ബാൽക്കണിയിൽ വളർത്താൻ പറ്റുന്ന കിങ്ഡം പ്ലാന്‍റി
text_fieldsഇത് ഒരു എവർഗ്രീൻ കുറ്റിച്ചെടിയും ചെറിയ മരം പോലെ വളരുന്നതുമായ ചെടിയാണ്. ഇതിന്‍റെ ഇലകൾക്ക് കരി പച്ച കളറും തിളക്കവും ഉണ്ട്. വെള്ള നിറത്തിലാണ് പൂക്കൾ. ഇവയുടെ മണമാണ് ഈ ചെടിയെ ഏറെ പ്രിയങ്കരി ആക്കുന്നത്. ഈ മണം കൊണ്ട് തന്നെയാണ് ഇതിനെ മണങ്ങളുടെ രാജാവ് എന്നർഥം വരുന്ന ഗന്ധരാജൻ എന്ന് വിളിക്കുന്നത്.
പണ്ട് കാലങ്ങളിൽ ഏതൊരു വീടിന്‍റെ മുറ്റത്തും നമുക്ക് ഗന്ധരാജനെ കാണാമായിരുന്നു. ഇന്നിപ്പോൾ ഇതിന്‍റെ വ്യത്യസ്തമായ സങ്കരയിനങ്ങൾ ലഭ്യമാണ്. ഇരുപതിൽ കൂടുതൽ വകഭേദങ്ങൾ ഉണ്ട്. സങ്കരയിനം ആയതിനാൽ അധികം പൊക്കം വയ്ക്കില്ല. നമുക്ക് വീടിനകത്ത് ചട്ടിയിലും വളർത്തിയെടുക്കാം. ഇത് കേപ് ജാസ്മിൻ എന്നും അറിയപ്പെടുന്നു. ഏഷ്യയിലെ ചില സ്ഥലങ്ങളിൽ ഈ പൂവിനെ സമാധാനത്തിന്‍റെയും പരിശുദ്ധമായ സ്നേഹത്തിന്‍റെയും പ്രതീകമായി കാണപ്പെടുന്നു. ഈ ചെടി ഗാർഡിനിയ അസിഡിക് സോയിലാണ് ഇഷ്ടപ്പെടുന്നത്.
ആറുമുതൽ ഏഴ് അടി വരെ ഉയരത്തിൽ ഉള്ള സങ്കരയിനം ചെടികളിൽ എന്നും പൂക്കൾ കാണാനാവും. ഗാർഡിനിയ റാഡിക്കൻസ്, ആഗസ്റ്റ് റാഡിക്കൻസ്, ആഗസ്റ്റ് ബ്യൂട്ടി, ഗോൾഡൻ മാജിക് ഗാർഡിനിയ തുടങ്ങിയവയാണ് ഗന്ധരാജിന്‍റെ ചില വെറൈറ്റികൾ. ആഗസ്റ്റ് ബ്യൂട്ടി മരം പോലെ വളരുന്നതാണ്. ഇതിനെ ഗാർഡിനിയ പാഷിയോ ട്രീ എന്നും പറയും. ഗോൾഡൻ മാജിക് ഗാർഡിനിയക്ക് മനോഹരമായ മഞ്ഞ കളറിലുള്ള പൂക്കളാനുള്ളത്. ഏറ്റവും കൂടുതൽ കാണപ്പെടുന്നത് ഗാർഡിനിയ ജാസ്മിൻ നോയിസസ് ആണ്. ഇതിന്‍റെ സ്വദേശം ദക്ഷിണ ചൈനയും ജപ്പാനുമാണ്.
കാപ്പി ചെടിയുടെ കുടുംബത്തിൽ പെട്ടതാണിത്. വസന്തകാലത്തിന്‍റെ തുടക്കത്തിലാണ് ഈ ചെടിയെ നട്ടുപിടിക്കാൻ നല്ലത്. നാല് ഇഞ്ച് നീളത്തിൽ ഇലയുടെ താഴ്ന്നു വെട്ടാം. റൂട്ടിംഗ് ഹോർമോണിൽ മുക്കി നടാം.
നല്ല ഡ്രൈനേജ് ഉള്ള ചെട്ടി നോക്കിയെടുക്കുക. ഗാർഡൻസ് സോയിലും ചകിരിച്ചോറും കമ്പോസ്റ്റും മറ്റു വളങ്ങളും ചേർത്ത് നമുക്ക് പോട്ടി മിക്സ് തയ്യാറാക്കാം. ഇളം സൂര്യപ്രകാശം മതിയാകും. ഉച്ചനേരത്തുള്ള സൂര്യപ്രകാശം ഇതിന്‍റെ ഇലകൾ കരിഞ്ഞു പോകും. ഒട്ടും സൂര്യപ്രകാശം ഇല്ലാതെയും ആവരുത്.10 മുതൽ 12 ഇഞ്ച് ചട്ടി മതിയാകും. വെള്ളം കുറയാനും പാടില്ല കൂടാനും പാടില്ല. നമുക്ക് ചട്ടിയിലാക്കി ബാൽക്കണിയിലും വളർത്താൻ പറ്റിയതാണ് നല്ലൊരു ഇൻഡോർ പ്ലാൻറ് കൂടിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.