മടക്കിവെച്ച വസ്ത്രങ്ങളുടെ അവസ്ഥയറിയാമോ? അലമാര വൃത്തിയായി സൂക്ഷിക്കാൻ ചില പൊടിക്കൈകൾ
text_fieldsഎല്ലാവരുടെയും പ്രിയപ്പെട്ട വസ്ത്രങ്ങെളാക്കെയും ഇപ്പോൾ അലമാരകളിൽ വിശ്രമത്തിലായിരിക്കും. ആഘോഷങ്ങൾക്കും വിശേഷ അവസരങ്ങൾക്കും മറ്റും ധരിക്കാൻ കരുതി വെച്ച ആ വസ്ത്രങ്ങൾക്കൊന്നും ഇപ്പോൾ വെളിച്ചം കാണാൻ ഭാഗ്യമില്ലല്ലോ. കോവിഡ് കാലത്ത് ജോലി പോലും വീട്ടിൽ നിന്നായതോടെ, ദിവസങ്ങളും ആഴ്ചകളും മാസങ്ങളും കടന്ന് വിശ്രമം നീളുന്ന ആ വസ്ത്രങ്ങളുടെ അവസ്ഥ എന്താണെന്ന് ഒന്ന് എടുത്ത് നോക്കുന്നത് നല്ലതാണ്. മറ്റൊന്നുകൊണ്ടുമല്ല, ഇത് മഴക്കാലമാണ്. കാത്തുസൂക്ഷിച്ച ആ വസ്ത്രങ്ങളും ലെതർ ചെരിപ്പുകളും ഷൂവുമൊക്കെ പൂപ്പൽ പട്ടാളം കീഴടക്കാൻ സാധ്യതയേറെയാണ്.
ഇഷ്ടപ്പെട്ട വസ്ത്രങ്ങളും മറ്റുമൊക്കെ അങ്ങനെയൊരു ഭാഗ്യ പരീക്ഷണത്തിന് വിട്ടുകൊടുക്കാതിരിക്കാൻ ചില പൊടിക്കൈകളുണ്ട്. ഒന്ന് മനസ് വെച്ചാൽ, അലമാരയിൽ സൂക്ഷിച്ച വസ്ത്രങ്ങളൊക്കെയും കൊതിതീരും വരെ ധരിച്ച് നടക്കാം.
അലമാരയിൽ വസ്ത്രങ്ങൾ വെക്കുന്നതിന് മുമ്പ് പേപ്പർ വിരിക്കുന്നത് ഇൗർപ്പം കുറയാൻ ഉപകരിക്കും. അടച്ച സ്ഥലത്തിനുള്ളിലെ ഈർപ്പം പേപ്പർ നിയന്ത്രിക്കും.
വാർഡ്രോബിൽ അൽപം ഉപ്പ് പൊതിഞ്ഞ് വെക്കുന്നതും ഈർപ്പം നിയന്ത്രിക്കാൻ നല്ലതാണ്.
മസ്ലിൻ ബാഗിലോ മറ്റോ കുറച്ച് കർപ്പൂരം നിറച്ച് അലമാരയിൽ വെച്ചാൽ ഈർപ്പം കുറക്കുന്നതിനൊപ്പം വസ്ത്രങ്ങളുടെ ദുർഗന്ധം ഇല്ലാതാക്കാനും സഹായിക്കും.
വാർഡ്രോബിെൻറ ഏെതങ്കിലുമൊരു ഭാഗത്ത് അൽപം ഉണങ്ങിയ വേപ്പില ഇട്ടാൽ വസ്ത്രങ്ങളുടെ പുതുമ നിലനിർത്താനും പൂപ്പൽ പടരുന്നത് ഒഴിവാക്കാനുമാകും.
വസ്ത്രങ്ങൾക്കിടയിൽ നാഫ്തലീൻ ബാളുകൾ വെക്കുന്നത് കൂറ പോലുള്ള ജീവികളെ അലമാരയിൽ നിന്ന് അകറ്റാൻ സഹായകരമാണ്.
പൂപ്പൽ വളരുന്നത് എങ്ങനെ ഒഴിവാക്കാം
വായുവിലെ ഈർപ്പം, വായുസഞ്ചാരത്തിെൻറ കുറവ് എന്നിവ കാരണം വളരുന്ന ഒരു ഫംഗസാണ് വസ്ത്രങ്ങളിൽ കാണുന്ന പൂപ്പൽ. ഇൗ രണ്ട് കാരണങ്ങളും ഒഴിവാക്കാനായാൽ പൂപ്പലും ഒഴിവാക്കാം.
