Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGrihamchevron_rightConstructionchevron_rightവീടുപണി തീരുന്നില്ലേ?...

വീടുപണി തീരുന്നില്ലേ? ദോഷം​ വാസ്​തുവിനല്ല

text_fields
bookmark_border
വീടുപണി തീരുന്നില്ലേ? ദോഷം​ വാസ്​തുവിനല്ല
cancel

സേവ്യർ ചേട്ടന് തൃശൂരിൽ സെക്കൻഡ് ഹാൻഡ് കാറുകളുടെ കച്ചവടമാണ്. വർഷം ഒന്നു കഴിഞ്ഞിട്ടും വീടു പണി കഴിയുന്നില്ലെന ്നും സൈറ്റ്​ വന്ന്​ നോക്കി വാസ്​തു​ദോഷം പരിഹരിച്ചു തരണമെന്നും പറഞ്ഞാണ്​ അദ്ദേഹം വിളിച്ചത്​. വീട്​ ചെന്നുകണ ്ടപ്പോഴാണ്​ ദോഷം വാസ്​തുവിനല്ല, പ്ലാനിലും പ്ലാനിങ്ങിലുമാണെന്ന്​ മനസിലായത്​. കൂറ്റനൊരു വീടാണ്,​ മോഡലും കെ ാള്ളാം. സിവിൽ എഞ്ചിനിയറിംഗ് പഠനം കഴിഞ്ഞ് ജോലി തേടി നിൽക്കുന്ന ഭാര്യാ സഹോദരിയുടെ മകനെയാണ്​ വീടിന്​ പ്ലാൻ വരക് കാൻ ഏൽപ്പിച്ചത്​. പ്ലാനും ത്രീഡിയുമെല്ലാം അവൻ ഉഷാറി ചെയ്​തുകൊടുത്തു. പ്ലാൻ ഇഷ്​ടപ്പെട്ട്​ നിർമാണ പണികൾ തുടങ ്ങിയ സേവ്യർ ചേട്ട​​െൻറ വീട്​ വർഷം ഒന്ന് കഴിഞ്ഞിട്ടും പൂർത്തിയായില്ല.

വരവറിയാതെ വീട്​ നിർമിക്കാനിറങ്ങിയ തായിരുന്നു അവിടുത്തെ തെറ്റ്​. എത്ര ബജറ്റി​​െൻറ വീടിനാണ്​ പ്ലാൻ ആവശ്യപ്പെട്ടതെന്ന്​ ചേദിച്ചപ്പോൾ തുക നോക്കേണ്ട, നല്ല വീടാകണമെന്നാണ്​ പറഞ്ഞിരുന്നതെന്ന്​ സേവ്യർ ചേട്ടൻ സമ്മതിച്ചു. പ്ലാനി​ലല്ല, സേവ്യർ ​ചേട്ട​​െൻറ പ്ലാനിങ്ങിലാണ്​ തെറ്റുപറ്റിയതെന്ന്​ മനസിലാക്കാൻ അൽപനേരമെടുത്തു.

വീടിനായി അദ്ദേഹം 30 ലക്ഷത്തിലധികം ചെലവഴിച്ചു കഴിഞ്ഞിരുന്നു. പെയിൻറിങ്​ ഉൾപ്പെടെയുള്ള പണികൾ പൂർത്തിയാകാൻ 20 ലക്ഷം കൂടി ചെലവഴിക്കേണ്ടി വരുന്ന ഘട്ടത്തിലാണ്​ വീടുള്ളതെന്നാണ്​ ചുമതലയുള്ള എഞ്ചിനിയർ അറിയിച്ചത്​. നിർമാണം തടസപ്പെട്ടതോടെ ആ പയ്യനെ കാണുന്നുമില്ല- സേവ്യർ ചേട്ട​​െൻറ മുഖം മാറി. ചില പൊളിച്ച് നീക്കലുകളിലൂടെ വലിപ്പം കുറച്ച് കുറഞ്ഞ ചെലവിൽ വീട് പൂർത്തിയാക്കാൻ നിർദേശങ്ങൾ നൽകി മടങ്ങി.

