അടുക്കളയിലെ പുകയും മണവും ബുദ്ധിമുട്ടിക്കുന്നുണ്ടോ? ഇനി വേണ്ട; മികച്ച കിച്ചൻ ചിമ്മിണികൾ
text_fieldsപുകരഹിതവും ആരോഗ്യപരവുമായ പാചക അനുഭവത്തിനായി കിച്ചൻ ചിമ്മിനികൾ മികച്ച ഓപ്ഷനാണ്. ഭക്ഷണം പാകം ചെയ്യുമ്പോൾ ഉണ്ടാകുന്ന നീരാവി, പുക, മണം, ഗ്രീസ് എന്നിവയെല്ലാം ഒഴിവാക്കാൻ ചിമ്മിനികൾ സഹായിക്കും. പല ഷേപ്പിലും വലുപ്പത്തിലുമുള്ള ചിമ്മിനികൽ ഇന്ന് വിപണിയിലുണ്ട്. പ്രധാനമായും 'ഫിൽറ്റർലെസ് ചിമ്മിനി', 'ബാഫൽ ഫിൽറ്റർ ചിമ്മിനി' എന്നീ രണ്ട് തരത്തിലാണ് ചിമ്മിനകളുള്ളത്. അധികം പരിപാലനം ഒന്നും ആവശ്യമില്ലാത്ത സ്റ്റ്രെയ്റ്റ് ഫോർവേർഡ് മെക്കാനിസം കൊണ്ട് പണിയെടുക്കുന്ന ചിമ്മിനികളാണ് 'ഫിൽറ്റർലെസ് ചിമ്മിനികൾ'. എന്നാൽ നല്ലത്പോലെ പരിപാലനം ആവശ്യമുള്ള വളരെ പുരോഗമിച്ച സാങ്കേതികതയുള്ളവയാണ് ബാഫൽ ഫിൽറ്ററുള്ള ചിമ്മിനികൾ.
ബാഫൽ ഫിലറ്ററുള്ള ചിമ്മിനികൾ
അഡ്വാൻഡ്സ് ടെക്നോളജിയോട് കൂടി ഉപയോഗിക്കാൻ സാധിക്കുന്ന ചിമ്മിനികളാണ് ഇത്തരത്തിൽ ബാഫൽ ഫിലറ്ററുള്ളവ. ഫിൽറ്റെർലെസ് ചിമ്മിനികളേക്കാൾ ചിലവ് കൂടിയതാണ് ബാഫൽ ഫിലറ്ററുള്ള ചിമ്മിനികൾക്ക്. എത്ര കഠിനമായ പാചകം ചെയ്യലും ഇതിന് ഏറ്റെടുക്കാൻ സാധിക്കും. അതോടൊപ്പം എണ്ണ, മണം എന്നിവയെ വലിച്ചെടുക്കുന്നതിലും ഇത് മിടുക്കനാണ്. വലിയ കിച്ചനുകളിൽ സ്ഥാപിക്കുന്നതാണ് ഇതിന് ഉത്തമം. ഓട്ടോ ക്ലീൻ ഫസിലിറ്റി ഈ ഉപകരണത്തിന് ലഭ്യമല്ല.
ഫിൽറ്റർലെസ് ചിമ്മിനികൾ
സാധാരണ രീതിയിലുള്ള ടെക്നോളജിയാണ് ഫിൽറ്റെർലെസ് ചിമ്മിനികൾക്കുള്ളത്. ഏകദേശം ഉചിതമായ പാചകത്തിന് വരെ ഈ ചിമ്മിനികൾ ഉപയോഗിക്കാം. ഫിൽറ്റുള്ള ചിമ്മിനിയെ അപേക്ഷിച്ച് നീരാവി, പുക, മണം, ഗ്രീസ് എന്നിവയെല്ലാം വലിച്ചെടുക്കുന്നതിൽ ഇതിന് കാര്യക്ഷമത കുറവായിരിക്കാം. ഇത് ചെറിയ അടുക്കളകളിൽ സ്ഥാപിക്കുന്നതാണ് കൂടുതൽ ഉചിതം. ഫിൽറ്റർലെസ് ചിമ്മിനികൾ തനിയെ വൃത്തിയാക്കപ്പെടും. ഒരുപാട് കറന്റും ഇത് വലിച്ചെടുക്കില്ല.
നമ്മുക്ക് ലഭിക്കാവുന്ന ഏറ്റവും മികച്ച അഞ്ച് ചിമ്മിനികൾ ഏതൊക്കെയാണെന്ന് നോക്കാം.
