വീട് നിർമിക്കുേമ്പാൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
text_fields●നമ്മുടെ അഭിരുചികൾക്ക് ഇണങ്ങി വേണം സ്വപ്നവീട് പണിയേണ്ടത്. കുടുംബാംഗങ്ങൾക്ക് സന്തോഷത്തോടെ താമസിക്കാനുള്ളതാണ് വീട്, മറ്റുള്ളവരെ കാണിക്കാൻ വേണ്ടിയുള്ളതല്ല എന്നകാര്യം ഓർക്കുക.
●ലോൺ സൗകര്യം ഏർപ്പെടുത്തിയാണ് വീട് പണിയുന്നതെങ്കിൽ പ്ലാൻ തയാറായ ഉടൻ ലോൺ സംബന്ധിച്ച നടപടികളെല്ലാം പൂർത്തിയാക്കുക. ശേഷം മാത്രമേ നിർമാണം തുടങ്ങാവൂ.
●താങ്ങാവുന്ന തിരിച്ചടവ് നിശ്ചയിച്ച് മാത്രമേ ലോൺ എടുക്കാവൂ. കാരണം വീടൊരുക്കുന്നത് സന്തോഷപ്രദമായി ജീവിക്കാനാണ്, തിരിച്ചടവിനുവേണ്ടി ബുദ്ധിമുട്ടാനല്ല.
●പ്ലാൻ സംബന്ധിച്ച് അന്തിമതീരുമാനം പണി ആരംഭിക്കുന്നതിന് മുമ്പുതന്നെ എടുത്തിരിക്കണം. ഇടക്കിടെ പ്ലാനിൽ മാറ്റംവരുത്തുന്നത് ബജറ്റ് താളംതെറ്റുന്നതിനിടയാക്കും.
●വീട് നിർമാണം തുടങ്ങിയാൽ അവസാനം വരെ തടസ്സങ്ങളില്ലാതെ പൂർത്തീകരിക്കുകയെന്ന ലക്ഷ്യത്തിന് മുൻതൂക്കം നൽകണം. ഇടക്ക് നിർത്തിവെക്കുന്നത് സാമഗ്രികളുടെ വിലക്കയറ്റം, കൂലി എന്നീ ഇനത്തിൽ വലിയ നഷ്ടങ്ങൾക്കിടയാക്കും. മാത്രമല്ല, ഉദ്ദേശിച്ച ബജറ്റിൽ പൂർത്തീകരിക്കുന്നതിനും ഇത് തടസ്സമുണ്ടാക്കും.
●വീടിന് ആവശ്യത്തിനുള്ള വിസ്തൃതിയും മുറികളും മതി. ഉപയോഗിക്കാനിടയില്ലാതെ പൊടിപിടിച്ചുകിടക്കാൻ വേണ്ടി മുറികളും വിസ്താരവും കൂട്ടേണ്ടതില്ല. മാത്രമല്ല, പെയിൻറിങ് ഉൾപ്പെടെ മെയിൻറനൻസ് ചെലവും പിന്നീട് ഭീമമായി മാറിയേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.