സ്വയം വൈദ്യുതി മീറ്റര്‍ റീഡിങ് എടുക്കാം, സിംപിളാണ്; ബിൽ എസ്.എം.എസായി വരും
text_fieldsതിരുവനന്തപുരം: കണ്ടയ്ൻമെൻറ് സോണുകളില്‍ താമസിക്കുന്ന ഉപയോക്താവിന് സ്വയം വൈദ്യൂതി മീറ്റര്‍ റീഡിങ് രേഖപ്പെടുത്താനുള്ള സംവിധാനവുമായി കെ.എസ്.ഇ.ബി. അത് പരിചയപ്പെടുത്തുന്ന വിഡിയോയും അവർ പുറത്തിറക്കിയിട്ടുണ്ട്.
മീറ്റർ റീഡിങ് എടുക്കാന്‍ സാധിക്കാത്ത പ്രദേശങ്ങളുടെ വിവരങ്ങൾ റീഡര്‍മാര്‍ സെക്ഷന്‍ ഓഫീസില്‍ അറിയിക്കുന്നു. ഈ ഭാഗങ്ങളിലെ ഉപഭോക്താക്കളെ സെല്‍ഫ് റീഡിങ് മോഡിലേക്ക് സീനിയര്‍ സൂപ്രണ്ട് ഷെഡ്യൂൾ ചെയ്യുന്നു. ഈ ഉപഭോക്താക്കളുടെ മൊബൈല്‍ നമ്പറുകളിലേക്ക് സെക്ഷന്‍ ഓഫീസില്‍നിന്നും എസ്.എം.എസ്. ലഭിക്കും. അതില്‍ മീറ്റര്‍ റീഡിങ് സ്വയം രേഖപ്പെടുത്താനുള്ള ലിങ്കുണ്ടാകും.ഈ ലിങ്കില്‍ പ്രവേശിക്കുമ്പോൾ ഉഭോക്താവിെൻറ വിവരങ്ങളും മുന്‍ റീഡിങ്ങും കാണാം. ഇപ്പോഴത്തെ റീഡിങ് ഇതില്‍ രേഖപ്പെടുത്താം.
മീറ്റര്‍ ഫോട്ടോ എന്നതില്‍ ക്ലിക്ക് ചെയ്താല്‍ മീറ്ററിലെ റീഡിങ് നേരിട്ട് ഫോട്ടോ എടുക്കാം. ഉപഭോക്താവ് രേഖപ്പെടുത്തുന്ന മീറ്റര്‍ റീഡിങ്ങും മീറ്ററിൻ്റെ ഫോട്ടോയും ഒത്തുനോക്കിയാണ് ബില്‍ തയ്യാറാക്കി എസ്.എം.എസ്. അയക്കുക.
വൈദ്യുതി മീറ്റർ റീഡിങ് സ്വയം എടുക്കുന്നത് ഇങ്ങനെയാണ്
- സിംഗിൾ ഫെയ്സ് മീറ്ററായാലും ത്രീ ഫെയ്സ് മീറ്ററായാലും C kWh / Cum kWh / T kWh / kWh ഇതിൽ ഏതെങ്കിലും കാണുന്നുണ്ടെങ്കിൽ അതാണ് എടുക്കേണ്ടത്.
- Time of Day (TOD) താരിഫ് ഉപയോഗിക്കുന്നവർ T1 kWh, T2 kWh,T3 kWh എന്നീ മൂന്നു റീഡിങ്ങും രേഖപ്പെടുത്തണം.
- KVAh, kVArh എന്നിവയൊന്നുമല്ല മേൽപ്പറഞ്ഞ kWh റീഡിങ് തന്നെയാണ് എടുത്തത് എന്ന് ഉറപ്പാക്കുക.
- മീറ്റര്‍ ഫോട്ടോ എന്ന് ഓപ്ഷന്‍ തെരഞ്ഞെടുത്താല്‍ മീറ്ററിലെ റീഡിങ് നേരിട്ട് ഫോട്ടോ എടുക്കാം. മീറ്റര്‍ റീഡിങ് പൂര്‍ത്തിയായെന്നു 'കണ്‍ഫേം മീറ്റർ റീഡിംഗ്' ഓപ്ഷനിൽ ക്ലിക്ക് ചെയ്യുന്നതോടെ സെല്‍ഫ് മീറ്റര്‍ റീഡിങ് പൂര്‍ത്തിയാകും.
- ഉപയോക്താവു രേഖപ്പെടുത്തിയ റീഡിങ്ങും ഫോട്ടോയിലെ റീഡിങ്ങും പരിശോധിച്ചശേഷം അടയ്ക്കേണ്ട തുക എസ്.എം.എസിലൂടെ ഉപയോക്താവിനെ അറിയിക്കും.
- കെ.എസ്.ഇ.ബി.യില്‍ മൊബൈല്‍ നമ്പർ രജിസ്റ്റർ ചെയ്തിട്ടില്ലാത്തവർക്ക് ഈ സേവനം ലഭ്യമാവുകയില്ല. ( https://ws.kseb.in/OMSWeb/registration ഈ ലിങ്കിൽ ഫോൺ നമ്പർ രജിസ്റ്റർ ചെയ്യാം)
സ്വയം വൈദ്യുതി മീറ്റർ റീഡിങ്ങ് എടുക്കുന്നതെങ്ങനെ എന്ന് മനസ്സിലാക്കാൻ വീഡിയോ കാണാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.