നസീറയുടെ വീടിെൻറ അഴകാണ് പാഴ്വസ്തുക്കൾ; മറ്റുള്ളവർക്ക് പാഠപുസ്തകവും
text_fieldsകുമ്പള (കാസർകോട്): ജീവിതത്തിെൻറ നിഘണ്ടുവിൽ നസീറക്ക് 'പാഴ്വസ്തു' എന്ന ഒന്നില്ല. പത്താം ക്ലാസുകാരിയുടെ വീടുതന്നെ ഇത് സമർഥിക്കുന്നു. മാതാപിതാക്കൾക്കുവേണ്ടി ത്യജിച്ച കലയും സാഹിത്യവും വിദ്യാഭ്യാസവും എല്ലാം നസീറ തിരിച്ചുപിടിച്ചിരിക്കുന്നു, ഉദ്യാന നിർമിതിയിലൂടെ. വീട്ടിനകത്തും പുറത്തും കുമിഞ്ഞുകൂടിയേക്കാവുന്ന പാഴ്വസ്തുക്കൾ നസീറയുടെ വീടിെൻറ അഴകും മറ്റുള്ളവർക്കുള്ള പാഠപുസ്തകവുമായി മാറി. ഇന്ന് നസീറയുടെ വീട് പൂങ്കാവനമാണ്.
പത്താം ക്ലാസുവരെ നന്നായി പഠിച്ചിരുന്ന നസീറ പത്ത് പാസായി പ്രീഡിഗ്രിക്കു ചേർന്നപ്പോൾ പിതാവിന് അസുഖമായി. പഠനം തുടരാൻ സാധിച്ചില്ല. പിന്നാലെ കുടുംബത്തിെൻറ ഉത്തരവാദിത്തങ്ങൾ. പാട്ടും കരകൗശല വസ്തുക്കളുടെ നിർമാണവുമൊക്കെയായി സമ്മാനങ്ങൾ വാങ്ങിക്കൂട്ടിയ വിദ്യാർഥിനിയുടെ കല അവിടെ അസ്തമിക്കുകയായിരുന്നു. മൂന്നര വർഷം മുമ്പ് മാതാവ് മരിച്ചു. പിന്നീടാണ് ഉദ്യാനപരിപാലനത്തിലേക്ക് തിരിഞ്ഞത്. അവിടെ നസീറയുടെ പാട്ടും വരയും കരവിരുതും പൂങ്കാവനമായി വികസിക്കുകയായിരുന്നു.
കുമ്പള ബത്തേരിയിലെ റെയിൽവേ സ്റ്റേഷനടുത്തുള്ള റഹ്മത്ത് മൻസിലിലെ 'ബിസ്മി ഗാർഡൻ' കണ്ണും മനസ്സും നിറക്കുന്ന കാഴ്ചയും ആർക്കും മാതൃകയാക്കാവുന്ന പാഠവുമാണ്. വീട്ടുപരിസരത്തെ മാലിന്യ പ്രശ്നം എങ്ങനെ പരിഹരിക്കാമെന്ന് കാണിച്ചുതരുന്ന വലിയ പാരിസ്ഥിതിക പാഠം.
കുട്ടികൾ കളിച്ചുകളഞ്ഞ പന്ത് നെടുകെ പിളർന്നത്, സൈക്കിളിെൻറയും ബൈക്കിെൻറയും കാറിേന്റതുമടക്കം ഉപേക്ഷിക്കപ്പെട്ട ചക്രങ്ങൾ, ചൂടിക്കയർ, പാഴായ മരങ്ങൾ, ഉപേക്ഷിച്ച പുകയടുപ്പിെൻറ അവശിഷ്ടങ്ങൾ, കാലാവധി കഴിഞ്ഞ പാത്രങ്ങൾ, ഗ്ലാസുകൾ, കലങ്ങൾ, പാനികൾ, മരക്കഷണങ്ങൾ, മുളന്തണ്ടുകൾ, വിറകുകൊള്ളികൾ, ഫൈബർ അവശിഷ്ടങ്ങൾ, പഴന്തുണിയും കടന്നുനീളുന്നു നസീറയുടെ പൂങ്കാവനത്തിലേക്കുള്ള അസംസ്കൃത വസ്തുക്കൾ.
ഈ പാഴ്വസ്തുക്കളേക്കാൾ പഴക്കമുള്ള മറ്റൊന്നുണ്ട്. അത് നസീറയുടെ റഹ്മത്ത് മൻസിലാണ്. '50 വർഷത്തോളം പഴക്കമുണ്ട് വീടിന്. ആ പഴക്കംതെന്ന ഒരു ഭംഗിയാണ്'- നസീറ പറയുന്നു. 60 സെന്റ് സ്ഥലമാണുണ്ടായിരുന്നത്. അതിൽ 32 സെൻറ് സ്ഥലം റെയിൽവേക്ക് വിട്ടുകൊടുത്തു. 28 സെൻറ് സ്ഥലത്ത് വീടും കുറച്ചു ചുറ്റുവട്ടവുമുണ്ട്. അവിടെയാണ് പൂന്തോട്ടമൊരുക്കിയത്. എത്രതരം പൂക്കളുണ്ട് എന്നതല്ല. ആന്തൂറിയവും ജറപറയും ഓർക്കിഡും എല്ലാമുണ്ട്. എന്നാൽ, അതിെൻറ വിന്യാസവും അതിന് സ്വീകരിച്ച രീതിയുമാണ് നസീറയെ വ്യത്യസ്തമാക്കുന്നത്. കർണാടകയിൽ ബിസിനസുകാരനായ ഖാദർ കുമ്പളയാണ് ഭർത്താവ്. കൈസ്, കൻസ്, കലീസ എന്നിവരാണ് മക്കൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.