ചുമയും ജലദോഷവുമാണോ? ആശ്വാസം പകരും ഈ ഒറ്റമൂലികൾ...
text_fieldsതണുപ്പുകാലമാണ്. ഒരു പാട് ആരോഗ്യ പ്രശ്നങ്ങൾ അലട്ടിക്കൊണ്ടേയിരിക്കും. ചുമ, ജലദോഷം, പനി, തൊണ്ടവേദന എന്നിവയാണ് അതിൽ പ്രധാനം. ഇത്തരം പ്രശ്നങ്ങൾക്ക് ആശ്വാസം പകരുന്ന വീട്ടുവൈദ്യങ്ങളെ കുറിച്ചാണ് പറയാൻ പോകുന്നത്.
ഇഞ്ചി: ചുമ കുറക്കാൻ ഏറെ പ്രയോജനപ്പെടുന്ന ഒന്നാണ് ഇഞ്ചി. ഇഞ്ചി പേസ്റ്റാക്കി അരച്ചെടുത്ത് തേനിൽ ചേർത്തോ, ചായയിൽ ഇഞ്ചി ചേർത്തോ കഴിക്കാം. നല്ല ഫലം കിട്ടും.
തേൻ: ചുമക്ക് ആശ്വാസം നൽകുന്ന മറ്റൊന്നാണ് തേൻ. തേനിന് ആന്റീ ബാക്ടീരിയൽ, ആന്റീ മൈക്രോബിയൽ ഗുണങ്ങളുണ്ട്. കുട്ടികൾക്കും മുതിർന്നവർക്കും ചുമയെ പ്രതിരോധിക്കാൻ തേൻ കഴിക്കാം.
വൈറ്റമിൻ സി: പ്രതിരോധശേഷി വർധിപ്പിക്കുന്നതാണ് വൈറ്റമിൻ സി. വൈറ്റമിൻ സി അടങ്ങിയ ഭക്ഷണം കഴിക്കുന്നത് പ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു. പഴവർഗങ്ങളിലും ഇലച്ചെടികളിലുമാണ് വൈറ്റമിൻ സി പ്രധാനമായും അടങ്ങിയിട്ടുള്ളത്.
മഞ്ഞൾ: ശൈത്യകാലത്തെ രോഗങ്ങളെ തടയാൻ സഹായിക്കുന്ന മറ്റൊന്നാണ് മഞ്ഞൾ. ചുമക്കും ജലദോഷത്തിനും പ്രതരോധം തീർക്കുന്നതാണ് മഞ്ഞൾ. ആന്റി ബാക്ടീരിയൽ ഗുണങ്ങളുള്ള മഞ്ഞൾ ദഹനത്തിനും നല്ലതാണ്.
ആവി പിടിക്കലും കവിൾ കൊള്ളലും: ഉപ്പുവെള്ളം കൊണ്ട് കവിൾ കൊള്ളുന്നത് തൊണ്ട വേദനക്ക് ആശ്വാസം നൽകും. അതുപോലെ ആവി പിടിക്കുന്നത് ചുമക്കും ജലദോഷത്തിനും പ്രതിവിധിയാണ്.
സൂപ്പുകൾ: പോഷക ഗുണങ്ങളുള്ള ചൂടുള്ള സൂപ്പുകൾ തണുപ്പു കാലത്ത് കഴിക്കുന്നത് ചുമയും ജലദോഷവും തടയാൻ നല്ലതാണ്.
ചൂടുവെള്ളം: ശൈത്യകാലത്ത് തണുപ്പുള്ള ഭക്ഷണം കഴിക്കുന്നത് പരമാവധി കുറക്കണം. പകരം ഇടക്കിടെ ചൂടുവെള്ളം കുടിക്കാം. ഇത് ശരീരത്തിന്റെ താപനില കുറക്കാതിരിക്കാൻ സഹായകമാണ്. തൊണ്ടവേദനയണ്ടെങ്കിൽ അതിനും ആശ്വാസം നൽകും.
ശ്രദ്ധിക്കുക: ഈ വീട്ടുമരുന്നുകൾ രോഗത്തിന് അൽപം ശമനം നൽകാൻ മാത്രമേ സഹായിക്കുകയുള്ളൂ. രോഗലക്ഷണങ്ങൾ കലശലായാൽ ഉടൻ വൈദ്യ സഹായം തേടേണ്ടതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.