വീട് നിർമ്മാണം: ഒരുങ്ങുന്നതിന് മുേമ്പ അറിയേണ്ടത്
text_fieldsഗൃഹനിർമാണമെന്ന സ്വപ്നത്തിലേക്ക് കാലെടുത്തുവെച്ചു കഴിഞ്ഞാൽ ഉടൻ ശേഖരിക്കേണ്ടത് ചില അടിസ്ഥാന കാര്യങ്ങളെപ്പറ്റിയുടെ സാമാന്യ ധാരണയാണ്. വിലക്കുറവും ലഭ്യതയും നോക്കി കല്ലും തടിയും മണലുമെല്ലാം ശേഖരിച്ചു വെക്കുന്നതിനുമുേമ്പ ഇൗ അറിവുകളാണ് ശേഖരിക്കേണ്ടത്. നിർമാണത്തിെൻറ ആദ്യ ഘട്ടങ്ങളായ തറയൊരുക്കം, പടവ്, തേപ്പ് തുടങ്ങിയവയുമായി ബന്ധപ്പെട്ട് ഒേട്ടറെ വിവരങ്ങൾ അറിഞ്ഞുവെക്കേണ്ടതുണ്ട്. ഇതിനോടൊപ്പം നിർമാണ സാമഗ്രികൾ ഏറ്റവും ലാഭത്തിലും ഗുണമേന്മയിലും എവിടെ കിട്ടുമെന്നും മാർക്കറ്റ് വില എന്താണെന്നും അറിഞ്ഞില്ലെങ്കിൽ കബളിപ്പിക്കപ്പെടുക മാത്രമല്ല, നിർമിക്കുന്ന കെട്ടിടത്തിെൻറ സുരക്ഷയെ വരെ ബാധിക്കുന്ന തരത്തിൽ ഗുണനിലവാരം കുറഞ്ഞ നിർമാണ സാമഗ്രികൾ ഉപയോഗിക്കേണ്ടിയും വന്നേക്കാം.
കെട്ടിടനിർമാണ രംഗത്തെ നിർമാണ വസ്തുക്കളെ സംബന്ധിച്ച് ചില സുപ്രധാന വിവരങ്ങൾ അറിയാം.
കരിങ്കല്ല്
വീടുനിർമാണത്തിന് ഏറ്റവും ആദ്യ ആവശ്യം വരുന്ന ഉൽപന്നങ്ങളിലൊന്നായ കരിങ്കല്ലിനെക്കുറിച്ചുള്ള അടിസ്ഥാന ധാരണ അനിവാര്യമാണ്. അടിത്തറ കെട്ടാനുള്ള കരിങ്കൽകഷണങ്ങൾ, കരിങ്കല്ല് പൊടിച്ചുള്ള പാറമണൽ, മെറ്റൽ എന്നിവയെല്ലാം പല ഘട്ടങ്ങളിലായി കെട്ടിടനിർമാണത്തിന് ആവശ്യമാണ്. വൈവിധ്യമാർന്നതും പല നിലവാരത്തിലുള്ളതുമായ പാറകളാണ് സംസ്ഥാനത്തെ വ്യത്യസ്തങ്ങളായ ക്വാറികളിൽനിന്ന് പൊട്ടിച്ചെടുക്കുന്നത്. അതുകൊണ്ടുതന്നെ മികച്ച നിലവാരത്തിലുള്ള പാറകൾ തിരഞ്ഞെടുക്കാൻ ശ്രദ്ധചെലുത്തണം.
