Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGrihamchevron_rightDécorchevron_rightവീട്ടിലെത്തിക്കാം ഒരു...

വീട്ടിലെത്തിക്കാം ഒരു കയര്‍ ഉല്‍പന്നം

text_fields
bookmark_border
വീട്ടിലെത്തിക്കാം ഒരു കയര്‍ ഉല്‍പന്നം
cancel

വീട് ഒരുക്കുമ്പോള്‍ എങ്ങനെ പ്രകൃതി ദത്ത, പ്രകൃതി സൗഹൃദ ഉല്‍പന്നങ്ങള്‍ ഉപയേഗിക്കാമെന്ന് നമ്മള്‍ ചിന്തിക്കാറുണ്ട്. കേരം തിങ്ങിയ നാടായ കേരളത്തില്‍ ചകിരികൊണ്ടുള്ള ഉല്‍പന്നങ്ങള്‍ക്ക് ഒരു പഞ്ഞവുമില്ല. ചകിരിയില്‍ നിന്ന് കയറും ചവിട്ടിയുമല്ലാതെ മറ്റെന്തു കിട്ടാന്‍ എന്നാണോ? മണ്ണൊലിപ്പു തടയുന്ന ജിയോ ടെക്സ്റ്റൈല്‍ മുതല്‍ ഫ്ളവര്‍വേസ് വരെയായി ചകിരി മാറുന്നു. പ്ളാസ്റ്റിക്കിനു ബദല്‍ എന്ന രീതിയില്‍ പലതരം കയറുല്‍പന്നങ്ങളും ഉപയോഗിക്കാവുന്നതാണ്.

പ്രകൃതിയോടു യോജിക്കുമെന്നതും സാധാരണക്കാര്‍ക്കുപോലും താങ്ങാവുന്ന വിലയും ആരോഗ്യത്തെ സഹായിക്കുമെന്നുള്ളതും കയറിന്‍റെയും ചകിരി ഉല്‍പന്നങ്ങളുടെയും വിപണന സാധ്യത കൂട്ടുന്നു. കയറ്റു പായകള്‍, ചവിട്ടു മത്തെകള്‍, ചുവരില്‍ തൂക്കുന്ന ചിത്രപടങ്ങള്‍, ഊഞ്ഞാല്‍ കിടക്കകള്‍, സഞ്ചികള്‍, കിടക്ക, കുഷ്യനുകള്‍, ചെറിയ കൗതുക വസ്തുക്കള്‍ തുടങ്ങി വളരെ വ്യത്യസ്തതയാര്‍ന്ന കയറുല്പന്നങ്ങള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്.

വീട്ടിലേക്ക് കയറുമ്പോള്‍ സിറ്റ് ഒൗട്ടിലോ ഹാളിലോ വിരിച്ചിട്ട ചവിട്ടികളുടെയും മാറ്റുകളുടെയും ചന്തം നിങ്ങള്‍ നോക്കാറില്ളേ? മനോഹരമായ ഒരു കയര്‍ ചവിട്ടിയും മാറ്റിങ്സും നമുക്ക് വിരിച്ചിടാം. കയറുകൊണ്ടുള്ള മാറ്റ്, മാറ്റിങ്സ്, റഗ് ഇവയിലെല്ലാം വൈവിധ്യമാര്‍ന്ന ഡിസൈന്‍ ലഭ്യമാണ്. വീടിന്‍റെ ഇന്‍റീയരിയറിനനുസരിച്ച് നിറവും ഡിസൈനുമുള്ള മാറ്റുകളും മാറ്റിങ്സും ലഭിക്കും. ചകിരി ബ്ളീച്ച് ചെയ്ത് നിറം നല്‍കുന്നതിനാല്‍ കൂടുതല്‍ മിഴിവുള്ള നിറവും ചിത്രങ്ങളും ലഭിക്കുന്നു.

ചവിട്ടികളിലെ വ്യത്യസ്തമായ രണ്ട് വിഭാഗങ്ങളാണ് മാറ്റും മാറ്റിങ്സും. മാറ്റ് എന്ന പദം ഉപയോഗിക്കുന്നത് ചെറിയ ചവിട്ടികള്‍ക്കാണ്. വലുപ്പം കുറഞ്ഞ മാറ്റുകളാണ് വാതില്‍പ്പടിയില്‍ ഇടാന്‍ ലഭിക്കുന്നത്. പല ആകൃതികളിലും നിറങ്ങളിലും നെയ്തെടുത്ത കയര്‍ മാറ്റുകള്‍ വിപണിയില്‍ ലഭ്യമാണ്.
മാറ്റുകള്‍ തന്നെ രണ്ടു തരത്തിലുള്ളവയുണ്ട്. ഒന്ന് കട്ടിയുള്ള , ചകിരിമാത്രം ഉപയോഗിച്ചു നിര്‍മിച്ച സാധാരണ ബുഷ് മാറ്റുകളും റബര്‍ /പിവിസി ബാക്കിങ് ഉള്ള മാറ്റുകളും. സാധാരണ ബുഷ് മാറ്റുകള്‍ താരതമ്യേന ഒൗട്ട് ഓഫ് ഫാഷന്‍ ആയെന്നു പറയാം. മണ്ണോ ചളിയോ നേരിട്ട് ചവിട്ടിക്കയറുന്ന സ്ഥലങ്ങളിലാണ് ഇവയുടെ ഉപയോഗം. എന്നാല്‍ നാരുകള്‍ക്കിടയിലൂടെ പൊടി താഴെ നിലത്തത്തെുമെന്നത് ഇവയുടെ പോരായ്മയുമാണ്. റബര്‍ ബാക്കിങ് ഉള്ള ചവിട്ടിയില്‍ പൊടി താഴേക്ക് എത്തില്ല. പകരം അടിയിലെ റബറില്‍ തടഞ്ഞുനില്‍ക്കും. വെള്ളം തെറിക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലും ഇതുപയോഗിക്കാം.
മാറ്റിങ് നീളമുള്ള, ആവശ്യാനുസരണം മടക്കിവയ്ക്കാന്‍ സാധിക്കുന്ന ചവിട്ടികളാണ്. ഇത് കയറിന്‍റെ അതേ നിറത്തിലും മറ്റു നിറങ്ങള്‍ നല്‍കിയ രൂപത്തിലും ലഭ്യമാണ്. സ്ക്വയര്‍ അനുസരിച്ചാണ് വില.

