അഗ്ലോണിമ കൊച്ചിൻ
text_fieldsഅഗ്ലോണിമ കൊച്ചിൻ വിവിധ തരത്തിൽ ഉണ്ട്. അഗ്ലോണിമ കുമാക്കോ കൊച്ചിൻ എന്നും ഇതിനെ പറയാറുണ്ട്. ചെറിയ രീതിയിൽ പടരുന്ന സ്വഭാവം ഉള്ളതാണ് ഈ ചെടി. എന്നാൽ അതികം പൊക്കം വെക്കില്ല. അപൂർവ തരം ചെടിയാണ്. ഈ ചെടിയുടെ കൂർത്ത അറ്റം ഉള്ള ഇലകൾക്ക് പ്രത്യേക ഭംഗിയാണ്. പച്ച, പീച്ച്, പിങ്ക്, ഓറഞ്ച്, ചുവപ്പ് തുടങ്ങി പല നിറത്തിൽ ചെടികൾ ലഭ്യമാണ്.
ആദ്യമായി കണ്ട് പിടിച്ച് കൃഷി ചെയ്തത് കൊച്ചിയിൽ ആയത് കൊണ്ടാണ് കൊച്ചിൻ എന്ന വാല് ചെടിക്കു വന്നത്. നേരിട്ട് സൂര്യപ്രകാശം അടിക്കാത്ത സ്ഥലത്ത് വേണം ഇതിനെ വളർത്താൻ. നല്ലത് പോലെ വായു സഞ്ചാരവും ആവശ്യമാണ്. അധിക ജലം നൽകേണ്ടതില്ല. വെള്ളം കൂടി പോയാൽ അതിന്റെ വേരുകൾ ചീഞ്ഞു പോകും.
മണ്ണ് നന്നായി ഉണങ്ങിയ ശേഷം മാത്രമേ വെള്ളം ഒഴിക്കാവു. ഈർപ്പമുള്ള സ്ഥലം നോക്കി ചെടി വെക്കുക. ഗാർഡൻ സോയിൽ, ചകിരിച്ചണ്ടി, പെരിലൈറ്റ്, ചാർകോൾ ചിപ്സ്, പോട്ടിങ് മിക്സ്, മണ്ണിര കമ്പോസ്റ്റ് എന്നിവ ചേർത്ത് മണ്ണ് തയാറാക്കാം. ശീതകാലം ആകുമ്പോൾ വളങ്ങൾ ചേർക്കരുത്.
ആ സമയങ്ങളിൽ ചെടികൾക്ക് പതിയെ ആണ് വളർച്ച. ചെടികൾ നന്നായി കണാനായിട്ടു ചെടിയുടെ ഉണങ്ങിയ ഇലകൾ വെട്ടി കളയണം. പൊക്കം വെച്ച് പോകുന്ന ചെടി ട്രിം ചെയ്തു കൊടുക്കണം. എങ്കിലേ ശക്തിയായി കുറ്റിച്ചെടിയായി വളരൂ. ഒരുപാട് ഇലകൾ വെട്ടാനും പാടില്ല.
അങ്ങനെ ചെയ്താൽ ചെടിക്ക് ക്ഷീണിച്ച്പോവുകയും ചെയ്യും. തണ്ടുകൾ കട്ട് ചെയ്ത് പ്രോപഗേഷൻ നടത്താം. വേനൽ കാലത്തോ ശിശികാലത്തോ മാറ്റിനടാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.