കരിങ്കൽ ക്വാറികൾ കേന്ദ്രീകരിച്ച് ഇടനിലക്കാർ നിരവധിയാണ്. അവരെ ഒഴിവാക്കി നേരിട്ട് ക്വാറികളിൽനിന്ന് പാറ ഉൽപന്നങ്ങൾ വാങ്ങിയാൽ ഗുണനിലവാരവും അളവും ഉറപ്പിക്കുന്നതിനൊപ്പം വിലയും കുറയും. ക്വാറികൾ മാറുന്നതിനനുസരിച്ച് ഗുണത്തിലും വിലയിലുംവെര മാറ്റങ്ങൾ പ്രകടമാണ്. പാറമണൽ എന്ന പേരിൽ പാറപ്പൊടികളാണ് ചിലയിടങ്ങളിൽ വിൽക്കുന്നത്. അത്തരം തട്ടിപ്പുകളിൽ പെടാതിരിക്കാൻ ശ്രദ്ധിക്കുകയും മികച്ച പാറമണൽ വിതരണം ചെയ്യുന്ന കമ്പനികളെ സമീപിക്കുകയും ചെയ്യണം.
വെട്ടുകല്ല്
അടിത്തറ മുതൽ ചുവരിനും മതിലിനും പാരപ്പെറ്റിനുമെല്ലാം അത്യുത്തമം വെട്ടുകല്ലാണെന്ന് അഭിപ്രായമുള്ളവർ ഏറെയുണ്ട്. വടക്കൻ ജില്ലകളിൽ പ്രത്യേകിച്ചും. ഉറപ്പിന് ഉറപ്പ്, ഭംഗിക്ക് ഭംഗി, ചെലവാണേൽ കുറവ് -ഇതാണ് വെട്ടുകല്ലിെൻറ സ്വീകാര്യതക്കു പിന്നിലെ കാര്യം. വെട്ടുകല്ല് ഒന്ന്, രണ്ട്, മൂന്ന് േഗ്രഡുകളിലുണ്ട്. ചുവരടക്കമുള്ള നിർമാണാവശ്യങ്ങൾക്ക് ഒന്നാം േഗ്രഡുതന്നെ വേണം. കടും ചുവപ്പോ കറുപ്പുകലർന്ന ചുവപ്പ് നിറമോ ആയിരിക്കും ഇതിന്. 18x8x6 ഇഞ്ചാണ് വെട്ടുകല്ലിെൻറ കുറഞ്ഞ വലുപ്പം.
കേരളത്തിലെ ഒട്ടുമിക്ക ജില്ലകളിലും ലഭിക്കുന്ന വെട്ടുകല്ലുപയോഗിച്ചുള്ള നിർമാണ ചെലവ് പരിശോധിച്ചാൽ, ഇഷ്ടികയേക്കാൾ ലാഭകരമാണ് എന്ന് മനസ്സിലാക്കാം.
ഒരു ചതുരശ്ര മീറ്റർ നിർമാണത്തിന് 67 വെട്ടുകല്ല് വേണ്ടിവരും. കല്ലൊന്നിന് 34 രൂപ കണക്കാക്കിയാൽ 2300 രൂപ. ഇതിെൻറ കൂലിച്ചെലവ് 1500 രൂപയാകും. അര ചാക്ക് സിമൻറും മൂന്ന് ചതുരശ്ര അടി മണലുമാണ് വേണ്ടത്. രണ്ടിനുംകൂടി 550 രൂപയാകും. അതായത്, ഒരു ചതുരശ്ര മീറ്റർ നിർമാണത്തിന് 4350 രൂപയാണ് ഏറ്റവും കുറഞ്ഞ ചെലവ്. ഇഷ്ടികകൊണ്ടാണ് കെട്ടുന്നത് എങ്കിൽ ഒരു ഒന്നാംേഗ്രഡ് വെട്ടുകല്ലിെൻറ സ്ഥാനത്ത് 15 ഇഷ്ടിക വേണം. ഇഷ്ടിക ഒന്ന് അഞ്ചു രൂപക്ക് കിട്ടിയാലും ഒരു വെട്ടുകല്ലിന് പകരം ഇഷ്ടികക്ക് മാത്രം ചെലവ് 75 രൂപ വരും. അതായത്, വെട്ടുകല്ലിനേക്കാൾ 41 രൂപ കൂടുതൽ. ഇതിന് പുറമെ സിമൻറും മണലും കൂലിച്ചെലവും ഇരട്ടിയാകും. അതുകൊണ്ടുതന്നെ നല്ല വെട്ടുകല്ല് കിട്ടാനുണ്ടെങ്കിൽ മറ്റു നിർമാണ സാമഗ്രികൾ തേടുന്നത് മണ്ടത്തമാകും. ഇടച്ചുവരുകൾ നിർമിക്കാൻ ഇഷ്ടിക മതി. ഗുണനിലവാരം കുറച്ചല്ല, വേണ്ട അളവിൽ മാത്രം നിർമാണം നടത്തിയാണ് ചെലവ് ചുരുക്കേണ്ടത്. അതിന് പ്രായോഗിക പരിചയമുള്ള എൻജിനീയറുടെ സേവനം നിർബന്ധമാണ്. വീടിെൻറ ലേഔട്ട് ഒരുക്കുന്നത് മുതൽ ഈ ശ്രദ്ധയും കരുതലും വേണം.