പ്ലാനല്ല; പ്ലാനിങ്​ വേണം

വീടു നിർമിക്കു​േമ്പാൾ ആദ്യം പ്ലാനല്ല തയാറാക്കേണ്ടത്​. കൃത്യമായി ആസൂത്രണം ​ചെയ്യണം. നിങ്ങളുടെ സ്വപ്​ന വീട്​ നിർമിക്കാനൊരുങ്ങു​േമ്പാൾ അതിന്​ എത്ര ചെലവ് വരും, സമ്പാദ്യമായി എത്ര തുകയുണ്ട്​, മറ്റു മാർഗങ്ങളിലൂടെ എത്രകൂടി തുക കണ്ടെത്താം എന്നിവയിൽ വ്യക്തതയുണ്ടാകണം. കൂടാതെ വീട്​ എത്ര വലിപ്പം വേണം, എത്ര മുറികൾ വേണം, ഏതു ശൈലി വേണമെന്നതിലും തീരുമാനമെടുക്കണം. ഇക്കാര്യങ്ങൾ കുടുംബവുമായി കൂടിയാലോചിച്ച്​ വ്യക്തമായ തീരുമാനമെടുത്ത ശേഷം മാത്രമേ പ്ലാനിലേക്കും നിർമാണ ഘട്ടത്തിലേക്കും നീങ്ങാവൂ.

വീടിനായി ഒരുങ്ങുന്നതിന്​ മുമ്പ്​ നിങ്ങളുടെ കുടുംബവുമായും കൂട്ടായ ചർച്ച അനിവാര്യമാണ്. തുക ലോൺ വഴി കണ്ടെത്തുന്നുണ്ടെങ്കിൽ അതി​​െൻറ തിരിച്ചടവ്​ ഉൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്യണം. മക്കൾക്ക്​ ലൈബ്രറി സ്​പേസോ ജിമ്മോ ഹോം തീയേറ്ററോ വേണമെന്നുണ്ടാകും. എന്നാൽ നിങ്ങളുടെ ബജറ്റ്​ തുക കുറവാണെങ്കിൽ അത്​ അവരെ ബോധിപ്പിക്കണം. പരിചയവും വൈദഗ്​ധ്യവുമുള്ള എഞ്ചിനിയറുമായി സംസാരിച്ച്​ നിങ്ങൾ ആഗ്രഹിക്കുന്ന സൗകര്യങ്ങൾ കയ്യിലുള്ള തുകക്ക്​ ഉൾപ്പെടുത്താൻ കഴിയുമോയെന്ന്​ ചോദിച്ച്​ മനസിലാക്കണം. പലതിനും ബദലുകൾ ഒരുക്കാനും കഴിവുള്ള ആർക്കിടെക്കുകളുണ്ട്​. അത്തരം സാധ്യതകൾ നിങ്ങൾ മനസിലാക്കണം.

ബജറ്റും റിക്വയർമ​െൻറും വ്യക്തമായി അറിയാതെ വീട് നിർമിക്കാൻ ഇറങ്ങുന്ന പലരും ചതിയിൽപ്പെട്ട് സേവ്യർ ചേട്ട​​െൻറ ഗതിയിലെത്താറുണ്ട്​. താൻ നിർമിച്ചത് എന്ന പേരിൽ വ്യത്യസ്​ത ശൈലിയിലുള്ള വലുതും ഭംഗിയുള്ളതുമായ വീടുകളുടെ ഫോട്ടോ അവതരിപ്പിച്ചാണ് പല എഞ്ചിനിയർമാരും കോൺട്രാക്ടർമാരും ക്ലയൻറുകളെ വീഴ്​ത്താറുള്ളത്​. അയൽപക്കകാര​​െൻറ വീടിനേക്കാൾ ഭംഗിയുള്ള വീടല്ല നിങ്ങൾ സ്വപ്നം കാണേണ്ടത്​. നിങ്ങൾക്ക്​ ബാധ്യതയാകാത്ത, ആവശ്യങ്ങൾക്ക്​ ഉതകുന്ന, കുടുംബാംഗങ്ങൾക്കുള്ള സൗകര്യങ്ങളുള്ളതാകണം ആ സ്വപ്​ന ഭവനം.

വരുമാനം അറിയാതെ വീട് നിർമിച്ചാൽ ആജീവനാന്തകാലം അത്​ ബാധ്യത തന്നെയാകും. നിർമാണം പൂർത്തികരിച്ചു കഴിഞ്ഞാലും മെയിൻറനസ് ചെലവുകൾ പോലുള്ളവ തലവേദന സൃഷ്ടിക്കും. ചെലവ് കുറഞ്ഞതും, ഉറപ്പുള്ളതും, ഭംഗിയുള്ളതുമായി പ്രകൃതിയോട് ചേർന്ന് നിൽക്കുന്നതുമായ വീടുകൾ നിങ്ങൾക്ക്​ തെരഞ്ഞെടുക്കാം.

പ്രസൂൻ സുഗതൻ

ചെലവ് കുറഞ്ഞ വീടുകളുടെ പ്രചാരകൻ
വാസ്തുശാസ്ത്ര പ്രചാരകൻ
കോട്ടയം 9946419596

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:planconstructionhome makinggrihamexterior
Next Story