നഗരങ്ങളിൽ വീട് നിർമിക്കുന്നവർക്ക് സന്തോഷവാർത്ത! രണ്ട് സെന്റ് സ്ഥലത്ത് ചട്ടങ്ങളിൽ ഇളവ്
text_fieldsതിരുവനന്തപുരം: കോർപറേഷൻ, മുനിസിപ്പൽ പരിധിയിൽ രണ്ട് സെന്റ് വരെ ഭൂമിയിൽ നിർമിക്കുന്ന 100 ചതുരശ്ര മീറ്റർ വരെയുള്ള വീടുകൾക്ക് മുന്നിൽ മൂന്ന് മീറ്റർ വരെയുള്ള വഴിയാണെങ്കിൽ ഫ്രണ്ട് യാർഡ് സൈറ്റ് ബാക്ക് ഒരു മീറ്റർ ആയി കുറച്ചു ചട്ട ഭേദഗതി കൊണ്ടുവരുമെന്ന് മന്ത്രി എം.ബി. രാജേഷ്.
താമസ ആവശ്യത്തിന് അനുയോജ്യമായ വേറെ ഭൂമി ഇല്ലാത്ത കുടുംബങ്ങൾക്കാണ് നിബന്ധനകൾക്ക് വിധേയമായി ഇളവ് അനുവദിക്കുക. നേമം സ്വദേശികളായ നാഗരാജന്റെയും കെ. മണിയമ്മയുടെയും പരാതി തീർപ്പാക്കിയാണ് മന്ത്രി നിർണായക നിർദേശം നൽകിയത്.
വലിയ പ്ലോട്ടുകൾക്ക് രണ്ടു മീറ്ററും മൂന്നു സെന്റിൽ താഴെയുള്ള പ്ലോട്ടുകൾക്ക് 1.8 മീറ്ററും ആയിരുന്നു നിലവിൽ റോഡിൽ നിന്നുള്ള ദൂരപരിധി. നഗരങ്ങളിലെ ചെറിയ പ്ലോട്ടുകളിൽ ചെറിയ വീട് നിർമിച്ച് ഇനിയും വീട് നമ്പർ ലഭിക്കാത്തവർക്ക് ചട്ടഭേദഗതി ഗുണമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.