ഭൂമിയുടെ സ്വഭാവം അനുസരിച്ച് തറ ഉറപ്പുള്ളതാക്കാനുള്ള മുൻകരുതൽ വേണം. മണ്ണിട്ട് പൊക്കി വീട് പണിയാൻ ഉദ്ദേശിക്കുന്നവർ അടിത്തറ നിർമിച്ചശേഷം മണ്ണിട്ടാൽ മതിയാകും. അല്ലെങ്കിൽ കൊണ്ടിട്ട മണ്ണ് അടിത്തറ നിർമിക്കാനായി മാറ്റേണ്ടിവരും. ഇത് അധികച്ചെലവിന് ഇടയാക്കുമെന്ന് പ്രത്യേകം പറയേണ്ടല്ലോ.
വെട്ടുകല്ല് ലഭിക്കുന്നത് എവിടെ?
സംസ്ഥാനത്ത് ഏറ്റവും മികച്ച വെട്ടുകല്ല് ലഭിക്കുന്നത് കണ്ണൂർ ജില്ലയിൽനിന്നാണ്. അഴകിനൊപ്പം കടുപ്പവും ഇൗടുംകൊണ്ട് പ്രശസ്തിയാർജിച്ചതാണ് കണ്ണൂരിെൻറ വിവിധ പ്രദേശങ്ങളിൽനിന്ന് വെട്ടിയെടുക്കുന്ന കല്ലുകൾ. അതുകൊണ്ടുതന്നെ ഇവിടത്തെ കല്ലുകൾക്ക് ഡിമാൻഡും കൂടുതലാണ്. കല്യാശ്ശേരി, ശ്രീകണ്ഠാപുരം, മട്ടന്നൂർ, ഇരിട്ടി, തളിപ്പറമ്പ് തുടങ്ങിയ പ്രദേശങ്ങളിൽനിന്നാണ് കൂടുതലും കല്ലുകൾ വെട്ടിയെടുക്കുന്നത്. കല്ല് തിരഞ്ഞെടുക്കുേമ്പാൾ കടുംചുവപ്പും കറുപ്പും കലര്ന്നവയാണോ എന്നു ശ്രദ്ധിക്കണം.
കണ്ണൂർ കഴിഞ്ഞാൽ കാസർകോടാണ് മറ്റൊരു പ്രധാന കേന്ദ്രം. സംസ്ഥാനത്തുതന്നെ ഏറ്റവും കൂടുതൽ കല്ല് വെട്ടിയെടുക്കുന്നതും ഇൗ ജില്ലയിൽനിന്നാണെന്നാണ് കണക്കുകൾ പറയുന്നത്.
