Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
വീടിനുള്ളിൽ താരമാണ്​ ഈ ചെടികൾ; പരിചയപ്പെടാം 10 ഇൻഡോർ വാട്ടർ ഗാർഡൻ പ്ലാൻറുകളെ
cancel
Homechevron_rightGrihamchevron_rightDécorchevron_rightവീടിനുള്ളിൽ താരമാണ്​ ഈ...

വീടിനുള്ളിൽ താരമാണ്​ ഈ ചെടികൾ; പരിചയപ്പെടാം 10 ഇൻഡോർ വാട്ടർ ഗാർഡൻ പ്ലാൻറുകളെ

text_fields
bookmark_border

നടുമുറ്റവും അവിടെ കുളത്തിൽ നിറയെ താമരയും ആമ്പലുമൊക്കെ നിറഞ്ഞുനിന്ന കുളിർക്കാഴ്​ചയോട്​ നമ്മൾ ഏറെക്കുറെ വിട പറഞ്ഞെങ്കിലും അകത്തളം പച്ചപ്പിലാക്കുന്നതിൽ ഒട്ടും പിറകോട്ടല്ല മലയാളി. ഇൻഡോർ പ്ലാൻറുകൾ നമ്മുടെ വീട്ടകങ്ങളും ഹൃദയവും കീഴടക്കി തഴച്ചുവളരുകയാണ്​. മുമ്പത്തെ അപേക്ഷിച്ച്​ ആണും പെണ്ണും ജോലിക്കായി പുറത്തേക്ക്​ പോകുന്ന ഈ തിരക്കുപിടിച്ച കാലത്ത്​ പലർക്കും ചെടികളുടെ പരിചരണത്തിന്​ വേണ്ടത്ര സമയം കിട്ടാതെ വരികയും അവ കരിഞ്ഞുണങ്ങുന്നതും പല വീടുകളിലും കാണാം.

ചെടികൾ വീട്ടിനുള്ളിൽ തന്നെ വേണമെന്ന്​ ആഗ്രഹിക്കുന്ന, സമയം അധികം ചെലവഴിക്കാൻ കഴിയാത്തവർക്കും ഒരുകൈ നോക്കാൻ സാധിക്കുന്നവയാണ്​ ഇൻഡോർ വാട്ടർ പ്ലാൻറുകൾ. നനക്കാൻ മറന്നുപോയാലോ, അത്യാവശ്യത്തിന്​ വീട്ടിൽനിന്ന്​ ഒരാഴ്​ച മാറി നിന്ന​ാലോ ​എ​െൻറ ചെടിക്ക്​ എന്തുപറ്റി എന്ന്​ ആശങ്കപ്പെടുന്നവർക്ക്​ ഇൻഡോർ വാട്ടർ ഗാർഡൻ ഒരുക്കുന്നതാകും കൂടുതൽ യോജിക്കുക. വെള്ളത്തിൽ വേരുകൾ മുളയെടുത്താണ്​ ഇവ വളരുക എന്നതിനാൽ ചെടിച്ചട്ടിയെ അപേക്ഷിച്ച്​ ​വളർച്ചക്കുറവ്​ ഇത്തരം ചെടികൾക്കുള്ള പോരായ്​മയാണ്​. എന്നാൽ, ഇലകളിൽ വളം സ്​പ്രേ ചെയ്​തോ വെള്ളത്തിൽ വളം ചേർത്തോ​​ ഇതിന്​ കുറച്ചൊക്കെ പരിഹാരം കാണാനാകും. അകത്തളങ്ങളിൽ താരമായ ചിലരെ നമുക്കും കൂടെ കൂട്ടിയാലോ.

ഡ്രസീന

ഡ്രസീന മാര്‍ജിനേറ്റ, ഡ്രസീന മസന്‍ജിയാന, ഡ്രസീന ട്രൈ കളര്‍, ഡ്രസീന അര്‍വോറെ, ഡ്രസീന റിഫ്‌ളെക്‌സ, ഡ്രസീന കോംപാക്റ്റ തുടങ്ങി നിരവധി ഇനങ്ങൾ തന്നെയുണ്ട്​ ഇതിന്​. ചെടിച്ചട്ടിയിലെന്നപോലലെ ചില്ലുപാത്രത്തിലും വളർത്താവുന്ന ചെടിയാണിത്​. താപനിലയിൽ വരുന്ന മാറ്റം അധികം ഇഷ്​ടപ്പെടാത്ത ഇനം.



