വീട് കാമറയാക്കി ഒരു ഫോട്ടോഗ്രഫർ; മക്കളുടെ പേരുകൾ അതിലും കൗതുകം
text_fieldsബെംഗളൂരു: കർണാടകയിലെ ബെൽഗൗമിലുള്ള ഒരാളുടെ വീടാണ് സോഷ്യൽ മീഡിയിൽ ഇപ്പോൾ ചർച്ചാ വിഷയം. ഒറ്റനോട്ടത്തിൽ ഒരു ഭീമൻ കാമറ പോലെ തോന്നിക്കുന്ന വീടിെൻറ പിന്നിലുള്ള കഥ അതിലേറെ കൗതുകമാണ്. ചെറുപ്പം മുതലേ ഫോേട്ടാഗ്രഫിയിൽ ആസക്തിയുള്ള രവി ഹൊങ്കൽ എന്നയാളുടേതാണ് ആ കാമറ വീട്. ലെൻസുകളോടുള്ള പ്രണയം അയാളെ എത്തിച്ചത് സ്വന്തം വീട് തന്നെ കാമറയാക്കാനുള്ള തീരുമാനത്തിലേക്കും. 71 ലക്ഷം രൂപയാണ് അതിന് വേണ്ടി രവി ചിലവഴിച്ചത്.
49കാരനായ ഫോേട്ടാഗ്രഫറുടെ കാമറ പ്രണയം അവിടെയും അവസാനിക്കുന്നില്ല. തനിക്ക് ജനിച്ച മൂന്ന് ആൺ മക്കൾക്ക് അദ്ദേഹം പേരിട്ടത് നിക്കോൾ കാനൺ, എപ്സൺ എന്നാണ്. മൂന്നും പ്രമുഖ കാമറ ബ്രാൻഡുകളും. വീടിെൻറ മുൻ ഭാഗത്ത് അവ വെണ്ടക്ക അക്ഷരത്തിൽ എഴുതാനും അദ്ദേഹം മറന്നില്ല. കാമറ രൂപമുള്ള വീടിന് മുന്നിൽ ചിരിച്ചുകൊണ്ട് രവി ഹൊങ്കലും കുടുംബവും നിൽക്കുന്ന ചിത്രം ട്വിറ്ററടക്കമുള്ള സമൂഹ മാധ്യമങ്ങളിൽ തരംഗമായിരിക്കുകയാണ്.
വീടിെൻറ എക്സ്റ്റീരിയറിൽ ലെൻസും ഫ്ലാഷും ഷോ റീലും മെമ്മറി കാർഡും വ്യൂ ഫൈൻററുമെല്ലാമുണ്ട്. വീടിന് അകത്തുള്ള സീലിങ്ങും ചുമരുകളുമെല്ലാം തന്നെ കാമറയുടെ വിവിധ പാർട്ടുകളാണെന്ന് തോന്നിപ്പിക്കും.
A camera-obsessed photographer from India builds a camera-shaped house! 49-year-old Ravi Hongal has spent over $95,000 building the 3-story house, which looks like a camera in the town of Belgaum in India. pic.twitter.com/uzqThg7dCj
— Nirmal Kumar Ganguly (@NirmalGanguly) July 13, 2020
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.