ബാലുശ്ശേരി, കൊയിലാണ്ടി എന്നിവിടങ്ങളാണ് കോഴിക്കോെട്ട പ്രധാന കേന്ദ്രങ്ങൾ. മലപ്പുറം ജില്ലയും വെട്ടുകല്ലുകളുടെ പ്രധാന കേന്ദ്രമാണ്. എടവണ്ണപ്പാറ, മേഞ്ചരി, കൊണ്ടോട്ടി, ചേലാമല, വളാഞ്ചേരി എന്നിവിടങ്ങളിൽനിന്നാണ് കല്ലുകൾ വെട്ടുന്നത്. പാലക്കാട് ജില്ലയിൽ ശ്രീകൃഷ്ണപുരം, മണ്ണാർക്കാട് ഭാഗങ്ങളിൽനിന്ന് വെട്ടുകല്ല് എടുക്കുന്നു.
തൃശൂരിൽ അങ്കമാലിക്കും കൊരട്ടിക്കുമിടയിൽ നിരവധി സ്ഥലങ്ങളിൽ വെട്ടുകല്ല് ലഭിക്കും. പുതുക്കാട്, മുരിയാട്, കുന്നംകുളം, വടക്കാഞ്ചേരി തുടങ്ങിയ ഇടങ്ങളിൽ ചെങ്കൽമടകൾ നിരവധിയാണ്.
മധ്യകേരളത്തിൽ കോട്ടയത്തിനും തലേയാലപ്പറമ്പിനും ചുറ്റുമുള്ള പ്രദേശങ്ങളാണ് വെട്ടുകല്ലുകൾ കിട്ടുന്ന സ്ഥലം. ചങ്ങനാശ്ശേരിക്കു സമീപമുള്ള പാത്താമുട്ടത്തും കടുത്തുരുത്തിയിലും ക്വാറികളുണ്ട്.
തെക്കൻ കേരളത്തിൽ കൊല്ലത്തും തിരുവനന്തപുരത്തും വെട്ടുകല്ല് ലഭിക്കുന്ന പ്രധാന പ്രദേശങ്ങളുണ്ട്. കരുനാഗപ്പള്ളിയാണ് കൊല്ലത്തെ പ്രധാന തട്ടകം. വർക്കല, പാപനാശം, ഇടവ, കാപ്പിൽ എന്നിവയാണ് തലസ്ഥാന ജില്ലക്കാവശ്യമുള്ള വെട്ടുകല്ലുകൾ ലഭിക്കുന്ന സ്ഥലങ്ങൾ.
ഇഷ്ടിക
പലരും വീടുനിർമാണത്തിന് ഇഷ്ടികകൾ തിരഞ്ഞെടുക്കാനുള്ള പ്രധാന കാണം വീടിനകത്തെ ചൂട് കുറക്കുന്നുവെന്നതുകൊണ്ടാണ്. എന്നാൽ ഇതിനൊപ്പം ഉറപ്പ്, ഭാരം താങ്ങാനുള്ള കരുത്ത് എന്നിവയിലും മുന്നിലാണ് ഇഷ്ടിക. പക്ഷേ, ഗുണങ്ങൾ കൂടുന്നതിനൊപ്പം നിർമാണ ചെലവും അൽപം കൂടുമെന്നു മാത്രം. പൊതുവെ മൂന്ന് തരത്തിലാണ് ഇഷ്ടികകൾ നിർമിക്കുന്നത്. സാദാ ഇഷ്ടിക, സെമി വയർകട്ട് ഇഷ്ടിക, വയർകട്ട് ഇഷ്ടിക എന്നിങ്ങനെയാണത്. കളിമണ്ണ് ചൂളയിൽ ചുെട്ടടുക്കുന്നതിനാലാണ് ചുടുകട്ട എന്ന പേര് വരാൻ കാരണം.
