കെട്ടിടംപണി തുടങ്ങൽ ഇനി എളുപ്പം; പ്ലാൻ സ്വയം സാക്ഷ്യപ്പെടുത്തി നിർമാണം തുടങ്ങാം
text_fieldsതിരുവനന്തപുരം: കെട്ടിട നിർമാണ അനുമതി നടപടികൾ ലഘൂകരിക്കാൻ ഒാർഡിനൻസ് കൊണ്ടുവരാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. സ്ഥലം ഉടമയുടെയും പ്ലാന്‍ തയാറാക്കി സമര്‍പ്പിക്കാന്‍ അധികാരപ്പെട്ട എം പാനല്‍ഡ് ലൈസന്‍സിയുടെയും (ആര്‍ക്കിടെക്ട്, എൻജിനീയര്‍, ബില്‍ഡിങ് ഡിസൈനര്‍, സൂപ്പര്‍വൈസര്‍ അല്ലെങ്കില്‍ ടൗണ്‍ പ്ലാനര്‍) സാക്ഷ്യപത്രത്തിെൻറ അടിസ്ഥാനത്തിൽ നിർമാണം ആരംഭിക്കാം.
തദ്ദേശസ്ഥാപന സെക്രട്ടറി നൽകുന്ന കൈപ്പറ്റ് സാക്ഷ്യപത്രം നിർമാണ പെർമിറ്റായി പരിഗണിക്കും. അഞ്ച് പ്രവൃത്തി ദിവസങ്ങൾക്കകം സെക്രട്ടറി കൈപ്പറ്റ് രസീത് നൽകും. കെട്ടിട നിർമാണം ആരംഭിക്കുന്നതിനുള്ള അനുമതിയായി ഇതിനെ കണക്കാക്കും.
പ്ലാനും സൈറ്റ് പ്ലാനും നിലവിെല നിയമങ്ങള്‍ക്ക് അനുസൃതമാണെന്ന് കെട്ടിട ഉടമസ്ഥനും എംപാനല്‍ഡ് ലൈസന്‍സിയും സംയുക്തമായാണ് സാക്ഷ്യപത്രം നല്‍കേണ്ടത്.
കെട്ടിട നിർമാണ അനുമതിക്ക് അപേക്ഷിക്കുന്ന ലൈസൻസി, ആർക്കിടെക്ട്, കെട്ടിട ഉടമ എന്നിവർ തെറ്റായ വിവരങ്ങൾ നൽകിയതായി കണ്ടെത്തിയാൽ വലിയ തുക പിഴയീടാക്കും. ലൈസൻസിയുടെ ലൈസൻസ് റദ്ദാക്കും.
സാക്ഷ്യപത്രം വഴി അനുമതി കിട്ടുന്ന വിഭാഗങ്ങൾ
- 7 മീറ്ററില്‍ കുറവ് ഉയരമുള്ള, രണ്ടുനിലവരെ 300 ചതുരശ്ര മീറ്ററില്‍ കുറവായ വാസഗൃഹങ്ങൾ.
- 7 മീറ്ററില്‍ കുറവ് ഉയരമുള്ള, രണ്ടുനിലവരെയുള്ള 200 ച. മീറ്ററില്‍ കുറവ് വിസ്തീര്ണത്തോടുകൂടിയ ഹോസ്റ്റല്‍, അനാഥാലയങ്ങള്‍, ഡോര്‍മിറ്ററി, വൃദ്ധസദനം, സെമിനാരി, മതപരവും ദേശസ്നേഹപരവുമായ ആവശ്യങ്ങള്‍ക്കുവേണ്ടി ആളുകള്‍ സമ്മേളിക്കുന്ന കെട്ടിടങ്ങള്‍.
- 7 മീറ്ററില്‍ കുറവ് ഉയരമുള്ള രണ്ടുനില വരെയുള്ള 100 ച. മീറ്ററില്‍ കുറവ് വിസ്തീര്ണത്തോടുകൂടിയ വാണിജ്യ കെട്ടിടങ്ങള്‍, അപകടസാധ്യതയില്ലാത്ത വ്യവസായ കെട്ടിടങ്ങള്‍.
- കെട്ടിട നിർമാണങ്ങള്‍ക്ക് തദ്ദേശസ്ഥാപന സെക്രട്ടറിക്ക് അപേക്ഷ നൽകിയാൽ തീരുമാനമെടുക്കേണ്ട സമയപരിധി 15 ദിവസമായി കുറച്ചു.
- നിലവിൽ ഇത് 30 ദിവസമായിരുന്നു. പഞ്ചായത്ത് -നഗര നിയമഭേദഗതിയിൽ ഇതുകൂടി ഉൾപ്പെടുത്തി.
- 100 ചതുരശ്രമീറ്റര്‍വരെ വിസ്തീര്‍ണമുള്ള കെട്ടിടങ്ങള്‍ക്ക് രണ്ടുലക്ഷം രൂപ വീതവും 200 ചതുരശ്രമീറ്റര്‍വരെ വിസ്തീര്‍ണമുള്ള കെട്ടിടങ്ങള്‍ക്ക് നാല് ലക്ഷം രൂപ വീതവും 300 ചതുരശ്രമീറ്റര്‍വരെ വിസ്തീര്‍ണമുള്ള കെട്ടിടങ്ങള്‍ക്ക് ആറ് ലക്ഷം രൂപ വീതവുമാണ് പിഴ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.