൊടുക്കുന്നുണ്ട്.
  4. ലിവിങ് റൂമും ഡൈനിങ് റൂമും തമ്മില്‍ വേര്‍തിരിക്കാന്‍ ചുവരിനുപകരം അതേ വലുപ്പത്തിലുള്ള ഗ്ളാസ് അലമാരയായാല്‍ അത് പല കാര്യങ്ങള്‍ക്കായി ഉപയോഗിക്കാം. ലിവിങ് റൂമിലേക്ക് തുറക്കുന്ന ഭാഗത്തള ക്യൂരിയസുകളും ബുക്കുകളും മ്യൂസിക് സിസ്റ്റവും വെച്ച് സ്ഥലം ഉപയോഗപ്പെടുത്താം. മറുഭാഗത്താകട്ടെ ഡൈനിങ്ങിനോടനുബന്ധിച്ചുള്ള ഗ്ളാസ്, ക്രോക്കറി ഷെല്‍ഫായും ഉപയോഗിക്കാം. വാഷ് ബേസിന്‍ കൗണ്ടറില്‍ പിടിപ്പിച്ച് അതിനുതാഴെ സ്റ്റോറേജ് സൗകര്യമൊരുക്കാം.
  5. ബെഡ്റൂമിന് അനാവശ്യ വലുപ്പം വേണ്ട. ഫ്ളാറ്റിന്‍െറ വലുപ്പവും കിടപ്പുമുറിയുടെ വലുപ്പവും തമ്മില്‍ അനുപാതം വേണം. ബെഡ്റൂമിലെ കട്ടിലും വാര്‍ഡ്രോബുമെല്ലാം ലളിതമാകുന്നതാണ് നല്ലത്. കട്ടിലിനടിയില്‍ പുറത്തേക്ക് വലിക്കാവുന്ന തരത്തില്‍ ഡ്രോയറുകള്‍ ഉണ്ടാക്കിയാല്‍ സ്റ്റോറേജിന് ഉപയോഗിക്കാവുന്നതാണ്. കട്ടില്‍ മുറിയുടെ നടുക്കിട്ട് ഇരുവശവും സൈഡ് ടേബ്ളുകള്‍ നല്‍കുന്നതാണ് സാധാരണയായി കണ്ടുവരാറുള്ളത്. വായിക്കാനുള്ള പുസ്തകങ്ങള്‍, മരുന്നുകള്‍, മൊബൈല്‍ ഫോണ്‍ തുടങ്ങിയവ സൂക്ഷിക്കാനാണ് സൈഡ് ടേബ്ള്‍. അത് ഒരുവശത്തുമതി എന്നുള്ളവര്‍ക്ക് അങ്ങനെയാകാം. ഇനി അതുംവേണ്ടെങ്കില്‍ ഒഴിവാക്കാവുന്നതുമാണ്. ചെറിയ ബെഡ്റൂം ആണെങ്കിലും ഡ്രസിങ് ഏരിയ ഉള്‍പ്പെടുത്തുന്നതാണ് നല്ലത്. വാര്‍ഡ്രോബുകള്‍ അവിടെ നല്‍കാം. വാക്ഇന്‍ വാര്‍ഡ്രോബുകളാണ് ഏറ്റവും പുതിയ ട്രെന്‍ഡ്.
  6. ബെഡ്റൂമില്‍ ക്രോസ് വെന്‍റിലേഷന്‍ നന്നായി നല്‍കണം. കട്ടിലിനു മുകളില്‍ വായുസഞ്ചാരം ലഭിക്കത്തക്കവിധം വേണം വെന്‍റിലേഷന്‍ നല്‍കാന്‍. കിടപ്പുമുറിയില്‍ ഇന്‍ഡയറക്ട് ലൈറ്റിങ് ആണ് ഇപ്പോഴത്തെ· ട്രെന്‍ഡ്. അതും വെള്ള നിറമല്ല, കുറച്ചുകൂടി ഊഷ്മളമായ മഞ്ഞ നിറമാണ്. ചുവരില്‍ വാള്‍പേപ്പറുകള്‍ ഒട്ടിച്ചു ബെഡ്റൂം മനോഹരമാക്കാം. ഓരോ കിടപ്പുമുറിക്കും ഓരോ നിറം വേണോ അതോ എല്ലാത്തിനും പൊതുവായ നിറം മതിയോ എന്നത് ഫ്ളാറ്റുകാരന്‍െറ ഇഷ്ടമനുസരിച്ചു ചെയ്യാം.