കയര്‍ കൊണ്ടുള്ള പരവതാനികളും (coir rug) വിപണിയില്‍ ലഭിക്കുന്നുണ്ട്. കയര്‍ ടൈലുകളാണ് ഏറ്റവും പുതിയതായി പുറത്തിറങ്ങിയ കയര്‍ ഉല്‍പന്നം. പി.വി.സി ബാക്കിങ്ങോടു കൂടിയ ചതുരാകൃതിയിലുള്ള ചവിട്ടികളാണ് ടൈല്‍ എന്ന പേരില്‍ വിപണിയിലത്തെുന്നത്. പല കയര്‍ ടൈലുകള്‍ ഒരുമിച്ചിട്ട് പരവതാനിയുടെ ഫീല്‍ വരുത്തുകയാണിവിടെ ചെയ്യുന്നത്.രണ്ടു നിറമുള്ള ടൈലുകള്‍ അനുക്രമമായോ ഒന്നില്‍ത്തന്നെ രണ്ട് ഷേഡുകളുള്ള ചവിട്ടികള്‍ ഉപയോഗിച്ചോ ആണ് പരവതാനിയായി വിരിക്കുന്നത്. വെള്ള, ചുവപ്പ്, പച്ച എന്നിങ്ങനെ ഇഷ്ട നിറങ്ങള്‍ ലഭിക്കും.

ചകിരിയും ലാറ്റക്സും ഉപയോഗിച്ചു നിര്‍മിക്കുന്ന കിടക്കകള്‍ നമ്മുടെ വിപണിയില്‍ സുലഭമാണ്. നടുവേദന, ശരീരവേദന തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളെ നിയന്ത്രിക്കാന്‍ കഴിയുന്ന വിധത്തില്‍ പ്രത്യേകമായി ഘനം കൂട്ടി നിര്‍മിച്ച കയര്‍മത്തെകളും വിപണിയിലുണ്ട്. രണ്ട് മുതല്‍ അഞ്ച് ഇഞ്ച് വരെയുള്ള വിവിധ കനത്തില്‍ സാധാരണ മത്തെകള്‍ ലഭിക്കും. സിംഗിള്‍, ഡബിള്‍, ഫാമിലി കോട്ടുകള്‍ക്ക് യോജിച്ച കിടക്കകളാണ് വിപണിയില്‍ ലഭിക്കുന്നത്. കിടക്ക കൂടാതെ കയറും ലാറ്റക്സും ഉപയോഗിച്ചു നിര്‍മിച്ച കുഷ്യനുകള്‍, ബോള്‍സ്റ്ററുകള്‍, നവജാത ശിശുക്കള്‍ക്കുള്ള കിടക്കകള്‍, ബാത്ത്റൂം മാറ്റുകള്‍ എന്നിവയും ലഭിക്കും. ഓമനമൃഗങ്ങള്‍ക്കുള്ള കയര്‍ മത്തെകളും വിപണിയിലുണ്ട്.

ചകിരിനാരുകൊണ്ടുള്ള ഫ്ളവര്‍വേസുകളും മറ്റ് അലങ്കാരവസ്തുക്കളും നിര്‍മിക്കുന്നുണ്ട്. ഊഞ്ഞാലുകളാണ് കയറുകൊണ്ടുള്ള മറ്റൊരു പ്രധാന ഉല്‍പന്നം. ഭിത്തിയില്‍ തൂക്കിയിടാന്‍ പാകത്തിന് കയറില്‍ പ്രിന്‍്റ് ചെയ്തെടുക്കുന്ന ചിത്രങ്ങളുമുണ്ട്. അടുക്കളയില്‍ ഉപയോഗിക്കാന്‍ കയര്‍ കൊണ്ടുള്ള തടുക്കുകളും ഉറികളും വിപണിയിലുണ്ട്. ചകിരിച്ചോറുകൊണ്ടുള്ള ചെടിച്ചട്ടികളും വിപണി കൈയ്യടിക്കിയിരിക്കുന്നു.



കടപ്പാട്
കയര്‍ഫെഡ്, ആലപ്പുഴ
http://coirfed.kerala.gov.in/




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story