Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGrihamchevron_rightConstructionchevron_rightനിങ്ങളുടെ വീടിന്​ എത്ര...

നിങ്ങളുടെ വീടിന്​ എത്ര ആയുസ്​ വേണം?

text_fields
bookmark_border
home -life
cancel

വീട് നിർമാണത്തിലെ ചെലവുകൾ കുറക്കാൻ ആയുസ് കുറയ്​ക്കൽ തത്വം എങ്ങനെ ഉപയോഗപ്പെടുത്താമെന്നാണ്​ പ്രശസ്ത വാ സ്തു സ്ഥപതിയും ചെലവ് കുറഞ്ഞ വീടുകളുടെ പ്രചാരകനുമായ പ്രസൂൻ സുഗതൻ ഇവിടെ വിവരിക്കുന്നത്.

കെട്ടിട നിർമാ ണ രംഗത്ത്​ ദിനംപ്രതി പുത്തൻ ട്രെൻഡുകൾ വന്നുകൊണ്ടിരിക്കയാണ്​. കാലാവസ്ഥയോ ​േപ്ലാ​േട്ടാ നോക്കിയല്ല, ആകർഷണീയ മായ ഡിഡൈനുകളിലാണ്​​ അധികം പേരും ഭവനനിർമാണം നടത്തുന്നത്​. വീട്​ എന്നത്​ മലയാളിക്ക്​ വികാരം കൂടിയായതിനാൽ മുഴുവ ൻ സമ്പാദ്യവും കൂടെ ശിഷ്​ട ജീവിതത്തിൽ പണിയെടുത്തു വീട്ടാൻ പാകത്തിൽ കടവുമെടുത്താണ്​ വീട്​ നിർമിക്കാറുള്ളത്​. വ ീടി​​​​​​െൻറ ഒരോ ഇഞ്ചിലും അഴകും ഉറപ്പുമുണ്ടാകാൻ ഏറ്റവും നല്ല മെറ്റീരിയലുകൾ ​​തെരഞ്ഞെടുക്കണമെന്നതും ചിലരുട െ നിർബന്ധമാണ്​. വീടിന്​ അഴക്​ കൂട്ടാൻ വില കൂടിയ നിർമാണ സാമഗ്രികൾ വാങ്ങിക്കുന്നതിൽ കാര്യമില്ല.

വീടിന്​ കൂ ടുതൽ ആയുസ് ലഭിക്കാനാണ്​​ ഗുണമേന്മയും വിലയും കൂടിയ നിർമാണ സാമഗ്രികൾ ഉപ​യോഗിക്കാറുള്ളത്​. ഇത്തരത്തിൽ നാം നിർമിക്കുന്ന വീടുകൾ 100 അല്ലെങ്കിൽ 110 വർഷം കഴിഞ്ഞാലും നശിക്കാത്ത നിർമിതികളാണെന്ന്​ പറയാം. എങ്കിലും 25, 30, 40 വർഷം കഴിയുമ്പോൾ ആ വീടുകൾ പൊളിച്ച് നീക്കി പുതിയവ നിർമിക്കുന്നു. പുതിയ മോഡലും സൗകര്യങ്ങളും ഉൾപ്പെടുത്തുന്നതിന്​ ശരിയായ ആയുസ് എത്താതെ വീടുകൾ നശിപ്പിക്കപ്പെടുന്നു. ചിന്തിക്കുക, നിങ്ങൾ നിർമിക്കുന്ന വീടുകൾക്ക് 50 വർഷത്തിന് മേൽ ആയുസ്​ ആവശ്യമില്ല. അത്തരം ആയുസ്​ കുറഞ്ഞ വീടുകൾക്ക് ചെലവും കുറയും.

20 ലക്ഷം രൂപയിൽ നിർമിക്കുന്ന വീടുകൾ ആയുസ് കുറച്ച് പത്തു ലക്ഷം രൂപയിൽ തീർത്താൽ നിങ്ങൾ ലാഭിക്കുന്നത്​ പകുതിയോളം തുകയാണ്​. ഇത് ഒരു ഉദാഹരണം മാത്രം. ഫ്ലോറിങ്ങ് ,റൂഫിംഗ്, പ്ലാസ്റ്ററിംഗ്, പ്ലമ്പിംഗ്, വയറിംഗ്, എന്നിങ്ങന്നെ വീടി​​​​​​െൻറ ആയുസ്​ കുറച്ച്​, നിർമാണത്തി​​​​​​െൻറ ഒാരോ ഘട്ടങ്ങളിലും ചെലവ് കുറയ്ക്കാനുള്ള ആശയങ്ങൾ അവലംബിച്ചാൽ ചെലവ്​ വൻതോതിൽ കുറക്കാം.