അലമാര പുറം ചുമരിനോട് ചേർന്ന് നിൽക്കുന്നത് ഒഴിവാക്കുന്നത് ഈർപ്പം കുറക്കാനുള്ള ഒരു വഴിയാണ്. മറ്റേതെങ്കിലും ചുമരിനോട് ചേർത്തിടുകയോ ചുമരിനും അലമാരക്കും ഇടയിൽ അൽപം സ്ഥലം വിടുകയോ ചെയ്യാം.
സമീപഭാവിയിൽ ധരിക്കാൻ ആഗ്രഹിക്കാത്ത വസ്ത്രങ്ങൾ സൂക്ഷിക്കുേമ്പാൾ പൂർണമായും ഉണങ്ങിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. ശേഷം വായു കടക്കാത്ത വിധം പൊതിഞ്ഞ് സൂക്ഷിച്ചാൽ പൂപ്പൽ പിടിക്കുന്നതിൽ നിന്ന് രക്ഷപ്പെടാം.
അലമാരയിൽ വളരെക്കാലമായി അടുക്കി വെച്ച വസ്ത്രങ്ങളിൽ പൂപ്പൽ വളരും. വസ്ത്രങ്ങൾ എല്ലായ്പ്പോഴും ഉണങ്ങിയതാണെന്ന് ഉറപ്പാക്കുക. കഴിയുമെങ്കിൽ, അലമാരയിൽ അടുക്കി വെക്കുന്നതിന് മുമ്പായി വസ്ത്രങ്ങൾ വെയിലത്ത് ഉണക്കണം. ഡ്രൈയറിൽ ഉണക്കിയതിന് ശേഷവും ഇങ്ങനെ വെയിലത്ത് ഉണക്കുന്നത് ഇൗർപ്പാംശം ഇല്ലാതാക്കാൻ നല്ലതാണ്.
അലമാരയിൽ സൂക്ഷിച്ച വസ്ത്രങ്ങൾ ഇടക്കൊന്ന് എടുത്ത് പരിശോധിക്കുന്നതും ഇനി ധരിക്കാൻ സാധ്യതയില്ലെന്ന് കരുതുന്നവ ഒഴിവാക്കുന്നതും നല്ലതാണ്. എറെ കാലമായി അനങ്ങാതെയിരിക്കുന്ന വസ്ത്രങ്ങളിൽ, മഴക്കാലം പോലുള്ള സന്ദർഭങ്ങളിൽ ഇൗർപ്പം വരാനും പൂപ്പൽ വളരാനുമുള്ള സാധ്യതയേറെയാണ്. മറ്റു വസത്രങ്ങളെ കൂടി ആ പൂപ്പൽ പിന്നീട് നശിപ്പിക്കുകയും ചെയ്യും.
ഷൂവും ബാഗും സൂക്ഷിച്ചില്ലെങ്കിൽ മഴക്കാലം പണിതരും
മഴക്കാലത്ത് െലതർ ചെരിപ്പുകളും ഷൂവുകളും ബാഗുകളുമൊക്കെ നാശമാകാൻ ചെറിയ ഒരശ്രദ്ധ മതി. ഷൂസും ബാഗുകളുമൊക്കെ സൂക്ഷിച്ച് വെച്ച സ്ഥലം ഈർപ്പ രഹിതമായിരിക്കണം. വാക്സ് പോളിഷ് അല്ലെങ്കിൽ ഡസ്റ്റർ ബ്രഷ് ഉപയോഗിച്ച് അവയെ വൃത്തിയാക്കി നേർത്ത തുണി സഞ്ചികളിൽ പൊതിഞ്ഞ് വെക്കുന്നതാണ് നല്ലത്.
സിലിക്ക ജെൽ പാക്കറ്റുകൾ ഷൂസിലും ബാഗിലും ഇട്ട ശേഷം തുണിയിൽ പൊതിഞ്ഞ് വെക്കുന്നതാണ് നല്ലത്. സിലിക്ക ജെൽ ഈർപ്പവും ദുർഗന്ധവും ആഗിരണം ചെയ്യും.
പ്ലാസ്റ്റിക് ബാഗുകൾ അകത്തുള്ള ഈർപ്പം പുറത്ത് വിടാതെ സൂക്ഷിക്കുന്നതിനാൽ ലെതറിനെ നശിപ്പിക്കും. അതിനാൽ, ലെതർ വസ്തുക്കൾ നന്നായി ഉണങ്ങിയ അവസ്ഥയിലല്ലെങ്കിൽ തുണി സഞ്ചിയിൽ തന്നെ സൂക്ഷിക്കുന്നതാണ് നല്ലത്.
ഷൂസ് സൂക്ഷിക്കുന്ന അറയിൽ കർപ്പൂരം, നഫ്താലിൻ, ഉപ്പ് എന്നിവ െവക്കുന്നത് നല്ലതാണ്.
ഷൂസും ബാഗുകളും ഉണക്കാൻ ഹെയർ ഡ്രയർ ഉപയോഗിക്കാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.