പണിയാം, പ്രളയത്തെ അതിജീവിക്കുന്ന ഭവനങ്ങൾ
text_fieldsകഴിഞ്ഞ പ്രളയത്തിൽ സ്ഥലത്ത് വെള്ളം കയറിയതിനാൽ ഫൗണ്ടേഷൻ ചെയ്യുമ്പോൾ ഗ്രൗണ്ട് ലെവലിനേക്കാൾ രണ്ടടി പൊക്കി പണി യണമെന്നാണ് വീട്ടുടമ ആവശ്യപ്പെട്ടത്. തറ ഉയർത്തി വീട് പണിതെങ്കിലും നിർമാണം പൂർത്തിയാകുന്നതിനു മുേമ്പ ഇത്ത വണത്തെ പ്രളയത്തിലും വെള്ളം കയറി, സ്ഥലത്തിന് മാത്രമല്ല വീടിനകത്തും.നിർമാണം നടക്കുന്ന വീടിൻെറ അവസ്ഥ ഇതാണെങ്ക ിൽ മറ്റു വീടുകളുടെ കാര്യം പറയേണ്ടല്ലോ. പത്ത് വർഷം പഴക്കമുള്ള വീട്ടുകാരുടെ മാനസികാവസ്ഥ ആയിരിക്കില്ല പുതുതായി നിർമ്മിച്ച് ഇൻറീരിയർ ഡിസൈൻ ചെയ്തു മനോഹരമാക്കിയ വീട്ടിൽ വെള്ളം കയറിയാലുണ്ടാവുക. ഓരോ തവണയും പ്രളയജലം കയറുന് നതിെൻറ ലെവൽ കൂടി വരുന്നതിനാൽ ഇനിയെന്ത് എന്ന ചിന്തയിലാണ് പലരും.
ചതുപ്പ് സ്ഥലങ്ങളിൽ, വയലുകൾക്കരികിൽ, പുഴയോരത്ത്, മലയോരത്ത് എല്ലാം വീട് പണിയും മുമ്പ് പുനഃരാലോചിക്കാം. വെള്ളം കയറിയ പ്രദേശങ്ങളിൽ പുതിയ വീടുക ൾ നിർമ്മിക്കുമ്പോൾ മുൻകരുതൽ എടുക്കേണ്ടത് ആവശ്യം തന്നെയാണ്. തറ നിരപ്പ് പരമാവധി ഉയർത്തുക എന്നത് തന്നെയാണ് ആദ്യ ത്തെ മുൻകരുതൽ. എന്നാൽ ഓരോ വർഷവും വാട്ടർ ലെവൽ കൂടുമ്പോൾ ഇതുകൊണ്ടു നമുക്ക് പിടിച്ചു നിൽക്കാൻ കഴിയില്ല. പിന്നെയോ?
പുതുതായി നിർമ്മിച്ച വീടുകളിൽ വെള്ളം കയറുന്ന സാഹചര്യം ഉണ്ടാകുേമ്പാൾ നാശ നഷ്ടങ്ങൾ കുറക്കാനുള്ള വഴി ആദ്യമേ കണ്ടെത്തി അതിജീവന നിർമ്മാണ രീതി അവലംബിക്കുക എന്നതാണ് പ്രധാനം.
നമ്മുടെ ഇന്നത്തെ ആധുനിക ഗൃഹ നിർമ്മാണത്തിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണ് ഇൻറീരിയർ ഡിസൈനിങ്. ഡിസൈനിങ്ങിനായി കൂടുതലായും പ്ലൈവുഡ് , വെനീർ, മൈക്ക തുടങ്ങിയ വസ്തുക്കളാണ് ഉപയോഗിച്ചുവരുന്നത്. വെള്ളം കയറാൻ സാധ്യതയുള്ള ഭാഗത്താണ് നിർമാണം നടത്തുന്നതെങ്കിൽ പ്ലൈ വുഡ് ഉപയോഗം കുറച്ച് മൾട്ടി വുഡ്, WPC ബോർഡ് (Wood-plastic composite) എന്നിങ്ങനെ ഉപയോഗിച്ചാൽ വെള്ളം കുടിച്ച് കേടാകുന്നത് ഒഴിവാക്കാൻ സാധിക്കും.