  7. ഫ്ളാറ്റുകളില്‍ ഓപണ്‍ കിച്ചന്‍ സജ്ജീകരിക്കുന്നത് സ്ഥലം ലാഭിക്കാനും വിശാലത തോന്നിക്കാനും സഹായിക്കും. അടുക്കള ഡിസൈന്‍ ചെയ്യുമ്പോള്‍ പ്രധാനമായും ശ്രദ്ധിക്കേണ്ടത് ഉപയോഗിക്കുന്ന ആളുടെ സൗകര്യങ്ങളാണ്. അതിനനുസരിച്ച് വേണം ഷെല്‍ഫുകളുടെയും മറ്റും ഉയരം ക്രമീകരിക്കാന്‍. ട്രെന്‍ഡിയായിട്ടുള്ള ക്രോക്കറി സെറ്റുകള്‍ അടുക്കളയെ കൂടുതല്‍ മനോഹരമാക്കും. അടുക്കളയിലും സ്പേസ് വെറുതെയിടാതെ ഷെല്‍ഫുകളാക്കി സ്റ്റോറേജ് സൗകര്യം കൂടുതല്‍ മെച്ചപ്പെടുത്താം.
  8. കുളിമുറികള്‍ക്ക് ആവശ്യത്തിന് വലുപ്പം ഉണ്ടായിരിക്കണം. ടൈലുകള്‍ ഭിത്തിയില്‍ ആവശ്യമുള്ള ഉയരത്തില്‍ പതിപ്പിച്ചിരിക്കണം. ടോയ്ലറ്റുകളില്‍ മേല്‍ത്തചട്ടിന് ഉയരം കുറച്ച് ഒരു തട്ടുകൂടി ആയാല്‍ അതിന് മുകള്‍വശവും സ്റ്റോറേജ് ഏരിയയായി ഉപയോഗിക്കാം.
  9. മുറിയില്‍ കര്‍ട്ടന്‍ വേണോ ബൈ്ളന്‍ഡ്സ് വേണോ എന്നതും വ്യക്തിപരമായ ഇഷ്ടമാണ്. ബൈ്ളന്‍ഡ്സിന്‍െറ ഒരു ഗുണം വെളിച്ച·ിന്‍െറ അളവ് പൂര്‍ണമായും നിയന്ത്രിക്കാന്‍ സാധിക്കുമെന്നതാണ്. സ്ട്രെയ്റ്റ്ലൈന്‍ ഡിസൈന്‍സ് കിടപ്പുമുറിയുടെ ഭാഗമായപ്പോള്‍ അതിനോടു ചേരുന്നത് എന്ന രീതിയിലും ബൈ്ളന്‍ഡ്സിന് ആവശ്യക്കാര്‍ ഏറുകയാണ്.
  10. ഇന്‍റീരിയര്‍ കൂടുതല്‍ ആകര്‍ഷകമുള്ളതാക്കാനുള്ള പുതിയ ഒരു മാര്‍ഗമാണ് സുഗന്ധശാസ്ത്രം. പലതരം എണ്ണകളും സ്പ്രേകളും ഉപയോഗിച്ച് മുറികള്‍ക്കകത്ത് നല്ല സുഗന്ധമുണ്ടാക്കിയെടുക്കുകയാണ് ഇത്. പൂക്കള്‍, ചന്ദനത്തിരി, കുന്തിരിക്കം, ഊദ് തുടങ്ങിയവ പണ്ടുകാലം മുതലേ നമ്മുടെ നാട്ടില്‍ മുറികള്‍ക്കുള്‍വശം സുഗന്ധപൂരിതമാക്കാന്‍ ഉപയോഗിച്ചിരുന്നു. ഇന്നത്തെ എയര്‍കണ്ടീഷനിങ് ചെയ്ത മുറികള്‍ക്ക് സുഗന്ധം പകരാന്‍ ഡിഓഡറൈസര്‍ ഉല്‍പന്നങ്ങള്‍ ഉപയോഗിക്കണം. ലിവിങ് റൂമോ ഡൈനിങ് റൂമോ അടുക്കളയോ എന്തുമായിക്കൊള്ളട്ടെ, ഓരോ ഇടത്തിനും അനുയോജ്യമായ സുഗന്ധങ്ങള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:interiorgrihamarchitectSpazioflatvillaKerala Home
Next Story