ഈ എട്ടിനം ചെടികൾ വളർത്തൂ... വീടകം ഊർജത്താൽ നിറക്കൂ...
text_fieldsനിങ്ങൾ എപ്പോഴെങ്കിലും ഒരു സ്ഥലത്തേക്ക് കടന്ന് കുടുങ്ങിപ്പോയതായി തോന്നിയിട്ടുണ്ടോ? വായുവിന് ഭാരമുള്ളതുപോലെയും...?
ഒരു വീട് സ്തംഭനാവസ്ഥയിലാണെന്ന് തോന്നുമ്പോൾ, അത് പലപ്പോഴും നിലച്ച ഊർജ്ജത്തിന്റെ പ്രതിഫലനമാണ്. വളരെക്കാലമായി തടയണയാൽ കെട്ടിക്കിടക്കുന്ന ഒരു നദി പോലെ. എന്നാൽ, അകത്തേക്ക് കാലെടുത്തുവെക്കുന്ന നിമിഷം നിങ്ങളെ പ്രചോദിപ്പിക്കാൻ മനുഷ്യരെ പോലെ ചെടികൾക്കുമാവും എന്നത് അറിയുമോ? വരണ്ട ഭൂപ്രകൃതിയിലേക്ക് ഒഴുകുന്ന ശുദ്ധജലം ജീവൻ പുനഃസ്ഥാപിക്കുന്നതുപോലെ, സസ്യങ്ങൾക്ക് നിങ്ങളുടെ വീടിന് ചൈതന്യവും ചലനവും പകരാൻ കഴിയും.
സസ്യങ്ങൾ വെറും അലങ്കാരമല്ല. അവ പ്രകൃതിയുടെ ജീവസ്സുറ്റതും ശ്വസിപ്പിക്കുന്നതുമായ ശക്തികളാണ്. അവ വായുവിനെ ശുദ്ധീകരിക്കുകയും ആത്മാവിനെ ഉയർത്തുകയും നിങ്ങളുടെ സ്ഥലത്തെ സൗമ്യമായി സന്തുലിതാവസ്ഥയിലേക്ക് തിരികെ കൊണ്ടുവരികയും ചെയ്യുന്നു. ഇവയിൽ സവിശേഷമായ ഊർജ ദായിനികൾ ഉണ്ട്. അവയെക്കുറിച്ചുള്ള ഒരു ഗൈഡ് ഇതാ.
അരേക്കാ പാം
വീട്ടിനകത്തെ ശ്വാസംമുട്ടൽ ഇല്ലാതാക്കാൻ ‘അരേക്ക പാം’ ഉറ്റ ചങ്ങാതിയാണ്. തൂവൽ പോലെ ഇലകൾ ഉള്ള ഈ ചെടി അത്ര മനോഹരമായി തോന്നില്ലെങ്കിലും ഇത് വായുവിനെ സജീവമായി ശുദ്ധീകരിക്കുകയും ബെൻസീൻ, ഫോർമാൽഡിഹൈഡ് പോലുള്ള വിഷവസ്തുക്കളെ നീക്കം ചെയ്യുകയും ചെയ്യുന്നു. തുറന്ന മനസ്സും ചലനവും പ്രോത്സാഹിപ്പിക്കുന്നതിലൂടെ പോസിറ്റീവ് എനർജി ഉൽപാദിപ്പിക്കാനുള്ള കഴിവിനാൽ ഈ കുഞ്ഞൻ പനകൾ അറിയപ്പെടുന്നു. ജനാലകൾക്കരികിലോ നിങ്ങളുടെ സ്വീകരണമുറിയുടെ കോണുകളിലോ വെക്കുക. അങ്ങനെയത് അവിടെ ഉടനീളം പുതിയ ഊർജം പരത്തും.
സ്നേക്ക് പ്ലാന്റ്
നിങ്ങളുടെ വീട് അലസമായി തോന്നുകയോ ഉറക്കക്കുറവ് അനുഭവപ്പെടുകയോ ആണെങ്കിൽ, സ്നേക്ക് പ്ലാന്റ് ഒരു സഖ്യ കക്ഷിയായിരിക്കും. പകൽ സമയത്ത് ഓക്സിജൻ പുറത്തുവിടുന്ന മിക്ക സസ്യങ്ങളിൽ നിന്നും വ്യത്യസ്തമായി, സ്നേക്ക് പ്ലാന്റ് രാത്രിയിൽ അതിന്റെ ജോലി ചെയ്യുന്നു. ഉറങ്ങുന്ന നേരത്ത് വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നു. കിടപ്പുമുറിയിലോ അല്ലെങ്കിൽ മങ്ങിയ വെളിച്ചമുള്ള ഏതെങ്കിലും കോണിലോ ഇത് സൂക്ഷിക്കുക.