അകത്തളത്തിൽ ഫ്ലോർ ലെവൽ വരെ വരുന്ന പാനലിങ് വർക്ക് ഒഴിവാക്കാം. ടി.വി യൂനിറ്റ് സെറ്റ് ചെയ്യുന്ന ചുമരുകളൊക്കെയാണ് സാധാരണ ഇത്തരം പാനലിങ് ഉണ്ടാകുന്നത്. ഈ ഭാഗത്ത് ഡി.വി.ഡി യൂണിറ്റോ സ്റ്റോറേജോ നൽകുമ്പോൾ ഫ്ലോർ ലെവലിൽ നിന്നും ഒരടി ഉയരത്തിൽ ഒക്കെയാണ് ബോക്സ് ഉണ്ടാക്കാറുള്ളത്. വെള്ളം കയറിയാൽ ഇത് കേടാകാനുള്ള സാധ്യത ഏറെയാണ്. അതുകൊണ്ട് ഇങ്ങനെയുള്ള സൗകര്യങ്ങൾ ഒരുക്കുേമ്പാൾ അത് ചുമരിൽ സ്ക്രൂ ചെയ്തു പിടിപ്പിക്കാതെ എടുത്തു മാറ്റാൻ പറ്റുന്ന രീതിയിൽ ചെയ്യാൻ ശ്രമിക്കുക. ഗ്രൗണ്ട് ഫ്ലോറിൽ ഇതുപോലെയുള്ള ഫിക്സഡ് ആയുള്ള ഇൻറീരിയറുകൾ ഫർണിഷിങ് ഒഴിവാക്കുന്നതാണ് നല്ലത്.
ചില ഭാഗത്ത് ഇലക്ട്രിക്കൽ പ്ലഗുകൾ ഫ്ലോറിൽ നിന്നും ഒരടി ഉയരത്തിൽ ഒക്കെ നൽകാറുണ്ട്. കിച്ചൻ ഹോബ്, ടി.വിക്ക് താഴെയുള്ള ഡി.വി.ഡി ബോക്സ് തുടങ്ങിയ സ്ഥലങ്ങളിൽ കുറഞ്ഞ ഉയരത്തിലാണ് ആണ് പ്ലഗ്ഗ് ഉണ്ടാകുക. പ്ലഗ്ഗിൽ വെള്ളം കയറിയാൽ ELCB (Earth leakage circuit breaker) ട്രിപ്പ് ആകാൻ സാധ്യത ഉണ്ട്. അതിനാൽ ഇതെല്ലാം അൽപം ഉയർത്തി ഫിക്സ് ചെയ്താൽ ആശങ്കപ്പെടേണ്ടതില്ല.
ഫൂട്ട് ലാംബ് ചെയ്യുന്നുണ്ടെങ്കിൽ വെള്ളം തട്ടിയാൽ കേടാകാത്ത, നല്ല ഗുണനിലവാരമുള്ളവ വാങ്ങി വെക്കുക.
ഗ്രൗണ്ട് ഫ്ലോറിൽ ലാമിനേറ്റഡ് വുഡൻ ഫ്ലോർ കഴിയുന്നതും ഒഴിവാക്കുക. ഇതിെൻറ അടിയിൽ MDF (Medium-density fibreboard) ആണ് ഉള്ളത്. അതുകൊണ്ട് തന്നെ വെള്ളം കെട്ടി കിടന്നാൽ അത് ചീർത്ത് നാശമാകാനിടയുണ്ട്.