സൂര്യപ്രകാശത്തോടു കൂടുതൽ താൽപര്യമുള്ളയാളായതിനാൽ ഒരു ചായ്​വ്​ എപ്പോഴും കാണും. ചില്ലുപാത്രം തിരിച്ച്​ വെച്ച്​ ഈ അനുസരണക്കേട്​ മാറ്റാം.

ഫിലോഡെൻഡ്രോൺ

അക​ത്തളച്ചെടികളിൽ താരതമ്യേന ഇലകളിൽ വലിപ്പമുള്ള ഇനം. അരേസി കുടുംബത്തിൽപെട്ട ഇവന്​ 400പരം ഉപജാതികളുണ്ട്​. നേരിട്ട്​ സൂര്യപ്രകാശം ഏൽക്കുന്ന സ്​ഥലത്തുനിന്ന്​ ഇവനെ മാറ്റിനിർത്തണം. അങ്ങനെ വന്നാൽ ഇല പച്ചനിറം മാറി മഞ്ഞയാവുകയും പിന്നീട്​ കരിയുകയും ചെയ്യും.


ഇലയുടെ പാതി വശം മഞ്ഞയും മറുപാതി പച്ചയും നിറത്തിലുള്ള ഫിലോഡെൻഡ്രോൺ മിനിമയാണ്​ കൂട്ടത്തിലെ താരം. നാലുലക്ഷത്തിനാണ്​ കഴിഞ്ഞവർഷം ഇവൻ ന്യൂസിലാൻഡിൽ ​േലലത്തിൽപോയത്​.

കോളിയസ്​

കണ്ണാടിച്ചെടി, മാസംമാറി എന്നീ പേരിൽ അറിയപ്പെടുന്ന കോളിയസ്​ ചില്ലുപാത്രത്തിൽ വെള്ളത്തിലും വളർത്താം. ഒരു കാലത്ത്​ മിക്ക വീടുകളിലും കണ്ടുവന്ന കോളിയസ്​ ത​െൻറ പ്രതാപകാലം വീണ്ടെടുത്തുകൊണ്ടിരിക്കുന്ന സമയമാണ​ിപ്പോൾ. കട്ടിയുള്ള ശിഖരങ്ങൾ വെള്ളത്തിൽ ഇട്ട്​ സൂര്യപ്രകാ​ശം കിട്ടുന്ന സ്​ഥലത്തുവെക്കാം.


ജനലിനരികിലോ മറ്റോ വെച്ചാൽ ഇലകൾക്ക്​ നിറം ലഭിക്കും. നന്നായി സൂ​ര്യപ്രകാശത്തിൽ വളരുന്ന ചെടിക്കും അകത്തളങ്ങളിൽ വളരുന്നവക്കും ഇലകളിൽ നിറവ്യത്യാസം കാണും.

സ്​പൈഡർ പ്ലാൻറ്​

സ്‌പൈഡര്‍ പ്ലാൻറ്​ അഥവാ ക്ലോറോഫൈറ്റം കോമോസം വീടുകളില്‍ വളരെ എളുപ്പത്തില്‍ വളരുന്ന ചെടിയാണ്.കാഴ്​ചയിൽ ഇത്തിരിക്കുഞ്ഞനാണെങ്കിലും വീടകങ്ങളിൽ അത്യാവശ്യം വേണ്ട ഒരിനം.


വായുവിനെ ശുദ്ധീകരിക്കാനുള്ള ഇവ​െൻറ കഴിവ്​ കണ്ടറിഞ്ഞ ചെടിപ്രേമികൾ പണ്ടേ തന്നെ ആളെ അ​കത്തേക്ക്​ ക്ഷണിച്ചിരുത്തിയിട്ടുണ്ട്​. പൂന്തോട്ടമുണ്ടാക്കി ഒരു പരിചയവുമില്ലാത്ത തുടക്കക്കാര്‍ക്ക്​ കൈവെക്കാവുന്ന ​ൈഎറ്റം. ഇലകളുടെ അഗ്രഭാഗം ബ്രൗൺ നിറമാകുന്നുണ്ടെങ്കിൽ വളം സ്​പ്രേ ചെയ്​തുകൊടുക്കാം. ഇത്​ ഒട്ടും അധികമാകാതെ നോക്കണം.

