ഗാർഡൻ മനോഹരമാക്കാൻ ആൻതിറിനം മജൂസ്
text_fieldsആൻതിറിനം മജൂസ് ഒരു സീസണൽ പ്ലാന്‍റ് ആണ്. ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിലാണ് ഇവയിൽ പൂക്കൾ ഉണ്ടാകുന്നത്. അതിമനോഹരമാണ് വെയുടെ പൂക്കൾ. ഇത് സ്നാപ് ഡ്രാഗൺ, ഡോഗ് ഫ്ലവർ എന്നും അറിയപ്പെടുന്നുണ്ട്. വളരാൻ അധിക സൂര്യ പ്രകാശം വേണ്ടതില്ല. സ്റ്റെം കട്ട് ചെയ്ത് കളിർപ്പിക്കാൻ പറ്റുന്നതുമല്ല. വിത്തുകൾ പാകിതന്നെ കിളിർപ്പിക്കണം. ചെടി പ്രൂൺ ചെയ്താൽ നന്നായിട്ട് ബ്രാഞ്ചുകൾ വരും.
നല്ല ഡ്രൈനേജുള്ള പോട്ടിലാണ് നടേണ്ടത്. ചകിരിച്ചോർ, ഗാർഡൻ സോയിൽ, ചാണക പൊടി എന്നിവ മിക്സ് ചെയ്ത് യോജിപ്പിക്കുക. ഈ പൂക്കൾ ഗാർഡൻ മനോഹരമാക്കുന്ന ഘടകമാണ്. ലവേൻഡർ, റെഡ്, ഓറഞ്ച്, പിങ്ക്, യെല്ലോ, വൈറ്റ് എന്നീ നിറങ്ങളിൽ പൂക്കളുണ്ടാകും. പൂക്കൾക്ക് ഭംഗിയുള്ളതിനാൽ കട്ഫ്ലവറായും ഉപയോഗിക്കുന്നുണ്ട്.
സ്‌നാപ്പ് ഡ്രാഗൺ എന്ന പേര് ലഭിക്കാൻ കാരണം, പൂവിന്റെ വായ ഒരു വ്യാളിയുടെ വായ പോലെ തുറക്കുന്നതിനാലാണ്. പൂക്കൾ ഒരു സ്പൈക് പോക് വന്നതിനു ശേഷമാണ് ഉണ്ടാകുന്നത്. കുട്ടികൾ ഇതിന്‍റെ പൂക്കൾ കൊണ്ട് കളിക്കാറുണ്ട്. പൂവ് തുറന്ന് അത് അടയുന്നത് കാണാൻ അവർ ഇഷ്ടപ്പെടുന്നതിനാലാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.