ഇനി ലൈഫ് പദ്ധതിയിൽ വലിയ വീടെടുക്കാം
text_fieldsപയ്യന്നൂർ: സംസ്ഥാനത്ത് ലൈഫ് ഭവനപദ്ധതി പ്രകാരം എടുക്കുന്ന ഭവനങ്ങളുടെ തറവിസ്താര ത്തിന് നിശ്ചയിച്ച പരിധി ഒഴിവാക്കി. ഇതോടെ ലൈഫ് ഫണ്ട് കൈപ്പറ്റുന്നവർക്ക് സ്വന്തം ചെലവി ൽ വലിയ വീടെടുക്കാൻ ഇനി മുതൽ തടസ്സമില്ല. നിലവിലെ നിയമപ്രകാരം ലൈഫ്മിഷൻ വീടുകൾക് ക് നിർദേശിച്ചിട്ടുള്ള വീടുകളുടെ തറ വിസ്തീർണം പരമാവധി 400 ചതുരശ്ര അടിയാണ്. ഇതിൽ അഞ്ചു ശതമാനംവരെ കൂടാം. അതായത് 420 ചതുരശ്ര അടി വരെ തറ വിസ്തീർണം ആവാം.
600 അടിയിൽ കൂടിയാൽ അവസാന ഗഡു നൽകരുതെന്നും ഇത്തരത്തിലുള്ള ഗുണഭോക്താക്കളുടെ അർഹത പുനഃപരിശോധിക്കേണ്ടതും അനർഹരെന്ന് കണ്ടെത്തിയാൽ മുഴുവൻ തുകയും ഈടാക്കുകയോ അല്ലെങ്കിൽ വായ്പ തുക ഗുണഭോക്താക്കൾ തന്നെ തിരിച്ചടക്കേണ്ടതാണെന്നും കഴിഞ്ഞ മാസം ഇറക്കിയ സർക്കാർ ഉത്തരവിൽ നിർദേശിച്ചിരുന്നു. ഈ തീരുമാനമാണ് മാറ്റിയത്. പുതിയ തീരുമാനപ്രകാരം ഗുണഭോക്താവ് സ്വന്തം നിലക്ക് അധിക ധനവിഭവം കണ്ടെത്തി കൂടിയ വിസ്തൃതിയിൽ വീട് നിർമിച്ചിട്ടുണ്ടെങ്കിൽ അങ്ങനെയുള്ള വീടുകൾക്ക് ധനസഹായം പൂർണമായും ലഭിക്കും.
എന്നാൽ, ഇത്തരം വീടുകൾക്ക് നിർമാണം പൂർണമായും പൂർത്തിയായ മുറക്കുമാത്രമേ അവസാന ഗഡു ലഭിക്കുകയുള്ളു. മിക്ക വീടുകളും ഗുണഭോക്താക്കൾ നിശ്ചിത തറവിസ്തൃതിയിൽനിന്നും സ്വന്തം നിലക്ക് വർധിപ്പിക്കുക പതിവാണ്. ഇത്തരം വീടുകൾക്ക് ധനസഹായം ലഭിക്കാത്തതിനെതിരെ തദ്ദേശ സ്ഥാപനങ്ങൾക്കെതിരെ പ്രതിഷേധം ഉയരാറുണ്ട്.
അവസാന ഗഡു ഉൾപ്പെടെയുള്ള ധനസഹായം ലഭിക്കുന്നതിനായി നിശ്ചിത തറവിസ്തൃതിയിൽ വീട് നിർമിച്ച് ആനുകൂല്യം വാങ്ങിയ ശേഷം വലുപ്പം കൂട്ടിയെടുക്കുന്ന സ്ഥിതിയുമുണ്ട്. ഈ പ്രയാസത്തിന് കൂടിയാണ് പുതിയ ഉത്തരവിലൂടെ പരിഹാരമാവുന്നത്. അടുത്ത വർഷം തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ വോട്ടർമാരുടെ പ്രതിഷേധം ഒഴിവാക്കാനുള്ള ശ്രമം കൂടിയാണ് സർക്കാർ ഇതിലൂടെ ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.