പീസ്​ ലില്ലി

പേര്​ പോലെ തന്നെ ആള്​ സമാധാനപ്രിയനാണ്​. വീട്ടിനകത്തും ജോലിഭാരം ഏറെയുള്ള ഓഫിസ്​ മുറികളിലുമെല്ലാം സമാധാനം നിറയ്ക്കാനും പോസിറ്റീവ് എനർജി പകർരാനും ഈ ചെടിക്ക് കഴിയുമെന്നാണ് പറയപ്പെടുന്നത്. തൂവെള്ള നിറത്തിലുള്ള പൂക്കൾ ന​മ്മെ സല്യൂട്ട്​ ചെയ്യുന്നത്​ കണ്ടാൽ ആരിലും സന്തോഷം നിറയുമല്ലോ അല്ലേ.


ചില്ലുപാത്രത്തില്‍ ശുദ്ധജലം നിറച്ച് ഇലകളില്‍ മുട്ടാതെ തണ്ടു മാത്രം മുങ്ങിനില്‍ക്കുന്ന രീതിയില്‍ ചെടി വളര്‍ത്താം. വേര് നന്നായി കഴുകി വൃത്തിയാക്കി വേണം പാത്രത്തിൽ ഇറക്കിവെക്കാൻ. വെള്ളാരംകല്ലുകള്‍ ഇട്ടുകൊടുത്ത് ചെടിയുടെ വേരിന്​ ബലം നല്‍കാം.

സിംഗോണിയം

പച്ച നിറത്തിലും പിങ്ക്​ നിറത്തിലും കാണപ്പെടുന്ന ഇവയുടെ ഇലകൾക്ക്​ നമ്മുടെ ചേമ്പിലയുടെ രൂപമാണ്​. ആരോ ഹെഡ്​ എന്നുകൂടി പേരുണ്ട്​. വെയിലത്ത്​ ഇവയുടെ ഇലകളിൽ നിറമാറ്റം വരാറുണ്ട്​. നേരിട്ട്​ വെയിൽ കൊള്ളുന്ന ഭാഗത്ത്​ ഇവ വെക്കരുത്​. മീഡിയം വെളിച്ചത്തിൽ വളർത്താവുന്നവയാണ്​ പച്ച നിറത്തിലുള്ള സിംഗോണിയം. പച്ച, പിങ്ക്​ എന്നിവക്ക്​ പുറമെ ഇവയുടെ തന്നെ നിറഭേദങ്ങളും ധാരാളമുണ്ട്​.


ഇവക്ക്​ സൂര്യപ്രകാശം നന്നായി ലഭിച്ചാൽ മാത്രമേ അതേ നിറം ലഭിക്കൂ. പക്ഷേ നേരിട്ട്​ സൂര്യപ്രകാശം ഏൽക്കുന്ന ഭാഗത്തുവെക്കാതെയും നോക്കണം. ചില്ലുപാത്രത്തി​െൻറ അടിയിൽ വെള്ളാരം കല്ലുകൾ ഇട്ടുകൊടുത്താൽ ആകർഷണത്തിനൊപ്പം വേരുകൾ ബലവുമാകും.

സ്​നേക്ക്​ പ്ലാൻറ്​

കോളിയസിനെ പോലെ പടിയടച്ച്​ പിണ്ഡം വെച്ചതാണെങ്കിലും തിരികെ വിളിച്ച്​ എല്ലാ ബഹു​മാനത്തോടെയും അകത്തിരുത്തിയ ​ൈഎറ്റം. വെള്ളത്തിൽ ഏറെക്കാലം കേടുകൾ വരാതെ നിന്നോളും. ഇടക്ക്​ വെള്ളമൊന്ന്​ മാറ്റിക്കൊടുത്താൽ മതിയാകും. അകത്തളങ്ങളിലും ഇടനാഴികളിലും മുറികളിലുമെല്ലാം നാലോ അഞ്ചോ ചെടികൾ വെച്ചാൽ വായു ശുദ്ധീകരിക്കാൻ ഇവക്കാകും. സൂര്യപ്രകാശം ഉള്ളിടത്തും ഇല്ലാത്തിടത്തും വെക്കാം.


