സൗകര്യത്തിനും സ്റ്റൈലിനും സോഫ
text_fieldsജോലി കഴിഞ്ഞ് ക്ഷീണിച്ചെത്തുേമ്പാൾ ഒന്നു റിലാക്സ് ചെയ്യാൻ, വെറുതെകിടന്ന് ഒരു പുസ്തകം വായിക്കാൻ, വിരുന്നെത്തുന്ന അതിഥികളെ സ്വീകരിച്ചിരുത്താൻ... എല്ലാത്തിനും സൗകര്യപ്രദമായത് ഒന്നുമാത്രം, സോഫ. ഫർണിച്ചറുകളുടെ കാര്യത്തിൽ അൽപം ചെലവേറിയതാണ് സോഫയെങ്കിലും സൂക്ഷിച്ച് വാങ്ങിയാൽ അടുത്ത തലമുറക്ക് കൂടി ഉപയോഗിക്കാം എന്ന പ്രത്യേകതയുമുണ്ട്.
സൗകര്യപ്രദമായ ഇരിപ്പിടമൊക്കുകയെന്നത് അല്‍പം ശ്രദ്ധ വേണ്ട കാര്യമാണ്. ഭംഗി മാത്രമല്ല സോഫ തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്. ഉപയോഗത്തിന് മുഖ്യപരിഗണന കൊടുക്കണം. മുറിയുടെ ശൈലിക്കും നിറത്തിനും ഇണങ്ങുന്നതാണോയെന്നും ശ്രദ്ധിക്കണം. കൂട്ടംകൂടി സൊറ പറഞ്ഞിരിക്കാനുള്ള വലിയ സോഫ സെറ്റുകൾ മുതൽ സ്റ്റുഡിയോ അപാര്‍ട്മെൻറുകള്‍ക്ക് പറ്റിയ െട്രൻഡി സിംഗ്ൾ സോഫകൾ വരെ വിപണിയിൽ ലഭ്യമാണ്.
സ്റ്റൈലൻ സോഫ റൂമിെൻറ പ്രധാന ആകർഷണമാവും. മൃദുലമായ കുഷനോടു കൂടിയ സോഫയിൽ ബാലൻസിങ്ങിന് ചെറു പില്ലോകൾ നിർബന്ധമാണ്. വിശാലമായ ലിവിങ് റൂമാണെങ്കിൽ സോഫകൾ ചേർത്തിട്ട് സ്ഥലം വേർതിരിക്കാം. മുറിയിലെ സ്ഥലം ലാഭിക്കാന്‍ ചുവരിനോടു ചേര്ത്തിേട്ടാ സോഫ ഉപയോഗിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.