9x4.5x3 ഇഞ്ച്, 8.5x4x3 ഇഞ്ച് വലുപ്പത്തിലുള്ള ഇഷ്ടികയാണ് കേരളത്തിൽ പൊതുവെ ലഭിക്കുന്നത്. സാദാ ഇഷ്ടിക നാലു രൂപ മുതൽ ലഭിക്കും. മണ്ണ് റോളർ ൈഗ്രൻഡറിൽ അരച്ച് െമഷീനിെൻറ സഹായത്തോടെതന്നെ രൂപപ്പെടുത്തിയശേഷം ചുെട്ടടുക്കുന്നതാണ് സെമി വയർകട്ട് ഇഷ്ടിക. ആറര രൂപ മുതലാണ് ഇതിെൻറ വില. ഒരേ വലുപ്പത്തിനൊപ്പം പ്രതലത്തിന് വളവോ ചരിവോ ഇല്ലാത്തതാണ് ഇത്തരം കട്ടകൾ.
മണ്ണ് രണ്ടു തവണ അരച്ച് മിനുസം വരുത്തി നിർമിക്കുന്നതാണ് വയർകട്ട് ഇഷ്ടിക. ഭംഗിക്കൊപ്പം നല്ല മിനുസവുമായിരിക്കും ഇതിന്. എന്നാൽ, മറ്റ് കട്ടകളെ അപേക്ഷിച്ച് വിലയും കൂടുതലാണ്.14 രൂപ മുതലാണ് വില ആരംഭിക്കുന്നത്. ചുവരുകൾ േതക്കാൻ പ്ലാനില്ലാത്തവരാണ് പൊതുവെ ഇൗ ഇഷ്ടിക തിരഞ്ഞെടുക്കുന്നത്.
ഇഷ്ടികയിൽ ശ്രദ്ധിക്കാൻ
ഇഷ്ടിക തിരഞ്ഞെടുക്കുേമ്പാൾ ശ്രദ്ധിക്കാൻ നിരവധി കാര്യങ്ങളുണ്ട്. ഗുണനിലവാരം ഉൾെപ്പടെ ഏത് സാധാരണക്കാരനും പരിശോധിക്കാൻ പല വഴികളുണ്ട്.
നിലവാരമുള്ള മണ്ണുപയോഗിച്ച് നിർമിച്ചതിനൊപ്പം വേവ് കൃത്യമായ ഇഷ്ടികയാണെങ്കിൽ കൈകൊണ്ട് കൊട്ടിനോക്കിയാൽ മണി മുഴങ്ങുന്നതുപോലുള്ള ശബ്ദം കേൾക്കാം. നിരപ്പായ സ്ഥലത്തേക്ക് എടുത്തിടുേമ്പാൾ മികച്ച ഇഷ്ടിക ആണെങ്കിൽ പൊട്ടില്ല. ഒന്നുരണ്ടു മണിക്കൂർ നേരം വെള്ളത്തിൽ മുക്കിവെച്ചശേഷം നടുവെ പൊട്ടിച്ച് നോക്കുക. ഉള്ളിൽ പത്തു ശതമാനത്തിലേറെ വെള്ളം പിടിച്ചിട്ടുണ്ടെങ്കിൽ ആ ഇഷ്ടിക ചുവർ നിർമാണത്തിന് അനുയോജ്യമല്ല എന്ന് ഉറപ്പിക്കാം. പൊട്ടലും പുളയാത്തതുമായ ഇഷ്ടികകൾ വേണം ചുവർനിർമാണത്തിന് ഉപയോഗിക്കേണ്ടത്.
