''കുടിയിൽ, കുറ്റൂസ, പാർക്കൽ, പാല് കാച്ചൽ.......'' ഗൃഹപ്രവേശത്തിെൻറ വിളിപ്പേരുകൾ പൊളിയാണ്
text_fieldsനിങ്ങളുടെ നാട്ടിൽ ഗൃഹപ്രവേശം എന്ന ചടങ്ങിന് പറയുന്ന പേരുകൾ പറയാമോ എന്ന ചോദ്യത്തിന് മൂന്നരക്കോടി മലയാളികൾക്ക് എത്ര ഉത്തരമുണ്ടെന്ന് അറിയാമോ. തിരുവനന്തപുരം മുതൽ കാസർകോഡ് വരെ മാത്രമല്ല, ലക്ഷദ്വീപിലുള്ള മലയാളികൾ വരെ പറഞ്ഞുവെച്ചത് 'ഹൗസ് വാമിങ്ങിെൻറ' കാലത്ത് മറന്ന് പോകുന്ന വാമൊഴിചരിത്രങ്ങളെയാണ്.
'ലോകത്തുള്ള മൊത്തം ഭാഷകളുടെ എണ്ണത്തെക്കാൾ വരുമെന്ന് തോന്നിപ്പോകും നമ്മുടെ സ്വന്തം മലയാളത്തിലെ ഒരു വാക്കിന്' എന്നുവരെ കൗതുകം കൊണ്ട് പറഞ്ഞുപോയി മലയാളി. 'എെൻറ വീട്' എന്ന ഫേസ്ബുക്ക് ഗ്രൂപ്പിൽ രാധാകൃഷ്ണൻ ശിവൻ എന്നയാൾ അക്കാദമിക്ക് പർപ്പസിന് വേണ്ടി ഉന്നയിച്ച ചോദ്യമാണ് മലയാളിയുടെ ഭാഷാവൈവിധ്യം ആസ്വദിക്കാൻ അവസരമൊരുക്കിയത്.
''നിങ്ങളുടെ നാട്ടിൽ ഗൃഹപ്രവേശം എന്ന ചടങ്ങിന് പറയുന്ന പേരുകൾ ഒന്ന് സൂചിപ്പിക്കാമോ നാടും പേരും കമന്റ് ചെയ്യുമല്ലോ''
ഇതായിരുന്നു ആ ചോദ്യം. ഉത്തരങ്ങൾ നാനാ ദിക്കിൽ നിന്നും ഒഴുകി. ഒരേ ജില്ലയിൽ തന്നെ വിത്യസ്തമായ പേരുകൾ, ഒന്നിലധികം പേരുകൾ. പേര് മാത്രമല്ല ചർച്ചയും പുരോഗമിക്കുകയാണ്.
ആ ചോദ്യത്തിന് താഴെ വന്ന പേരുകളിൽ ചിലതിതാണ്.
കുറ്റൂസ (മലപ്പുറം ജില്ലയിലെ തിരൂർ ഭാഗങ്ങളിലെ പഴമക്കാർ പറയുന്നതാണ്) കുടിയിരിക്കൽ എന്ന് ഇപ്പോഴുള്ളവർ പറയും
കുടിയാൽ/കുടി കൂടൽ - കാസർഗോഡ്,കണ്ണൂർ പയ്യന്നൂർ ഭാഗത്തും
പൊരേക്കൂട് -വടകര
കുടിരിക്കല് -മലപ്പുറം
ബീട്ടി ക്കൂടൽ -തലശേരി
പാല് കാച്ചൽ -തിരുവനന്തപുരം
കേറി താമസം -കോട്ടയം
കുടിയിൽ - കണ്ണൂർ, പറശ്ശിനി കടവ്
പുരവാസ്തുബലി -ആലപ്പുഴ, പെരവാസ്ത്തോലി ,പുര വാസ്തു ബലി എന്നും പറയും
വീട്ടുകൂടൽ, പൊരേകൂടൽ -വടകര
പാർക്കൽ - കൊടുങ്ങല്ലൂർപെര പാർക്കൽ (തൃശൂർ)
ഫിര കുടിയേർണ്ട (കൽപേനി, ലക്ഷദ്വീപ്)
കുറ്റൂശ.. കൊടുവള്ളി കോഴിക്കോട്
പാലുകാച്ചൽ -കൊല്ലം
പെര താമസം -ചാലക്കുടിപുര പാർക്കൽ (പെരേപാറ്ക്കൽ) തൃശൂർ മറ്റത്തൂർ.....
തീരുന്നില്ല ഗൃഹപ്രവേശത്തിെൻറ പേരിലെ കൗതുകം. പിന്നെ കുറച്ച 'റിച്ചായ' ആൾക്കാർ ഈ പേരൊന്നുമല്ലട്ടോ ഉപയോഗിക്കുന്നത്. അത് ഇതാണ് House warming.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.