പീസ് ലില്ലി
നിങ്ങളുടെ വീട് സമ്മർദ്ദം, ദുഃഖം അല്ലെങ്കിൽ വൈകാരിക ക്ഷീണം എന്നിവയാൽ നിറഞ്ഞതാണെങ്കിൽ അതിനെ ലഘൂകരിക്കുന്ന സസ്യമാണ് പീസ് ലില്ലി. പൂപ്പൽ, ഫോർമാൽഡിഹൈഡ് തുടങ്ങിയ വിഷവസ്തുക്കളെ നീക്കി വായു ശുദ്ധീകരിക്കുന്നതിന് ഇത് ഉത്തമം. അതിനാലിത് സമാധാനം, പുതുമ, ആത്മീയ ശാന്തി എന്നിവയുടെ പ്രതീകമാവുന്നു. ഏകോപനവും വിശ്രമവും പ്രോത്സാഹിപ്പിക്കുന്നതിന് നിങ്ങളുടെ ജോലിസ്ഥലത്തിനടുത്തോ കിടക്കരികിലോ അല്ലെങ്കിൽ പൊതു ഇടങ്ങളിലോ ഇത് സ്ഥാപിക്കാം.
ലാവെൻഡർ
പിരിമുറുക്കം, അസ്വസ്ഥത, അല്ലെങ്കിൽ അമിത ചിന്ത എന്നിവ നിങ്ങളുടെ വീട്ടിൽ ആധിപത്യം പുലർത്തുന്നുവെങ്കിൽ ലാവെൻഡർ അത്യാവശ്യമാണ്. വിശ്രമവും സ്ഥിരതയും പ്രോത്സാഹിപ്പിക്കുന്നതിന് ഈ ചെടി നൂറ്റാണ്ടുകളായി ഉപയോഗിച്ചുവരുന്നു. കോർട്ടിസോളിന്റെ അളവ് കുറക്കുന്നതിനും ഉത്കണ്ഠ ലഘൂകരിക്കുന്നതിനും വിശ്രമകരമായ ഉറക്കം പ്രോത്സാഹിപ്പിക്കുന്നതിനും ഇതിന്റെ സുഗന്ധം തെളിയിക്കപ്പെട്ടിട്ടുണ്ട്. ശാന്തതയെ ക്ഷണിക്കുന്നതിന് കിടപ്പുമുറിയിലോ, നിങ്ങളുടെ ജോലിസ്ഥല മേശയിലോ, വാതിലുകൾക്ക് സമീപമോ സൂക്ഷിക്കുന്നതാണ് നല്ലത്.
ബേസിൽ
ഇത് ഭക്ഷണത്തിനായും ഉപയോഗിക്കുന്ന ഒരിനം ഇല വർഗമാണ്. എന്നാൽ, അതിനു മാത്രമുള്ളതല്ല. ബേസിൽ. പല സംസ്കാരങ്ങളിലും നെഗറ്റീവ് എനർജി അകറ്റുകയും സമൃദ്ധിയെ ആകർഷിക്കുകയും ചെയ്യുന്ന ഒരു ‘പുണ്യ’ സസ്യമായി കണക്കാക്കപ്പെടുന്നു. ഇതിന്റെ സുഗന്ധം സമ്മർദ്ദവും ഉത്കണ്ഠയും കുറക്കുമെന്നും, പുതിയൊരു തുടക്കം ആവശ്യമുള്ള ഒരു വീടിന് അനുയോജ്യമാണെന്നും പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഭാഗ്യവും പുതിയ ഊർജവും ക്ഷണിക്കാൻ അടുക്കളയിലോ പ്രവേശന കവാടത്തിനരികിലോ ഇത് വളർത്താം.