മണലും ബദലും
പ്ലാസ്റ്ററിങ്ങിെൻറ അടിസ്ഥാന ആവശ്യങ്ങൾ സിമൻറും മണലും തന്നെ. മണലിന് പകരം മാനുഫാക്ചേഡ് സാൻഡ് എന്ന പാറമണൽ ഇന്ന് വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. സാന്ദർഭികമായി മറ്റൊരു കാര്യം പറയട്ടെ. ഭിത്തികൾ തേക്കുന്നതുകൊണ്ട് വീടിന് ഉറപ്പ് കൂടുകയൊന്നുമില്ല. മഴയിൽനിന്നും വെയിലിൽനിന്നും ഭിത്തികളെ സംരക്ഷിക്കലാണ് തേപ്പിെൻറ ലക്ഷ്യം. ബദലുകളും പുതുരീതികളും പരീക്ഷിക്കാൻ കളമൊരുങ്ങുന്നതും ഇത്തരം ഘട്ടങ്ങളിലാണ്. അവിടെയാണ് ജിപ്സം പ്ലാസ്റ്ററിങ്ങിെൻറ പ്രസക്തി. ഏതുതരം ഭിത്തിയിലും ഇത് നിഷ്പ്രയാസം ചെയ്യാം. വെട്ടുകല്ലും ഇഷ്ടികയും ഹോളോബ്രിക്സും ഇൻറർലോക്കുമെല്ലാം തുല്യം. മികച്ച ഫിനിഷിങ്, തേപ്പിനുശേഷം നനക്കേണ്ട, ചെലവ് കുറവ് തുടങ്ങി അനുകൂല ഘടകങ്ങൾ വേറെയുമുണ്ട്. മുറിക്കകത്തെ ചൂട് കുറക്കാനുള്ള കഴിവുകൊണ്ട് ഉൗർജസംരക്ഷണവും വൈദ്യുതിലാഭവും പ്രതീക്ഷിക്കാം. സിമൻറ് പ്ലാസ്റ്ററിങ്ങിനെ അപേക്ഷിച്ച് പെയിൻറിെൻറ അളവ് കുറവ് മതി.
തടി
വീടു നിർമാണം തുടങ്ങിക്കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കരുതൽ നൽകേണ്ട ഒന്നാണ് തടി. പലപ്പോഴും എളുപ്പം നോക്കുന്നതുവഴി ഫർണിച്ചറിനും വാതിലുകൾക്കും ജനലുകൾക്കും വീണ്ടും പണം ചെലവഴിക്കേണ്ടിവരും. കുറഞ്ഞ വർഷങ്ങൾക്കുള്ളിൽ ഫർണിച്ചറും വാതിലുകളും ഉരുപ്പടികളുമൊക്കെ കേടാകാതിരിക്കാൻ ഇൗടുള്ള തടികൾതന്നെ ഉപയോഗിക്കണം.
വീടുപണിക്കിറങ്ങുംമുമ്പ് ഏതു മരമാണ് വേണ്ടതെന്ന് നോക്കി ഏറ്റവും അടുത്ത സ്ഥലത്തുനിന്ന് മരം വാങ്ങുന്നതാണ് ഉചിതം. അതല്ലെങ്കിൽ കേരളത്തിെൻറ വിവിധ ഇടങ്ങളിലുള്ള തടിമില്ലുകളെ ആശ്രയിക്കാം. അയ്യായിരത്തോളം വരുന്ന തടിമില്ലുകൾ സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിലുണ്ട്. ഇതിനു പുറമെ സംസ്ഥാന സർക്കാറിെൻറ തടി ഡിപ്പോകളെയും ആശ്രയിക്കാം. വനം വകുപ്പിെൻറ കീഴിൽ 30 ഡിപ്പോകളാണ് ഇത്തരത്തിലുള്ളത്. െകട്ടിട പെർമിറ്റ്, അംഗീകൃത പ്ലാൻ, തിരിച്ചറിയൽ കാർഡ് എന്നിവയുമായി ഡിേപ്പാകളിലെത്തിയാൽ രണ്ട്, മൂന്ന്, നാല് ക്ലാസുകളിലുള്ള തേക്കിൻതടികൾ ലഭിക്കും. ഒരാൾക്ക് 175 ക്യുബിക് അടി തടി വരെ ലഭിക്കും.www.forest.kerala.gov.in എന്ന സൈറ്റ് വഴി രജിസ്ട്രേഷനടക്കമുള്ള മറ്റു വിവരങ്ങൾ ലഭിക്കും.
●
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.