വെളിച്ചമുള്ളിടത്തും അല്ലാത്തിടത്തും വളരുന്ന ഇലകൾക്ക്​ നിറവ്യത്യാസം കാണുമെന്ന്​ മാത്രം. പാമ്പിനോട്​ സാദൃശ്യമുള്ള രൂപമായതിനാലാണ്​ സ്​നേക്ക്​ പ്ലാൻറ്​ എന്ന പേരുവരാൻ കാരണം. ഇലകൾ വെള്ളത്തിലോ മണ്ണിലോ ഇട്ടുവെച്ച്​ പുതിയ തൈകൾ ഉൽപാദിപ്പിക്കാം.

ലക്കി ബാംബൂ

അകത്തളച്ചെടികളിൽ ഏ​െറ ആരാധകരുള്ള ഇനം. കാലങ്ങളോളം വെള്ളത്തിൽ തന്നെ വളരുന്നവ. ഇന്‍ഡോര്‍ പ്ലാൻറായി എറ്റവും കൂടുതല്‍ ആളുകള്‍ വീടുകളിലും ഓഫീസിലും വളര്‍ത്തുന്നു. മങ്ങിയ പ്രകാശമുള്ള സ്ഥലത്താണ് നന്നായി വളരുക. അകത്തളങ്ങളിൽ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാത്ത എന്നാൽ വെളിച്ചമുള്ള സ്ഥലത്തായിരിക്കണം സ്​ഥാനം. രണ്ടാഴ്​ച കൂടു​​​േമ്പാൾ ചില്ലുപത്രത്തിലെ വെള്ളം മാറ്റണം.



ചെടി വളരുന്നതിനനുസരിച്ച് വെള്ളത്തി​െൻറ അളവും വര്‍ധിപ്പിക്കണം. തണ്ടി​െൻറ കൂടുതൽ ഭാഗങ്ങളും പാത്രത്തിൽ നിന്ന്​ പുറത്തായിവേണം വളർത്താൻ. ഇലകൾ വെള്ളത്തിൽ തട്ടാതെ നടുക. വീട്ടിലും ഓഫീസിലും ഭാഗ്യവും ഐശ്വര്യവും കൊണ്ടുവരുന്ന ചെടിയായാണ്‌ ലക്കി ബാംബൂവിനെ പലരും കാണുന്നത്​.

മണി പ്ലാൻറ്​

വളരാന്‍ സൂര്യപ്രകാശത്തി​െൻറ ആവശ്യമില്ലാത്ത മണി പ്ലാൻറ്​ മണ്ണിലും വെള്ളത്തിലും ഒരുപോലെ വളർത്താം. അന്തരീക്ഷത്തി​െല കാര്‍ബണ്‍ഡൈ ഓക്‌സൈഡിനെ കൂടുതലായി വലിച്ചെടുക്കുകയും ഓക്‌സിജന്‍ ധാരാളം പുറത്തുവിടുകയും ചെയ്യുന്നതിനാൽ വീട്ടിനകത്ത്​ ഏറെ ശുദ്ധവായു ലഭ്യമാക്കാൻ ഇതിന്​ കഴിയും.



ഫെങ്ഷൂയി വിശ്വാസമുള്ളവർ വളരെയധികം പ്രാധാന്യം നൽകുന്ന ചെടിയാണിത്. ഇതി​െൻറ പ്രധാന പ്രത്യേകതയായി പറയുന്നത് ധനം കൊണ്ടുവരുമെന്നതാണ്. എന്നാൽ, ഇതിന്​ ശാസ്​ത്രീയമായി യാതൊരു അടിത്തറയുമില്ല. ഡെവിൾസ് വൈൻ, ഡെവിൾസ് ഐവി, ഗോൾഡൻ പോത്തോസ്, മാർബിൾ പോത്തോസ്​, ഹണ്ടേർസ് റോബ് തുടങ്ങി വിവിധ ഇനം മണി പ്ലാൻറ്​ വീട്ടകങ്ങൾ കീഴടക്കി കഴിഞ്ഞു.