റോസ്മേരി
വീട്ടിൽ മൂടിക്കെട്ടിയ അന്തരീക്ഷമോ പ്രചോദനമില്ലായ്മയോ അനുഭവപ്പെടുന്നുണ്ടെങ്കിൽ റോസ്മേരി ഒരു മറുമരുന്ന് ആകാം. ഇത് ഓർമശക്തിയെ ശക്തിപ്പെടുത്തുമെന്ന് പുരാതന നാഗരികതകൾ വിശ്വസിച്ചിരുന്നു. ആധുനിക പഠനങ്ങൾ അതിനെ പിന്തുണക്കുന്നു. റോസ്മേരിയുടെ സുഗന്ധം ശ്രദ്ധയും മാനസിക ഉൻമേഷം വർധിപ്പിക്കുകയും അതിന്റെ ആന്റിമൈക്രോബയൽ ഗുണങ്ങൾ വായുവിനെ ശുദ്ധീകരിക്കുകയും ചെയ്യുന്നു. ഇത് ഒരു സംരക്ഷണ സസ്യം എന്നും അറിയപ്പെടുന്നു. അതിനാൽ നെഗറ്റീവ് എനർജി അകറ്റി നിർത്താനുള്ള ഒരു മികച്ച മാർഗമാണ്. ശ്രദ്ധയും സർഗാത്മകതയും വർധിപ്പിക്കുന്നതിന് നിങ്ങളുടെ പഠനമേശക്കടുത്തോ അടുക്കളയിലോ വളർത്താം.
ജേഡ് പ്ലാന്റ്
‘മണി പ്ലാന്റ്’ എന്നറിയപ്പെടുന്ന ജേഡ്, സമൃദ്ധിയെയും ചൈതന്യത്തെയും അടയാളപ്പെടുത്തുന്നു. അതിന്റെ തടിച്ച, തിളങ്ങുന്ന ഇലകൾ വളർച്ചയുടെയും സഹിഷ്ണുതയുടെയും ഊർജ്ജം പ്രസരിപ്പിക്കുന്നു. സ്തംഭനാവസ്ഥയിലുള്ള വീടിനെ പ്രവർത്തനത്തിന്റെയും സർഗാത്മകതയുടെയും സ്ഥലത്തേക്ക് മാറ്റുന്നതിന് ഈ ചെടി അനുയോജ്യമാണ്. പോസിറ്റീവ് എനർജി പ്രവാഹം വർധിപ്പിക്കുന്നതിന് ഓഫിസിലോ ജനാലകൾക്കടുത്തോ വെക്കുക.
ഗോൾഡൻ പോത്തോസ്
മരിക്കാൻ വിസമ്മതിക്കുന്ന ഒരു ചെടിയുണ്ടെങ്കിൽ അത് ഗോൾഡൻ പോത്തോസ് ആണ്. ഈ വള്ളിച്ചെടി ഏത് അവസ്ഥയിലും തഴച്ചുവളരുന്നു. പ്രതിരോധശേഷിയുടെ തികഞ്ഞ പ്രതീകമാണ്. ദിനചര്യകളിൽ കുടുങ്ങിപ്പോയതായി തോന്നുകയോ അലസതയാൽ ഭാരപ്പെടുകയോ ചെയ്താൽ, ഈ ചെടിയുടെ നിരന്തരം വളരുന്ന സ്വഭാവം ചലനം എല്ലായ്പോഴും നവ ഉൗർജം പകരും. ഷെൽഫുകളിൽ നിന്നോ, പടിക്കെട്ടുകൾക്ക് സമീപമോ, മറന്നുപോയ കോണുകളിലോ ഇത് തൂക്കിയിടുക.
എന്നാൽ, നിശ്ചലമായ ഒരു വീടിനെ ചലനാത്മകമാക്കുന്നത് സസ്യങ്ങൾ വളർത്തുന്നതിലൂടെ മാത്രമല്ലെന്നുകൂടി തിരിച്ചറിയുക. മറിച്ച് ചലനം, വെളിച്ചം, ജീവൻ എന്നിവ തിരികെ വരാൻ അനുവദിക്കുന്നതിലൂടെയും കൂടിയാണ്. ജനാലകൾ തുറക്കുക, അലങ്കോലങ്ങൾ നീക്കം ചെയ്യുക എന്നിട്ട് നിങ്ങളുടെ സ്ഥലത്തിന് ഒരു പുതിയ തുടക്കം നൽകുക. ധൂപം പുകക്കൽ, മൃദുവായ സംഗീതം തുടങ്ങിയ ചെറിയ മാറ്റങ്ങൾക്കൊപ്പം സസ്യങ്ങളെ ജോടിയാക്കുന്നത് വീടകത്തെ ഊർജ്ജം ഇരട്ടിപ്പിക്കും. അത് നിങ്ങൾക്ക് വീണ്ടും അഭിവൃദ്ധി പ്രാപിക്കാനുള്ള ഒരു സ്ഥലമാക്കി വീടിനെ മാറ്റും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.