വീടൊരുക്കാൻ വൃത്തങ്ങളുടെ അലങ്കാരം
text_fieldsതാമസിക്കുന്ന ഒാരോ ഇടവും ജീവസുറ്റതാവണം. വീടായാലും ഒാഫിസായാലും ഏതൊരു സ്പേസും മികച്ചതാക്കാനാണ് ഒാരോരുത് തരും ശ്രമിക്കുന്നത്. എക്സ്റ്റീരിയറിനേക്കാൾ കൂടുതൽ പ്രാധാന്യത്തോടെയാണ് ഇൻറീരിയർ സ്പേസിന് ഇന്ന് പ്രാ ധാന്യം കൊടുക്കുന്നത്. ഇൗ സ്പേസുകളെ ആലങ്കാരികമാക്കാൻ പുതു ശൈലിയിലുള്ള ആർട്ട്വർക്കുകൾ നൽകിവരുന്നു. വീട് അ ലങ്കരിക്കാൻ പുതുമ ആഗ്രഹിക്കുന്നവർക്ക് മണ്ഡല ഡിസൈനുകളെ കൂട്ടുപിടിക്കാം.
മണ്ഡല ഡിസൈൻ ആർട്ട് ഇൻറീരിയറിൽ സ്ഥാനംപിടിച്ച് ഏറ െകകാലമായില്ല. മണ്ഡല എന്നാൽ ബുദ്ധമതം ഹിന്ദുമതം എന്നിവയിൽ ആത്മീയവും മതപരവുമായ പ്രാധാന്യം ഉള്ള ഒരു കേന്ദ്രീകൃ ത ഡയഗ്രമാണ്. മണ്ഡലങ്ങളുടെ അടിസ്ഥാന രൂപം നാലു കവാടങ്ങളുള്ള ഒരു ചതുരം ഉൾക്കൊള്ളുന്ന വൃത്താകൃതിയിലുള്ള ഒരു ഡ യഗ്രമാണ്.
വിവിധ ആത്മീയ പാരമ്പര്യങ്ങളിൽ, ഒരു ആത്മീയ മാർഗനിർദേശ സമഗ്രിയായി, ധ്യാനത്തിനും മറ്റും മണ്ഡല ഉപയ ോഗിക്കപ്പെടുന്നു. ജ്യോമെട്രിക് അളവുകൾ ഉപയോഗിച്ചാണ് ഇത് വരക്കുന്നത്.
വരയോടുള്ള താൽപര്യം മണ്ഡല ഡിസൈനുകളിലെ വ്യത്യസ്തതയായി പരീക്ഷിച്ചു വിജയിച്ച കലാകാരിയാണ് രശ്മി അജേഷ്. ഒരു ഹോം ഡെക്കോർ െഎറ്റം എന്ന രീതിയിൽ രശ്മി വരക്കുന്ന ഡിസൈനുകൾക്ക് ആവശ്യക്കാർ ഏറെയാണ്.
ആർക്കിടെക്റ്റുകളും ഇൻറീരിയർ ഡിസൈനേഴ്സും ക്ലൈൻറുകളും താൽപര്യത്തിനനുസരിച്ച് പലതരം തീമുകൾ മണ്ഡല ഡിസൈനുകളിൽ ചെയ്തുകൊടുക്കാൻ രശ്മിയോട് ആവശ്യപ്പെടാറുണ്ട്. കണ്ടംപ്രറി ശൈലിയോട് ചേർന്നുപോകുംവിധമുള്ള ബ്ലാക്ക് ആൻഡ് വൈറ്റ് ഡിസൈനുകൾക്കാണ് ആവശ്യക്കാർ ഏറെയെന്ന് രശ്മി അജേഷ് പറയുന്നു.
കൃഷ്ണനും ഗണപതിയും ഡാൻസിങ് ലേഡിയും അമ്മയും കുഞ്ഞും എന്നിങ്ങനെ അകത്തളങ്ങളിൽ പോസിറ്റീവ് എനർജി നിറക്കുന്ന ചിത്രങ്ങളാണ് മണ്ഡല ഡിസൈനുകളുടെ അകമ്പടിയോടെ രശ്മി കാൻവാസിലേക്ക് പകർത്തുന്നത്.
കളർഫുൾ ഡിസൈനുകൾ ആവശ്യപ്പെടുന്നവർക്ക് ഡോട്ട് മണ്ഡല ചെയ്തുകൊടുക്കുന്നുണ്ട്. പലതരം ഡിസൈനുകളാണ് മണ്ഡല എന്ന ആശയത്തെ വ്യത്യസ്തമാക്കുന്നത്. വരക്കുന്ന മീഡിയത്തിെൻറ അളവും ഡിസൈനുകളുടെ വ്യത്യസ്തതയും അനുസരിച്ച് 500 രൂപ മുതൽ ഇത് ലഭ്യമാണ്.
18, 22 മണിക്കൂർ വരെ സമയമെടുത്താണ് ഒരു ചിത്രം പൂർത്തിയാക്കുന്നത്. ഹാൻറ്മെയ്ഡ് പേപ്പർ, ക്രാഫ്റ്റ് പേപ്പർ, കാൻവാസ് എന്നിവയാണ് മീഡിയം ആയി ഉപയോഗിക്കുന്നത്. ഡ്രോയിങ് പെൻ, അക്രിലിക് പെയിൻറ്, ജെൽ പെൻ എന്നിവ ഉപയോഗിച്ചാണ് ഇൗ ചിത്രങ്ങൾ വരക്കുന്നത്.
ഏതു തരം ശൈലിക്കും അനുയോജ്യമായ രീതിയിൽ വ്യത്യസ്ത ഡിസൈനുകളിലും തീമുകളിലുമാണ് രശ്മി വരക്കുന്നത്.
ജേണലിസത്തിൽ മാസ്റ്റർ ബിരുദം ഉള്ള രശ്മി ആർക്കിടെക്ചർ എഴുത്തിനൊപ്പം ഫ്രീലാൻസ് റൈറ്റും കൂടിയാണ്. ഭർത്താവ് അജേഷ് മോഹനും ചിത്രം വരയിൽ തൽപരനായതിനാൽ രശ്മിക്ക് പൂർണ പിന്തുണയായി കൂടെയുണ്ട്. ഭർത്താവിനും മകൻ ദ്രുപത് കൃഷ്ണക്കുമൊപ്പം ബാംഗ്ലൂരിൽ താമസിക്കുന്ന രശ്മി, ശരണ്യ സ്കൂൾ ഒാഫ് ഡാൻസ് എന്ന നൃത്തവിദ്യാലയവും നടത്തി വരുന്നു. മണ്ഡല ഡിസൈൻ ആർട്ടിനായി ബന്ധപ്പെടാവുന്ന നമ്പർ 9945188614. Email id- resmy.pa@gmail.com
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.