മോഡുലാർ കിച്ചൻ ചെയ്യുമ്പോൾ സാധാരണ പ്ലൈവുഡ് ഒഴിവാക്കി മൾട്ടി വുഡ്, WPC തുടങ്ങിയ മെറ്റീരിയൽ ഉപയോഗിച്ച് കാബിനറ്റുകൾ നിർമിക്കാം. കൂടുതൽ ബജറ്റുണ്ടെങ്കിൽ സ്‌റ്റൈൻലെസ് സ്റ്റീൽ കിച്ചൺ ചെയ്യാൻ ശ്രമിക്കുക.
രണ്ടോ മൂന്നോപേർ ചേർന്ന് പൊക്കിമാറ്റാൻ പറ്റുന്ന രീതിയിലുള്ള ഫർണിച്ചർ അകത്തളങ്ങളിൽ സജീകരിക്കാം. വിലകൂടിയ ഫാബ്രിക് സോഫ ഒഴിവാക്കി പി.യു ( polyurethane )ലെതർ വാങ്ങിയാൽ ചളി വെള്ളം തട്ടി ഫാബ്രിക് കേടാകുന്നത് ഒഴിവാക്കാം.
കട്ടിൽ ഉണ്ടാക്കുമ്പോൾ എടുത്ത് മാറ്റാൻ കഴിയാത്ത രീതിയിലുള്ളതോ കൂടുതൽ വലിപ്പവും ഭാരമുള്ളതോ ആയ ഡിസൈൻ ഒഴിവാക്കുക. ഗ്രൗണ്ട് ഫ്ലോറിൽ ആറടി കട്ടിൽ വേണ്ടവർക്ക് മൂന്നടിയുടെ രണ്ടെണ്ണം ചേർത്ത് ഇടുന്ന രീതി പരീക്ഷിക്കാം.
പുട്ടി ഇട്ട ചുമരുകളിൽ വെള്ളംതട്ടി പെയിെൻറല്ലാം നാശമാകാനുള്ള സാധ്യത ഉണ്ട്. ജനൽ സിൽ ഹൈറ്റ് വരെ വീടിെൻറ അകത്തും പുറത്തും നല്ല ഗുണ നിലവാരമുള്ള സാറ്റിൻ ഫിനിഷ് ടൈലുകൾ ചെയ്താൽ വെള്ളം കയറി കഴിഞ്ഞാൽ തുടച്ചെടുക്കാൻ എളുപ്പമാണ്. കൂടുതൽ റെസ്റ്റിക്ക് (പരപരപ്പുള്ള) ആയുള്ള ടൈൽസ് ഇട്ടാൽ അത് ഗുണത്തേക്കാൾ അധികം ദോഷം ഉണ്ടാക്കും. ഗ്ലോസി ടൈൽസ് ആയാലും ചിലപ്പോൾ അകത്തളം ബാത്ത് റൂം പോലെയോ ആശുപത്രി പോലെയോ ഒക്കെ തോന്നിയേക്കാം. അതുകൊണ്ട് അത്തരം കാര്യങ്ങൾ ചെയ്യുമ്പോൾ അറിവുള്ള ഡിസൈനർമാരുടെ സേവനം ലഭ്യമാക്കാൻ ശ്രമിക്കുക.
ഗ്രൗണ്ട് ഫ്ലോർ ചുമരുകളിൽ വോൾപേപ്പർ പോലുള്ള ഡെക്കറേഷനുകൾ ഒഴിവാക്കുക.
വെള്ളം കയറാൻ സാധ്യതയുള്ളയിടങ്ങളിലാണ് വീട് നിർമിക്കുന്നതെങ്കിൽ കടം വാങ്ങിയും ലോണെടുത്തുമുള്ള ആഡംബരങ്ങളോട് ‘നോ’ എന്നുതന്നെ പറയാം. അങ്ങനെയെങ്കിൽ പ്രളയജലമിറങ്ങി ആ വീട് കാണുേമ്പാഴുണ്ടാകാവുന്ന മാനസികാഘാതം ഒരു പരിധി കുറയാൻ സഹായകമാകും. അതിജീവനം ദുഷ്കരമാണെങ്കിലും അസാധ്യമല്ല..!
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.