Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGrihamchevron_rightConstructionchevron_rightമണലിനു ബദലാകുമോ എം...

മണലിനു ബദലാകുമോ എം സാൻഡ്​ 

text_fields
bookmark_border
m-sand
cancel

മണൽ ലഭ്യത കുറഞ്ഞത് കാരണം കെട്ടിട നിർമ്മാണ മേഖല പ്രതിസന്ധിയിലാണെന്ന് ചിലരെങ്കിലും പറയാറുണ്ട്​.  യഥാർത്ഥത്തിൽ അങ്ങനെയൊരു പ്രതിസന്ധി ഉണ്ടോ? മണലുണ്ടെങ്കിലേ കെട്ടിടനിർമ്മാണം സാധ്യമാകൂയെന്ന ധാരണകളെ ​പൊളിക്കുന്നതാണ്​ നഗരങ്ങളിൽ ഉയർന്നുകൊണ്ടിരിക്കുന്ന കൂറ്റൻകെട്ടിടങ്ങൾ. കേരളത്തിലെ നദികളിൽ നിന്നും വ്യാപകമായി മണലൂറ്റുന്നത് തടയുന്നതി​​​​​െൻറ ഭാഗമായി സർക്കാർ മണലെടുക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. മണൽ ലഭ്യത കുറഞ്ഞത്​ പരമ്പരാഗത രീതിയിൽ നിർമ്മാണം നടത്തിവന്ന കെട്ടിടനിർമാതാക്കൾക്ക് ബുദ്ധിമുട്ടുണ്ടാക്കി. എന്നാൽ നിർമ്മാണ മേഖലയിൽ മണലിന്​ ബദലായെത്തിയ പാറമണൽ അഥവാ എം സാൻഡ്​ നിർമാണ പ്രതിസന്ധിയെ മറികടക്കാൻ സഹായിച്ചിട്ടുണ്ട്​. 

കേരളത്തിൽ പ്രധാനമായും പുഴയിൽ നിന്നുമാണ്​ മണലെടുത്തിരുന്നത്. കെട്ടിട നിർമാണത്തിന് ആവശ്യമായ മണലി​​​​​െൻറ മൂന്നിലൊന്ന് പോലും ഇത്തരത്തിൽ ലഭിക്കാനില്ലാത്ത സാഹചര്യത്തിൽ കരമണൽ കൂടി ഊറ്റുന്ന ഒരു അവസ്ഥ ഉണ്ടായി. പുഴമണലി​​​​​െൻറയും കരമണലി​​​​​െൻറയും കാര്യത്തിൽ കർശന നിയന്ത്രണങ്ങളാണ്​ മൈനിംഗ്‌ ആൻഡ്​ ‌ ജിയോളജി വിഭാഗം വഴി സർക്കാര്‍ നടപ്പിലാക്കുന്നത്.

sand

എം സാൻഡിനെ വിശ്വസിക്കാം

വർഷങ്ങൾക്കു മുമ്പു തന്നെ കേരളത്തിലെ പ്രശസ്തരായ പല ബിൽഡേഴ്‌സും അവരുടെ അപ്പാർട്മ​​​​െൻറ്​ കെട്ടിടങ്ങൾ കെട്ടിയുയർത്തിയത് എം സാൻഡ് അഥവാ പാറമണൽ ഉപയോഗിച്ചായിരുന്നു. ഇവർക്ക് മണലിനെക്കാളും പകുതിവിലക്ക് എം സാൻഡ് ലഭ്യമായതുകൊണ്ടാണ് ഇങ്ങനെ ഉപയോഗിച്ചിരുന്നത്.  വീട് നിർമാണത്തിന് ആവശ്യമായ മണൽ ലഭിക്കാതെ വന്നപ്പോൾ കൂടുതൽ എം സാൻഡ് ഉപഭോക്താക്കൾ ഉണ്ടാവുകയും അതിന്​ വില വർധിക്കുകയും ചെയ്​തു. മണൽ ലഭ്യത കുറഞ്ഞതോടെ കേരളത്തിൽ ഗൃഹനിർമ്മാണം നടത്തുന്ന ആളുകൾ എം സാൻഡിന്​ മണലുപോലെ ഗുണമേന്മയില്ല എന്ന കാരണം പറഞ്ഞു കരിഞ്ചന്തയിൽ ഇരട്ടി വിലക്ക് മണൽ വാങ്ങാൻ തുടങ്ങി. എന്നാൽ മണലിനേക്കാൾ ഒട്ടും മോശമല്ല എം സാൻഡ്​. മണൽ പ്രകൃതിദത്ത മാർഗത്തിലൂടെയും എം സാൻഡ് ആർട്ടിഫിഷ്യൽ പ്രോസസിലൂടെയ​ും ഉണ്ടാകുന്നുവെന്നേ ഉള്ളൂ.