1) എലിക്ക ഫിൽറ്റർലെസ് ചിമ്മിനി
എലിക്കയുടെ ഫിൽറ്റർലെസ് ചിമ്മിനികൾ രണ്ട് അളവിൽ ലഭ്യമാണ് നിങ്ങളുടെ കിച്ചനിന്‍റെയും സ്റ്റവിന്‍റെയും വലുപ്പത്തിനനുസരിച്ച് ഇത് വാങ്ങുവാൻ ശ്രമിക്കുമല്ലോ? 60 സെന്‍റിമീറ്ററാണ് പൊതുവെ ചിമ്മിനികളുടെയെല്ലാം വലുപ്പം. മോഷൻ സെൻസർ ചെയ്യാനുള്ള സംവിധാനമുള്ള ഈ ഉപകരണം നമ്മുടെ കൈ വീശുന്നതിലൂടെ ഓപറേറ്റ് ചെയ്യാവുന്നതാണ്. ഫിൽറ്റെർലെസ് ആയത് കൊണ്ട് തന്നെ ഇത് തനിയെ വൃത്തിയാക്കുന്നതാണ്. മോട്ടറിന് 15 വർഷത്തെ ലൈഫ്ടൈം വാറന്റിയും എലിക്ക ഈ ചിമ്മിനിക്ക് നൽകുന്നുണ്ട്.
ഫേബറിന്‍റെ 60 സെന്‍റിമീറ്ററുള്ള ഓട്ടോക്ലീൻ ചിമ്മിനികൾ ആമസോണിൽ ലഭ്യമാണ്. 100 മുതൽ 200 സ്ക്വയർ ഫീറ്റുള്ള അടുക്കളയിൽ ഇത് സ്ഥാപിക്കാവുന്നതാണ്. ഇത് വാങ്ങുന്നതിനോടൊപ്പം ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യമുള്ള സാധനങ്ങളും ലഭിക്കും. പ്രൊഡകറ്റിന് രണ്ട് വർഷത്ത വാരന്‍റിയും മോട്ടറിന് 12 വർഷത്ത വാരന്റിയും ഫേബർ നൽകുന്നുണ്ട്. പേര് പോലെ തന്നെ ഇത് തനിയെ ക്ലീൻ ചെയ്യുന്നവയാണ്.
3) വേൾപൂൾ 60 സെന്റിമീറ്റർ ഓട്ടോ ക്ലീൻ
വേൾപൂളിന്‍റെ ഈ പ്രൊഡക്റ്റും വിപണയിൽ എളുപ്പം വിറ്റുപോകുന്നവയാണ്. ടച്ച് കണ്ട്രോളിലാണ് ഈ ഉപകരണം പ്രവർത്തിപ്പിക്കുക. മോട്ടറിന് 12 വർഷത്തെ വാരന്‍റിയും പ്രൊഡക്റ്റിന് രണ്ട് വർഷത്തെ വാരന്‍റിയും വേൾപൂൾ നൽകുന്നുണ്ട്. ആമസോണിൽ ലഭിക്കുന്ന ഈ പ്രൊഡക്ട് 200 സ്ക്വയർ ഫീറ്റുള്ള കിച്ചണിൽ സ്ഥാപിക്കാവുന്നതാണ്.
4) ഗ്ലെൻ 60 സെന്റി മീറ്റർ ഫിൽറ്റെർലെസ് ചിമ്മിനി
ഗ്ലെന്നിന്‍റെ ഏറ്റവും പുതിയ കിച്ചൻ ചിമ്മിനികളിലൊന്നാണ് ഗ്ലെൻ 60 സെന്റി മീറ്റർ ഫിൽറ്റെർലെസ് ചിമ്മിനി. ഓട്ടോ ക്ലീനിങ് ഈ ചിമ്മിനിയിൽ ലഭ്യമാണ്. കിച്ചൻ ഇന്‍റീരിയറുമായി ഒത്തിണങ്ങാൻ മികച്ച ഡിസൈനുള്ള ഈ ചിമ്മിനിക്ക് സാധിക്കും. മണിക്കൂറിൽ 1200 ക്യൂബ് വരെ കിച്ചനിലെ പുകയും മണവും ഇത് വലിച്ചെടുക്കും. ടച്ച് കണ്ട്രോളും മോഷൻ സെൻസറും ഈ ഉപകരത്തിൽ ലഭ്യമാണ്. മോട്ടറിന് 5 വർഷത്തെയും പ്രൊഡക്റ്റിന് ഒരു വർഷത്തെ വാരന്റിയും ഗ്ലെൻ ഈ ഉപകരണത്തിന് നൽകുന്നുണ്ട്.
5) ഹിൻഡ് വെയർ നാദിയ ഇൻ 60 സെന്‍റിമീറ്റർ ചിമ്മിനി
60 സെന്‍റിമീറ്റർ വലുപ്പത്തിൽ വരുന്ന ഹിൻഡ്വെയർ അപ്ലിയൻസസിന്‍റെ നാദിയ ഇൻ 60 സെന്‍റിമീറ്റർ ഫിൽറ്റർലെസ് ചിമ്മിനി ഉപയോഗിക്കാൻ വളരെ എളുപ്പമുള്ളതാണ്. ടച്ച് കണ്ട്രോൾ വഴി പ്രവർത്തിപ്പിക്കുന്ന ഈ ചിമ്മിനി ടർബോ സ്പീഡിലും ഉപയോഗിക്കാൻ സാധിക്കും. മോട്ടറിന് 10 വർഷവും പ്രൊഡക്റ്റിന് ഒരു വർഷവും വാരന്‍റിയും ഹിൻഡ് വെയർ നൽകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.