ആയുസ് കുറയ്ക്കുക എന്നാൽ ഗുണമേന്മ ഇല്ലാതെ വീട് നിർമിക്കുകയെന്നല്ല അർഥമാക്കുന്നത്. മറിച്ച് അനാവശ്യമായി ചെലവഴിക്കേണ്ടി വരുന്ന നിർമാണ പ്രവൃത്തികൾക്ക് നിരോധനം കൽപ്പിച്ച് ആവശ്യമായവ ചെലവ് കുറഞ്ഞ വസ്തുക്കൾ ഉപയോഗിച്ച് ചെയ്യുക എന്നതാണ്​.

നിർമ്മാണ തൊഴിലാളികൾ അവരുടെ വേതനത്തിൽ കുറവ് വരുത്തില്ല. വില കുറഞ്ഞതും ഗുണ​േമന്മയിൽ കുറവ് വരാത്തതുമായ നിർമ്മാണ വസ്തുക്കൾ ഉപയോഗിക്കുക എന്നതാണ് ഇവിടെ പ്രയോഗത്തിൽ വരുത്തുന്നത്.

ഉദാഹരണം:100 രൂപ സക്വയർ ഫീറ്റ് വില വരുന്ന വെർട്ടിഫൈഡ് ടൈലുകൾക്ക്​ പകരം 40 രൂപയുടെ ടെറാക്കോട്ട ടൈലുകൾ ഉപയോഗിച്ചാൽ 1000 സ്ക്വയർ ഫീറ്റ് വീടിന്​ ആ ഇനത്തിൽ തന്നെ 60000 രൂപ ലാഭിക്കാം. 2000 സ്ക്വയർ ഫീറ്റ് വീടാണ്​ നിങ്ങൾ നിർമിക്കുന്നതെങ്കിൽ 1,20,000 രൂപ ​േഫ്ലാറിങ്ങി​​​​​​െൻറ ഘട്ടത്തിൽ ലാഭിക്കാം.

ഇത്തരത്തിൽ റൂഫിംഗ്​, സീലിങ്​ എന്നിവയിലെല്ലാം ചെലവ്​ കുറക്കാം. പ്ലമ്പിങ്ങിന്​ വിലകൂടിയ ഫിറ്റിങ്​സ്​ വാങ്ങി കൂടുതൽ ചെലവഴിക്കേണ്ടതില്ല. പുതിയ മോഡലിനും ഡിസൈനിനു​ം വേണ്ടി അമിതമായി ചെലവഴിക്കുന്നത്​ കുറച്ച്​ ഗുണമേന്മ ഉള്ളതുനോക്കി വാങ്ങിക്കാം.

കേരളത്തിൽ പല വീടുകളും ആർഭാടം കാണിക്കുന്നതിനുവേണ്ടി പണിത് വച്ചിരിക്കുന്നവയാണ്. ആവശ്യങ്ങൾ അറിഞ്ഞുള്ള വീടാണ് നല്ലത്. ചെറിയ വീടുകളിലും ആവശ്യത്തിന് സൗകര്യങ്ങൾ ഒരുക്കാം.
വീടിന് അകത്ത് ഫർണിച്ചറുകൾ വലിച്ചുവാരി നിറക്കുന്നത്, വില കൂടിയ ഫാബ്രിക്കുകൾ​ കൊണ്ടുള്ള കർട്ടനുകൾ, ആഡംബര കരകൗശല വസ്​തുക്കൾ എന്നിവ ഒഴിവാക്കാവുന്നതാണ്​. ഫർണിച്ചർ കുത്തിനിറക്കുന്നതിലൂടെ വീടിന് ഭംഗി കൂടുകയില്ല. അസൗകര്യം മാത്രമാണ് ഉണ്ടാവുക.

ത​​​​​​െൻറ വീടിന് അയൽപക്കകാര​​​​​​െൻറ വീടിനേക്കാൾ വലുപ്പം വേണം എന്ന ചിന്ത വ്യത്യാസപ്പെടുത്തി, അയാൾ ചെലവഴിച്ച തുകയേക്കാൾ കുറഞ്ഞ ചെലവിൽ എല്ലാ സൗകര്യങ്ങളുമുള്ള വീട്​ എന്ന് ആഗ്രഹിച്ചാൽ അത്​ നിങ്ങളുടെ ജീവിതം തന്നെ മാറ്റി മറച്ചേക്കാം.

പ്രസൂൻ സുഗതൻ
ചെലവ് കുറഞ്ഞ വീടുകളുടെ പ്രചാരകൻ
വാസ്തുശാസ്ത്ര പ്രചാരകൻ
കോട്ടയം 9946419596

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:home makinggrihambudgetconstruction goodsvasthuHome life
News Summary - Home making in less expense - Construction - Griham
Next Story