വ്യാവസായികാടിസ്‌ഥാനത്തില്‍ പാറ പൊടിച്ച്‌ അരിച്ചാണ്​ എം സാന്‍ഡ്‌ ഉല്‍പാദിപ്പിക്കുന്നത്​. 4.75മില്ലി മീറ്ററിനു താഴെ 150 മൈക്രോണിനു മുകളിലുള്ള തരിയടങ്ങിയതായിരിക്കും നിലവാരമുള്ള എം സാന്‍ഡ്‌. ഇതിലെ ചളി പൂര്‍ണമായും കഴുകി കളയണം. അല്ലാത്തപക്ഷം അതു കോണ്‍ക്രീറ്റി​​​​​െൻറ ഉറപ്പിനെ ബാധിക്കും. നിലവാരമനുസരിച്ച്‌ ഇതിനു വിവിധ വിലയാണ്‌ നിശ്ചയിച്ചിട്ടുള്ളത്‌. വളരെ ശ്രദ്ധയോടെ വേണം എം സാന്‍ഡ്‌ ഉപയോഗിക്കുവാന്‍. പലരും അമിതലാഭത്തിനായി എം–സാന്‍ഡില്‍ പാറപ്പൊടി (150 മൈക്രോണില്‍ താഴെ വലിപ്പം ഉള്ളത്‌) കലര്‍ത്താറുണ്ട്‌. എം സാന്‍ഡ്‌ ഉപയോഗിക്കുന്നതിനു മുമ്പ്​ അതില്‍ നിന്നും സാമ്പിള്‍ എടുത്ത്‌ കോണ്‍ക്രീറ്റ്‌ മിശ്രിതം ഉണ്ടാക്കി അതി​​​​​െൻറ നിലവാരം നോക്കുന്നത്‌ (ക്യുബിക്‌ ടെസ്‌റ്റ്‌) നല്ലതാണ്‌.

എം സാൻഡ് എന്ന പേരിൽ പാറ പൊട്ടിച്ച വേസ്റ്റ് മിക്സ് ചെയ്ത് വിതരണം ചെയ്തു വരുന്നതായും കാണാറുണ്ട്. ഇത്തരം ഗുണ നിലവാരമില്ലാത്ത എം സാൻഡുകൾ കെട്ടിട നിർമ്മാണത്തിന് ഉപയോഗിക്കരുത്. പാറപൊടി ഉപയോഗിച്ചൊക്കെ ചില നിർമ്മാണങ്ങൾ നടത്തുന്നവരും ഉണ്ട്. ഗുണമേന്മ ഉറപ്പാക്കി വാങ്ങുന്ന എം സാൻഡ് കൊണ്ട് നിർമ്മാണം നടത്തുകയാണെങ്കിൽ ഉറപ്പി​​​​​െൻറ കാര്യത്തിൽ ആശങ്ക വേണ്ട. 

എം സാൻഡ് ഉണ്ടാകുന്നതും പാറ പൊട്ടിച്ചാണല്ലോ, പ്രകൃതി സംരക്ഷണത്തിന് പ്രാധാന്യം നൽകി നദി സംരക്ഷിക്കുന്നപോലെ പ്രധാനമാണ് പാറ പൊട്ടിക്കലും എന്നിരിക്കെ ഇക്കാര്യത്തിൽ കൂടുതൽ നിയന്ത്രങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്. അതുമൂലം എം സാൻഡുകളുടെ ലഭ്യത കുറയു​േമ്പാഴാണ്​ യഥാർത്ഥത്തിൽ കെട്ടിട നിർമ്മാണ മേഖല പ്രതിസന്ധിയിലാകുക. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:constructiongrihamriversandM Sand
News Summary - Sand availability and M Sand for Construction- Griham
Next Story