ലൈറ്റ് പില്ലർ കൊളോകാസിയ
text_fieldsകൊളോകാസിയ ഇനത്തിൽപ്പെട്ട ഒരു ചെടിയാണ് ലൈറ്റ് പില്ലർ കൊളോകാസിയ. ആനയുടെ ചെവി പോലെ വലിപ്പമുള്ള ഇലകളാണിതിന്. ഈ ഇല യുടെ നിറവും ആകർഷണീയമാണ്. ഹൃദയത്തിന്‍റെ രൂപത്തിലുള്ളതാണ് ഇലകൾ. മൂന്നു കളറുകൾ ചേരുന്നതാണ് ഇല. ക്രീമി മഞ്ഞ, കടുത്ത പച്ച, വൈബ്രന്‍റ് പിങ്ക് എന്നീ കളറിലാണുണ്ടാവുക. ഇവ കാണാനും മനോഹരമാണ്. നാലടി വരെ പൊക്കം വെക്കുന്ന ചെടിയാണിത്. മൂന്നടി വരെ വണ്ണം വെക്കും.
ചതുപ്പ് സ്ഥലങ്ങളിലാണ് കൊളോകാസിയ കൂടുതൽ കാണാറ്. ഒരു സെമി അക്വാട്ടിക്ചെടിയാണ്. ഇതിന്‍റെ വളർച്ച അധിവേഗത്തിലാണ്. ഈർപ്പം ഇഷ്ടപെടുന്ന ചെടിയാണ്. നേരിട്ടുള്ള സൂര്യപ്രകാശം ആവശ്യമില്ല. പോട്ടിങ് മിക്സ്, ഗാർഡൻ സോയിൽ, ഓർഗാനിക് കമ്പോസ്റ്റ്, മണൽ, പെറിലൈറ്റ്. ഈർപ്പം ഇഷ്ടമുള്ളത് കൊണ്ട് തന്നെ വെള്ളവും നന്നായി വേണം. മണലും പെർളിടെ ഉള്ളത് കൊണ്ട് വെള്ളം കെട്ടിനിൽക്കില്ല.
ഇതിന്‍റെ ട്യൂബ് എടുത്ത് നമുക്ക് പ്രോപഗേഷൻ നടത്താം. വസന്തകാലത്താണ് പ്രോപഗേഷന് നല്ലത്. ഓരോ ഡിവൈഡ് ചെയ്ത ട്യൂബുകളിൽ ഗ്രോത്ത് പോയിന്‍റ് കാണും. അത് നോക്കി എടുത്തിട്ട് നല്ല ഡ്രെയിനേജ് ഉള്ള പോട്ട് നോക്കി എടുത്ത് നടാം. ആദ്യ ആഴ്ച വെള്ളം സ്പ്രേ ചെയ്താൽ മതി. അത് ചീഞ്ഞു പോകാതിരിക്കാൻ സഹായിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.