പെന്നിവർട്ട്​

വീടിനകത്തും പുറത്തും ഒരുപോലെ വളർത്താൻ കഴിയുന്ന ചെടി. ചെറിയ തണ്ടിൽ കുട പോലെ വിരിഞ്ഞുനിൽക്കുന്ന ഇലകൾ ഉള്ളതിനാൽ അംബ്രല്ല പെന്നിവർട്ട്​ എന്നും ​വിളി​പ്പേരുണ്ട്​. ധാരാളം വെള്ളം ആവശ്യമുള്ള ചെടിയായതിനാൽ ചതുപ്പുപോലെ വെള്ളം കെട്ടിനിൽക്കുന്ന പ്രദേശത്ത്​ നന്നായി വളരും.


സൗത്ത്​-നോർത്ത്​ അമേരിക്കക്കാരനാണെങ്കിലും കേരളത്തിലെ കാലാവസ്​ഥക്ക്​ ഏറെ അനുയോജ്യം. നേരിട്ട്​ സൂര്യപ്രകാശം ഏ​ൽ​ക്കാത്ത സ്​ഥലത്ത്​ വെച്ചാൽ മികച്ച രീതിയിൽ വളരും. വെള്ളം ധാരാളം വേണമെന്നതിനാൽ അക്വേറിയത്തിലും ഇവയെ വളർത്താം.

ഇക്കാര്യം ശ്രദ്ധിക്കാം

രണ്ട്​ ഇഞ്ച്​ എങ്കിലും വെള്ളം നിറക്കാവുന്ന ചില്ലു കുപ്പി ഉപയോഗിക്കണം
ക്ലോറിൻ അടങ്ങിയ വെള്ളം ഒഴിവാക്കുക
ഉ​​പയോഗിക്കുന്ന കുപ്പിയും ഇതിൽ അലങ്കാരത്തിനായി ഇടുന്ന കല്ലുകളും മറ്റും നന്നായി കഴുകുക
വെള്ളത്തിൽ കമ്പുകൾ മാത്രമായി, ഇല തട്ടാത്ത രീതിയിൽ ചെടി വെക്കുക​​
പാത്രത്തിന്​ അനുസൃതമായ വലിപ്പമുള്ള ചെടി തിരഞ്ഞെടുക്കുക
തെരഞ്ഞെടുത്ത ചെടി പാത്രത്തിൽ നിർത്താൻ പ്രയാസമാണെങ്കിൽ ഭംഗിയുള്ള കല്ലുകൾ ഇട്ട്​ വേരിന്​ ബലം നൽകാം
വെളിച്ചം വേണ്ടവയും ഇല്ലാത്തവയും അതിനനുയോജ്യമായ ഇടത്ത്​ വെക്കുക.
വേരുകൾ വരാൻ താമസം നേരിട്ടാൽ മണ്ണടങ്ങിയ മിശ്രിതത്തിൽ വെച്ച്​ വേര്​ കിളിർപ്പിച്ച ശേഷം മണ്ണ്​ നീക്കി ചില്ലുപാത്രത്തിൽ വെക്കാം
കഴിവതും ആഴ്​ചയിൽ ഒരിക്കൽ വെള്ളം മാറ്റാൻ മറക്കരുത്​.
വെള്ളം മാറ്റാത്തപക്ഷം ചെടി നശിക്കാനും ​െകാതുക്​ മുട്ടയിടാനും കാരണമാവും
വലിയ ​പോട്ടുകളിൽ അകത്തളച്ചെടികൾ വളർത്തുന്നവർക്ക്​ കൊതുക്​ ശല്യം അകറ്റാനായി ഗപ്പി മത്സ്യങ്ങളെ ഇതിൽ വളർത്താം
ചെടിയുടെ വളർച്ചക്കായി മുട്ട പുഴുങ്ങിയ (ഉപ്പു ചേർക്കാതെ) വെള്ളം ഒഴിക്കാം
മുട്ട തോട്​ ഉണക്കി പൊടിച്ച്​ ഇത്​ മൂന്ന്​ ദിവസം ​െവള്ളത്തിലിട്ട​ ശേഷം ഈ വെള്ളം നൽകിയാലും നല്ല വളർച്ചയുണ്ടാകും
ചില്ലുപാ​ത്രത്തിൽ പലനിറങ്ങളിലുള്ള വെള്ളാരംകല്ലുകൾ ഇടുന്നത്​ ആകർഷകമാണെങ്കിലും ഇത്​ കുടുതലാകാതിരിക്കാൻ ശ്രദ്ധിക്കണം


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indoorwater plants
News Summary - indoor water plants madhyamam griham
Next Story